നിലവറകളിൽ ഭയന്ന് അവർ; ആയിരക്കണക്കിന് ശവക്കുഴി, ‘മരണത്തിന്റെ നഗര’ത്തിൽ തകരും ‘ക്രുഷ്ചേവിന്റെ ചേരി’യും
ഉപ്പുഖനികൾക്കു പ്രശസ്തമാണ് യുക്രെയ്നിന്റെ കിഴക്കൻ നഗരമായ ബഖ്മുട്ട്. യുക്രെയ്നുമായി യുദ്ധം ആരംഭിച്ച് 11 മാസത്തിനിടെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് റഷ്യ നിലവിൽ അവിടെ നടത്തുന്നത്. അതും റഷ്യൻ പ്രസിഡന്ഖ് വ്ളാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച 36 മണിക്കൂർ ക്രിസ്മസ് വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെ. പക്ഷേ യുദ്ധം ബഖ്മുട്ടിലാണെങ്കിലും അതിനെ വിശേഷിപ്പിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ ഇപ്പോൾ ഉപയോഗിക്കുന്ന ഒരു വാചകമുണ്ട്– ‘മരിയുപോളിലേത് പോലെയാണ് റഷ്യൻ ആക്രമണം..’ എന്ന്. അത്രയേറെ ഭീകരമാംവിധം എന്താണ് മരിയുപോളിൽ സംഭവിച്ചത്? അസോവ് കടലിന്റെ വടക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന മരിയുപോള്‍ നഗരം ഇന്ന് റഷ്യൻ യുദ്ധഭീകരതയുടെ പേടിപ്പെടുത്തുന്ന ഉദാഹരണമാണ്. ‘മരണത്തിന്റെ നഗരമാ’യാണ് ലോകം ഇന്നതിനെ വിശേഷിപ്പിക്കുന്നതുതന്നെ. മരിയുപോള്‍ റഷ്യയുടെ കൈകളില്‍ അകപ്പെട്ട് എട്ടു മാസം കഴിയുമ്പോള്‍, യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ സഹിതം യുക്രെയ്നുമായി ബന്ധപ്പെട്ട എല്ലാ അവശിഷ്ടങ്ങളും മായ്ച്ചുകളയാനാണ് പുട്ടിന്റെ സേനയുടെ ശ്രമം. റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കുകയാണവിടെ. വഴികളിലെങ്ങും റഷ്യന്‍ സൈനിക വാഹനങ്ങളുടെ ശബ്ദം നിറഞ്ഞിരിക്കുന്നു. തുറന്നിരിക്കുന്ന സ്‌കൂളുകളില്‍ റഷ്യന്‍ പാഠ്യപദ്ധതിയാണ് പഠിപ്പിക്കുന്നത്. ഫോണ്‍, ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകള്‍ എല്ലാം റഷ്യന്‍. യുക്രെയ്‌നിയന്‍ കറന്‍സി വിനിമയവും കുറവ്, പകരം റഷ്യൻ റൂബിളാണ്. ചുരുക്കത്തില്‍, പഴയ മരിയുപോളിന്റെ അവശിഷ്ടങ്ങൾക്കു മേൽ, ഒരു പുതിയ റഷ്യന്‍ നഗരം ഉയരുകയാണ്. ആ അവശിഷ്ടങ്ങൾക്കടിയിലാകട്ടെ മൃതദേഹങ്ങളുടെ കൂമ്പാരമുണ്ടെന്നും രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അതിനൊന്നും തെളിവില്ല. എല്ലാം തേയ്ച്ചുമാച്ചു കളയപ്പെടുന്നു. ഒരു റഷ്യന്‍ പുനര്‍നിര്‍മാണ പദ്ധതിക്കും തിരിച്ചു തരാൻ കഴിയാത്തവിധമാണ് മരിയുപോളിലുണ്ടായ നഷ്ടം. അവിടുത്തുകാരുടെ പ്രിയപ്പെട്ടവരെ മാത്രമല്ല, അവർക്കു പ്രിയപ്പെട്ട മണ്ണിനെയും കാഴ്ചകളെയും ഓര്‍മകളെയും വരെ മറവിയുടെ മൂടുപടത്തിലേക്കു വലിച്ചിഴച്ചു മാറ്റിയിരിക്കുകയാണ് റഷ്യ. ബഖ്മുട്ടിൽ ഉൾപ്പെടെ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ മരിയുപോളിന്റെ ചരിത്രത്തിലൂടെ, അവിടുത്തെ മനുഷ്യരിലൂടെ, മണ്ണിലൂടെ, യുദ്ധഭീകരതയിലൂടെ ഒരു യാത്ര...

