2001 സെപ്റ്റംബർ 21. ഒരിക്കലും ആരാലും തകർക്കപ്പെടില്ലെന്നു കരുതിയ വേൾഡ് ട്രേഡ് സെന്റർ തകർന്നതിന്റെ ആഘാതത്തിലിരിക്കുന്ന അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയെത്തി. യുഎസിന്റെ പ്രതിരോധ മേഖലയുടെ നട്ടെല്ലായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) ഉന്നത തസ്തികയിലിരുന്ന വനിത ചാരക്കേസിൽ അറസ്റ്റിലായിരിക്കുന്നു. അതും ബദ്ധശത്രുവായ ക്യൂബയ്ക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്ന കുറ്റത്തിന്! ഒന്നും രണ്ടുമല്ല 17 വർഷമായി അവർ ക്യൂബയിലേക്ക് അമേരിക്കന്‍ രഹസ്യങ്ങൾ ‘കടത്തുകയായിരുന്നു’. അതായത് ഡിഐഎയിൽ ജോലി ചെയ്ത അത്രയും വർഷം. അതും ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗമായ എഫിബിഐയെപ്പോലും കബളിപ്പിച്ച്. രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരവനിത എന്ന് യുഎസ് ഭരണകൂടം വിശേഷിപ്പിച്ച് അവരുടെ പേര് അന ബെെലൻ മോണ്ടെസ്. 20 വർഷത്തെ ശിക്ഷ കഴിഞ്ഞ് ജനുവരി ആറിന് തന്റെ 65ാം വയസ്സിൽ അവർ ടെക്സസിലെ ജയിലിൽനിന്ന് മോചിതയായി. ആരാണ് അന മോണ്ടെസ്? എങ്ങനെയാണ് യുഎസ് സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തുകൊണ്ട് ആരാലും പിടിക്കപ്പെടാതെ 17 വർഷക്കാലം അവർ ക്യൂബയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയത്? എങ്ങനെയാണ് അവർ അഴിക്കുള്ളിലാകുന്നത്? എന്തുകൊണ്ടാണ് അവർ സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്?

