ഞാൻ ‘പകരക്കാരൻ’, ‘പ്ലാൻ ബി’; വില്യമിന് അവയവങ്ങൾ നൽകാൻ ജനിച്ചവൻ: ഹാരി
ന്യൂയോർക്ക്∙ ബ്രിട്ടിഷ് രാജകുടുംബത്തെ ഞെട്ടിച്ച് ഹാരി രാജകുമാരന്റെ ഓർമപ്പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ തുടരുന്നു. ജനിച്ചപ്പോൾ ഇപ്പോഴത്തെ രാജാവും അന്നത്തെ കിരീടാവകാശിയുമായിരുന്ന ചാൾസ് ‘പകരക്കാരൻ’ (സ്പെയർ) എന്നു ഹാരിയെ വിശേഷിപ്പിച്ചത് തമാശയായി പലരും കരുതിയെങ്കിലും അതേ പേരിൽ ഹാരിയുടെ ഓർമപ്പുസ്തകം

ന്യൂയോർക്ക്∙ ബ്രിട്ടിഷ് രാജകുടുംബത്തെ ഞെട്ടിച്ച് ഹാരി രാജകുമാരന്റെ ഓർമപ്പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ തുടരുന്നു. ജനിച്ചപ്പോൾ ഇപ്പോഴത്തെ രാജാവും അന്നത്തെ കിരീടാവകാശിയുമായിരുന്ന ചാൾസ് ‘പകരക്കാരൻ’ (സ്പെയർ) എന്നു ഹാരിയെ വിശേഷിപ്പിച്ചത് തമാശയായി പലരും കരുതിയെങ്കിലും അതേ പേരിൽ ഹാരിയുടെ ഓർമപ്പുസ്തകം പുറത്തിറങ്ങിയപ്പോഴാണ് അതിലെ യാഥാർഥ്യം എത്രത്തോളം ആഴത്തിൽ രാജകുമാരനെ ബാധിച്ചിരുന്നുവെന്ന് വ്യക്തമാകുന്നത്. ജേഷ്ഠനായ വില്യം രാജകുമാരന് പകരക്കാരനായാണ് തന്നെ എപ്പോഴും കണ്ടിരുന്നതെന്നാണ് സ്പെയർ എന്ന പുസ്തകത്തിലൂടെ ഹാരി വെളിപ്പെടുത്തുന്നത്.
‘‘എന്നേക്കാൾ രണ്ടു വയസ്സ് മുതിർന്ന വില്ലി ആയിരുന്നു കിരീടാവകാശി. ഞാനൊരു പകരക്കാരനായിരുന്നു. ഒരു താങ്ങ് – പ്ലാൻ ബി. വില്ലിക്ക് (വില്യം രാജകുമാരൻ) എന്തെങ്കിലും പറ്റിയാൽ ഉപയോഗിക്കാനുള്ള ആളെന്ന നിലയ്ക്കാണ് എന്ന ലോകത്തേക്കു കൊണ്ടുവരുന്നത്. എന്റെ റോൾ സഹോദരനിൽനിന്ന് ശ്രദ്ധതിരിക്കുകയും നേരംപോക്കുമായിരുന്നു. അല്ലെങ്കിൽ കിഡ്നി, രക്തം നൽകൽ, ബോൺ മാരോ തുടങ്ങി അദ്ദേഹത്തിന് ആവശ്യമായ സ്പെയർ പാർട്സുകൾ നൽകുക എന്നതോ ആയിരുന്നു.
അച്ഛൻ ഒരിക്കൽപ്പോലും വില്യമിനൊപ്പം ഒരേ വിമാനത്തിൽ പറന്നിരുന്നില്ല. കിരീടാവകാശികളായ രണ്ടുപേരും ഒരുമിച്ച് ഇല്ലാതാകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായിരുന്നു ആ നടപടി. എന്നാൽ ഞാൻ ആർക്കൊപ്പം സഞ്ചരിച്ചുവെന്ന് ആരും ചിന്തിക്കുന്നുപോലുമില്ല. പകരക്കാരനെ എപ്പോഴും മാറ്റിനിർത്താം. ജീവിതം തുടങ്ങിയപ്പോൾമുതൽ ഇക്കാര്യം എനിക്കു വ്യക്തമായിരുന്നു. ഓരോ ദിവസം മുന്നോട്ടുപോകുമ്പോഴും ഇതു വ്യക്തമായി വരികയുമാണ്.’’ – ഹാരി പുസ്തകത്തിൽ പറഞ്ഞു.
ഹാരിക്ക് 20 വയസ്സുള്ളപ്പോഴാണ്, ചാൾസ് മൂന്നാമൻ രാജാവ് തന്റെ ജനന സമയത്തു പറഞ്ഞകാര്യം അറിയുന്നത്. ഹാരി ജനിച്ചപ്പോൾ ചാൾസ്, ഭാര്യ ഡയാന രാജകുമാരിയോടു പറഞ്ഞത് – ‘‘ആശ്ചര്യകരം! നീയെനിക്ക് ഒരു കിരീടാവകാശിയെയും പകരക്കാരനെയും തന്നു.’ എന്നാണ്. ചിലപ്പോഴൊരു തമാശയായി പറഞ്ഞതായിരിക്കാം അതെങ്കിലും ഈ സംഭാഷണത്തിനു പിന്നാലെ കാമുകിയെക്കാണാൻ ചാൾസ് പോയെന്നും ഹാരി കൂട്ടിച്ചേർക്കുന്നു.
പക്ഷേ, ആണായാലും പെണ്ണായാലും രാജകുമാരനും രാജകുമാരിയുമായി ജീവിക്കുന്നത് എല്ലാവരും സ്വപ്നം കാണാറുണ്ട്. അതുകൊണ്ട് പകരക്കാരനാണെങ്കിലും അല്ലെങ്കിലും അത്ര മോശമല്ല അതെന്നും ഹാരി കുറിച്ചു. വില്യം വിവാഹിതനായി കുട്ടികൾ ജനിച്ചപ്പോൾ കിരീടാവകാശത്തിൽനിന്നു ഹാരി പിന്നെയും പിന്നോട്ടു തള്ളപ്പെട്ടുവെന്നും പുസ്തകത്തിൽ പറയുന്നു.
രാജകുടുംബത്തിലേക്ക് ഒരു മടങ്ങിവരവ് ഇനി സാധ്യമോ?
രാജകുടുംബത്തെ ഞെട്ടിച്ച് ഹാരി രാജകുമാരൻ വെളിപ്പെടുത്തലുകൾ നടത്തിയതോടെ ഇനിയൊരു മടങ്ങിവരവ് സാധ്യമോ എന്ന ചോദ്യമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. യുകെയിൽ രാജകുടുംബത്തോട് വിധേയത്വമുള്ള ആളുകളുടെ ഇടയിൽ ഹാരിക്ക് ‘ചതിയൻ’ എന്ന ലേബലാണ് ചാർത്തിക്കിട്ടിയിരിക്കുന്നത്. രാജകുടുംബാംഗങ്ങൾക്കിടയിലും ഇത്തരമൊരു ചിന്ത ഉടലെടുത്തിട്ടുണ്ട്. വിഷയത്തിൽ തൽക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് രാജകുടുംബത്തിന്റെ തീരുമാനം.
English Summary: "I Was The Shadow, The Plan B": Prince Harry Says He Was Born To Offer Spare Organs To Prince William