∙ മരിയുപോൾ എന്ന ഉരുക്കുകോട്ടയിൽ സംഭവിച്ചത്...
യുക്രെയ്നിലെ വ്യവസായവല്‍ക്കരണത്തിന് സുപ്രധാന പങ്ക് വഹിച്ച നഗരമാണ് മരിയുപോൾ. ധാന്യ വ്യാപാരം, ലോഹസംസ്‌കരണം, വമ്പൻ മെഷീനുകളുടെ നിർമാണം എന്നിവയിലൂടെ വളരെ വേഗത്തിൽ വളര്‍ച്ച പ്രാപിച്ച നഗരം. ഉപ്പുഖനികളാലും വൈന്‍ ഉൽപാദനത്താലും പ്രശസ്തം. ഇല്ലിച്ച് സ്റ്റീല്‍ & അയണ്‍ വര്‍ക്‌സ്, അസോവ്സ്റ്റാള്‍ എന്നീ കമ്പനികളുടെ കേന്ദ്രവുമായിരുന്നു അക്കാലത്ത് മരിയുപോൾ. റഷ്യ പിടിച്ചടക്കപ്പെടുന്നതിന് മുന്‍പ്, 2021ലെ സെന്‍സസ് പ്രകാരം, ജനസംഖ്യയുടെ കാര്യത്തിൽ (4,31,859) യുക്രെയ്നിലെ പത്താമത്തെ വലിയ നഗരവുമായിരുന്നു മരിയുപോള്‍. റഷ്യയുടെ അധീനതയിലായ ശേഷമുള്ള ഇപ്പോഴത്തെ ജനസംഖ്യ ഒരു ലക്ഷത്തില്‍ താഴെയാണ്. ഭൂരിഭാഗം പേരും ഇതിനോടകം പലായനം ചെയ്തു.
റഷ്യയ്ക്കു കീഴടങ്ങാൻ തയാറാകാതെ, ചെറുത്തുനില്‍പ്പിന്റെ തുരുത്തായിരുന്ന, അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറി റഷ്യ പിടിച്ചെടുത്തതോടെയാണ് യുക്രെയ്ന്‍ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോള്‍ ‘ഉരുക്കുകോട്ട’ തകര്‍ന്നത്. ഇനിയും ചോരപ്പുഴയൊഴുക്കാതെ, പോരാട്ടം മതിയാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സേന പിന്‍മാറുകയായിരുന്നു. 2022 മേയ് 16ന്, നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം നേടിയതോടെ അസോവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റില്‍ ശേഷിച്ച അവസാനത്തെ യുക്രെയ്ൻ സൈനികനും കീഴടങ്ങി. 2014ലെ റഷ്യന്‍ അധിനിവേശ വേളയില്‍ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളില്‍ 82 ദിവസത്തെ പോരാട്ടത്തിനൊടുവിൽ തോൽവി സമ്മതിച്ചത്. ചെറുത്തുനില്‍പിന്റെ ഉജ്വലമാതൃക കാട്ടിയ ഇവര്‍ ഈ യുദ്ധത്തിലെ വീരനായകരാണെന്ന് യുക്രെയ്ന്‍ സേന പ്രഖ്യാപിച്ചു. കനത്ത ചെറുത്തുനില്‍പ്പ് നടത്തിയ നഗരത്തിന് യുക്രെയ്നിലെ ‘ഹീറോ സിറ്റി’ പദവി ലഭിക്കുകയും ചെയ്തു. അന്ന് യുദ്ധക്കുറ്റവാളികളായി പിടികൂടിയ സൈനികരിൽ ചിലരെ കഴിഞ്ഞ ദിവസം റഷ്യ കൈമാറിയിരുന്നു.
