‘എംഎൽഎയ്ക്കെതിരായ വാർത്ത പിൻവലിച്ചില്ലെങ്കിൽ ചിത്രം മാറും’: സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി
കണ്ണൂർ∙ പയ്യന്നൂർ എംഎൽഎ മധുസൂദനന്റെ വാർത്ത ഷെയർ ചെയ്തതിന് ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി. കണ്ണൂർ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി. വിജയന്റെ ഫോൺ സംഭാഷണം പുറത്തായി. മധുസൂദനൻ എംഎൽഎ ഗൃഹസന്ദർശന പരിപാടി ഒഴിവാക്കിയെന്നായിരുന്നു വാർത്ത. വാർത്ത പിൻവലിച്ചില്ലെങ്കിൽ ചിത്രം മാറുമെന്നാണ് പൊതുപ്രവർത്തകനായ ജോബി പീറ്ററോട് ടി. വിജയൻ പറയുന്നത്.

കണ്ണൂർ∙ പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനന്റെ വാർത്ത ഷെയർ ചെയ്തതിന് ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി. കണ്ണൂർ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി. വിജയന്റെ ഫോൺ സംഭാഷണം പുറത്തായി. മധുസൂദനൻ എംഎൽഎ ഗൃഹസന്ദർശന പരിപാടി ഒഴിവാക്കിയെന്നായിരുന്നു വാർത്ത. വാർത്ത പിൻവലിച്ചില്ലെങ്കിൽ ചിത്രം മാറുമെന്നാണ് പൊതുപ്രവർത്തകനായ ജോബി പീറ്ററോട് ടി. വിജയൻ പറയുന്നത്.
ആലപ്പടമ്പിൽ മത്സ്യസംസ്കരണ യൂണിറ്റിനെതിരെ സമരം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് എംഎൽഎ ഗൃഹപ്രവേശന പരിപാടിയിൽ നിന്ന് മാറിനിൽക്കുന്നതെന്ന് ഒരു ഓൺലൈനിൽ വാർത്ത വന്നിരുന്നു. ഈ വാർത്ത ജോബി പീറ്റർ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിജയൻ ഭീഷണിയുമായി രംഗത്തെത്തിയത്. തനിക്ക് മാത്രമല്ല, സമരസമിതിയിലുള്ള എല്ലാവർക്കുമെതിരെ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ജോബി പറഞ്ഞു.
English Summary: CPM leader threatens social worker for sharing news about MLA