തിരുവനന്തപുരം ∙ ക്രിമിനൽ പശ്ചാത്തലമുള്ളവരും മുൻപ് കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരും കോൺട്രാക്ട് ക്യാരേജുകളുടെ ഡ്രൈവർമാരാകുന്നത് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ക്രിമിനൽ പശ്ചാത്തലമുള്ളവരും മുൻപ് കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരും കോൺട്രാക്ട് ക്യാരേജുകളുടെ ഡ്രൈവർമാരാകുന്നത് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയും നിയന്ത്രണവും കാര്യക്ഷമമായി നടത്താതെ, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. പാലക്കാട് വടക്കാഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 

സ്കൂൾ, കോളജ് വിദ്യാർഥികളുടെ വിനോദയാത്രകൾക്കു രൂപമാറ്റം വരുത്താത്ത വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്നു കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി ട്രാൻസ്പോർട്ട് കമ്മിഷണർ കമ്മിഷനെ അറിയിച്ചു. വിനോദയാത്രയുടെ വിവരം ആർടിഒയെ അറിയിക്കണം. ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കുന്നതു തടയാൻ എക്സൈസ് കമ്മിഷണർക്കു കത്ത് നൽകിയിട്ടുണ്ട്. വിനോദയാത്ര പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടില്ലെന്നും ഇവരുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണു നടപടി.

ADVERTISEMENT

Content Highlights: Tourist Bus, Kerala Human Rights Commission