കോൺഗ്രസ് പുന:സംഘടനാ പാർട്ടിയായി, 40 ഇടത്ത് സിപിഎം പാട്ടും പാടി ജയിക്കും; തരൂർ വോട്ട് നേടും, വിലക്ക് മണ്ടത്തരം: സി.ആർ.മഹേഷ്
ചില നേതാക്കളുടെ മുഖ്യമന്ത്രി മോഹവും നിയമസഭാ തിരഞ്ഞെടുപ്പ് മോഹവും കോൺഗ്രസിൽ വിവാദങ്ങളും വാർത്തകളും സൃഷ്ടിക്കുമ്പോൾ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മനസ്സിൽ നിറയുന്ന വികാരം എന്തായിരിക്കും? കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സി.ആർ മഹേഷിനോട് ചോദിച്ചാൽ അതിന് സത്യസന്ധമായ ഉത്തരം കിട്ടുമെന്ന് അദ്ദേഹത്തെ അറിയാവുന്ന ആരും പറയും.എംഎൽഎ ആയിരിക്കെ തന്നെ ജനങ്ങളിൽ ഒരാളായി തുടരുന്നതിന്റെ ആർജവമാണ് ഈ യുവ രാഷ്ട്രീയ നേതാവിന്റെ സവിശേഷത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ സിറ്റിങ് എംഎൽഎയെ 29208 വോട്ടിന്റെ വൻ മാർജിന് കടപുഴക്കിയതോടെയാണ് രാഷ്ട്രീയ കേരളം സി.ആർ.മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ തോറ്റ അതേ കരുനാഗപ്പള്ളിയിൽ പിന്നീടുള്ള അഞ്ചു വർഷവും പ്രവർത്തിച്ച് ജന മനസ്സു കവരുന്ന മാന്ത്രികത മഹേഷ് പ്രകടിപ്പിക്കുകയായിരുന്നു.നാടകം കണ്ടും ചെണ്ട കൊട്ടിയും നടക്കുന്ന ഗ്രാമീണ യുവത്വത്തിന്റെ പകർപ്പ് കൂടിയാണ് ഈ എംഎൽഎ. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സി.ആർ.മഹേഷ് മനസ്സു തുറക്കുന്നു.
ചില നേതാക്കളുടെ മുഖ്യമന്ത്രി മോഹവും നിയമസഭാ തിരഞ്ഞെടുപ്പ് മോഹവും കോൺഗ്രസിൽ വിവാദങ്ങളും വാർത്തകളും സൃഷ്ടിക്കുമ്പോൾ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മനസ്സിൽ നിറയുന്ന വികാരം എന്തായിരിക്കും? കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സി.ആർ മഹേഷിനോട് ചോദിച്ചാൽ അതിന് സത്യസന്ധമായ ഉത്തരം കിട്ടുമെന്ന് അദ്ദേഹത്തെ അറിയാവുന്ന ആരും പറയും.എംഎൽഎ ആയിരിക്കെ തന്നെ ജനങ്ങളിൽ ഒരാളായി തുടരുന്നതിന്റെ ആർജവമാണ് ഈ യുവ രാഷ്ട്രീയ നേതാവിന്റെ സവിശേഷത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ സിറ്റിങ് എംഎൽഎയെ 29208 വോട്ടിന്റെ വൻ മാർജിന് കടപുഴക്കിയതോടെയാണ് രാഷ്ട്രീയ കേരളം സി.ആർ.മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ തോറ്റ അതേ കരുനാഗപ്പള്ളിയിൽ പിന്നീടുള്ള അഞ്ചു വർഷവും പ്രവർത്തിച്ച് ജന മനസ്സു കവരുന്ന മാന്ത്രികത മഹേഷ് പ്രകടിപ്പിക്കുകയായിരുന്നു.നാടകം കണ്ടും ചെണ്ട കൊട്ടിയും നടക്കുന്ന ഗ്രാമീണ യുവത്വത്തിന്റെ പകർപ്പ് കൂടിയാണ് ഈ എംഎൽഎ. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സി.ആർ.മഹേഷ് മനസ്സു തുറക്കുന്നു.
ചില നേതാക്കളുടെ മുഖ്യമന്ത്രി മോഹവും നിയമസഭാ തിരഞ്ഞെടുപ്പ് മോഹവും കോൺഗ്രസിൽ വിവാദങ്ങളും വാർത്തകളും സൃഷ്ടിക്കുമ്പോൾ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മനസ്സിൽ നിറയുന്ന വികാരം എന്തായിരിക്കും? കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സി.ആർ മഹേഷിനോട് ചോദിച്ചാൽ അതിന് സത്യസന്ധമായ ഉത്തരം കിട്ടുമെന്ന് അദ്ദേഹത്തെ അറിയാവുന്ന ആരും പറയും.എംഎൽഎ ആയിരിക്കെ തന്നെ ജനങ്ങളിൽ ഒരാളായി തുടരുന്നതിന്റെ ആർജവമാണ് ഈ യുവ രാഷ്ട്രീയ നേതാവിന്റെ സവിശേഷത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ സിറ്റിങ് എംഎൽഎയെ 29208 വോട്ടിന്റെ വൻ മാർജിന് കടപുഴക്കിയതോടെയാണ് രാഷ്ട്രീയ കേരളം സി.ആർ.മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ തോറ്റ അതേ കരുനാഗപ്പള്ളിയിൽ പിന്നീടുള്ള അഞ്ചു വർഷവും പ്രവർത്തിച്ച് ജന മനസ്സു കവരുന്ന മാന്ത്രികത മഹേഷ് പ്രകടിപ്പിക്കുകയായിരുന്നു.നാടകം കണ്ടും ചെണ്ട കൊട്ടിയും നടക്കുന്ന ഗ്രാമീണ യുവത്വത്തിന്റെ പകർപ്പ് കൂടിയാണ് ഈ എംഎൽഎ. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സി.ആർ.മഹേഷ് മനസ്സു തുറക്കുന്നു.