∙ ശവക്കുഴികള്‍ നിറഞ്ഞ നഗരം
യുക്രെയ്‌നിനു മേലുള്ള ആക്രമണത്തിന്റെ ആദ്യ ദിവസം മുതല്‍ റഷ്യയുടെ ടാർജറ്റ് പോയിന്റുകളിലൊന്നായിരുന്നു മരിയുപോള്‍. റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള നഗരമാണിത്. യുക്രെയ്നിൽനിന്ന് നേരത്തേ പിടിച്ചെടുത്ത ക്രൈമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന ‘ലാന്‍ഡ് ബ്രിഡ്ജിന്റെ’ ഭാഗമായിരുന്നതിനാൽത്തന്നെ പുട്ടിനെ സംബന്ധിച്ചിടത്തോളവും മരിയുപോള്‍ നഗരം പിടിച്ചെടുക്കുകയെന്നത് തന്ത്രപ്രധാനമായും പ്രധാനമായിരുന്നു. റഷ്യന്‍ അധിനിവേശത്തില്‍ നഗരം നിരന്തരമായി ആക്രമിക്കപ്പെട്ടു. ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു. ഭക്ഷണവും വെള്ളവും തടസ്സപ്പെട്ടു. മേയില്‍ അവസാന യുക്രെയ്‌നിയന്‍ സൈനികര്‍ അസോവ്സ്റ്റാള്‍ സ്റ്റീല്‍ മില്ലില്‍ കീഴടങ്ങുമ്പോഴേക്കും, പൊരുതിപ്പൊരുതി മരിയുപോള്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിയിരുന്നു.
അധിനിവേശത്തിനു ശേഷമുള്ള മരിയുപോളിന്റെ സാറ്റലൈറ്റ് ചിത്രങ്ങളില്‍, സ്റ്റാര്‍യിക്രൈം എന്ന സെമിത്തേരിയില്‍ 8500 പുതിയ ശവക്കുഴികള്‍ കാണാം. ഓരോ ശവക്കുഴിയിലും ഒന്നിലധികം മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് നിഗമനം. നഗരത്തിനു ചുറ്റും കുറഞ്ഞത് മൂന്ന് കൂട്ടക്കുഴിമാടങ്ങളെങ്കിലും ഉണ്ട്. കുറഞ്ഞത് 10,300 പുതിയ ശവക്കുഴികള്‍ മാരിയുപോളിന് ചുറ്റും ഉണ്ടെന്നാണ് കണക്ക്. ഇതിനു പുറമെ, സംസ്‌കരിക്കപ്പെടാത്ത ആയിരക്കണക്കിന് മൃതദേഹങ്ങളുമുണ്ട്. മേയില്‍, റഷ്യന്‍ അധിനിവേശത്തില്‍ 25,000 പേര്‍ മരിച്ചതായി മുനിസിപ്പല്‍ സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടത് ഇതിന്റെ മൂന്നിരട്ടിയോ അതിലധികമോ ആണെന്ന് നഗരവാസികള്‍ പറയുന്നു.
