എയർ ഇന്ത്യയിൽ മാത്രമല്ല, ബിഗ്ബോസിലും മൂത്രാഭിഷേകം; റഷ്യയിൽ ട്രംപിന്റെ ‘പീ ടേപ്പ്’
2013-ലെ മിസ് യൂണിവേഴ്സ് മത്സരം റഷ്യയിലെ മോസ്കോയിൽ നടക്കുന്നു. അന്ന് അമേരിക്കൻ പ്രസിഡന്റായിട്ടില്ലാത്ത, റിപ്പബ്ലിക്കൻ പാർട്ടി നേതാവും കോടീശ്വരനുമായ ഡോണൾഡ് ട്രംപും മോസ്കോയിലുണ്ട്. ഈ മത്സരം നടത്തുന്ന മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ ഉടമസ്ഥനാണ് അന്ന് ട്രംപ്. അദ്ദേഹം 2016–ൽ അമേരിക്കൻ പ്രസിഡന്റായി. എന്നാൽ ട്രംപിനെ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ റഷ്യൻ സഹായം ഉണ്ടായിരുന്നു എന്ന ആരോപണവും ഒപ്പമുയർന്നു. ആറു വർഷങ്ങൾക്കു ശേഷവും ഈ ആരോപണം അവസാനിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണം നടക്കുന്നു. ഈ ‘റഷ്യൻ സഹായ’ത്തിനു പിന്നിലുള്ളത് യഥാർഥത്തിൽ ബ്ലാക് മെയിലിങ് ആണെന്ന വാദങ്ങളും പിന്നീട് ഉയർന്നിട്ടുണ്ട്. അത് ട്രംപുമായി ബന്ധപ്പെട്ട ഒരു ‘മൂത്ര വിവാദ’ത്തെ തുടർന്നുണ്ടായതാണ്
2013-ലെ മിസ് യൂണിവേഴ്സ് മത്സരം റഷ്യയിലെ മോസ്കോയിൽ നടക്കുന്നു. അന്ന് അമേരിക്കൻ പ്രസിഡന്റായിട്ടില്ലാത്ത, റിപ്പബ്ലിക്കൻ പാർട്ടി നേതാവും കോടീശ്വരനുമായ ഡോണൾഡ് ട്രംപും മോസ്കോയിലുണ്ട്. ഈ മത്സരം നടത്തുന്ന മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ ഉടമസ്ഥനാണ് അന്ന് ട്രംപ്. അദ്ദേഹം 2016–ൽ അമേരിക്കൻ പ്രസിഡന്റായി. എന്നാൽ ട്രംപിനെ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ റഷ്യൻ സഹായം ഉണ്ടായിരുന്നു എന്ന ആരോപണവും ഒപ്പമുയർന്നു. ആറു വർഷങ്ങൾക്കു ശേഷവും ഈ ആരോപണം അവസാനിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണം നടക്കുന്നു. ഈ ‘റഷ്യൻ സഹായ’ത്തിനു പിന്നിലുള്ളത് യഥാർഥത്തിൽ ബ്ലാക് മെയിലിങ് ആണെന്ന വാദങ്ങളും പിന്നീട് ഉയർന്നിട്ടുണ്ട്. അത് ട്രംപുമായി ബന്ധപ്പെട്ട ഒരു ‘മൂത്ര വിവാദ’ത്തെ തുടർന്നുണ്ടായതാണ്
2013-ലെ മിസ് യൂണിവേഴ്സ് മത്സരം റഷ്യയിലെ മോസ്കോയിൽ നടക്കുന്നു. അന്ന് അമേരിക്കൻ പ്രസിഡന്റായിട്ടില്ലാത്ത, റിപ്പബ്ലിക്കൻ പാർട്ടി നേതാവും കോടീശ്വരനുമായ ഡോണൾഡ് ട്രംപും മോസ്കോയിലുണ്ട്. ഈ മത്സരം നടത്തുന്ന മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ ഉടമസ്ഥനാണ് അന്ന് ട്രംപ്. അദ്ദേഹം 2016–ൽ അമേരിക്കൻ പ്രസിഡന്റായി. എന്നാൽ ട്രംപിനെ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ റഷ്യൻ സഹായം ഉണ്ടായിരുന്നു എന്ന ആരോപണവും ഒപ്പമുയർന്നു. ആറു വർഷങ്ങൾക്കു ശേഷവും ഈ ആരോപണം അവസാനിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണം നടക്കുന്നു. ഈ ‘റഷ്യൻ സഹായ’ത്തിനു പിന്നിലുള്ളത് യഥാർഥത്തിൽ ബ്ലാക് മെയിലിങ് ആണെന്ന വാദങ്ങളും പിന്നീട് ഉയർന്നിട്ടുണ്ട്. അത് ട്രംപുമായി ബന്ധപ്പെട്ട ഒരു ‘മൂത്ര വിവാദ’ത്തെ തുടർന്നുണ്ടായതാണ്