ചില നേതാക്കളുടെ മുഖ്യമന്ത്രി മോഹവും നിയമസഭാ തിരഞ്ഞെടുപ്പ് മോഹവും കോൺഗ്രസിൽ വിവാദങ്ങളും വാർത്തകളും സൃഷ്ടിക്കുമ്പോൾ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മനസ്സിൽ നിറയുന്ന വികാരം എന്തായിരിക്കും? കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സി.ആർ മഹേഷിനോട് ചോദിച്ചാൽ അതിന് സത്യസന്ധമായ ഉത്തരം കിട്ടുമെന്ന് അദ്ദേഹത്തെ അറിയാവുന്ന ആരും പറയും.എംഎൽഎ ആയിരിക്കെ തന്നെ ജനങ്ങളിൽ ഒരാളായി തുടരുന്നതിന്റെ ആർജവമാണ് ഈ യുവ രാഷ്ട്രീയ നേതാവിന്റെ സവിശേഷത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ സിറ്റിങ് എംഎൽഎയെ 29208 വോട്ടിന്റെ വൻ മാർജിന് കടപുഴക്കിയതോടെയാണ് രാഷ്ട്രീയ കേരളം സി.ആർ.മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ തോറ്റ അതേ കരുനാഗപ്പള്ളിയിൽ പിന്നീടുള്ള അഞ്ചു വർഷവും പ്രവർത്തിച്ച് ജന മനസ്സു കവരുന്ന മാന്ത്രികത മഹേഷ് പ്രകടിപ്പിക്കുകയായിരുന്നു.നാടകം കണ്ടും ചെണ്ട കൊട്ടിയും നടക്കുന്ന ഗ്രാമീണ യുവത്വത്തിന്റെ പകർപ്പ് കൂടിയാണ്
ഈ എംഎൽഎ.മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സി.ആർ.മഹേഷ് മനസ്സു തുറക്കുന്നു.
∙ചെണ്ട വാദ്യത്തിൽ തിളങ്ങിയാണ് അടുത്തയിടെ താങ്കൾ വാർത്തകളിൽ നിറഞ്ഞത്. രാഷ്ട്രീയക്കാർക്ക് കലാകാരന്മാരുമാകാം എന്ന സന്ദേശം നൽകുകയാണോ ലക്ഷ്യം?
മനസ്സിൽ ചെറുപ്പം മുതൽ ഓരോ ആഗ്രഹം ഉണ്ടാകുമല്ലോ.മറ്റൊരു രംഗത്തു വരുന്നതോടെ ആ ആഗ്രഹം ഉള്ളിലൊതുക്കേണ്ടി വരും. കുട്ടിക്കാലം മുതലുളള എന്റെ സ്വപ്നമായിരുന്നു ചെണ്ട പഠിക്കുക എന്നത്. പാഠപുസ്തകത്തിലെ ചെണ്ടയുടെ ഫോട്ടോ കണ്ടപ്പോൾ തുടങ്ങിയതാണ്. എന്റെ അമ്മ പഠിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അന്ന് അതു നടന്നില്ല. ഇപ്പോൾ അവസരം വന്നു. ആറേഴു വർഷമായി പഠിക്കുന്നു. തായമ്പക വരെ കൊട്ടി.
∙ എംഎൽഎ ചെണ്ട കൊട്ടുന്നത് കണ്ടപ്പോൾ മണ്ഡലത്തിൽ ഉളളവർ എന്തു പറഞ്ഞു?
തിരക്കിനിടയിലും അതു പഠിക്കാൻ പോയല്ലോ എന്നാണ് എല്ലാവരും പറഞ്ഞത്. സന്തോഷമാണ് എല്ലാവർക്കും.
∙ രാഷ്ട്രീയക്കാരുടെ നിർവചനം മാറുന്ന സ്ഥിതിയുണ്ട്. മാത്യു കുഴൽനാടൻ വക്കീലായിരിക്കെ തന്നെയാണ് പൊതു പ്രവർത്തനം നടത്തുന്നത്. മറ്റു പ്രഫഷനുകളും കൂടെ കൊണ്ടു നടക്കുന്നവരുണ്ട്. ആ സ്വാധീനം ഈ തീരുമാനത്തിലുണ്ടോ?
കലയും തൊഴിലും ബന്ധപ്പെടുത്താൻ കഴിയില്ല.ആത്മാർഥമായി കലയെ ഉപാസിക്കുന്നവർക്ക് അത് ഒരു ജീവിത മാർഗം മാത്രം അല്ലല്ലോ. എത്രയോ നാടകകലാകാരന്മാരെയും ചെണ്ട കലാകാരന്മാരെയും എനിക്ക് അറിയാം. അവരിൽ കൂടുതലും തട്ടിയും മുട്ടിയും ജീവിച്ചു പോകുകയാണ്.കല ആയാലും രാഷ്ട്രീയം ആയാലും ഉള്ളതു കൊണ്ടു സന്തോഷമായി പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ.ചെറിയ ചെറിയ സന്തോഷങ്ങൾ മതി എനിക്ക്. ചെണ്ട പഠനവും ആ സന്തോഷങ്ങളുടെ ഭാഗമാണ്. ആർഭാടങ്ങൾ സ്വയം വേണ്ടെന്നു വച്ചാൽ ഉള്ളതു കൊണ്ട് അഡ്ജസറ്റ് ചെയ്ത് സന്തോഷത്തോടെ ജീവിച്ചു പോകാം.
∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ നിന്നുള്ള താങ്കളുടെ അട്ടിമറി വിജയം ശ്രദ്ധേയമായി എംഎൽഎ ആയി രണ്ടു വർഷത്തോളമാകുന്നു. യൂത്ത് കോൺഗ്രസ് നേതാവായ താങ്കൾ എംഎൽഎ ആയപ്പോഴുളള വ്യത്യാസം എന്താണ്?
രാപകൽ വ്യത്യാസമുണ്ട്.കിട്ടിയ വലിയ ഭൂരിപക്ഷം എന്റെ അധ്വാനഭാരവും കൂട്ടുകയാണ്.ആ പിന്തുണയ്ക്ക് എന്തു തിരിച്ചു കൊടുക്കാൻ കഴിയുമെന്നാണ് ഞാൻ എപ്പോഴും ആലോചിക്കാറ്. ഓരോ ദിവസവും അതിനു വേണ്ടി ഓവർ ടൈം ജോലി ചെയ്യാറുണ്ട്. എന്നിട്ടും എനിക്ക് ചിലപ്പോൾ സങ്കടം വരും. ഞാൻ ജയിക്കണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയാസപ്പെടുകയും ചെയ്ത എല്ലാവർക്കും വേണ്ടിയും എന്തെങ്കിലും ചെയ്യാനായോ എന്ന തോന്നൽ വരും.
∙ അതു സാധാരണ കേൾക്കാത്ത മറുപടിയാണല്ലോ. എന്താണ് ഈ ‘ഓവർ ടൈം’ ജോലി?