∙ ‘ക്രുഷ്ചേവിന്റെ ചേരി’ തകർക്കാൻ പുട്ടിൻ
2022 നവംബര്‍ 15ന് പുട്ടിന്‍ ‘സിറ്റി ഓഫ് മിലിട്ടറി ഗ്ലോറി’ എന്ന പദവി മരിയുപോളിന് നല്‍കിയിരുന്നു. യുക്രെയ്നിനെതിരായ തന്റെ യുദ്ധം അസോവ് കടലിനെ ‘റഷ്യയുടെ ആഭ്യന്തര കടലായി’ മാറ്റിയതായി പുട്ടിന്‍ പറഞ്ഞത് തൊട്ടടുത്ത മാസം ഡിസംബറിലാണ്. അത്രയേറെ അഭിമാനപ്രശ്നമായിരുന്നു പുട്ടിനെ സംബന്ധിച്ചിടത്തോളം മരിയുപോള്‍ പിടിച്ചെടുക്കൽ. ഇപ്പോൾ മരിയുപോള്‍ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍, മിക്ക കെട്ടിടങ്ങളുടെയും ചുവരുകളില്‍ ഒരു നോട്ടിസ് പതിപ്പിച്ചതു കാണാം. അതൊരു മുന്നറിയിപ്പാണ്. ആ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു മാറ്റാൻ പോകുകയാണ്. അപ്പോൾ ഇക്കാലമത്രയും അവിടെ താമസിച്ചിരുന്നവരോ? ആർക്കുമറിയില്ല എവിടേക്കു പോകണമെന്ന്. പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ വെള്ളവും വൈദ്യുതിയും ഇല്ലെങ്കിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലാണ് പലരും കഴിയുന്നത്. ഇപ്പോഴും ഭയന്ന് നിലവറകളിൽ താമസിക്കുന്നവരുമുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച്, 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ റഷ്യയുടെ ക്രൂരമായ ആക്രമണത്തില്‍ നഗരത്തിന്റെ 90 ശതമാനവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. മരിയുപോളില്‍ 300ലധികം കെട്ടിടങ്ങള്‍ പൊളിക്കുകയോ പൊളിക്കാന്‍ പോകുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അതില്‍ ഭൂരിഭാഗവുമാകട്ടെ, 1960കളിലെ പാർപ്പിട പ്രതിസന്ധി നാളുകളിൽ സോവിയറ്റ് നേതാവ് നികിത ക്രുഷ്ചേവ് ആരംഭിച്ച ‘ക്രുഷ്ച്യോവ്‌ക’ ശൈലിയിലുള്ള ബഹുനില അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകളും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് സോവിയറ്റ് യൂണിയനിൽ പാർപ്പിട പ്രതിസന്ധി രൂപപ്പെട്ടത്. പരമാവധി പേർക്ക്, എത്രയും കുറഞ്ഞ സമയംകൊണ്ട് വീടു നിർമിച്ചു നൽകുക എന്നതായിരുന്നു അന്ന് ക്രുഷ്ചേവിന്റെ ലക്ഷ്യം. അങ്ങനെയാണ്, ഇഷ്ടികയോ കോൺക്രീറ്റോ ഉപയോഗിച്ച് അടുത്തടുത്തായുള്ള പാർപ്പിടങ്ങളുടെ സമുച്ചയം കെട്ടിപ്പൊക്കിയത്. മൂന്നോ അഞ്ചോ നിലകളിലായി ഒട്ടേറെ വീടുകൾ. ചെലവു കുറഞ്ഞ, ഭംഗി കുറഞ്ഞ നിർമാണമായതിനാൽത്തന്നെ ‘ക്രുഷ്ചേവിന്റെ ചേരി’ എന്നൊരു ഇരട്ടപ്പേരും ഇതിനുണ്ട്.
മരിയുപോളിലും ഇത്തരം കെട്ടിടങ്ങളേറെയുണ്ട്. ഓരോ സമുച്ചയത്തിലും അടുത്തടുത്ത 180 അപ്പാര്‍ട്ടുമെന്റുകളെങ്കിലുമുണ്ടാകും. ഓരോ കെട്ടിടത്തിലും കഴിയുന്നത്ര കുടുംബങ്ങളെ പാര്‍പ്പിക്കാവുന്ന വിധത്തിലാണ് രൂപകല്‍പന. ആ കെട്ടിടങ്ങളും പൊളിക്കുന്നതോടെ ഏകദേശം അരലക്ഷം വീടുകൾ ഇല്ലാതാകും. എന്നാല്‍ നാടുകടത്തപ്പെട്ട മരിയുപോളിന്റെ മേയറുടെ സഹായിയായ പെട്രോ ആന്‍ഡ്രിയുഷ്‌ചെങ്കോ പറയുന്നത്, യുദ്ധത്തിൽ മരിച്ചവരുടെ കണക്കുകൾ ഒളിപ്പിച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് റഷ്യയുടെ ഈ പദ്ധതിയെന്നാണ്. പല കെട്ടിടങ്ങളിലും, പ്രത്യേകിച്ച് അസോവ്സ്റ്റാളിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ 50 മുതല്‍ 100 വരെ മൃതദേഹങ്ങള്‍ കിടപ്പുണ്ട്. അവ സംസ്‌കരിക്കാൻ പോലും ഒരുപക്ഷേ റഷ്യ തയാറാകില്ല. ആ മരണങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ പോകും. ചിലപ്പോൾ പൊളിക്കുന്ന കെട്ടിടത്തിനൊപ്പം മണ്ണിനടിയിലാകും. ഡിസംബര്‍ 30ന്, മരിയുപോളില്‍ കുറഞ്ഞത് 2500 അപ്പാര്‍ട്ടുമെന്റുകളെങ്കിലും ഉണ്ടായിരുന്നതായി പെട്രോ പറയുന്നു. അക്കൂട്ടത്തിൽ ഇതിനോടകം 50 കെട്ടിടങ്ങള്‍ തകർത്തുകഴിഞ്ഞു.