2013-ലെ മിസ് യൂണിവേഴ്സ് മത്സരം റഷ്യയിലെ മോസ്കോയിൽ നടക്കുന്നു. അന്ന് അമേരിക്കൻ പ്രസിഡന്റായിട്ടില്ലാത്ത, റിപ്പബ്ലിക്കൻ പാർട്ടി നേതാവും കോടീശ്വരനുമായ ഡോണൾഡ് ട്രംപും മോസ്കോയിലുണ്ട്. ഈ മത്സരം നടത്തുന്ന മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ ഉടമസ്ഥനാണ് അന്ന് ട്രംപ്. അദ്ദേഹം 2016–ൽ അമേരിക്കൻ പ്രസിഡന്റായി. എന്നാൽ ട്രംപിനെ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ റഷ്യൻ സഹായം ഉണ്ടായിരുന്നു എന്ന ആരോപണവും ഒപ്പമുയർന്നു. ആറു വർഷങ്ങൾക്കു ശേഷവും ഈ ആരോപണം അവസാനിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണം നടക്കുന്നു. ഈ ‘റഷ്യൻ സഹായ’ത്തിനു പിന്നിലുള്ളത് യഥാർഥത്തിൽ ബ്ലാക് മെയിലിങ് ആണെന്ന വാദങ്ങളും പിന്നീട് ഉയർന്നിട്ടുണ്ട്. അത് ട്രംപുമായി ബന്ധപ്പെട്ട ഒരു ‘മൂത്ര വിവാദ’ത്തെ തുടർന്നുണ്ടായതാണ്. അതുപോലെ, എയർ ഇന്ത്യ വിമാനത്തിൽ 70 വയസ്സുള്ള വൃദ്ധയുടെ മേൽ മദ്യപിച്ച് നിലതെറ്റിയ ആൾ മൂത്രമൊഴിച്ച സംഭവവും ഏറെ വിവാദമായതാണ്. പലപ്പോഴും മനുഷ്യരുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ ദേഹത്ത് മൂത്രമൊഴിച്ച് അവഹേളിക്കുന്നവരുണ്ട്. ശത്രുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ മൂത്രമൊഴിക്കുന്നവരുണ്ട്. മനുഷ്യരെ മൂത്രം കുടിപ്പിക്കുന്ന ലോക്കപ്പ് മുറികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. പലവിധ കാരണങ്ങളാൽ സ്വന്തം മൂത്രവും മൃഗങ്ങളുടെ മൂത്രവുമൊക്കെ കുടിക്കുന്നവരുണ്ട്. കിടന്നു മുള്ളുന്നതിനാൽ കളിയാക്കപ്പെടുന്ന കുട്ടികളും രോഗം മൂലം മൂത്രം പോകുന്നതറിയാത്തവരും നമുക്ക് ചുറ്റിലുമുണ്ട്. യാത്രക്കിടയിൽ മര്യാദയ്ക്കൊന്ന് മൂത്രശങ്ക തീർക്കാൻ സാധിക്കാതെ രോഗികളാകുന്ന സ്ത്രീകളും വഴിയരികിൽ തുണി പൊക്കിപ്പിടിച്ചു നിന്ന് കാര്യസാധ്യം നടത്തുന്ന പുരുഷന്മാരുമുണ്ട് കേരളത്തിൽ. വിമാനത്തിൽ വച്ച് മദ്യപൻ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ചതാണ് ഇന്ത്യയിലെങ്കിൽ, ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന സൗത്ത് സുഡാനിലെ ഭരണാധികാരി പൊതുചടങ്ങിൽ പങ്കെടുക്കുമ്പോൾ മൂത്രം പോകുന്നത് അറിയാത്തതാണ് വിവാദം. അത്ര ചെറുതല്ല മൂത്ര പ്രശ്നം എന്നു ചുരുക്കം.
