വിവാഹവും അനുബന്ധ ആഘോഷങ്ങളും 2023 ജനുവരി 15 മുതൽ 18 വരെ രാജസ്ഥാനിലെ ജയ്സാൽമീറിൽ, അതിഥികള്‍ക്കായി രണ്ട് മുന്തിയ ഹോട്ടലുകള്‍, ‌അതിഥികളെ വിവാഹ വേദിയിലേക്ക് കൊണ്ടു പോകാൻ 150 ആഡംബര കാറുകൾ, വിവാഹത്തിന് മുൻപ് ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായി മുംബൈയിലെ താജ് പാലസിൽ പാർട്ടി, മൂന്നു മാസം നീണ്ടു നിന്ന ഒരുക്കങ്ങൾ; ഐസിഐസിഐ ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ ചന്ദ കോച്ചർ, ഭർത്താവും ബിസിനസുകാരനായ ദീപക് കോച്ചർ എന്നിവരുടെ മകൻ അർജുൻ കോച്ചറിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇങ്ങനെയാക്കെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നതിന് ദിവസങ്ങൾക്കു മുൻപ്, ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ വായ്പാ തട്ടിപ്പ് കേസിൽ സിബിഐ ഇരുവരെയും അറസ്റ്റ് ചെയ്തു. അതോടെ അർജുനും മറ്റൊരു ബിസിനസ് കുടുംബത്തിൽനിന്നുള്ള സഞ്ജനയുമായുള്ള വിവാഹവും മുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അവിശ്വസനീയം ചന്ദയുടെ വളർച്ച, തകർച്ചയും

ADVERTISEMENT

2011–ലാണ് ചന്ദ കോച്ചറിന് പത്മഭൂഷൻ ലഭിക്കുന്നത്. അവർ കോടികളുടെ വായ്പാ തട്ടിപ്പിൽ പങ്കാളിയായി എന്ന വാർത്ത ഒട്ടൊക്കെ അവിശ്വസനീയതോടെയാണ് ജനം കേട്ടത്. കാരണം, പ്രവർത്തിച്ച മേഖലകളിലെല്ലാം അസാമാന്യ മിടുക്കും പ്രതിഭയും തെളിയിച്ചിരുന്നു ഇപ്പോൾ 61 വയസ്സുള്ള ചന്ദ കോച്ചർ. സമർഥയായ വിദ്യാർഥിയായിരുന്നു അവർ. കോസ്റ്റ് അക്കൗണ്ടൻസിക്കുള്ള ജെ.എൻ ബോസ് ഗോൾഡ് മെഡൽ ഉൾപ്പെടെ, പഠിക്കുന്ന വേളയിൽ നിരവധി സ്വർണപ്പതക്കങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (ഐസിഐസിഐ) മാനേജ്മെന്റ് ട്രെയിനിയായാണ് ചന്ദ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1990–കളിൽ ഈ ഗ്രൂപ്പ് ഐസിഐസിഐ ബാങ്ക് രൂപീകരിക്കുമ്പോൾ അതിന് ഉത്തരവാദിത്തപ്പെടുത്തിയ പ്രധാനപ്പെട്ട ആളുകളിലൊരാളായിരുന്നു ചന്ദ കോച്ചറും. വൈകാതെ ബാങ്കിന്റെ അസി. ജനറൽ മാനേജറും ഡപ്യൂട്ടി ജനറൽ മാനേജറുമായി. 1998–ല്‍ ജനറൽ മാനേജരായി നിയമിതയായ ചന്ദയ്ക്കായിരുന്നു ബാങ്കിന്റെ പ്രധാനപ്പെട്ട 200 ഇടപാടുകാർ ഉൾപ്പെട്ട ഗ്രൂപ്പിനെ നയിക്കാനുള്ള ചുമതലയും. വൈകാതെ ചന്ദ കോച്ചറിന്റെ കീഴിൽ‌ ബാങ്ക് വിവിധ മേഖലകളിലേക്ക് പടർന്നു പന്തലിച്ചു. 