വെളുപ്പിനെ അഞ്ചു മണിക്ക് എഴുന്നേൽക്കും. മന്ത്രവാദവും പൂജയോ വേണ്ടാത്തതു കൊണ്ട് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ അഞ്ചരയ്ക്ക് റെഡിയായി തിണ്ണയ്ക്കു വന്നിരിക്കും. ആ സമയത്ത് തന്നെ ആദ്യത്തെ ആളു വന്നിരിക്കും. എട്ടുമണിക്ക് ‘ഒപി’ നിർത്തും. എട്ടിനും പത്തിനും ഇടയിൽ പുറത്ത് കുറേ പേരെ കാണാൻ പറ്റും.സുഖമില്ലാതെ കിടക്കുന്നവരെ, അല്ലെങ്കിൽ മരണ വീട്ടിൽ.. എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിൽ കയറുന്നത് രാത്രി 11–12 മണിക്കാണ്. ഇതൊന്നും എന്റെ മിടുക്കു കാണിക്കുന്നതിനു വേണ്ടിയല്ല. സഹായിച്ചവരെ തിരിച്ചു സഹായിക്കാനും തിരിച്ചു സ്നേഹിക്കാനും മാത്രമാണ്. എനിക്കു വോട്ടു ചെയ്ത എല്ലാവരെയും കാണാൻ പറ്റിയിട്ടുണ്ടോ, പറ്റുമോ എന്നു തോന്നാറുണ്ട്. രണ്ടു മൂന്നു ലക്ഷം വോട്ടർമാരുണ്ടല്ലോ. 25 കൊല്ലം എംഎൽഎ ആയാലും നേരിട്ടു കാണാത്ത വോട്ടർമാർ ഉണ്ടാകും.
∙ ഇതിനിടയിൽ വീട്ടിലെ കാര്യങ്ങളോ?വേറെ ആളെ അതൊന്നും ഏൽപ്പിക്കാൻ കഴിയുന്ന സാഹചര്യമല്ലല്ലോ?
അതു ഭയങ്കര സങ്കടമാണ്.അപ്രതീക്ഷിതമായി മൂന്നു മരണങ്ങൾ ഉണ്ടായി. അച്ഛൻ, അമ്മായി അച്ഛൻ, എന്റെ സഹോദരൻ.. മൂന്നു പേരും പോയി.എന്റെ ഓട്ടത്തിനിടെ രാവിലെയും വൈകിട്ടും കുഞ്ഞുങ്ങളെ കാണാൻ പറ്റിയാലായി. ഭാര്യ ഒരു പാവമാണ്. അവർ പരാതി ഒന്നും പറയാറില്ല. വീട്ടിൽ ചേട്ടത്തിയും അമ്മയുമുണ്ട്. എന്ത് ആവശ്യത്തിനും സുഹൃത്തുക്കളും നാട്ടുകാരും ഞങ്ങളുടെ കൂടെ ഉണ്ടല്ലോ.അങ്ങനെ മുന്നോട്ടു പോകും.
∙സുഹൃത്തുക്കൾ താങ്കൾക്കു വലിയ പിൻബലമാണെന്നു മനസ്സിലാക്കാനായിട്ടുണ്ട്. പഴയ സുഹൃത്തുക്കളോ അതോ എംഎൽഎ ആയ ശേഷം കിട്ടിയവരോ?
എംഎൽഎ ആയശേഷം ഉള്ള സൗഹൃദങ്ങൾ ചുരുക്കമാണ്.പഴയ ‘അളിയാ, അളിയാ’ ബന്ധമാണ് കൂടുതലും. ഞാൻ ഒരു ലോക്കലാണ്.സാധാരണക്കാരനാണ്.എംഎൽഎ ആയതോടെ ചിലരെല്ലാം എന്നോട് അകലം പാലിക്കുന്നുണ്ട്. അതു കാണുമ്പോൾ വിഷമം തോന്നും.കൂടെ പഠിച്ച ഒരു പാട് പേര് ഇപ്പോഴും എന്തു കാര്യത്തിനും കൂടെയുണ്ട്. അവരെല്ലാം അകമഴിഞ്ഞു സഹായിക്കും.
∙ നാട്ടിലെ പൊതു ആവശ്യങ്ങൾക്ക് അവരുടെ കൂടി പിന്തുണ തേടുന്ന രീതിയാണോ?
പൊതു പ്രവർത്തനത്തിലെ എന്റെ ഏറ്റവും വലിയ ഐറ്റം ചാരിറ്റിയാണ്. സർക്കാരിന്റെ സഹായവും വികസന പ്രവർത്തനവും ആര് എംഎൽഎ ആയാലും നടന്നുകൊള്ളും. അതല്ല,ഞാൻ കൂടുതലും ശ്രദ്ധിക്കുന്നത്. ജനം മൊത്തം ദു:ഖിതരാണ്. രോഗങ്ങൾ കൂടുന്നു, കാലു മുറിക്കുന്നു, ബാങ്ക് ജപ്തി... ഇതെല്ലാം ഉണ്ടാക്കുന്ന സങ്കടകരമായ സാമൂഹിക ചുറ്റുപാടിലാണ് കൂടുതൽ പേരും ജീവിക്കുന്നത്. ഞാൻ ഏറ്റവും താഴെ തട്ടിൽ ഉള്ള ആളാണ്. അതു കൊണ്ട് വീട്ടിൽ വരുന്ന കൂടുതൽ പേരും എന്നെ പോലെ തന്നെ ഉള്ളവരാണ്.ഓരോരുത്തരുടെ കഥ സങ്കീർണമാണ്.അതുമായി സർക്കാരിനെ സമീപിച്ചാൽ മുഴുവൻ സാങ്കേതിക നടപടിക്രമങ്ങളാണ്. വീൽ ചെയറിനും ഓക്സിജൻ സിലിണ്ടറിനും ഒക്കെയുളള അപേക്ഷയാണ് എന്റെ അടുത്തു വരുന്നത്. ഞാൻ അപ്പോൾ ചെയ്യുന്നത്, ആര് അത്തരം ആവശ്യം വന്നു പറഞ്ഞാലും ഒരു അപേക്ഷ എഴുതി വാങ്ങിക്കും. ഫോൺ നമ്പരും ഉണ്ടാകും. എന്നിട്ട് ഞാൻ പോകുന്ന പോക്കിൽ ഒരു പണക്കാരനെ, പഠിച്ച അത്യാവശ്യം സാമ്പത്തിക ഭദ്രത ഉള്ള സുഹൃത്തിനെ കണ്ടാൽ ‘അളിയാ, ഇതൊന്നു കൈകാര്യം ചെയ്യണമെന്ന്’ പറയും. അപ്പോൾ അവർ നേരിട്ട് ഇടപെടും. ഈ മാസം നടക്കാനിരിക്കുന്ന നാലു കല്യാണത്തിനുള്ള സഹായ അപേക്ഷ ഇപ്പോൾ കയ്യിലുണ്ട്. ഈ ഓട്ടത്തിനിടയിൽ അതിനു സഹായിക്കാൻ പറ്റിയവരെ കണ്ടെത്തണം.