∙ ബിഗ് ബോസിൽ മൂത്രം തളിച്ച ആൾദൈവം
2020–ൽ നടന്ന ഹിന്ദി ബിഗ് ബോസ് ഷോ 10–ാം സീസണിലെ മത്സരാർഥിയായിരുന്നു സ്വാമി ഓം. ബിഗ് ബോസ് ഹൗസിലെ താമസത്തിനിടെ സ്വന്തം മൂത്രം പാത്രത്തിൽ ശേഖരിച്ച് സഹമത്സരാർഥികളുടെ മേൽ തളിച്ച സംഭവത്തോടെയാണ് ഇയാൾ കുപ്രസിദ്ധനാകുന്നത്. ഇതോടെ ഇയാളെ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സ്വയം ആൾദൈവമായി വിശേഷിപ്പിച്ചിരുന്ന സ്വാമി ഓം പിന്നീടും നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടു. 2021 ഫെബ്രുവരിയിൽ വിവിധ അസുഖങ്ങളെ തുടർന്ന് സ്വാമി ഓം അന്തരിച്ചു. ഇന്നും സ്വാമി ഓമിനെക്കുറിച്ച് തിരഞ്ഞാൽ ഏറ്റവുമാദ്യം ലഭ്യമാകുന്ന വിവരവും ഈ മൂത്രാഭിഷേകം തന്നെ.
∙ ഒബാമ ദമ്പതിമാരോട് പ്രതികാരം തീർക്കാൻ ട്രംപിനും ആയുധം
ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനു പിന്നിൽ റഷ്യയ്ക്ക് പങ്കുണ്ടോ എന്ന അന്വേഷണം നടന്നു വരികയാണ് എന്ന കാര്യം മുകളിൽ പറഞ്ഞല്ലോ. ഈ റഷ്യൻ സഹായം ഉണ്ടായിരുന്നതായി തെളിയിക്കാൻ ഡെമോക്രാറ്റുകൾ ഉപയോഗിക്കുന്ന ഒന്നാണ് ‘പീ ടേപ്പ്’ (മൂത്രമൊഴി ടേപ്പ്) വിവാദം.
2013–ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ മോസ്കോയിലെത്തിയപ്പോൾ ട്രംപ് താമസിച്ചത് റിറ്റ്സ്–കാൾട്ടൺ ഹോട്ടലിലാണ്. അതും ബരാക് ഒബാമയുടേയും മിഷേൽ ഒബാമയുടേയും ഔദ്യോഗിക റഷ്യ സന്ദർശന വേളയിൽ താമസിച്ച ഹോട്ടലിലെ അതേ റൂമിൽ തന്നെ. എംഐ6–ന്റെ മുൻ ചാരനും റഷ്യൻ വിദഗ്ധനുമായ ക്രിസ്റ്റഫർ സ്റ്റീലെ ഡെമോക്രാറ്റുകൾക്ക് വേണ്ടി തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ: ‘ഒബാമമാർ റഷ്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയപ്പോൾ താമസിച്ചിരുന്ന മുറിയിലെ കിടക്കയിൽ രണ്ട് ലൈംഗികത്തൊഴിലാളികളെ കൊണ്ടുവന്ന് ട്രംപ് തന്റെ കൺമുമ്പിൽ മൂത്രമൊഴിപ്പിച്ചു. ഒബാമമാരോടുള്ള ദേഷ്യം തീർത്തതാണ്. ട്രംപിന്റെ ഇത്തരം സ്വഭാവങ്ങളും ലൈംഗിക വൈകൃതങ്ങളുമൊക്കെ റഷ്യക്കാർ പകർത്തിയിട്ടുണ്ട് എന്നുറപ്പാണ്. അതുവച്ച് ബ്ലാക്മെയിൽ ചെയ്യുമെന്നും ഉറപ്പ്’. എന്നാൽ ട്രംപ് ഇക്കാര്യം പൂർണമായി നിഷേധിച്ചു. തനിക്ക് ‘വൃത്തിയുടെ പ്രശ്നം’ ഉള്ളതിനാൽ ഒരാൾ മറ്റൊരാളുടെ ദേഹത്ത് മൂത്രമൊഴിക്കുന്നതുപോലെയുള്ള കാര്യങ്ങൾ അനുവദിക്കില്ല എന്നായിരുന്നു മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയോട് ട്രംപ് പറഞ്ഞത്. ഒപ്പം, താനാ ഹോട്ടലിൽ രാത്രി തങ്ങിയിട്ടില്ലെന്നും വസ്ത്രം മാറാൻ മാത്രമാണ് മുറി ഉപയോഗിച്ചത് എന്നും അതിനാൽ അത്തരം ദൃശ്യങ്ങളൊന്നും ഉണ്ടാകില്ല എന്നും ട്രംപ് കോമിയോട് പറഞ്ഞിരുന്നു.
എന്നാൽ ഇത് കള്ളമാണെന്ന് പിന്നീട് വ്യക്തമായി. ‘മദർ ജോൺസി’ന്റെ ലേഖകർ റിപ്പോർട്ട് ചെയ്തത് ട്രംപ് ഈ സംഭവം നടന്നു എന്നു പറയുന്ന രാത്രി അവിടെ താമസിച്ചിരുന്നു എന്നാണ്. കാരണം മിസ് യൂണിവേഴ്സ് ഫൈനലിൽ മത്സരിക്കേണ്ടവരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിരുന്നത് ട്രംപ് ആയിരുന്നു. ‘തൊലി കറുത്തവർ കൂടുതൽ പേർ ഉണ്ടായാൽ ഉടൻ അവരെ മാറ്റാൻ ട്രംപ് പറയുമായിരുന്നു’ എന്ന് സംഘാടകരിലൊരാളെ ഇവർ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുമുണ്ട്. മാത്രമല്ല, പിറ്റേന്ന് നടന്ന മിസ് യൂണിവേഴ്സ് ഫൈനലിലും ട്രംപ് പങ്കെടുത്തിരുന്നു. ഇനി ‘പീ ടേപ്പ്’ ഉണ്ടാവാൻ ഒരു ശതമാനം സാധ്യതയെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് അന്വേഷിച്ച് ഇല്ലെന്ന് ഉറപ്പു വരുത്താനും ട്രംപ് തന്നോട് നിർദേശിച്ചിരുന്നുവെന്ന് കോമി പിന്നീട് പറഞ്ഞിട്ടുണ്ട്. ‘ഇത് പറയേണ്ടി വരുമെന്ന് ഞാനൊരിക്കലും കരുതിയില്ല. പക്ഷേ, അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് 2013–ൽ മോസ്കോയിൽ വച്ച് വേശ്യകൾക്കൊപ്പം അന്യോന്യം മൂത്രമൊഴിച്ച് ആഘോഷിച്ചോ എന്നെനിക്കറിയല്ല. പക്ഷേ അതിന് സാധ്യതയുണ്ട്, പക്ഷേ എനിക്കറിയില്ല’, എന്നും 2018–ൽ ഒരു ടി.വി അഭിമുഖത്തിൽ മുൻ എഫ്ബിഐ ഡയറക്ടർ പറയുന്നുണ്ട്. എന്തായാലും ട്രംപിന്റെ റഷ്യൻ കണക്ഷൻ അന്വേഷണവുമായി ബന്ധപ്പെട്ട് ഈ ‘മൂത്ര വിവാദ’വും നിലനിൽക്കുമെന്ന് ചുരുക്കം.
