പുളിങ്കുന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നൽകി; കുട്ടനാട് സിപിഎമ്മില്‍ ഭിന്നത രൂക്ഷം
ആലപ്പുഴ∙ കുട്ടനാട്ടിൽ സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകി. പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണു രാജി.

ആലപ്പുഴ∙ കുട്ടനാട്ടിൽ സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകി. പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണു രാജി. രാജിക്കത്ത് നൽകിയവരിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും ഉൾപ്പെടുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച വൈകിട്ട് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും.
കുട്ടനാട്ടില്‍ വിവിധ ഭാഗങ്ങളിൽനിന്ന് ഒരു മാസത്തിനിടെ 280 പേരാണ് പാർട്ടിയിൽനിന്നും പോഷക സംഘടനകളിൽനിന്നും രാജിവച്ചത്. പാർട്ടിയിലെ ഭിന്നതയെ തുടർന്ന് വർഷങ്ങളായി സിപിഎം പാനൽ ജയിച്ചിരുന്ന രാമങ്കരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആണ് വിജയിച്ചത്.
English Summary: Kuttanadu CPM rift