ചന്ദ കോച്ചർ (‍ചിത്രം: Indranil MUKHERJEE / AFP)

2001ൽ ചന്ദ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി. 2006–ല്‍ ഐസിഐസിഐ ബാങ്കിന്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി. ബാങ്കിന്റെ അന്താരാഷ്ട്ര, കോർപറേറ്റ് വിഭാഗങ്ങളുടെ ചുമതലയും അവർ‌ക്കായിരുന്നു. വൈകാതെ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറും ജോയിന്റ് മാനേജിങ് ഡയറക്ടറുമായി. ഇന്ത്യൻ ബാങ്കിങ് രംഗത്തെ അതികായനായ കെ.വി കാമത്തിന്റെ പിൻഗാമിയായി 2009–ൽ ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ‍ഡയറക്ടറും സിഇഒയുമായി ചന്ദ കോച്ചർ  നിയമിതയായി.

ധനകാര്യ, മാനേജ്മെന്റ് മേഖലയിലെ പകരം വയ്ക്കാനില്ലാത്ത പേരുകളിലൊന്നായി അതോടെ ചന്ദ കോച്ചർ. ഇന്ത്യ–റഷ്യ ബിസിനസ് ലീഡേഴ്സ് ഫോറം, യുഎസ്–ഇന്ത്യ സിഇഒ ഫോറം എന്നിവയിലൊക്കെ അംഗത്വവും നിരവധി അസോസിയേഷനുകളുടെ അധ്യക്ഷ പദവുമുൾപ്പെടെ അവരെ തേടിയെത്തി. 2011–ലെ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിലെ അധ്യക്ഷരിൽ ഒരാളും ചന്ദയായിരുന്നു. 2011–ൽ പത്മഭൂഷണും അവരെ തേടിവന്നു. മറ്റ് അനവധി അംഗീകാരങ്ങളും അവരുടെ നേതൃത്വത്തിൽ ബാങ്കിനേയും കോച്ചറിനെയും തേടി വന്നു. ഫോർച്ച്യൂൺ മാസികയുടെ, ബിസിനസ് ലോകത്തെ ശക്തയായി സ്ത്രീകളുടെ പട്ടികയിൽ 2005 മുതല്‍ സ്ഥിരം ഇടം, ഫോബ്സിന്റെ, ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ സോണിയാ ഗാന്ധി കഴിഞ്ഞാല്‍ ഇന്ത്യയിൽനിന്നുള്ള ഏക സ്ത്രീ, 2015–ൽ ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള 100 പേരിൽ ഒരാളായി ടൈം മാഗസിൻ പട്ടികയിൽ ഇടം തുടങ്ങി അനവധി ബഹുമതികളാണ് അവരെ തേടിയെത്തിയത്.

∙ ദന്തഗോപുരത്തിൽനിന്ന് അവമതിപ്പിന്റെ പടുകുഴിയിലേക്ക്...

ADVERTISEMENT

2018–ന്റെ തുടക്കത്തിലാണ് കോച്ചറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നത്. വിഡിയോകോണിനു നൽകിയ വായ്പ മാത്രമല്ല, കോച്ചർ ദമ്പതികൾക്ക് ബന്ധമുള്ള എസ്സാർ ഗ്രൂപ്പിനു നൽകിയ വായ്പയുടെ പേരിലും ആക്ഷേപങ്ങളുയർന്നു. തുടക്കത്തില്‍ ബോർഡിന്റെ മുഴുവൻ പിന്തുണയും കോച്ചറിന് ഉണ്ടായിരുന്നെങ്കിൽ ആക്ഷേപങ്ങള്‍ കൂടിയതോടെ പിന്തുണയും കുറഞ്ഞു. തുടർന്ന് വിഡിയോകോണിന് അനധികൃതമായി വായ്പ നൽകിയതും ഇതിന് പ്രത്യുപകാരമായി വൻതുക സ്വീകരിച്ചതുമെല്ലാം മാധ്യമങ്ങളിലെത്തി. ജൂൺ മാസത്തോടെ അവർ പദവികളിൽനിന്ന് മാറി നിന്നെങ്കിലും ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളില്‍നിന്നും അവരെ മാറ്റി നിർത്താനായിരുന്നു ബോർഡിന്റെ തീരുമാനം. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണയെയും ഇതിനിടെ നിയമിച്ചു. ഒടുവിൽ, തന്നെ നേരത്തേ വിരമിക്കുന്നതിന് അനുവദിക്കണമെന്ന് ചന്ദ കോച്ചർ ആവശ്യപ്പെട്ടു. 

ചന്ദ കോച്ചർ, ദീപക് കോച്ചർ (ചിത്രം– പിടിഐ ഫയൽ)

തന്റെ ഭാഗത്തുനിന്ന് ബാങ്കിന്റെ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ഭർത്താവും വിഡിയോകോൺ ഗ്രൂപ്പുമായി നടന്ന ബിസിനസ് ഇടപാടുകളിൽ തനിക്ക് പങ്കില്ല എന്നുമായിരുന്നു കോച്ചറിന്റെ വാദമെങ്കിലും ബോർഡ് ഇത് മുഖവിലയ്ക്കെടുത്തില്ല. ചന്ദയുടെ നേതൃത്വത്തിൽ വളർന്നു വലുതായ ബാങ്ക് തന്നെ അവരെ പുറത്താക്കി. ഇതിനെതിരെ ബോംബെ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും അവർ സമീപിച്ചെങ്കിലും ഇരു കോടതികളും അനുകൂല വിധി നൽകാൻ തയാറായില്ല. 2019 ആദ്യം പുറത്തുവന്ന ജസ്റ്റിസ് ശ്രീകൃഷ്ണയുടെ റിപ്പോർട്ടും കോച്ചറിന് എതിരായിരുന്നു. ഇതിനിടെ സിബിഐ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. വൈകാതെ സിബിഐ കേസില്‍ ഇഡിയും കേസെടുത്തു. കോച്ചറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യമനുവദിക്കുകയും ചെയ്തു. അതേസമയം, 2019–ൽ റജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴാണ് സിബിഐ അറസ്റ്റ് നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.  

∙ എന്തായിരുന്നു കോടികളുടെ ഇടപാട്?

2022 ഡിസംബർ 22–നാണ് ഐസിഐസിഐ–വിഡിയോകോൺ വായ്പാ തട്ടിപ്പു കേസിൽ ചന്ദ കോച്ചറിനെയും ഭർത്താവ് ദീപക് കോച്ചറിനെയും സിബിഐ അറസ്റ്റ് െചയ്യുന്നത്. കേസെടുത്ത് നാലഞ്ചു വർഷം കഴിഞ്ഞ് എന്തുകൊണ്ടാണ് ഇപ്പോഴൊരു അറസ്റ്റ് എന്ന് അവരുടെ അഭിഭാഷകൻ പ്രത്യേക കോടതിയോട് ആരാഞ്ഞിരുന്നു. മകന്റെ വിവാഹത്തിന് വളരെ കുറച്ചു ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇത്തരമൊരു അറസ്റ്റ് പ്രത്യേക ലക്ഷ്യമിട്ടുള്ളതാണെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു. എന്നാൽ ഏതെങ്കിലും വിധത്തിൽ അനുകൂല വിധി നൽകാൻ കോടതി തയാറായില്ല. ഐസിഐസിഐ എം‍ഡിയും സിഇഒയുമെന്ന നിലയിൽ തന്റെ പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് ചന്ദ കോച്ചർ വിഡിയോകോൺ ഗ്രൂപ്പിന്റെ ഉടമ വേണുഗോപാൽ ദൂതിന് വായ്പ തരപ്പെടുത്തിയത്. ഈ വായ്പകൾ കിട്ടാക്കടമാവുകയും തട്ടിപ്പിനുള്ള പ്രതിഫലമെന്നോണം വേണുഗോപാൽ കോടികൾ കോച്ചറുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് മാറ്റുകയും ചെയ്തു എന്നതാണ് പ്രാഥമികമായി കേസ്. 2009–11 സമയത്തായിരുന്നു ഈ ഇടപാടുകൾ. ‌ക്രിമിനൽ ഗൂഢാലോചന, വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റുകൾ നടന്നിട്ടുള്ളത്. കോച്ചർ ദമ്പതികൾക്ക് പുറമെ, വേണുഗോപാൽ ദൂതും കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരും അറസ്റ്റിലായിട്ടുണ്ട്.