∙ സാമ്പത്തികമായ പിന്തുണ ഓരോ കാര്യത്തിനായി തേടേണ്ടി വരുന്നത് തിരിച്ചും ഒരു ബാധ്യത ഉണ്ടാക്കില്ലേ?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.എന്റെ ആവശ്യത്തിനായല്ലല്ലോ ഇതൊന്നും തന്നെ. സ്വന്തം പശ്ചാത്തല വികസനം എന്ന അജൻഡ ഈ ജന്മത്തിൽ ഇല്ല. നേരത്തെ എന്തായിരുന്നോ അതു തന്നെയാണ് ഞാൻ. അടുത്തയിടെ ഒരു വാഹനം വാങ്ങിച്ചതാണ് ഏക മാറ്റം. അത് ഇപ്പോൾ കൂടിയേ തീരൂ. മാസം ഇരുപതിനായിരം രൂപ അതിനു ലോൺ പിടിക്കും. എന്നു വച്ചാൽ ഒരു പാട് കാര്യങ്ങൾ മുടങ്ങും അതു വരെ ഓട്ടോ യാത്ര ആയിരുന്നു. കരുനാഗപ്പള്ളി യാത്ര ചെയ്യാൻ വിഷമം ഉളള സ്ഥലമല്ല. കുന്നും മലയും ഒന്നുമില്ല.രാവിലെ മുതൽ രാത്രി വരെ ഓട്ടോയിൽ നടന്നാലും ആയിരം രൂപയേ ആകൂ. ഒരു ദിവസം ഒന്നൊന്നര മണിക്കൂർ നടക്കുന്നത് പണ്ടേയുള്ള ശീലമാണ്. എവിടെയാണോ അവസാനത്തെ പരിപാടി, അവിടെ നിന്നു വീട്ടിലേക്ക് രാത്രി നടക്കും.നടക്കാൻ കഴിയുന്ന ദൂരമാണെങ്കിൽ.നാലഞ്ചു കിലോമീറ്റർ ആയാലും ചെയ്യും. എനിക്ക് എക്സർസൈസ് ആകും, ഒപ്പം പോകുന്ന വഴിക്ക് നാട്ടുകാരെ കണ്ടു സംസാരിക്കാനും കഴിയും.
∙ താങ്കളുടെ സംസാരത്തിലെ ആത്മാർഥത എനിക്കു മനസ്സിലാകും. പക്ഷേ ഇതെല്ലാം അഭിനയമാണ് എന്നു കരുതുന്നവരും വിമർശിക്കുന്നവരും ഉണ്ടാകില്ലേ?
ശരിയാണ്. ശ്രീരാമനെ പോലും സംശയിക്കുന്ന നാടല്ലേ. അപ്പോൾ ഞാൻ എവിടെ! ഞാൻ വണ്ടി വാങ്ങാതിരുന്നതിനെ പറ്റി ആ ചോദ്യം ഉയർന്നു. എംഎൽഎയ്ക്ക് എന്താണ് വണ്ടി വാങ്ങാൻ വിഷമം എന്നു പരിഹസിച്ചവരുണ്ട്. ഞാൻ എംഎൽഎ ആയതിന്റെ തൊട്ടു പിന്നാലെയാണ് വീട്ടിൽ രണ്ടു മരണം ഉണ്ടായത്. അതോടെ വാഹനം ഒന്നും വാങ്ങാൻ കഴിയുന്ന സാഹചര്യം ഇല്ലാതെയായി. ആ ദു:ഖകരമായ സ്ഥിതി മാറിയപ്പോൾ എന്റെ കൊക്കിന് ഒതുങ്ങാവുന്ന ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങി. ഇതിനെയെല്ലാം കാപട്യമായിട്ട് ചിത്രീകരിക്കുന്നവരുണ്ടാകും. ഞാൻ ശ്രദ്ധിക്കാൻ പോകില്ല. ഞാൻ ഇതിനിടേൽ നാടകം കാണാൻ പോകും, ചെണ്ട കൊട്ടാൻ പോകും. ഇപ്പോൾ തന്നെ ഞാൻ രാത്രി നടക്കുന്നതു കാണുമ്പോൾ അവന്റെ നാടകമാണ് എന്നു ചിലർ കളിയാക്കും. വോട്ട് ഉണ്ടാക്കാനാണെന്നു പറയും പക്ഷേ ഈ നടപ്പ് തുടങ്ങിയത് ഇപ്പോഴല്ലല്ലോ. വർഷങ്ങളായുള്ള പരിപാടിയല്ലേ. അപ്പോൾ എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ഇതെല്ലാം മനസ്സിലാകും.
∙ താഴെ തട്ടിലെ സംഘടനാ ദൗർബല്യങ്ങളാണ് കോൺഗ്രസിനെയും യുഡിഎഫിനെയും പ്രയാസപ്പെടുത്തുന്നത്. താഴെ തട്ടു മുതൽ പ്രവർത്തിച്ചു വന്ന നേതാവ് എന്ന നിലയിൽ താങ്കൾക്കു തോന്നുന്ന പ്രശ്നങ്ങൾ പങ്കുവയ്ക്കാമോ?
പാർട്ടിക്ക് എല്ലാത്തിനും ഒരു വ്യവസ്ഥ വേണം.ആദ്യം വേണ്ടത് ശരിയായ മെംബർഷിപ്പ് ആണ്.ആരാണ് കോൺഗ്രസിന്റെ മെംബർ എന്നു ജനങ്ങൾക്കു മനസ്സിലാക്കാൻ സാധിക്കണം ഇപ്പോൾ ഇതൊരു ആൾക്കൂട്ടമാണ്.പകരം ചില നിബന്ധനകൾ അംഗീകരിക്കുന്നവർക്ക് മെംബർഷിപ്പ് എന്ന രീതി വരണം. കോൺഗ്രസ് അംഗത്വം എന്നത് അംഗീകാരമായി എടുക്കുന്നവർക്കു തോന്നണം. പ്രാഥമിക അംഗത്വം വേണമെങ്കിൽ എല്ലാവർക്കും കൊടുക്കാം. പക്ഷേ സജീവ അംഗം എന്നാൽ എല്ലാ അർഥത്തിലും സജീവമായിരിക്കണം.കേഡർ സ്വഭാവം വേണം. ഒരു ക്ലബിന്റെ പോലും ആത്മാവ് എന്നു പറയുന്നത് ആ സംഘടനയിലെ അംഗത്വമാണ്. ഇവിടെ അതൊന്നുമില്ല.
∙ നേരത്തെ രണ്ടു തരം മെംബർഷിപ് ആയിരുന്നല്ലോ?
