മുഖ്യമന്ത്രിയാകാന്‍ തയാര്‍; തീരുമാനം ജനങ്ങളുടേത്: മനസ്സ് തുറന്ന് ശശി തരൂര്‍
കൊച്ചി∙ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തളളാതെ ശശി തരൂര്‍ എംപി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും

കൊച്ചി∙ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തളളാതെ ശശി തരൂര്‍ എംപി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ ശശി തരൂര്‍ വ്യക്തമാക്കി.
ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് തമാശയായിരുന്നു. ജനറല്‍ സെക്രട്ടറിയോട് ചിരിച്ചുകൊണ്ട് പറഞ്ഞതു മാത്രമാണ് വാര്‍ത്തയായത്. കേരള രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു. തന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല.
കേരള മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും തരൂര്‍ മറുപടി പറഞ്ഞു. ‘‘കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടേതാണ് തീരുമാനം. കേരളത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ട്.’’– ശശി തരൂര്‍ പറഞ്ഞു.
English Summary: Capable of becoming Chief Minister; decision belongs to the people: Shashi Tharoor