ചന്ദ കോച്ചർ. ചിത്രം: REUTERS
ADVERTISEMENT

ദൂതിന്റെ ഉടമസ്ഥതയിലുള്ള സുപ്രീം എനർജി എന്ന കമ്പനി ദീപക് കോച്ചറിന്റെ നുപവർ റിന്യൂവബിൾസ് എന്ന കമ്പനിയിൽ നടത്തിയ നിക്ഷേപം വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് എന്നാണ് സിബിഐ പറയുന്നത്. ഈ വിവരം പുറത്തുവരാതിരിക്കാൻ ഇരു കമ്പനികളുടെയും ഉടമസ്ഥാവകാശം പലകുറി കൈമറി‍ഞ്ഞിട്ടുണ്ടെന്നും 2019–ൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ അവകാശപ്പെട്ടിരുന്നു. 2009–11 കാലഘട്ടത്തിൽ എല്ലാ നടപടിക്രമങ്ങളും അട്ടിമറിച്ചുകൊണ്ട് വിഡിയോൺ ഗ്രൂപ്പിനും അതിന്റെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികൾക്കുമായി ആറ് വായ്പകളായി 3250 കോടി രൂപ അനുവദിച്ചു എന്ന് സിബിഐ പറയുന്നു. ഇതിന് ആറു മാസങ്ങൾക്കു ശേഷം ദൂതിന്റെ വിഡിയോകോൺ ഗ്രൂപ്പ് കോടികൾ ദീപക് കോച്ചർ, അദ്ദേഹത്തിന്റെ പിതാവ്, ചന്ദയുടെ സഹോദരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നുപവറിലേക്ക് കൈമാറുന്നു.‌ 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യത്തില്‍‌നിന്ന് വിഡിയോകോൺ ഗ്രൂപ്പ് എടുത്ത 40,000 കോടി രൂപയുടെ ഭാഗമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട തുക. ഇതിൽ ഐസിഐസിഐയിൽനിന്ന് അനുവദിച്ച 3250 കോടി രൂപയിൽ 1875 കോടി രൂപ ബാങ്ക് നയങ്ങളുടെ ലംഘനത്തിലൂടെയാണ് നൽകിയിട്ടുള്ളത്. ഇത് തിരിച്ചടയ്ക്കാതായതോടെ കിട്ടാക്കടമായി (എൻപിഎ) പ്രഖ്യാപിച്ചു. ഇതുവഴി ബാങ്കിന് 1730 കോടി രൂപ നഷ്ടം സംഭവിച്ചു. 2009–ൽ ചന്ദ കോച്ചർ കൂടി ഉൾപ്പെട്ട സമിതി 300 കോടി രൂപയുടെ വായ്പ എല്ലാ ചട്ടങ്ങളും മറികടന്ന് വിഡിയോകോണിന് അനുവദിച്ചു. ഇതിന്റെ പിറ്റേന്ന് 64 കോടി രൂപ ദൂതിന്റെ ഉടമസ്ഥതയിലുള്ള സുപ്രീം എനർജി എന്ന കമ്പനി വഴി നുപവറിന് ലഭിച്ചു. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി നേട്ടമുണ്ടാക്കുകയായിരുന്നു ചന്ദ കോച്ചർ എന്ന് സിബിഐ ആരോപിക്കുന്നു. 

വേണുഗോപാൽ ദൂത് (ചിത്രം: Reuters/Danish Siddiqui)

ഇത്തരത്തിൽ എല്ലാ ബാങ്കിങ് ചട്ടങ്ങളും ലംഘിച്ചുകൊണ്ട് 2009 മുതൽ 2011 വരെ വിഡിയോകോൺ കമ്പനികൾക്ക് വായ്പ ലഭിച്ചു. വിഡിയോകോണിന് ലഭിച്ച എല്ലാ വായ്പകളും ചന്ദ കോച്ചർ ഐസിഐസിഐ ബാങ്കിന്റെ എംഡിയും സിഇഒയുമായി ചുമതലയേറ്റതിനു ശേഷമായിരുന്നു. ഇതിനു പുറമെ, നുപവറിൽ വേണുഗോപാലിനുള്ള ഓഹരിയും സുപ്രീം എനർജിയുടെ ഉടമസ്ഥാവകാശവും കുഴഞ്ഞുമറിഞ്ഞ നിരവധി കൈമാറ്റങ്ങളിലൂടെ കോച്ചറിലെത്തിയെന്നും സിബിഐ പറയുന്നു. സിബിഐ മാത്രമല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) തുടങ്ങിയ ഏജൻസികളും ഇതിൽ അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇഡി അന്വേഷിക്കുന്നത്. കേസ് റജിസ്റ്റർ ചെയ്ത് വൈകാതെ തന്നെ മൂന്നു പേർക്കുമെതിരെ സിബിഐ ലുക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി, വിജയ് മല്യ തുടങ്ങി സമാനമായ രീതിയിൽ ബാങ്ക് വായ്പാ തട്ടിപ്പു നടത്തിയവർ ഇന്ത്യയിൽനിന്നു മുങ്ങിയ മാതൃകയിൽ ഇവരും രാജ്യം വിടുന്നത് തടയുക എന്നതായിരുന്നു ഉദ്ദേശം. 