ആയിരുന്നു. അടുത്തയിടെയായി സംഘടനാ തിരഞ്ഞെടുപ്പ് എന്ന തട്ടിപ്പ് പ്രഖ്യാപിക്കുന്നതോടെ അതു പിടിക്കാൻ വേണ്ടി എല്ലാവരും ഇറങ്ങും. ഞാനും ചെയ്തിട്ടുണ്ട്. നമ്മുടെ ആധിപത്യം ഉറപ്പിക്കാൻ വേണ്ടി കുറെ കള്ള മെംബർഷിപ് ചേർക്കും. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത, എന്താണ് കോൺഗ്രസ് എന്ന് ഒരു തിരിച്ചറിവും ഇല്ലാത്ത ആളുകളെയും ബന്ധുക്കളെയും എല്ലാം ഞാനും ചേർക്കും.എനിക്ക് പാർട്ടി പിടിക്കണമല്ലോ. സംഘടനയെ അടിച്ചെടുത്തോണ്ടു പോകാനും അധികാരം സ്ഥാപിക്കാനും ആയി മെംബർഷിപ്പിനെ കാണരുത്.മെംബർഷിപ്പിനെ കോൺഗ്രസ് അതിന്റെ ഹൃദയമായി കാണണം. അങ്ങനെ കാണുന്നതു കൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി പിടിച്ചു നിൽക്കുന്നത്.അംഗത്വം എടുക്കുമ്പോൾ സ്വയം ഒരു പാർട്ടി വികാരം വരണം. ഇവിടെ നേതാക്കന്മാരുടെ അനുയായി ആയാണ് രംഗപ്രവേശം. നേതാക്കന്മാരോടാണ് കൂറ്, പാർട്ടിയോടല്ല.
∙യഥാർഥ പ്രവർത്തകർ പാർട്ടിക്കു കുറഞ്ഞു വരികയല്ലേ?
വസ്തുതയാണ്. ബൂത്തിൽ ഇരിക്കാൻ പലപ്പോഴും ആളില്ല. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി എന്ന ആശയം കെ.സുധാകരൻ വന്നശേഷം നടപ്പാക്കി തുടങ്ങിയത് ഈ ദുസ്ഥിതിക്ക് ഒരു പരിഹാരം ഉണ്ടാക്കുന്നതായിരുന്നു. പക്ഷേ അത് അട്ടിമറിക്കപ്പട്ടു.
∙ ചെറുപ്പക്കാർ അധികം കോൺഗ്രസിലേക്കു വരുന്നില്ലേ?
ഇതെല്ലാം ഒരു ട്രെൻഡ് ആണല്ലോ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര നടത്തിയപ്പോൾ കടലു പോലെ ചെറുപ്പക്കാർ ജാഥയുടെ കൂടെ വന്നു. പിന്നെ മനുഷ്യച്ചങ്ങലയും മറ്റുമായി ഡിവൈഎഫ്ഐ ട്രെൻഡ് സൃഷ്ടിച്ചു. പണ്ടെല്ലാം നാട്ടിൻ പുറത്ത് ചെന്നാൽ ചെറുപ്പക്കാരെ കവലകളിൽ കാണാൻ കഴിയും. ഇന്ന് ഇപ്പോൾ ചെറുപ്പക്കാർ കൂടുതലും കുനിഞ്ഞു കിടക്കുകയാണ്. മൊബൈൽ ഫോണാണ് കയ്യിൽ. കാലം മാറിയത് അനുസരിച്ച് രാഷ്ട്രീയപ്രവർത്തനവും മാറണം. അവർക്കു കൂടി ആകർഷണീയമായ മുദ്രാവാക്യങ്ങൾ രൂപപ്പെടുത്തണം.
∙ താഴെ തട്ടിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനായി ഒരു പുന:സംഘടനാ നീക്കം തുടങ്ങി. അതാണോ പരിഹാരം?
എന്നും പുന:സംഘടന നടത്തുന്ന ലോകത്തിലെ ഒരേയൊരു പാർട്ടി കോൺഗ്രസായിരിക്കും. കെപിസിസി പ്രസിഡന്റിനെ വയ്ക്കുമ്പോൾ മണ്ഡലവും ബ്ലോക്കും ജില്ലയും മാറത്തില്ല. മൂന്നു കൊല്ലം കഴിയുമ്പോൾ മണ്ഡലവും ബ്ലോക്കും ജില്ലയും മാറും. അപ്പോഴത്തേയ്ക്ക് അതു ചെയ്ത കെപിസിസി പ്രസിഡന്റും മാറും. തല മാറുമ്പോൾ ചെകിട് മാറത്തില്ല, ചെകിട് മാറുമ്പോൾ തല മാറത്തില്ല. അടിമുടി ഒരു പുന:സംഘടന ഒരുമിച്ചു നടത്തണം.അങ്ങനെ കൊളസ്ട്രോളും പ്രമേഹവും എല്ലാം മാറ്റി പാർട്ടിയെ ഊർജസ്വലമാക്കണം. ഇവിടെ ശരീരത്തിലെ ഓരോ അവയവവും ഇടയ്ക്കിടെ മാറ്റിവയ്ക്കും.ഒടുവിൽ ശരീരം മൊത്തം കേടാകും.
∙ സമയബന്ധിതമായോ ആസൂത്രിതമായോ അല്ല കോൺഗ്രസിൽ പല കാര്യങ്ങളും നടക്കുന്നത്. ഉദ്ദേശിച്ചതു പലപ്പോഴും താഴോട്ട് നടപ്പാക്കാനും കഴിയുന്നില്ല.അതല്ലേ ഉദ്ദേശിച്ചത്?
കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ വന്നപ്പോൾ താഴേയ്ക്കും അഴിച്ചുപണിക്കു തീരുമാനിച്ചതല്ലോ. പക്ഷേ എത്ര നാളായി! അന്നു തൊട്ട് ആരംഭിച്ച പുന:സംഘടനാ പ്രക്രിയയാണ് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. കോൺഗ്രസ് എന്നു പറഞ്ഞാൽ ഒരു പുനസംഘടനയുടെ പാർട്ടിയായി മാറിയിരിക്കുകയാണ്. പാർട്ടിയുടെ പ്രധാനപ്പെട്ട അജൻഡ അതാണ്. സർക്കാരിനെതിരെ സമരം സംഘടിപ്പിക്കാനും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനും ഉള്ള സമയമാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. അതിനാണെങ്കിൽ ഒരു കാലത്തും തീരുമാനവും ആകില്ല.
∙ സർക്കാരിനെതിരെയുള്ള സമരങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടോ?
ഗൗരവമുള്ള പ്രതിപക്ഷ സമരം നടന്നിട്ട് കുറച്ചു നാളായി. ജനങ്ങളെ ആകെ അണിനിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള സമരം അടുത്തയിടെ നടന്നിട്ടില്ല. എങ്ങനെ നടക്കാനാണ്? ജോലി പോകാൻ നിൽക്കുന്നവർ പണിയെടുക്കുമോ? ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെ എല്ലാം ഇപ്പോ മാറ്റും, ഇപ്പോ മാറ്റും എന്നു പറയും. മാറ്റത്തുമില്ല, വേറെ ആളെ വയ്ക്കത്തുമില്ല. പത്രത്തിൽ പുന:സംഘടനാ വാർത്ത വരുന്നതോടെ നിലവിൽ ഉള്ളവർ മരവിച്ചതു പോലെയാകും. എന്നാൽ അടുത്തയാൾ വരട്ടെ എന്ന നിലപാട് അവർ എടുക്കും.അടുത്തയാൾ വരത്തുമില്ല.