∙ തീയറ്ററും തകർത്ത പ്രതികാരം
യുക്രെയ്നിന്റെ സാംസ്‌കാരിക ഹൃദയമായിരുന്നു മരിയുപോള്‍, യുദ്ധത്തോടെ മരണത്തിന്റെ പ്രതീകമായതു മാറി. 2022 മാര്‍ച്ച് 16നാണ് റഷ്യന്‍ വ്യോമാക്രമണത്തില്‍ മരിയുപോള്‍ ഡ്രാമ തിയേറ്ററിൽ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. അന്ന് 500 കിലോഗ്രാം ഭാരമുള്ള രണ്ടു ബോംബുകള്‍ റഷ്യ വർഷിച്ചു. ബോംബുകള്‍ രണ്ടും ഒരേസമയം പൊട്ടിത്തെറിച്ചു. സ്‌ഫോടനം നടക്കുമ്പോള്‍ 1200ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നെന്നാണ് കണക്ക്. ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ അധികൃതര്‍ വിശ്വസിക്കുന്നു. എന്നാല്‍, മരണസംഖ്യ അറുനൂറിനോടടുത്തെന്നാണ് ഏകദേശ കണക്ക്. ആ തീയറ്റർ ഇന്ന് ഇന്ന് മേല്‍ക്കൂരയില്ലാത്ത, അവശിഷ്ടങ്ങള്‍ നിറഞ്ഞ സ്ഥലമാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ അധികാരികള്‍ ഡ്രാമ തീയറ്ററും നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. റഷ്യന്‍ കുറ്റകൃത്യങ്ങള്‍ മറയ്ക്കാനാണ് തീയറ്റര്‍ തകര്‍ക്കുന്നതെന്നും ആരോപണമുണ്ട്. യുദ്ധത്തിനു മുൻപ് നഗരജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു ഈ തീയറ്റര്‍. തീയറ്ററിന്റെ മുന്‍ഭാഗം കേടുകൂടാതെ നിലനിർത്താനും ബാക്കിയുള്ള ഭാഗങ്ങൾ നശിപ്പിക്കാനുമാണ് റഷ്യ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം തീയറ്ററിന്റെ അവശിഷ്ടങ്ങള്‍ക്ക് ചുറ്റും റഷ്യന്‍ സാംസ്‌കാരിക പ്രമുഖരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു.
∙ പണിതുയർത്തുമോ റഷ്യൻ പുതുനഗരം?
മരിയുപോളിൽ 2024 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളാണ് റഷ്യ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 1930കളില്‍ ദശലക്ഷക്കണക്കിന് യുക്രെയ്‌ൻകാരുടെ മരണത്തിനിടയാക്കിയ കൊടും ക്ഷാമത്തിന്റെ (ഹോളോഡോമോറിന്റെ) ഇരകള്‍ക്കായുള്ള മരിയുപോളിലെ സ്മാരകവും റഷ്യന്‍ അധികാരികള്‍ പൊളിച്ചുമാറ്റി. പകരം 2014ല്‍ യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന രണ്ട് ചുവര്‍ചിത്രങ്ങള്‍ വരച്ചു. ഇതിനോടകം തന്നെ 14 പുതിയ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളും റഷ്യ നിര്‍മിച്ചു. കൂടാതെ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന രണ്ട് ആശുപത്രികള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കിയെടുത്തു. എന്നാല്‍, പെന്‍ഷന്‍കാര്‍ക്കും വികലാംഗര്‍ക്കും തൊഴിലുള്ളവര്‍ക്കും മാത്രമേ അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭിക്കൂവെന്ന് മരിയുപോളിലുള്ളവർ പറയുന്നു.
