കൊച്ചി∙ ലഹരിക്കെതിരെ വിദ്യാർഥികൾ തെളിച്ച ദീപം അവരുടെ മനസ്സിൽ മാത്രമല്ല, കുടുംബങ്ങളിലും അയൽപക്കങ്ങളിലും സമൂഹത്തിലൊന്നാകെ വെളിച്ചമാകാൻ കഴിയുന്ന ലക്ഷ്യദീപമായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള മനോരമ നല്ലപാഠവും മുത്തൂറ്റ് ഫിനാൻസും ചേർന്നൊരുക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലഹരിക്കെതിരെ വിദ്യാർഥികൾ തെളിച്ച ദീപം അവരുടെ മനസ്സിൽ മാത്രമല്ല, കുടുംബങ്ങളിലും അയൽപക്കങ്ങളിലും സമൂഹത്തിലൊന്നാകെ വെളിച്ചമാകാൻ കഴിയുന്ന ലക്ഷ്യദീപമായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള മനോരമ നല്ലപാഠവും മുത്തൂറ്റ് ഫിനാൻസും ചേർന്നൊരുക്കിയ ‘ലഹരിക്കെതിരെ ലക്ഷ്യദീപം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേദിയിലെ തെങ്ങോലയിൽ നെയ്ത വിളക്കുകളിൽ മുഖ്യമന്ത്രിയും മന്ത്രി എം.ബി. രാജേഷും മമ്മൂട്ടിയും ചേർന്നു ലഹരിക്കെതിരെ ലക്ഷ്യദീപം തെളിച്ചപ്പോൾ ദർബാർ ഹാൾ മൈതാനത്ത് അണിനിരന്ന നൂറുകണക്കിനു വിദ്യാർഥികൾ ഒപ്പം മെഴുകുതിരികൾ കൊളുത്തി ദീപ പ്രതിജ്ഞയിൽ പങ്കുചേർന്നു. എം.ബി. രാജേഷ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾ ഏറ്റുചൊല്ലി. ലഹരി വിരുദ്ധ സന്ദേശമെഴുതിയ ബലൂണുകൾ മമ്മൂട്ടി ആകാശത്തേക്കു പറത്തി.

ലഹരിക്കെതിരെ ലക്ഷ്യദീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം∙ ഇ.വി. ശ്രീകുമാർ
ADVERTISEMENT

സാമൂഹിക തിന്മകൾക്കെതിരെയുള്ള സമരങ്ങളാണു നാടിനെ പുരോഗതിയിലേക്കു നയിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാരീരിക, മാനസികാരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാനുള്ള ഈ പോരാട്ടത്തിന്റെ പതാകവാഹകരായി മാറാൻ നമ്മുടെ വിദ്യാർഥി സമൂഹത്തിനു കഴിയണം. ലോകത്താകെ 28 കോടിയോളം പേർ ലഹരിക്ക് അടിമകളാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്ന റിപ്പോർട്ട് ഭയപ്പെടുത്തുന്നതാണ്. രാജ്യത്തു ലഹരിമരുന്ന് ഉപയോഗമുള്ള 127 സ്ഥലങ്ങളിൽ കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമുണ്ടെന്നതു നമ്മളെ ചിന്തിപ്പിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ നിർദേശങ്ങളും പദ്ധതികളും മുന്നോട്ടുവയ്ക്കുന്നതിൽ മലയാള മനോരമ എല്ലാക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. ‘ലഹരിക്കെതിരെ ലക്ഷ്യദീപം’ പദ്ധതി അതിന്റെ ഉദാഹരണമാണ്. ലഹരി വിപത്തിനെതിരെ മലയാള മനോരമ നല്ലപാഠം രൂപം നൽകിയ ‘അരുത് ലഹരി’ ക്യാംപെയ്ൻ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ ലക്ഷ്യദീപം പരിപാടിയിൽനിന്ന്. ചിത്രം∙ റോബർട്ട് വിനോദ്
ADVERTISEMENT

ലഹരി വിപത്തിനെ നേരിടാൻ ബോധവൽക്കരണ പരിപാടികളും പൊലീസ്, എക്സൈസ് നടപടികളും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കേണ്ടതാണെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. യഥാർഥ ജീവിത ലഹരി കണ്ടെത്താൻ കുട്ടികളെ നമ്മൾ പ്രേരിപ്പിക്കുകയും അവസരങ്ങൾ കൊടുക്കുകയുമാണു ചെയ്യേണ്ടത്. മലയാള മനോരമയുടെ ശ്രമങ്ങൾ ലഹരിക്കെതിരെയുള്ള സാമൂഹിക ജാഗ്രതയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നു മന്ത്രി പറ‍ഞ്ഞു. നമ്മുടെ നാടിന്റെ ശക്തിയായ യുവതയെ നശിപ്പിക്കാൻ ശ്രമിക്കാൻ ആരെയും അനുവദിക്കരുതെന്നു മമ്മൂട്ടി പറഞ്ഞു. സമൂഹത്തെ നശിപ്പിക്കുന്ന  ലഹരി മാഫിയകൾക്കെതിരെ പ്രതികരിക്കുക മാത്രമല്ല, അതിനെ പ്രതിരോധിക്കുക കൂടി വേണം. ആ പ്രതിരോധത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം താനും പങ്കാളിയാകുമെന്നു നിറഞ്ഞ കയ്യടികൾക്കിടെ മമ്മൂട്ടി പറഞ്ഞു.

ലഹരിക്കെതിരെ ലക്ഷ്യദീപം പരിപാടിയിൽനിന്ന്. ചിത്രം∙ റോബർട്ട് വിനോദ്

മേയർ എം. അനിൽകുമാർ, ബിനോയ് വിശ്വം എംപി, ടി.ജെ. വിനോദ് എംഎൽഎ, കലക്ടർ ഡോ. രേണുരാജ്, മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ, സിബിഎസ്‌ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി പത്രം തയാറാക്കൽ മത്സരത്തിൽ വിജയിച്ച കിനാലൂർ മുണ്ടക്കര എയുപി സ്കൂൾ, കൊല്ലം പുനലൂർ തൊളിക്കോട് ഗവ. എൽപിഎസ്, വടുതല ആർച്ച്ബിഷപ് അട്ടിപ്പേറ്റി പബ്ലിക് സ്കൂൾ, മ്യൂസിക് ബാൻഡ് മത്സരത്തിൽ വിജയിച്ച ചാലക്കുടി കാർമൽ എച്ച്എസ്എസ്, കൊല്ലം അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ, കോഴിക്കോട് തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ്എസ് എന്നിവർക്കു സമ്മാനം നൽകി.

ലഹരിക്കെതിരെ ലക്ഷ്യദീപം പരിപാടിയിൽനിന്ന്. ചിത്രം∙ റോബർട്ട് വിനോദ്
ADVERTISEMENT

English Summary: Nalla Padam's campaign against intoxication