∙ പാർട്ടിയിൽ പഴയ ഗ്രൂപ്പ് വൈരം കുറഞ്ഞോ? അത് ആശാവഹമായ മാറ്റമാണോ?
ആര് ആരുടെ കൂടെയാണ് എന്ന് അറിയാൻ പ്രശ്നം വച്ചു നോക്കേണ്ട സ്ഥിതിയാണ്. എല്ലാവരും തന്ത്രപരമായി നിൽക്കുകയാണ്. എ–ഐ ഗ്രൂപ്പ് സമവാക്യം എല്ലാം പോയി.
∙ ഐ ഗ്രൂപ്പുകാരനായിരുന്ന താങ്കൾക്ക് ഇപ്പോൾ ഏതെങ്കിലും വിഭാഗത്തോട് പ്രതിപത്തി ഉണ്ടോ?
ഓരോ കാലഘട്ടത്തിലും ഓരോ തിരിച്ചറിവ് ഉണ്ടാകുമല്ലോ.ഒരു പ്രയോജനവും ഇല്ലാത്ത കാര്യമാണ് ഗ്രൂപ്പ് എന്നു ബോധ്യമായി. എല്ലാവർക്കും സ്വന്തം കാര്യമേ ഉള്ളൂ.വ്യക്തിപരമായി നമുക്ക് അടുപ്പവും നമ്മളെ സഹായിക്കുകയും ചെയ്യുന്ന നേതാക്കന്മാരോട് എല്ലാവർക്കും ഒരു ബന്ധം ഉണ്ടാകും. പണ്ട് ആദർശപരമായ നിലപാടുകളാണ് ഗ്രൂപ്പിനു കാരണമായത്. തിരുത്തൽ വാദത്തെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അതു വ്യവസ്ഥിതിക്കെതിരെ ഉള്ള പോരാട്ടമായിരുന്നു അത്. ഇപ്പോൾ ഗ്രൂപ്പ് പ്രവർത്തനത്തിൽ ആദർശം ഒന്നുമില്ല, ആമാശയ രാഷ്ട്രീയമേ ഉള്ളൂ. സ്വന്തം കാര്യം നേടാനുള്ള ഏർപ്പാട് മാത്രമാണ്.
∙ ഉള്ളത് ഉള്ളതു പോലെ തുറന്നു പറയുന്ന ശീലം താങ്കളുടെ ഈ അഭിമുഖത്തിലും പ്രകടമാണ്. നേതാക്കൾക്ക് ഇതെല്ലാം ഇഷ്ടപ്പെട്ടില്ലെങ്കിലോ?
സത്യം പറഞ്ഞാൽ പണ്ടത്തെ പോലെ എടുത്തടിച്ചതു പോലെ ഒന്നും ഞാൻ പറയാറില്ല. എംഎൽഎ എന്ന വലിയ ഉത്തരവാദിത്തം ജനങ്ങൾ നൽകിയിട്ടുണ്ട്. കൂടുതലും അതിലാണ് ഞാൻ ശ്രദ്ധിക്കുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ അഭിപ്രായം പറയാൻ ഞാൻ പോകാറില്ല. ചിലരെല്ലാം പറയുന്നതു പോലെ ഞാൻ പാർലമെന്റിലേക്കില്ല, നിയമസഭയിലേക്കേ ഉള്ളൂ. മുഖ്യമന്ത്രി ആകാം എന്നൊന്നും പറയാൻ ഞാനില്ല.
∙ അതാണല്ലോ, ഇപ്പോഴത്തെ ചർച്ചാ വിഷയം. ആ പ്രസ്താവനകൾ വലിയ അമർഷം കോൺഗ്രസിൽ ഉണ്ടാക്കിയല്ലോ?
വളരെ മോശമാണ്. ഞാൻ, ഞാൻ എന്നതാണ് ആ പ്രതികരണങ്ങളിൽ എല്ലാം തെളിഞ്ഞു വരുന്നത് . പകരം ഞങ്ങൾ, നമ്മൾ എന്നു കരുതണം,അങ്ങനെ പറയണം. അപ്പോഴേ കോൺഗ്രസ് വികാരം വരൂ. എംപിയും എംഎൽഎയും ആകുന്നത് ജനങ്ങളെ സഹായിക്കാനാണ്. അപ്പോൾ പിന്നെ അതു വേണ്ട, ഇതു മതി എന്ന നിലപാട് തന്നെ ശരിയല്ല.എന്തെങ്കിലും വ്യക്തിപരമായ അസൗകര്യം ഉണ്ടെങ്കിൽ അതു പറയേണ്ടതു പാർട്ടി ഫോറത്തിലാണ്.
∙ തുടർച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പരാജയപ്പെട്ടു. തിരിച്ചു വരണമെങ്കിൽ എന്തു ചെയ്യണം?
മതന്യൂനപക്ഷങ്ങളുടെ പിന്തുണ തിരിച്ചു പിടിക്കണം.അവരുടേയും സോഷ്യൽ ഗ്രൂപ്പുകളുടെയും പിന്തുണ ഉണ്ടെങ്കിലേ ഇവിടെ യുഡിഎഫിനു ജയിക്കാൻ പറ്റൂ.സിപിഎമ്മിന്റെ സ്ഥിതി അതല്ല. ഏതു കൊടുങ്കാറ്റ് അടിച്ചാലും 40 സീറ്റ് അവർ ജയിക്കും. പുനർനിർണയ സമയത്ത് അതിന് അനുസരിച്ച് ജാഗ്രതയോടെ ഇടപെട്ട് കുറേ മണ്ഡലങ്ങൾ അവർ കുത്തയാക്കി വച്ചിട്ടുണ്ട്. ഒറ്റയ്ക്കു നിന്നാൽ പോലും അവിടെ ജയിക്കാൻ കഴിയും. കോൺഗ്രസിന് അങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയുന്ന സീറ്റുകൾ ഇല്ല. എല്ലാം കയ്യാലപ്പുറത്താണ്. ഉള്ള 20 സീറ്റുകൾ ജയിച്ചാൽ മാത്രം പോരാ, പുതുതായി അത്രയും കൂടി എങ്കിലും പിടിക്കണം. അത്രയും അധ്വാനിച്ചാലേ ജയിക്കാൻ കഴിയൂ. മുൻകൂട്ടി പറ്റിയ സ്ഥാനാർഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുവന്നാൽ മാത്രമേ ഭരണം തിരിച്ചു പിടിക്കാൻ കഴിയൂ.പണ്ട് മതന്യൂനപക്ഷങ്ങൾ അറഞ്ചം, പുറഞ്ചം കോൺഗ്രസിനൊപ്പം നിൽക്കുമായിരുന്നു.
∙ അതു മാറിയോ?സിപിഎം അവരുടെ പിന്തുണയും സ്വന്തമാക്കിയോ?