∙ ആദ്യ കളർ ടിവി, ഇന്ത്യക്കാർ കൊണ്ടുനടന്ന വിഡിയോകോൺ

വിഡിയോകോൺ ലോഗോ (ചിത്രം: Reuters)

1979-ൽ വിഡിയോകോണിന് വേണുഗോപാൽ ദൂത് രൂപം കൊടുത്തെങ്കിലും ഏതാനും വർഷം കൂടി കഴിഞ്ഞാണ് ഈ ഗ്രൂപ്പ് വിപണിയിൽ ശക്തമാകുന്നത്. അതിന് കാരണമായത് 1982–ലെ ഏഷ്യൻ ഗെയിംസായിരുന്നു. ലോകമെങ്ങും കളർ ടെലിവിഷനുകൾ വ്യാപകമായ സമയം. ഇന്ത്യയിലേക്കും കളർ ടിവികളുടെ ഇറക്കുമതി അപ്പോഴേക്കും തുടങ്ങിയിരുന്നു. ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ഇന്ത്യയിലേക്ക് കളർ ടിവി കൂടുതലായി ഇറക്കുമതി ചെയ്യാൻ ഇന്ദിരാ ഗാന്ധി തീരുമാനിച്ചു. അന്ന് കളർ ടിവി നിർമാതാക്കളിൽ ഏറ്റവും മുൻനിരക്കാരായ മൂന്ന് കമ്പനികള്‍ ഇതിനായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ കമ്പനിയായ ഇന്റർനാഷണൽ ടെലിഫോൺ ആന്‍ഡ് ടെലിഗ്രാഫിന്റെ (ഐടിടി) ജർമൻ ഉപവിഭാഗമായ ഐടിടി ഷൗവൂബ് ലോറൻസ്, ദക്ഷിണ കൊറിയൻ കമ്പനികളായ ഗോൾഡ‍് സ്റ്റാർ, സാംസങ് എന്നിവയായിരുന്നു അത്. (ഇതിൽ ഐടിടി ഷൗവൂബ് ലോറൻസ് നാസി ജർമനിയുമായി അക്കാലത്ത് ബന്ധമുണ്ടായിരുന്നു എന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ്. ഗോൾഡ് സ്റ്റാറാണ് പിൽക്കാലത്ത് എൽജി ആയത്). രണ്ടു കൊറിയൻ കമ്പനികളിൽ നിന്നായി 54,000, ഐടിടിയിൽ നിന്ന് 40,000 എന്നിങ്ങനെ ഒരു ലക്ഷത്തിനടുത്ത് കളർ ടിവികളാണ് ഏഷ്യൻ ഗെയിംസിനു മുൻപ് ഇന്ത്യയിലെത്തിയത്. 

ഈ സമയത്ത് ബജാജ് ഓട്ടോകളുടെ വിതരണക്കാരായിരുന്നു ദൂതുമാർ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ വൈകാതെ അവർ ഫ്രിജ്, വാഷിങ് മെഷീൻ പോലുള്ള ഗൃഹോപകരണങ്ങളിലേക്ക് തിരിയുകയും വൻ വിജയം നേടുകയും ചെയ്തു. 1985–ൽ വേണുഗോപാൽ ദൂതിന്റെ പിതാവ് നന്ദ്‍ലാൽ മാധവ്‍ലാൽ ദൂതാണ് ഇന്ത്യയിലെ കളർ ടെലിവിഷൻ ചരിത്രത്തെ മാറ്റുന്നത്. ഒരു ലക്ഷം കളർ ടിവികൾ ഇന്ത്യയിൽ നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചു. വിഡിയോകോണാണ് ഇന്ത്യയിൽ ആദ്യമായി കളർ ടിവി നിർമിച്ചത് എന്നാണ് വേണുഗോപാൽ ദൂതിന്റെ മകൻ അനിരുദ്ധ് ദൂത് പിൽക്കാലത്ത് അവകാശപ്പെട്ടിട്ടുള്ളത്. 