∙ മൃതദേഹത്തിൽ മൂത്രമൊഴിച്ച് അവഹേളനം
അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ 2011–ലുണ്ടായ ഭീകരവിരുദ്ധ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട താലിബാൻകാരുടെ മൃതദേഹത്തിൽ അമേരിക്കൻ സൈനികർ മൂത്രമൊഴിച്ചതായിരുന്നു മറ്റൊരു സംഭവം. അഫ്ഗാനിലും അമേരിക്കയിലും മാത്രമല്ല, വ്യാപകമായ വിധത്തിൽ ലോക നേതാക്കൾ ഈ സംഭവത്തെ അപലപിച്ചു. മൃതദേഹത്തെ അപമാനിക്കുക എന്നത് പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ല എന്നു വ്യക്തമാക്കി അമേരിക്ക ഈ സൈനികരെ വിചാരണ െചയ്തിരുന്നു. ഇവർ കുറ്റമേൽക്കുകയും ചെയ്തു. എന്നാൽ നേരത്തേയുള്ള ധാരണപ്രകാരം ഇവരുടെ റാങ്കുകൾ കുറയ്ക്കുകയും ചെറിയ പിഴശിക്ഷ നൽകുകയും ചെയ്തു.
∙ അറിയാതെ മൂത്രമൊഴിച്ച പ്രസിഡന്റ്
ഒരു ദശകം മുമ്പ് സുഡാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ സൗത്ത് സുഡാന്റെ പ്രസിന്റാണ് സാൽവ കിർമയാർഡി. ദശകങ്ങൾ നീണ്ട സായുധ പോരാട്ടത്തിന് ശേഷമാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത്. അതിൽ മുഖ്യപങ്കുവഹിച്ചയാളുമാണ് കിർ. രാജ്യം സ്വതന്ത്രമായപ്പോൾ ആദ്യ പ്രസിഡന്റുമായി. തുടക്കത്തിൽ പരിഷ്കരണവാദിയും മനുഷ്യാവകാശങ്ങളെ മാനിക്കുകയും ചെയ്യുന്ന ഭരണാധികാരിയായി പേരെടുത്തെങ്കിലും പതുക്കെ കാര്യങ്ങൾ മാറി. ഇന്ന് സ്വേച്ഛാധിപത്യ പ്രവണതകൾ കാണിക്കുകയും എതിർപ്പുകളെ അടിച്ചമർത്തുകയും പൗരസ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് കിർ ചെയ്യുന്നത് എന്നാണ് ആരോപണം. ഇപ്പോഴും വിവിധ ഗോത്രങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധവും സുഡാനുമായുള്ള ശത്രുതയും ശക്തമാണ‌്.
ഇക്കഴിഞ്ഞ ഡിസംബർ 13–ന് ഒരു റോഡ് ഉദ്ഘാടന പരിപാടിക്കിടെ ദേശീയഗാനം മുഴങ്ങിയപ്പോൾ അറ്റൻഷനായി നിന്ന കിറിന്റെ പാന്റ്സുകളെ നനച്ചു കൊണ്ട് മൂത്രം ഒഴുകി തറയിൽ പരന്നു. രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഇത് ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. ഈ ദൃശ്യം പുറത്തു വന്നതോടെ സൗത്ത് സുഡാനിൽ മാത്രമല്ല, മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചു. 71 വയസുള്ള കിർ തന്റെ ആരോഗ്യത്തെ മാനിച്ചെങ്കിലും അധികാരമൊഴിയാൻ തയാറാകണമെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ ആവശ്യപ്പെടുന്നു. എന്നാൽ വൃദ്ധനായ ഒരാൾക്ക് അറിയാതെ മൂത്രം പോകുന്നതിനെ പരിഹസിക്കരുതെന്നും വിവാദമാക്കരുതെന്നും മറ്റൊരു കൂട്ടരും പറയുന്നു. ഇതിനിടയിൽ ഈ ചടങ്ങ് ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായ വാർത്തകളും പുറത്തു വരുന്നുണ്ട്.