അതു മാറി. പൂർണമായും അവരുടെ പിന്തുണ യുഡിഎഫിന് ഉറപ്പിക്കാൻ പറ്റില്ല. അത് സിപിഎമ്മിന്റ ആത്മാർഥത കൊണ്ടല്ല. തന്ത്രപരമായ പ്രസ്താവനകൾ കൊണ്ടാണ്. പ്രവൃത്തിയിൽ ശരിക്കും ആർഎസ്എസിനെ അവർ എതിർക്കുന്നില്ല. പക്ഷേ പ്രസ്താവനയിൽ കൃത്യമായി എതിർക്കും. നൊന്തു നിൽക്കുന്ന മതന്യൂനപക്ഷങ്ങൾക്ക് ആ വാക്കുകൾ ആവേശമായി മാറും. മാനസിക പിൻബലം അവർക്ക് ലഭിക്കും. ഇന്ത്യയിൽ ഏറ്റവും ആർഎസ്എസ് ശക്തമായ ജില്ല കണ്ണൂരാണ്. അതു സിപിഎമ്മിന്റെ കോട്ടയാണ്. അപ്പോൾ പിന്നെ എവിടെയാണ് ആർഎസ്എസിനെ സിപിഎം യഥാർഥത്തിൽ എതിർക്കുന്നത്? പക്ഷേ വാക്കിലും അഭിനയത്തിലും മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി സിപിഎം മാറുന്ന സ്ഥിതിയുണ്ട്. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അതാണ് സംഭവിച്ചത്. അതിന് അങ്ങേയറ്റം തന്ത്രപരമായ നിലപാട് അവർ എടുക്കുന്നു.
∙കോൺഗ്രസിന് അക്കാര്യത്തിൽ സിപിഎമ്മിന് ഒപ്പം നിൽക്കാനും കഴിയുന്നില്ല എന്നല്ലേ?
രാഷ്ട്രീയമായ ഒരു ലാബ് കോൺഗ്രസിന് ഇല്ല. ഒരു ആസിഡ് എടുത്ത് ഇവിടെ വച്ചാൽ വേറെ ആസിഡ് ഉണ്ടാകും, തിരിച്ചുവച്ചാൽ വേറെ എന്ന പരീക്ഷണത്തിന് പറ്റുന്നില്ല. ആസൂത്രണം ഇല്ല. ഇപ്പോൾ മുസ് ലീം ലീഗിനെ ശരിക്കും സിപിഎം ഇക്കിളിപ്പെടുത്തുകയല്ലേ. അവർ അജൻഡ സെറ്റ് ചെയ്യുകയാണ്. അതിന്റെ പിറകേ മറ്റുള്ളവർ പോകുമ്പോൾ അജൻഡ സെറ്റ് ചെയ്തവരാണ് വിജയിക്കുന്നത്. കോൺഗ്രസിനേക്കാൾ വലിയ ശത്രുവായി കണ്ടിരുന്ന ലീഗിനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ട് ഇറങ്ങി പ്രേമിക്കാൻ നോക്കുന്നത്. ഏതെങ്കിലും ഒരു ഇടവഴിയിൽ നമ്മൾ കണ്ടുമുട്ടും എന്നു തീരുമാനിച്ചുള്ള രാഷ്ട്രീയം അതിനു പിന്നിലുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ തുറുപ്പു ചീട്ട് ഇറക്കാനുള്ള ശ്രമമാണ് അത്.
∙ അതേ നാണയത്തിൽ ഈ നീക്കങ്ങളെ ചെറുക്കുന്നതിൽ വീഴ്ചകൾ യുഡിഎഫിന് ഉണ്ടാകുന്നുണ്ടോ?
ഉണ്ട്. ആ വീഴ്ചകൾ തിരുത്തി മുന്നോട്ടു പോകണം.അല്ലാതെ രാവിലെ എഴുന്നേറ്റ് വൈകിട്ട് വരെ എന്തെങ്കിലും പുറം മോടിക്ക് ചെയ്തു കൂട്ടിയിട്ടു കാര്യമില്ല. കൃത്യമായ ആസൂത്രണം വേണം. രാഷ്ട്രീയം പകുതി ബുദ്ധി കൂടിയാണ്.
∙ ശശി തരൂർ ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞിരിക്കുകയാണല്ലോ?അദ്ദേഹത്തോടു പുലർത്തേണ്ട നിലപാടിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
എല്ലാം നിയോജകമണ്ഡലങ്ങളിലും ശശി തരൂരിന് 5000–10000 വോട്ട് ഉണ്ട് . അതു യാഥാർഥ്യം തന്നെയാണ്. നേരത്തെ ഇതുപോലെ എല്ലാ മണ്ഡലത്തിലും വോട്ട് ഉണ്ടായിരുന്ന ഒരു നേതാവ് വിഎസ് ആയിരുന്നു. രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ പിണറായിക്ക് ലഭിച്ച വോട്ടും എൽഡിഎഫിന് ഗുണം ചെയ്തു. അതു പോലെ വ്യക്തിപരമായി വോട്ട് ആർജിക്കാൻ കഴിയുന്ന നേതാവാണ് തരൂർ.അതു നിഷേധിച്ചിട്ടു കാര്യമില്ല.
∙ പക്ഷേ അദ്ദേഹത്തിന്റ ചില പ്രസ്താവനകൾ കോൺഗ്രസ് നേതൃത്വത്തിന് രസിക്കുന്നില്ലല്ലോ?
ശരിയാണ്.അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകൾ ‘വിശ്വപൗരൻ’ പ്രതിച്ഛായ്ക്ക് ഇടിവു തട്ടിച്ചു. വിദ്യാസമ്പന്നരായ ആളുകളാണ് അദ്ദേഹത്തിന്റെ വോട്ടർമാർ. അല്ലാതെ താഴെതട്ടിൽ ഉള്ളവരല്ല. അത്തരക്കാർക്ക് ഇടയിൽ പോലും ചെറിയ അവമതിപ്പ് അദ്ദേഹത്തിന്റെ സമീപ പ്രസ്താവനകൾ ഉണ്ടാക്കി. എത്രയോ ഉയരത്തിൽ നിൽക്കേണ്ട ആളാണ് അദ്ദേഹം.
∙കോൺഗ്രസുകാർ തരൂരിനോട് കലഹത്തിൽ തുടരുന്നതു നല്ലതാണോ?
