ശബരിമല ∙ കാത്തുകാത്തിരുന്ന പുണ്യനിമിഷം.. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾക്കു ജന്മസാഫല്യം. വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി കാതങ്ങൾ താണ്ടി അയ്യപ്പനെ

ശബരിമല ∙ കാത്തുകാത്തിരുന്ന പുണ്യനിമിഷം.. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾക്കു ജന്മസാഫല്യം. വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി കാതങ്ങൾ താണ്ടി അയ്യപ്പനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ കാത്തുകാത്തിരുന്ന പുണ്യനിമിഷം.. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾക്കു ജന്മസാഫല്യം. വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി കാതങ്ങൾ താണ്ടി അയ്യപ്പനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ കാത്തുകാത്തിരുന്ന പുണ്യനിമിഷം.. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾക്കു ജന്മസാഫല്യം. വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി കാതങ്ങൾ താണ്ടി അയ്യപ്പനെ കാണാൻ മലകയറി വന്ന സ്വാമിമാരുടെ കണ്ഠങ്ങളിൽ ഒരേ സ്വരത്തിൽ ഒറ്റപ്രാർഥന മാത്രം– സ്വാമിയേ ശരണമയ്യപ്പ..! നെയ്യും കർപ്പൂരവും സുഗന്ധമായി വീശിയടിച്ചപ്പോൾ, ശരണംവിളിയുടെ അലകളിൽ ശബരിമല ഭക്തിയുടെ കൊടുമുടിയായി.

ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടന്നശേഷം, സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിലേറി. ശരണപാതകൾ പിന്നിട്ട് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണു സോപാനത്തിലെത്തിയത്. തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനം ഭക്തിയുടെ പാരമ്യത്തിലായി. പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളി അയ്യനുള്ള ആരതിയായി.

മാമല വാഴും മഹാപ്രഭോ..... ഭക്തലക്ഷങ്ങൾക്കു ദർശന സുകൃതത്തിന്റെ പുണ്യവുമായി ശബരിമലയിൽ ഇന്ന് മകരവിളക്ക്. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴും കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കുമ്പോഴും ജ്യോതി തെളിയുമ്പോഴും തീർഥാടകർക്കു ഭക്തി പകരുന്ന കുളിരാണ്. സംക്രമ സന്ധ്യയുടെ പുണ്യം നികരാനായി കർപ്പൂര ദീപങ്ങളും തൊഴുകൈകളുമായി അയ്യപ്പന്റെ പൂങ്കാവനമാകെ പർണശാലകൾ കെട്ടി ഭക്തർ കാത്തിരിക്കുകയാണ്. മകരസംക്രമ പൂജയ്ക്കുമായി ഒരുങ്ങിയ ശബരിമല ക്ഷേത്രം. ചിത്രം: ഹരിലാൽ • മനോരമ
ADVERTISEMENT

പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകരവിളക്കിന്റെ പുണ്യം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്. സ്വാമി അയ്യപ്പനു ചാർത്താൻ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്ത‌ു തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന.

ശരണ പാതയിൽ... കുത്തനെയുള്ള നീലിമല കയറ്റം കയറുന്ന ഭക്തർ. ചിത്രം: ഹരിലാൽ ∙ മനോരമ
പമ്പ വിളക്കും പമ്പസദ്യയും കഴി‍ഞ്ഞു തീർഥാടക സംഘങ്ങൾ കൂട്ടത്തോടെ സന്നിധാനത്തേക്കു മലകയറി എത്തിയതോടെ പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിലെ നീണ്ട നിര. ചിത്രം: ഹരിലാൽ • മനോരമ
ശബരിമലയിൽ മകര സംക്രമ പൂജയ്ക്കായി അയ്യപ്പ സ്വാമിയേയും ശ്രീകോവിലും ഒരുക്കുന്നതിന്റെ ഭാഗമായി വൈകിട്ട് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടന്ന പ്രാസാദ ശുദ്ധി. മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി സമീപം. ചിത്രം: ഹരിലാൽ ∙ മനോരമ
ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട ഭക്തജന തിരക്ക്. ചിത്രം: ഹരിലാൽ • മനോരമ
ശബരിമല സന്നിധാനത്ത് അയ്യപ്പ വിഗ്രഹവുമായി ദർശനം നടത്തുന്ന ഭക്തൻ. ചിത്രം: ഹരിലാൽ • മനോരമ
ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്ത് നിൽക്കുന്ന ഭക്തർ. ചിത്രം: ഹരിലാൽ • മനോരമ

മകരജ്യോതി ദർശനത്തിനായി സന്നിധാനം പമ്പ, പുല്ലുമേട് എന്നിവിടങ്ങളിൽ ഭക്തർ നിറഞ്ഞു. 6.30നും 6.50നുമിടയിൽ പൊന്നമ്പലമേടിൽ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നാണ് മകരസംക്രമ മുഹൂർത്തം. അയ്യപ്പ വിഗ്രഹത്തിൽനിന്നു തിരുവാഭരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽനിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഷേകം ചെയ്യും.

മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനം മരാമത്ത് കോംപ്ലക്സിനു സമീപം ഭക്തർ തമ്പടിച്ചപ്പോൾ. ചിത്രം: ഹരിലാൽ ∙ മനോരമ
ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്ത് നിൽക്കുന്ന ഭക്തർ. ചിത്രം: ഹരിലാൽ • മനോരമ
ADVERTISEMENT

അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും. അപകടങ്ങൾ ഒഴിവാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ മടക്കയാത്രയ്ക്കായി 1000 ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.

ശബരിമല സന്നിധാനത്ത് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറുന്ന ഭക്തർ. ചിത്രം: ഹരിലാൽ • മനോരമ
മകര സംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പ സ്വാമിക്കു തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ ജ്യോതി തെളിയുന്ന പൊന്നമ്പലമേട്. ജ്യോതി കണ്ടു തൊഴാൻ ദിവസങ്ങളായി അയ്യപ്പന്മാർ പൂങ്കാവനത്തിന്റെ പലഭാഗത്തായി കാത്തിരിക്കുകയാണ്. ചിത്രം: ഹരിലാൽ • മനോരമ
ജ്യോതിതേജസ്സിൽ... ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറുന്ന ഭക്തർ. ചിത്രം: ഹരിലാൽ • മനോരമ
ശബരിമല സന്നിധാനം അരവണ കൗണ്ടറിൽ രൂക്ഷമായ തിരക്ക് പൊലീസ് ഉദ്യോഗസ്ഥൻ നിയന്ത്രിക്കുന്നു. ചിത്രം: ഹരിലാൽ • മനോരമ
മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുന്ന തീർഥാടകരുടെ പർണശാലകൾ പാണ്ടിത്താവളത്തിൽ നിറഞ്ഞപ്പോൾ. ശബരിമല സന്നിധാനത്ത് മകരജ്യോതി ദർശനത്തിന് ഏറ്റവും കൂടുതൽ തീർഥാടകർ തമ്പടിക്കുന്നത് പാണ്ടിത്താവളം മേഖലയിലാണ്. ചിത്രം: ഹരിലാൽ • മനോരമ
മകരവിളക്കിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തീർഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞ സന്നിധാനം താഴെ തിരുമുറ്റം. ചിത്രം: ഹരിലാൽ • മനോരമ
ശബരിമല സന്നിധാനം കൊപ്രാക്കളത്തിൽ മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ • മനോരമ
സൂര്യതേജസ്സിൽ... ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. ചിത്രം: ഹരിലാൽ • മനോരമ

Content Highlights: Sabarimala Makaravilakku, Sabarimala Pilgrimage, Makar Sankranti