2011 മുതൽ അധികാരത്തിലുള്ള കിർ, ഇതുവരെ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് കരുതുന്നത്. മുൻ വൈസ് പ്രസിഡന്റും സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് (എസ്പിഎൽഎം)ൽ കിറിന്റെ സഹപ്രവർത്തകനുമായിരുന്ന റീക്ക് മാച്ചറിന്റെ നേതൃത്വത്തിൽ വിമതർ ശക്തമായി തന്നെ രംഗത്തുണ്ട്. ആഭ്യന്തര യുദ്ധവും പട്ടിണിയും പലായനവും വെള്ളപ്പൊക്കവും വരൾച്ചയും മൂലം അതീവ ദുരിതത്തിലാണ് സൗത്ത് സുഡാനിലെ ജനങ്ങൾ. റഷ്യയുടെ യുക്രെയ്ൻ ആക്രമണം ആരംഭിച്ചതോടെ ഈ ആഫ്രിക്കൻ രാജ്യത്തിന് ലഭിച്ചിരുന്ന ഭക്ഷണ സഹായവും നിന്നിരുന്നു. രാജ്യം അടിമുടി പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് മൂത്രവിവാദം ഉയരുന്നതും അത് മുൻനിർത്തി തന്നെ കിറിന്റെ പ്രസിഡന്റ് പദവി ചോദ്യം ചെയ്യപ്പെടുന്നത്.
അമേരിക്കയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡവലപ്മെന്റൽ ഇകണോമിസ്റ്റും വ്യാപകമായി ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ജോൺ ഗാരങ്ങ് ആണ് എസ്പിഎൽഎയ്ക്ക് രൂപം നൽകിയത്. വടക്കൻ സുഡാനിലെ ഇസ്‌ലാമിക ഭരണത്തിൽ നിന്ന് വിടുതൽ നേടി എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യാവകാശമുള്ള, എല്ലാ വംശങ്ങളുടേയും പ്രാതിനിധ്യമുള്ള രാജ്യമായാണ് സൗത്ത് സുഡാനെ ഗാരങ്ങ് വിഭാവനം ചെയ്തത്. എന്നാൽ 2005–ലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഇത് അട്ടിമറിയാണെന്ന സംശയം ഇന്നും നിലനിൽക്കുന്നുണ്ട്. ഗാരങ്ങിന്റെ പിൻഗാമിയായാണ് കിർ പാർട്ടിയുടേയും സർക്കാരിന്റെയും തലപ്പത്തേക്ക് വരുന്നത്. നരകസമാനമായ അവസ്ഥയിൽ കഴിയുന്ന സൗത്ത് സുഡാനിലെ ജനങ്ങളുടെ ജീവിതം കിറിന്റെ മൂത്രവിവാദത്തോടെ എങ്ങനെ വേണമെങ്കിലും മാറിമറിയാം എന്ന അവസ്ഥയിലാണ്.
∙ എയർ ഇന്ത്യയിലെ രണ്ട് മൂത്രമൊഴിക്കലുകൾ
എയർ ഇന്ത്യയുടെ രണ്ട് വിമാനത്തിലാണ് ഇത്തരത്തിൽ മൂത്രവിവാദം ഉണ്ടായത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ഒരു സംഭവം മാത്രമാണ് വലിയ വിവാദമായത്. ആദ്യത്തെ സംഭവം നവംബർ 26–നായിരുന്നു എങ്കിൽ ഡിസംബർ ആറിന് പാരിസിൽ നിന്ന് ഡിൽഹിയിലേക്കുള്ള വിമാനത്തിലായിരുന്നു രണ്ടാമത്തെ സംഭവം. പുരുഷ യാത്രികൻ കാലിയായ സീറ്റിലും അടുത്തിരുന്ന സ്ത്രീയുടെ പുതപ്പിലും മൂത്രമൊഴിക്കുകയായിരുന്നു. എന്നാൽ ഈ സംഭവവും എയർ ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് റിപ്പോർട്ട് ചെയ്തില്ല. യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യണമെന്ന ചട്ടം രണ്ടാം വട്ടവും ലംഘിക്കുകയായിരുന്നു. ഇതേ വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് മദ്യപിച്ചിരുന്ന മറ്റൊരു യാത്രക്കാരൻ സിഗരറ്റ് വലിച്ചെന്നും കാബിൻ ക്രൂ വിലക്കിയിട്ടും ഇയാൾ കേട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