അതു വലിയ മണ്ടത്തരമാണ്. എഐസിസി അധ്യക്ഷനായി മത്സരിക്കാൻ തീരുമാനിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്ത ആൾ കൂടിയാണല്ലോ അദ്ദേഹം.അതിന്റെ പേരിൽ ചിലർ എതിർത്തതോടെ മലയാളികളുടെ മനസ്സിൽ അദ്ദേഹത്തോടുളള മതിപ്പ് കൂടി. അതിനു പിന്നാലെയാണ് ഇവിടെ ചില വിലക്കുകൾ ഏർപ്പെടുത്തിയത്. സംസ്ഥാന നേതൃത്വവും തരൂരും ഒരുമിച്ചു നീങ്ങുകയാണ് വേണ്ടത്. ഒരു യുദ്ധത്തിൽ ഒരു ആയുധം മാത്രമല്ല ഉപയോഗിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ഉള്ള സവിശേഷത തരൂരിന് ഇല്ല, തരൂരിന് ഉളള പ്രത്യേകത കെ.മുരളീധരനില്ല, മുരളിക്ക് ഉള്ളത് കെ.സി.വേണുഗോപാലിന് ഇല്ല. കെ.സി വേണുഗോപാലിന് ഉള്ളത് വി.ഡി.സതീശന് ഉണ്ടാകണമെന്നില്ല. പക്ഷേ ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ ഇവർ എല്ലാം കോൺഗ്രസിന്റെ ശക്തമായ ആയുധങ്ങളാണ്. ആദ്യം യോജിച്ചു പോരാടി യുദ്ധം ജയിക്കട്ടെ. അതിനു ശേഷമല്ലേ ആരാണ് സർക്കാരിനെ നയിക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.അതിന് ഇവിടെ കോൺഗ്രസ് ഹൈക്കമാൻഡ് ഉണ്ടല്ലോ.
∙ കോൺഗ്രസുകാരെക്കുറിച്ച് ജനങ്ങൾക്ക് മതിപ്പ് കുറയുന്നുണ്ടോ? ആത്മാർഥതയോടെ അല്ല അവരുടെ ഇടപെടൽ. കാപട്യം കൂടുതലാണ് എന്നീ ചിന്തകൾ നാട്ടിൽ പരക്കുന്നോ?
ആദ്യകാലത്തെ കോൺഗ്രസ് നേതാക്കളെക്കുറിച്ച് മോശമായി ആരും പറയാറുണ്ടായിരുന്നില്ല.പലരും പൊതു പ്രവർത്തനം നടത്തി കടക്കാരനായി മരിച്ചവരാണ്. കുറച്ചു കഴിഞ്ഞപ്പോൾ വെള്ളയും വെള്ളയും യൂണിഫോമും ഇട്ട്, ഒരു ജോലിയും ചെയ്യാതെ, അതേ സമയം വേറെ പല വഴിക്കും സമ്പത്ത് ഉണ്ടാക്കിയ ചില കീടങ്ങൾ ഉണ്ടായി.പക്ഷേ അത്തരക്കാർ സിപിഎമ്മിലാണ് ഇപ്പോൾ കൂടുതലും. കോൺഗ്രസിനെ ഒരു കാലത്ത് ബാധിച്ച എല്ലാ ജീർണതയും, വൃത്തികേടും,അഴിമതിയും സിപിഎമ്മിനെ അതിന്റെ ഇരട്ടിയായി ബാധിച്ചു. സൽപ്പേര് ഉണ്ടാക്കണമെങ്കിൽ കോൺഗ്രസുകാർ ഒരു കാര്യം ഓർമിച്ചാൽ മാത്രം മതി. എന്തു ചെയ്യുന്നതും ഹൃദയം കൊടുത്തു ചെയ്യണം. നാടകവും സിനിമയും കലയും പരിസ്ഥിതിയും എല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണം. പഴയതുപോലെ രാഷ്ട്രീയം എന്നാൽ മുദ്രാവാക്യവും ജാഥയും മാത്രമല്ല. ജീവകാരുണ്യ പ്രവർത്തനം വരെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
∙ പക്ഷേ കോൺഗ്രസ് ആയിരുന്നില്ലെങ്കിൽ താൻ കമ്യൂണിസ്റ്റ് ആയേനെ എന്നു താങ്കൾ പറഞ്ഞിട്ടുണ്ടല്ലോ?
നൂറു ശതമാനം. എന്റെ മനസ്സിൽ കമ്യൂണിസവും ഇടതുപക്ഷവും ഉണ്ട്.തെറ്റിന് എതിരെ ചിന്തിക്കുന്ന എല്ലാവരുടെയും മനസ്സിൽ അത് ഉണ്ട്. താങ്കളുടെ മനസ്സിൽ അത് ഉള്ളതുകൊണ്ടാണ് താങ്കൾ മാധ്യമപ്രവർത്തകനായിരിക്കുന്നത്. അതു നന്മയുടെ പക്ഷമാണ്. ചൂഷണത്തിനും അന്ധവിശ്വാസങ്ങൾക്കും ജാതിക്കും എല്ലാം കേരളത്തിൽ പുരോഗമന ചിന്തകൾ ഉണ്ടാക്കിയതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്.ഇപ്പോൾ ആ പ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കുന്നവർ പക്ഷേ മുതലാളിമാരേക്കാൾ വലിയ സമ്പന്നരാണ്.ഭൂരിഭാഗക്കാരും കൂടോത്രക്കാരും രഹസ്യപൂജക്കാരുമാണ്. കാര്യങ്ങൾ കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയാണ് അവിടെ തിരുത്തൽ ആരംഭിച്ചിരിക്കുന്നത്. കമ്യൂണിസം ഒരു ജീവിത രീതി ആണെങ്കിൽ എന്നെ പോലുള്ളവരാണ് യഥാർഥ കമ്യൂണിസ്റ്റ്. അല്ലാതെ ചുവന്ന കൊടി പിടിച്ചു കൊണ്ടു നടക്കുന്ന ലോക്കൽ സെക്രട്ടറി അല്ല. പാലോളി മുഹമ്മദ് കുട്ടിയെ പോലെ ഉള്ള യഥാർഥ കമ്യൂണിസ്റ്റുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടോ? എത്രയോ സമ്പത്ത് അദ്ദേഹത്തിന് ഉണ്ടാക്കാമായിരുന്നു, മക്കളെ ജോലിക്കു കയറ്റാമായിരുന്നു.അതു ചെയ്തോ? ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകളിൽ മാതൃകയായി സിപിഎമ്മിന് കാണിക്കാൻ പറ്റുന്ന ഒരാളാണ് പാലോളി. സ്വയം സമ്പത്ത് വർധിപ്പിക്കാതെ, സ്വന്തം കുടുംബത്തിന്റെ ഉന്നമനം നോക്കാതെ, സുഖസൗകര്യങ്ങളിലും ആർഭാടത്തിലും മുഴുകാത്ത എത്ര പേർ ഇന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ടാകും? അവരിൽ ഒരാളായി തുടരാൻ കഴിയണമെന്നു മാത്രമേ ഒരു സാധാരണക്കാരനായ ഞാൻ എല്ലാക്കാലവും ആഗ്രഹിക്കൂ.
English Summary: C.R. Mahesh MLA Exclusive Interview on Cross fire