വേണുഗോപാൽ ദൂത്. ചിത്രം: Reuters

വിഡിയോകോണിന്റെ ഒരുൽപന്നമെങ്കിലും ഇല്ലാത്ത മധ്യവർഗ വീടുകൾ കുറേക്കാലത്തേക്ക് പിന്നീട് ഇന്ത്യയിലുണ്ടായിട്ടില്ല. ടിവിയുടെയും ഗൃഹോപകരണങ്ങളുടെയും നിര്‍മാതാക്കളെന്ന നിലയിൽ ആദ്യ മൂന്നിൽ വിഡിയോകോൺ എപ്പോഴും മത്സരിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ നിർമാണ ഫാക്ടറികൾ തുറന്നു. പിന്നാലെയാണ് ഡി2എച്ച് സർവീസ് ആരംഭിക്കുന്നത്. ഇതും ഏറെക്കുറെ വിജയം കണ്ടു. ഇതിനിയിൽ മൊബൈൽ ഫോൺ നിർമാണവും നടത്തി. എന്നാൽ ഊർജ, എണ്ണ പര്യവേഷണ മേഖലയിലേക്കു തിരിഞ്ഞത് തിരിച്ചടിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റു ബിസിനസുകളിൽ നിന്നുള്ള പണവും ബാങ്ക് വായ്പകളും ഊർജ ബിസിനസിലേക്ക് വഴി മാറ്റിയതോടെ കടം പെരുകി. ഇത്തരമൊരു കടമെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്ന് 40,000 കോടി കടമെടുത്തതും ഐസിഐസിഐ ബാങ്കിൽ നിന്നുള്ള വായ്പാ തട്ടിപ്പ് നടത്തിയതായ ആരോപണം ഉയർന്നതും. എന്തായാലും ഇന്ത്യയിലെ ഗൃഹോപകരണ രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ച, ഇന്ത്യക്കാരുടെ കാഴ്ചാശീലങ്ങളെ വരെ സ്വാധീനിച്ച വിഡിയോകോൺ ഗ്രൂപ്പിന്റെ ഉടമ വേണുഗോപാൽ ദൂത് ഡിസംബർ 26 മുതൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കടക്കെണിയിൽ വലയുന്ന വിഡിയോകോൺ കമ്പനിയുടെയും പ്രതാപകാലം അവസാനിച്ചു. ഇടയ്ക്ക് വേദാന്ത ഗ്രൂപ്പ് ഈ കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. 

തന്നെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നു കാണിച്ച് ദൂത് നൽകിയ ഹർജിയും കഴിഞ്ഞ ദിവസം പ്രത്യേക കോടതി തള്ളിയിരുന്നു. കോച്ചർ ദമ്പതികളുടെ സമ്മർദ്ദത്തെ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ദൂതിന്റെ ആരോപണം. എന്നാൽ ദൂത് മാപ്പുസാക്ഷിയായി തങ്ങളെ കുടുക്കുമോ എന്നായിരുന്നു കോച്ചർ ദമ്പതികളുടെ ഭയമെന്ന് മറ്റു റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ ബാങ്കിങ്, മാനേജ്മെന്റ് മേഖലയിൽ ഉയരത്തിലെത്തിയ ഒരു സ്ത്രീയും രാജ്യത്തിന്റെ വ്യവസായ മേഖലയെ മാറ്റി മറിച്ച വ്യവസായികളിലൊരാളുമാണ് കോടികളുടെ തട്ടിപ്പിനെ തുടർന്ന് ഇപ്പോൾ അഴിയെണ്ണുന്നത്. 

English Summary: Chanda Kochhar's Life and the Story Behind ICICI Bank Loan Fraud