അസോവ്സ്റ്റാള്‍ സ്റ്റീല്‍ മില്ലിന്റെ അവശിഷ്ടങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള പദ്ധതികളും ഉണ്ട്. ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചതായി സൂചനയില്ലെങ്കിലും ഈ സ്ഥലം വ്യവസായ പാര്‍ക്കാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഡാനിഷ് കമ്പനിയായ റോക്ക്‌വൂളില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നഗരത്തെ കെട്ടിപ്പടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഇതിനായി, റഷ്യയില്‍നിന്നുള്ള നിര്‍മാണ തൊഴിലാളികള്‍ മരിയുപോളിലേക്ക് പോകുന്നതിന്റെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ശൈത്യകാലം വരെ പോര്‍ട്ട് സിറ്റി മാളിന് പുറത്ത് ടെന്റുകള്‍ കണ്ടിരുന്നു. എന്നാല്‍, റഷ്യയുടെ അറിയിപ്പുകള്‍ പ്രകാരം ഡോക്ടര്‍മാരും സിറ്റി അഡ്മിനിസ്ട്രേറ്റര്‍മാരും റഷ്യയില്‍ നിന്നെത്തിയിട്ടുണ്ട്.
മരിയുപോളില്‍ വലിയ സൈനിക കേന്ദ്രം നിര്‍മിച്ച് റഷ്യ അവിടെ റഷ്യ സൈനിക സാന്നിധ്യം ഉറപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ ഭൗമ നിരീക്ഷണ കമ്പനിയായ മാക്‌സര്‍ പുറത്തുവിട്ടിരുന്നു. നഗരത്തിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍, റഷ്യന്‍ സൈന്യത്തിന്റെ ചുവപ്പും വെള്ളയും നീലയും നിറമുള്ള നക്ഷത്രം കാണാം. ‘മരിയുപോളിലെ ജനങ്ങള്‍ക്ക്’ എന്നും എഴുതിയിട്ടുണ്ട്. കെട്ടിടം സൈനിക സൗകര്യത്തിനു വേണ്ടിയുള്ളതാണെന്ന് മാക്‌സര്‍ പറയുന്നെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മരിയുപോളിനായുള്ള റഷ്യയുടെ പദ്ധതികളെല്ലാം ഇപ്പോള്‍ നിലവിലില്ലാത്ത ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ്. മരിയുപോളിലെ ആയിരക്കണക്കിന് മുന്‍ താമസക്കാരെ റഷ്യയിലേക്ക് അയച്ചിരുന്നു. കൂടാതെ ആയിരക്കണക്കിന് ആളുകള്‍ യുക്രെയ്നിലെ മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. 4.25 ലക്ഷത്തോളം വരുന്ന മരിയുപോളിന്റെ മുന്‍ ജനസംഖ്യയില്‍ നാലിലൊന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ താമസിക്കുന്നത്. മരിയുപോളിനായുള്ള റഷ്യന്‍ മാസ്റ്റര്‍ പ്ലാൻ പ്രകാരം 2030ഓടെ നഗരത്തിലെ ജനസംഖ്യ പഴയതുപോലെയാക്കാനാണു നീക്കം. ഇപ്പോള്‍, മരിയുപോളിലെ ജനങ്ങളില്‍ ഏകദേശം 15,000 പേര്‍ റഷ്യന്‍ സൈനികരാണെന്നാണു വിവരം.
∙ യുദ്ധക്കുറ്റങ്ങളേറെ; കുറ്റവാളികളാര്?
