ഡി.ആർ.അനിലിന്റെ പിൻഗാമിയായി മേടയിൽ വിക്രമൻ; തിരഞ്ഞെടുപ്പിൽ വിട്ടുനിന്ന് യുഡിഎഫ്
തിരുവനന്തപുരം ∙ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി സിപിഎം പള്ളിത്തുറ കൗൺസിലർ മേടയിൽ വിക്രമനെ തിരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി തിരുമല അനിലിനു നാലും മേടയിൽ വിക്രമന് എഴും വോട്ട് ലഭിച്ചു. യുഡിഎഫിന്റെ ഏക അംഗം പി.പദ്മകുമാർ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. 12 അംഗ കമ്മിറ്റിയിൽ എൽഡിഎഫിന്

തിരുവനന്തപുരം ∙ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി സിപിഎം പള്ളിത്തുറ കൗൺസിലർ മേടയിൽ വിക്രമനെ തിരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി തിരുമല അനിലിനു നാലും മേടയിൽ വിക്രമന് എഴും വോട്ട് ലഭിച്ചു. യുഡിഎഫിന്റെ ഏക അംഗം പി.പദ്മകുമാർ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. 12 അംഗ കമ്മിറ്റിയിൽ എൽഡിഎഫിന് ഏഴും ബിജെപിക്ക് നാലും യുഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്.
കമ്മിറ്റിയിൽ ഉള്ളവർക്കു മാത്രമേ വോട്ടവകാശമുള്ളൂ. ഭരണസമിതിയിലെ മുതിർന്ന നേതാക്കളിൽ ഒരാളാണു മേടയിൽ വിക്രമൻ. മേയർ ആര്യാ രാജേന്ദ്രന്റെ കത്തുവിവാദവുമായി ബന്ധപ്പെട്ട് ഡി.ആർ.അനിൽ രാജിവച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയതിനെ തുടർന്നാണ് അനിൽ രാജിവച്ചത്.
English Summary: Medayil Vikraman elected as Thiruvananthapuram Corporation public works standing committee chairman