ന്യൂഡൽഹി∙ മദ്യല‌ഹരിയിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ ഗേറ്റിൽ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ ജൗഹർ അലി ഖാൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 294, 510 എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമാമിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനായിരുന്നു ജൗഹർ. മദ്യലഹരിയിലായിരുന്ന ഇയാൾ വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിലെ പുറപ്പെടൽ ഭാഗത്തെ ആറാം നമ്പർ ഗേറ്റിൽ‍‍‍ മൂത്രമൊഴിക്കുകയായിരുന്നു.

ADVERTISEMENT

ഇതിനുപുറമേ ഉറക്കെ ബഹളമുണ്ടാക്കിയും മറ്റുള്ളവരെ ചീത്ത വിളിച്ചും ഇയാൾ മറ്റു യാത്രക്കാർക്ക് ഉപദ്രവമുണ്ടാക്കിയിരുന്നതായും വിമാനത്താവള ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രവി കുമാർ സിങ് പറഞ്ഞു. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നടത്തിയ പരിശോധനയില്‍ യുവാവ് മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനയാത്രയക്കിടെ സഹയാത്രികയായ സ്ത്രീയ്ക്ക് മേൽ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വെച്ചാണ് യുവാവ് സഹയാത്രികയായ 70 വയസുകാരിയുടെ മേൽ മൂത്രമൊഴിച്ചത്.

ADVERTISEMENT

English Summary: Man Pees At Delhi Airport Departure Gate, Was To Fly To Saudi Arabia: Cops