നവംബർ 26–ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്രയമാണ് വൃദ്ധയുടെ മേൽ മൂത്രമൊഴിച്ചത്. വിമാനത്തിൽ കയറിയതു മുതൽ ഇയാൾ മദ്യം കഴിക്കുന്നുണ്ടായിരുന്നുവെന്ന് സഹയാത്രികൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. കുറെ ദിവസമായി തന്റെ ഉറക്കം ശരിയായിരുന്നില്ല, അതിനാൽ സുഖമായി ഉറങ്ങാനാണ് മദ്യപിക്കുന്നത് എന്നാണ് സഹയാത്രികനോട് ഇയാൾ പറഞ്ഞത്. പലപ്പോഴും പരസ്പര ബന്ധമില്ലാതെ ഇയാൾ സംസാരിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനു മുമ്പും നാല് പെഗ് സിംഗിൾ മാൾട്ട് വിസ്കി ഇയാൾ കഴിച്ചുവെന്നും താൻ വിമാനത്തിലെ ജീവനക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയതാണെന്നും സഹയാത്രികൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് ചിരിക്കുക മാത്രമാണ് ജീവനക്കാർ ചെയ്തത്. ഉച്ചഭക്ഷണം കഴിഞ്ഞ് ആളുകൾ കിടന്നപ്പോഴാണ് ശങ്കർ മിശ്ര എഴുന്നേറ്റ് ചെന്ന് മുന്നിലെ നിരയിൽ അരികിലായി ഇരുന്നിരുന്ന വൃദ്ധയുടെ മേൽ മൂത്രമൊഴിച്ചത്. അവരുടെ പുതപ്പും വസ്ത്രങ്ങളും ബാഗും പാസ്പോർട്ട് അടക്കമുള്ളവയും മൂത്രത്താൽ നനഞ്ഞു. ശങ്കർ മിശ്രയെ അടുത്തിരുന്ന മറ്റൊരാൾ വന്ന് പിടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് സ്വന്തം സീറ്റിൽ വന്നിരുന്ന മിശ്ര മദ്യലഹരിയിൽ ബോധം കെട്ടുറങ്ങി. പിന്നീട് എഴുന്നേറ്റപ്പോഴാണ് കാര്യങ്ങൾ വഷളായത് ഇയാൾക്ക് മനസ്സിലായത്.
മൂത്രത്തിൽ കുളിച്ചിരുന്ന വൃദ്ധയ്ക്ക് ജീവനക്കാർ വേറൊരു വസ്ത്രം നൽകിയെങ്കിലും മറ്റൊരു സീറ്റ് നൽകാൻ തയാറായില്ല എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു തന്റെ ആവശ്യമെന്ന് വൃദ്ധ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉണ്ടായ സംഭവത്തിന്റെ ഞെട്ടലിലും വിഷമത്തിലുമിരുന്ന തന്റെ അരികിലേക്ക് മിശ്രയെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് അയയ്ക്കുകയാണ് ജീവനക്കാർ ചെയ്തതെന്നും ഇവർ പറയുന്നു. തനിക്ക് കുടുംബവും കുട്ടിയുമുണ്ടെന്നും കേസ് കൊടുക്കരുതെന്നും പറഞ്ഞ് ഇയാൾ കരഞ്ഞെന്ന് വൃദ്ധ പറയുന്നു. ആ സമയത്തെ ഷോക്കിലിരുന്ന താൻ ഒന്നും പറയാനോ ചെയ്യാനോ ആവാത്ത അവസ്ഥയിലായിരുന്നു എന്നും അവർ പറയുന്നു. ഇത് കഴിഞ്ഞ് വൃദ്ധ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന് എഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തു വന്നത്. സംഭവമുണ്ടായതിനു പിന്നാലെ താൻ വൃദ്ധയുടെ വസ്ത്രങ്ങളും ബാഗും വൃത്തിയാക്കി രണ്ടു ദിവസം കഴിഞ്ഞപ്പോൾ എത്തിച്ചു നൽകിയിരുന്നുവെന്നും നഷ്ടപരിഹാരം നൽകിയിരുന്നുവെന്നും ആ പ്രശ്നം അവിടെ അവസാനിപ്പിച്ചതാണ് എന്നും മിശ്രയുടെ അഭിഭാഷകർ പിന്നീട് പറഞ്ഞിരുന്നു. അവർ ടാറ്റാ ചെയർമാന് എഴുതിയ കത്ത് കുറ്റപ്പെടുത്തുന്നത് എയർ ഇന്ത്യയിലെ ജീവനക്കാരെയാണെന്നും തന്റെ കക്ഷിയെ അല്ലെന്നുമാണ് മിശ്രയുടെ അഭിഭാഷകരുടെ വാദം. എന്തായാലും ഇതോടെ വിമാനയാത്രയുമായി ബന്ധപ്പെട്ട നിയമനങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഡിജിസിഎ. വിമാനത്തിലെ മദ്യവിതരണം സംബന്ധിച്ചും പുന:പരിശോധന വേണമെന്ന് ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.