യുദ്ധത്തില്‍ റഷ്യന്‍ സൈന്യം സാധാരണക്കാരോടും യുദ്ധക്കളത്തിലും പാലിക്കേണ്ട രാജ്യാന്തര നിയമങ്ങള്‍ അവഗണിച്ചുകൊണ്ട് ‘സമ്പൂര്‍ണ യുദ്ധം’ നടത്തിയതായാണ് തെളിവുകള്‍. കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, ബോംബാക്രമണങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി 58,000ത്തിലധികം റഷ്യന്‍ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് യുക്രെയ്ന്‍ അന്വേഷിക്കുന്നുണ്ട്. നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയ കൂട്ടക്കൊലകളാണ് പ്രധാന കൃത്യങ്ങളിലൊന്ന്. എന്നാൽ യുദ്ധമേഖലയില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതില്‍ യുക്രെയ്നിയന്‍ അധികാരികള്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുദ്ധക്കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്ന ബഹുഭൂരിപക്ഷം പേരും പിടിക്കപ്പെടുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുകയും റഷ്യയുടെ തണലിലുമാണ്.
ടാങ്ക് കമാന്‍ഡര്‍ വാഡിം ഷിഷിമാരിന്‍ ആണ് യുദ്ധക്കുറ്റങ്ങള്‍ ചുമത്തി യുക്രെയ്നിൽ വിചാരണ ചെയ്യപ്പെട്ട ആദ്യത്തെ റഷ്യക്കാരന്‍. മാര്‍ച്ചിലാണ് ഈ ഇരുപത്തിയൊന്നുകാരൻ കീഴടങ്ങിയത്. മേയിൽ കോടതിക്കു മുന്നിലെത്തി. അറുപത്തിരണ്ടുകാരനായ യുക്രെയ്നിയന്‍ സിവിലിയനെ തലയ്ക്ക് വെടിവച്ചു കൊന്നതായി കീവിലെ കോടതിയില്‍ മേയിൽ കുറ്റവും സമ്മതിച്ചു. സൈനികനെ ആദ്യം ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും അപ്പീലില്‍ അത് 15 വര്‍ഷമായി കുറച്ചു. എന്നിരുന്നാലും, യുക്രെയ്നിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഷിഷിമാരിന്റെ കമാന്‍ഡര്‍മാരുടെയോ അദ്ദേഹത്തെ മേല്‍നോട്ടം വഹിച്ചവരുടെയോ മേല്‍ കുറ്റം ചുമത്താന്‍ കഴിഞ്ഞിട്ടില്ല.
മാര്‍ച്ച് മുതല്‍, റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും ഉയര്‍ന്ന രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അറുനൂറിലധികം റഷ്യക്കാരെ, സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ റഷ്യൻ നിരയിലെ കരുത്തരാരും കസ്റ്റഡിയിലായിട്ടില്ല. എന്നാല്‍, യുദ്ധത്തിലുടനീളം റഷ്യന്‍ നേതാക്കള്‍ ക്രൂരതയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്നതു തുടരുകയാണ്. ഒരു സാധാരണക്കാരന്‍ പോലും യുദ്ധത്തില്‍ കഷ്ടപ്പെട്ടിട്ടില്ലെന്നും തെരുവുകളിലെ മൃതദേഹങ്ങളുടെ ചിത്രങ്ങളും വിഡിയോയും യുക്രെയ്ന്‍ വ്യാജമായി ഉണ്ടാക്കിയവയാണെന്നുമാണ് റഷ്യ ആരോപിക്കുന്നത്.
10 മാസത്തെ ആക്രമണത്തിനിടെ, സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ 93 ആക്രമണങ്ങള്‍, സാധാരണക്കാര്‍ക്കെതിരായി നേരിട്ടുള്ള ഇരുനൂറിലേറെ ആക്രമണങ്ങള്‍, പീഡനം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിവയുള്‍പ്പെടെ യുദ്ധനിയമങ്ങള്‍ ലംഘിക്കുന്നതിന്റെ തെളിവുകള്‍ എപി, ഫ്രണ്ട്‌ലൈന്‍ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പുറമെ, സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകള്‍ ലഭ്യമല്ലാത്ത നൂറുകണക്കിന് യുദ്ധക്കുറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പള്ളികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ഭക്ഷണശാലകള്‍, വൈദ്യുതി ഉൽപാദനകേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെയും ആക്രമണമുണ്ടായി. സാധാരണക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കു നേരെ ക്ലസ്റ്റര്‍ ബോംബുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചു. അധിനിവേശത്തിനു ശേഷമുള്ള ആദ്യ 30 ദിവസം റഷ്യന്‍ സൈന്യം 34 ആരോഗ്യകേന്ദ്രങ്ങള്‍ തകര്‍ത്തു. ഇത് യുദ്ധനിയമങ്ങള്‍ക്കെതിരായ പ്രവൃത്തിയാണെന്ന് യുദ്ധക്കുറ്റങ്ങൾ കൈകാര്യം ചെയ്ത മുന്‍ യുഎസ് അംബാസഡര്‍ സ്റ്റീഫന്‍ റാപ്പ് പറയുന്നു.
