തിരുവനന്തപുരം ∙ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘത്തെ വിലക്കാനുള്ള സർക്കാർ തീരുമാനം മതഭീകരവാദികൾക്കു മുൻപിൽ കീഴടങ്ങലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യൻ സൈന്യത്തിന്റെ ത്യാഗപൂർണമായ പോരാട്ടം കലോത്സവത്തിൽ അവതരിപ്പിച്ചതു ശരിയായില്ലെന്നാണു പിണറായി സർക്കാരിന്റെ നിലപാടെന്ന് വ്യക്തമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘത്തെ വിലക്കാനുള്ള സർക്കാർ തീരുമാനം മതഭീകരവാദികൾക്കു മുൻപിൽ കീഴടങ്ങലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യൻ സൈന്യത്തിന്റെ ത്യാഗപൂർണമായ പോരാട്ടം കലോത്സവത്തിൽ അവതരിപ്പിച്ചതു ശരിയായില്ലെന്നാണു പിണറായി സർക്കാരിന്റെ നിലപാടെന്ന് വ്യക്തമായി. ഈ സർക്കാർ മതഭീകരവാദികൾക്കൊപ്പമാണെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.

കോഴിക്കോട്ടുകാരുടെ അഭിമാനമായ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള വിക്രം മൈതാനത്ത് നടന്ന കലോത്സവത്തിൽ, സൈന്യത്തെ അനുസ്മരിച്ചതു തെറ്റാണെന്നാണു മന്ത്രിമാരായ മുഹമ്മദ് റിയാസും ശിവൻകുട്ടിയും പറയുന്നത്. ഇത് പച്ചയായ ദേശവിരുദ്ധ സമീപനമാണെന്നു സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT

ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ ഒരു സംഘം കലാകാരൻമാരെ വിലക്കുകയാണ്. നിർഭാഗ്യവശാൽ ഇതിനെ ചോദ്യം ചെയ്യാൻ സാഹിത്യകാരൻമാരും ബുദ്ധിജീവികളും തയ്യാറാകുന്നില്ല. കേരളം കമ്യൂണിസ്റ്റ്- താലിബാനിസത്തിലേക്കു വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. മുഹമ്മദ് റിയാസ് ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ട നടപ്പാക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനുശേഷം അവരുടെ ശബ്ദമായി മാറുകയാണ് സിപിഎം ചെയ്യുന്നത്. സ്വാഗതഗാനം ഒരുക്കിയത് ഇടതുപക്ഷ പ്രവർത്തകരായിട്ടും അതും സംഘപരിവാറിന്റെ തലയിലിട്ട് പ്രീണന രാഷ്ട്രീയം കളിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

English Summary: K Surendran On Controversy Regarding School Kalolsavam Welcome Song