മനുഷ്യരുടെ അടിസ്ഥാന ശാരീരിക പ്രവർത്തികളിലൊന്നായ മൂത്രമൊഴിക്കൽ എന്ന കാര്യത്തെ ചുറ്റിപ്പറ്റി ലോകമെമ്പാടുമുണ്ടാകുന്ന അനേകം വിഷയങ്ങളിൽ ഏതാനും ചിലവയാണ് മുകളിലുള്ളത്. 70 വയസ്സു കഴിഞ്ഞ ഒരു വൃദ്ധയുടെ മേൽ മദ്യലഹരിയിൽ മൂത്രാഭിഷേകം നടത്തിയ ആൾ മുതൽ ഒരു രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കേണ്ട ആൾക്ക് പ്രായാധിക്യം മൂലം പൊതുവേദിയിൽ മൂത്രം പോകുന്ന അവസ്ഥ ഉണ്ടായതു വരെ അത് നീളുന്നു.
∙ ആമസോൺ ഡ്രൈവർമാർക്ക് മൂത്രമൊഴിക്കാൻ കുപ്പി
ആമസോൺ കമ്പനിയുടെ ഡ്രൈവർമാർ കുപ്പിയിൽ മൂത്രമൊഴിക്കേണ്ട ജോലി സാഹചര്യമാണ് നിലനിൽക്കുന്നതെന്ന അമേരിക്കൻ ജനപ്രതിനിധിയുടെ പരാമർശവും ഇതേ വിധത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ആമസോണിലെ തൊഴിലാളികൾക്ക് യൂണിയൻ രൂപീകരിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടായിരുന്നു ഡെമോക്രാറ്റ് പ്രതിനിധി മാർക്ക് പൊക്കാൻ ഈ പരാമർശം നടത്തിയത്.
‘അവർ കുപ്പിയിൽ മൂത്രമൊഴിക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ലല്ലോ. അങ്ങനെയാണ് സാഹചര്യമെങ്കിൽ ഇവിടെ ആരും ജോലി ചെയ്യില്ലല്ലോ’ എന്നായിരുന്നു ഇതിനോട് ആമസോൺ പ്രതികരിച്ചത്. എന്നാൽ ഇതോടെ ആമസോൺ ഡ്രൈവർമാർ നേരിടുന്ന പ്രതിസന്ധികൾ മുഴുവൻ പുറത്തു വന്നുതുടങ്ങി. യാത്രക്കിടയിൽ കുപ്പിയിൽ മൂത്രമൊഴിക്കേണ്ട സാഹചര്യത്തെക്കുറിച്ചുള്ള നിരവധി കഥകളും ഇതോടെ പുറത്തു വന്നു. ഇതോടെ, തങ്ങൾക്ക് തെറ്റു പറ്റിയെന്ന് ആമസോണിന് സമ്മതിക്കേണ്ടി വന്നു– 2021ലായിരുന്നു സംഭവം.
English Summary : Amid Air India 'Pee-Gate' row, similar urination controversies across the world