ഒരാള്‍ക്ക് പരുക്കേറ്റാല്‍, അയാള്‍ക്ക് വൈദ്യസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. അതിനാൽത്തന്നെ രാജ്യാന്തര നിയമമനുസിച്ച് യുദ്ധകാലത്ത് ആശുപത്രികൾ ആക്രമിക്കാനേ പാടില്ല. യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ പരസ്പരം പൗരന്മാരോട് എങ്ങനെ പെരുമാറണമെന്ന് നിര്‍ദേശിക്കുന്ന കരാറുകള്‍ അടങ്ങിയ ജനീവ കണ്‍വന്‍ഷനുകള്‍, യുദ്ധക്കുറ്റങ്ങള്‍ നിര്‍വചിക്കുന്ന രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ റോം ചട്ടം എന്നിവ റഷ്യ ആവര്‍ത്തിച്ച് അവഗണിച്ചതായും വിദഗ്ധര്‍ പറയുന്നു. ചെച്‌നിയ, സിറിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍ റഷ്യയുടെ മുന്‍ സൈനിക ഇടപെടലുകളില്‍ ഉണ്ടായ തരത്തിലുള്ള പ്രവൃത്തികളാണ് യുക്രെയ്നിലും ആവർത്തിച്ചതെന്നും ഗ്ലോബല്‍ ക്രിമിനല്‍ ജസ്റ്റിസിന്റെ യുഎസ് അംബാസഡര്‍ ബെത്ത് വാന്‍ ഷാക്ക് കൂട്ടിച്ചേർക്കുന്നു.
∙ യുദ്ധക്കുറ്റവാളി യുക്രെയ്നെന്ന് റഷ്യ
റഷ്യന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് മരിയുപോളില്‍ 3000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുക്രെയ്‌നിന്റെ സേന പൗരന്മാരെ കുടിയൊഴിപ്പിക്കുന്നതിനു തടസ്സങ്ങള്‍ സൃഷ്ടിച്ചുവെന്നും അവര്‍ യുക്രെയ്ന്‍ സേനയുടെതന്നെ ആക്രമണത്തിനിരയായെന്നുമാണ് റഷ്യന്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. യുക്രെയ്ന്‍ സൈന്യം ഉപേക്ഷിച്ച സ്ഥലങ്ങളില്‍നിന്ന് ഏപ്രിലില്‍ 51 സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റഷ്യന്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിൽ പരിശോധന പൂര്‍ത്തിയാക്കിയപ്പോൾ, മരിച്ചവരുടെ എണ്ണം 3000 ആയി ഉയര്‍ന്നു. പലരെയും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍, അതിനു വേണ്ടി ഒരു ഡിഎന്‍എ ഡേറ്റാബേസ് സൃഷ്ടിക്കാനും റഷ്യന്‍ അന്വേഷകര്‍ നിര്‍ദേശിച്ചു. കൂടാതെ, യുക്രെയ്‌നിയന്‍ സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ജനറല്‍ വലേരി സലുഷ്‌നി, യുക്രെയ്‌നിന്റെ സംയുക്ത പ്രവര്‍ത്തനങ്ങളുടെ കമാന്‍ഡര്‍ ജനറല്‍ ഒലെക്‌സാണ്ടര്‍ പാവ്‌ലിയുക്ക് എന്നിവരുള്‍പ്പെടെ നിരവധി യുക്രെയ്‌നിയന്‍ സൈനിക മേധാവിമാര്‍ക്കെതിരെ റഷ്യന്‍ അന്വേഷണ സമിതിയും ക്രിമിനല്‍ കേസ് ആരംഭിച്ചിട്ടുണ്ട്.
English Summary: Post-Siege Mariupol: Russia Scrubs City's Ukraine Identity