തൃശൂർ ∙ ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിലെ ആൾക്കൂട്ട മർദനത്തിൽ എംപറര്‍ ഇമ്മാനുവേല്‍ സഭാ വിശ്വാസികളായ 11 സ്ത്രീകൾ റിമാൻഡിൽ. സഭാബന്ധം ഉപേക്ഷിച്ച

തൃശൂർ ∙ ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിലെ ആൾക്കൂട്ട മർദനത്തിൽ എംപറര്‍ ഇമ്മാനുവേല്‍ സഭാ വിശ്വാസികളായ 11 സ്ത്രീകൾ റിമാൻഡിൽ. സഭാബന്ധം ഉപേക്ഷിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിലെ ആൾക്കൂട്ട മർദനത്തിൽ എംപറര്‍ ഇമ്മാനുവേല്‍ സഭാ വിശ്വാസികളായ 11 സ്ത്രീകൾ റിമാൻഡിൽ. സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സംഘംചേർന്ന് മർദിച്ചിരുന്നു. മർദന ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിനാണ് ആളൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.

മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു കൂട്ടത്തല്ല്. മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ സീയോണ്‍ ധ്യാനകേന്ദ്രവുമായുള്ള ബന്ധം ഉപേക്ഷിച്ച ഷാജിയും കുടുംബവും കാറിലെത്തിയപ്പോൾ തടയുകയായിരുന്നു. വിശ്വാസികളായ സ്ത്രീകൾ ഷാജിയെ കാറില്‍നിന്ന് വലിച്ചിറക്കി മർദിച്ചു. കാറിന്റെ ചില്ല് തകര്‍ത്തു.

ADVERTISEMENT

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് സ്ത്രീകള്‍ പറയുന്നത്. അന്‍പതോളം പേര്‍ ആക്രമിച്ചെന്നാണ് ഷാജിയുടെ മൊഴി. ഇരുകൂട്ടരും ആശുപത്രികളില്‍ ചികിത്സ തേടി. സഭാ ബന്ധം ഉപേക്ഷിച്ചു വരുന്നവരും വിശ്വാസികളും തമ്മിലുള്ള അഭിപ്രായ ഭിന്നത മുൻപും ഉണ്ടായിട്ടുണ്ട്. ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതിനാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ പൊലീസ് വ്യക്തമാക്കി.

English Summary: Women remanded for mob attack before Emperor Emmanuel church in Thrissur

ADVERTISEMENT