‘യുവതി’യായി ഫെയ്സ്ബുക്കിൽ; നഗ്ന ഫോട്ടോ കൈക്കലാക്കി 12 ലക്ഷം കവർന്ന യുവാവ് പിടിയിൽ
കോട്ടയം ∙ ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണുവിനെ (25) സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെന്ന പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി

കോട്ടയം ∙ ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണുവിനെ (25) സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെന്ന പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കടുത്തുരുത്തി സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം യുവാവിന്റെ നഗ്ന ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി.
യുവാവിന്റെ നഗ്ന ഫോട്ടോകൾ കുടുംബത്തിനും വീട്ടുകാർക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 2018 മുതൽ പണം തട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം, 20 ലക്ഷം രൂപ നൽകാമെന്നു യുവാവ് സമ്മതിച്ചു. പണം വാങ്ങാൻ തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമെത്തിയ വിഷ്ണുവിനെ പിന്നീടു പിടികൂടി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.വർഗീസ്, സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.ആർ.ജഗദീഷ്, എസ്ഐ ജയചന്ദ്രൻ, എഎസ്ഐ സുരേഷ് കുമാർ, സിപിഒമാരായ രാജേഷ് കുമാർ, ജോർജ് ജേക്കബ്, അജിത പി.തമ്പി, സതീഷ് കുമാർ, ജോബിൻസ്, അനൂപ്, സുബിൻ, കിരൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
English Summary: 25 Year Old Boy Arrested for Honeytrap