തൃശൂർ∙ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ 27 വരെ റിമാൻഡ് ചെയ്തു. പൊള്ളാച്ചി ദേവരായപുരത്തു കരിങ്കൽ ക്വാറിയിലെ ഷെഡിൽ നിന്നു ബുധനാഴ്ച രാത്രിയാണ് പ്രവീൺ റാണയെ പിടികൂടുന്നത്. വഞ്ചനക്കുറ്റത്തിനു പുറമെ ചട്ടവിരുദ്ധ നിക്ഷേപം തടയൽ (ബഡ്സ്) നിയമവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ 27 വരെ റിമാൻഡ് ചെയ്തു. പൊള്ളാച്ചി ദേവരായപുരത്തു കരിങ്കൽ ക്വാറിയിലെ ഷെഡിൽ നിന്നു ബുധനാഴ്ച രാത്രിയാണ് പ്രവീൺ റാണയെ പിടികൂടുന്നത്. വഞ്ചനക്കുറ്റത്തിനു പുറമെ ചട്ടവിരുദ്ധ നിക്ഷേപം തടയൽ (ബഡ്സ്) നിയമവും റാണയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.

∙ 30ലേറെ കേസുകൾ

ADVERTISEMENT

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിലേറെ പരാതികളാണു പ്രവീൺ റാണയ്ക്കെതിരെ കിട്ടിയിരിക്കുന്നത്. മുപ്പതിലേറെ കേസുകൾ റജിസ്റ്റർ ചെയ്തതായാണു വിവരം. 7.5 ലക്ഷം രൂപ മുതൽ 9.5 ലക്ഷം രൂപ വരെ പ്രവീൺ റാണ തട്ടിയെടുത്തതായി ഇന്നലെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ 5 പരാതികൾ ലഭിച്ചിട്ടുണ്ട്.

Read also: ‘മോദിക്കെതിരെ എഴുതണം, കൂടെ കിടന്നാൽ വീസ’: പാക്ക് നയതന്ത്രജ്ഞർക്കെതിരെ വനിതാ പ്രഫസർ

ADVERTISEMENT

∙ രക്ഷപ്പെട്ടത് ആഡംബര കാറിൽ

കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിൽ നിന്ന് 6നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പ്രവീൺ റാണ ആഡംബര കാറിൽ അങ്കമാലിയിലെത്തിയെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തി. ഈ കാർ പൊലീസ് പിന്തുടർന്നേക്കുമെന്നു മനസ്സിലാക്കി തൃശൂരിലെ ബന്ധുവിനെ ഫോണിൽ വിളിച്ചുവരുത്തി മറ്റൊരു കാറിൽ കയറിയാണു കേരളം വിട്ടത്. റാണയടക്കം 4 പേരായിരുന്നു കാറിൽ. കൊച്ചിയിലെ അഭിഭാഷകന്റെ സഹായവും ലഭിച്ചതായി പറയുന്നു.

ADVERTISEMENT

Read also: കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ജോളി - വിഡിയോ

∙ വിവാഹമോതിരം വിറ്റ് 75,000 രൂപ

7നു പുലർച്ചെ കോയമ്പത്തൂരിലെത്തി. പാലിയേക്കര, പന്നിയങ്കര ടോൾ പ്ലാസകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു തുണയായി. കയ്യിൽ പണമില്ലാതിരുന്നതു രക്ഷപ്പെടൽ പദ്ധതികൾ അസാധ്യമാക്കി. പെരുമ്പാവൂർ സ്വദേശി ജോയി ദേവരായപുരത്തു വാടകയ്ക്കു നടത്തിയിരുന്ന ക്വാറിയിൽ അഭയം പ്രാപിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. വിവാഹമോതിരം വിറ്റു നേടിയ 75,000 രൂപയുമായാണു ക്വാറിയിലെത്തിയത്. ആ തുക അവിടെ ചെലവായി. പേരും രൂപവുമൊക്കെ മാറ്റിപ്പറഞ്ഞാണു ക്വാറിയിൽ തങ്ങിയതെങ്കിലും പൊലീസ് പിന്തുടർന്നെത്തി പിടികൂടി. ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും പരിശോധിച്ചതിൽ നിന്നു നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്.

Read also: 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങി; ദമ്പതികളെ തിരഞ്ഞ് പൊലീസ്

English Summary: Praveen Rana presented in Court, remanded till 27