കൊച്ചി∙ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും കാർണിവലിനായി കെട്ടിയ തോരണങ്ങൾ അഴിച്ചുമാറ്റാഞ്ഞതിനെ തുടർന്നു ഫോർട്ടുകൊച്ചിയിൽ അപകടം. തോരണം കഴുത്തിൽ ചുറ്റി ഇരുചക്ര വാഹനയാത്രക്കാരനു പരുക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ഫോർട്ടുകൊച്ചിയിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും കാർണിവലിനായി കെട്ടിയ തോരണങ്ങൾ അഴിച്ചുമാറ്റാഞ്ഞതിനെ തുടർന്നു ഫോർട്ടുകൊച്ചിയിൽ അപകടം. തോരണം കഴുത്തിൽ ചുറ്റി ഇരുചക്ര വാഹനയാത്രക്കാരനു പരുക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ഫോർട്ടുകൊച്ചിയിൽനിന്നു വരികയായിരുന്ന ബൈക്ക് യാത്രികൻ സിബുവിനാണ് പരുക്കേറ്റത്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരനാണ് സിബു. പൊള്ളലേറ്റതു പോലെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. വാഹനം വേഗതയിൽ അല്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. ‌

ഫോർട്ടുകൊച്ചി വെളി മുതൽ ഞാലിപറമ്പ് വരെയുള്ള ഭാഗങ്ങൾ അലങ്കരിച്ച് റോഡിനു കുറുകെ തുണി തോരണമായി കെട്ടിയിരുന്നു. ഇവ അഴിച്ചു മാറ്റാൻ വൈകിയതോടെയാണ് അപകടം പതിവായത്. നേരത്തെ വീട്ടമ്മയുടെ കഴുത്തിൽ തോരണം ചുറ്റിയത് പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ഇതോടെ തോരണം അഴിച്ചുമാറ്റാൻ നടപടി തുടങ്ങിയിരുന്നെങ്കിലും പൂർത്തിയായിട്ടില്ല.

ADVERTISEMENT

English Summary: Another Rider injured by hanging festoon at Kochi