2001 സെപ്റ്റംബർ 21. ഒരിക്കലും ആരാലും തകർക്കപ്പെടില്ലെന്നു കരുതിയ വേൾഡ് ട്രേഡ് സെന്റർ തകർന്നതിന്റെ ആഘാതത്തിലിരിക്കുന്ന അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയെത്തി. യുഎസിന്റെ പ്രതിരോധ മേഖലയുടെ നട്ടെല്ലായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) ഉന്നത തസ്തികയിലിരുന്ന വനിത ചാരക്കേസിൽ അറസ്റ്റിലായിരിക്കുന്നു. അതും ബദ്ധശത്രുവായ ക്യൂബയ്ക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്ന കുറ്റത്തിന്! ഒന്നും രണ്ടുമല്ല 17 വർഷമായി അവർ ക്യൂബയിലേക്ക് അമേരിക്കന്‍ രഹസ്യങ്ങൾ ‘കടത്തുകയായിരുന്നു’. അതായത് ഡിഐഎയിൽ ജോലി ചെയ്ത അത്രയും വർഷം. അതും ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗമായ എഫിബിഐയെപ്പോലും കബളിപ്പിച്ച്. രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരവനിത എന്ന് യുഎസ് ഭരണകൂടം വിശേഷിപ്പിച്ച് അവരുടെ പേര് അന ബെെലൻ മോണ്ടെസ്. 20 വർഷത്തെ ശിക്ഷ കഴിഞ്ഞ് ജനുവരി ആറിന് തന്റെ 65ാം വയസ്സിൽ അവർ ടെക്സസിലെ ജയിലിൽനിന്ന് മോചിതയായി. ആരാണ് അന മോണ്ടെസ്? എങ്ങനെയാണ് യുഎസ് സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തുകൊണ്ട് ആരാലും പിടിക്കപ്പെടാതെ 17 വർഷക്കാലം അവർ ക്യൂബയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയത്? എങ്ങനെയാണ് അവർ അഴിക്കുള്ളിലാകുന്നത്? എന്തുകൊണ്ടാണ് അവർ സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2001 സെപ്റ്റംബർ 21. ഒരിക്കലും ആരാലും തകർക്കപ്പെടില്ലെന്നു കരുതിയ വേൾഡ് ട്രേഡ് സെന്റർ തകർന്നതിന്റെ ആഘാതത്തിലിരിക്കുന്ന അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയെത്തി. യുഎസിന്റെ പ്രതിരോധ മേഖലയുടെ നട്ടെല്ലായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) ഉന്നത തസ്തികയിലിരുന്ന വനിത ചാരക്കേസിൽ അറസ്റ്റിലായിരിക്കുന്നു. അതും ബദ്ധശത്രുവായ ക്യൂബയ്ക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്ന കുറ്റത്തിന്! ഒന്നും രണ്ടുമല്ല 17 വർഷമായി അവർ ക്യൂബയിലേക്ക് അമേരിക്കന്‍ രഹസ്യങ്ങൾ ‘കടത്തുകയായിരുന്നു’. അതായത് ഡിഐഎയിൽ ജോലി ചെയ്ത അത്രയും വർഷം. അതും ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗമായ എഫിബിഐയെപ്പോലും കബളിപ്പിച്ച്. രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരവനിത എന്ന് യുഎസ് ഭരണകൂടം വിശേഷിപ്പിച്ച് അവരുടെ പേര് അന ബെെലൻ മോണ്ടെസ്. 20 വർഷത്തെ ശിക്ഷ കഴിഞ്ഞ് ജനുവരി ആറിന് തന്റെ 65ാം വയസ്സിൽ അവർ ടെക്സസിലെ ജയിലിൽനിന്ന് മോചിതയായി. ആരാണ് അന മോണ്ടെസ്? എങ്ങനെയാണ് യുഎസ് സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തുകൊണ്ട് ആരാലും പിടിക്കപ്പെടാതെ 17 വർഷക്കാലം അവർ ക്യൂബയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയത്? എങ്ങനെയാണ് അവർ അഴിക്കുള്ളിലാകുന്നത്? എന്തുകൊണ്ടാണ് അവർ സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2001 സെപ്റ്റംബർ 21. ഒരിക്കലും ആരാലും തകർക്കപ്പെടില്ലെന്നു കരുതിയ വേൾഡ് ട്രേഡ് സെന്റർ തകർന്നതിന്റെ ആഘാതത്തിലിരിക്കുന്ന അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയെത്തി. യുഎസിന്റെ പ്രതിരോധ മേഖലയുടെ നട്ടെല്ലായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) ഉന്നത തസ്തികയിലിരുന്ന വനിത ചാരക്കേസിൽ അറസ്റ്റിലായിരിക്കുന്നു. അതും ബദ്ധശത്രുവായ ക്യൂബയ്ക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്ന കുറ്റത്തിന്! ഒന്നും രണ്ടുമല്ല 17 വർഷമായി അവർ ക്യൂബയിലേക്ക് അമേരിക്കന്‍ രഹസ്യങ്ങൾ ‘കടത്തുകയായിരുന്നു’. അതായത് ഡിഐഎയിൽ ജോലി ചെയ്ത അത്രയും വർഷം. അതും ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐയെപ്പോലും കബളിപ്പിച്ച്. രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരവനിത എന്ന് യുഎസ് ഭരണകൂടം വിശേഷിപ്പിച്ച് അവരുടെ പേര് അന ബെെലൻ മോണ്ടെസ്. 20 വർഷത്തെ ശിക്ഷ കഴിഞ്ഞ് ജനുവരി ആറിന് തന്റെ 65ാം വയസ്സിൽ അവർ ടെക്സസിലെ ജയിലിൽനിന്ന് മോചിതയായി. ആരാണ് അന മോണ്ടെസ്? എങ്ങനെയാണ് യുഎസ് സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തുകൊണ്ട് ആരാലും പിടിക്കപ്പെടാതെ 17 വർഷക്കാലം അവർ ക്യൂബയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയത്? എങ്ങനെയാണ് അവർ അഴിക്കുള്ളിലാകുന്നത്? എന്തുകൊണ്ടാണ് അവർ സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്?

 

ADVERTISEMENT

∙ അനയിൽനിന്ന് ‘ക്യൂബൻ രാജ്ഞി’യിലേക്ക്...

അന മോണ്ടെസ്. Photo: FBI

 

യുഎസ് പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇന്റലിജൻസ് മേധാവി മൈക്കേൽ വാൻ ക്ലീവിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘‘അന എല്ലാം കൈമാറി. ക്യൂബയെ സംബന്ധിച്ച എല്ലാ വിവരങ്ങളും, നമ്മൾ എങ്ങനെയാണ് ക്യൂബയ്ക്ക് എതിരെ പ്രവർത്തിക്കുന്നതെന്നും’’.

അമേരിക്കയുടെ ആധിപത്യ നയങ്ങളോട് എന്നും വിമുഖത കാണിച്ചിരുന്ന പെൺകുട്ടിയായിരുന്നു അന. യുഎസ് സൈന്യത്തിൽ ഡോക്ടറായിരുന്നു അനയുടെ പിതാവ് ആൽബെർട്ടോ മോണ്ടെസ്. 1957ൽ ജർമനിയിലെ ന്യൂറെംബർഗിൽ അദ്ദേഹം യുഎസിനു വേണ്ടി സേവനമനുഷ്ടിക്കുന്ന കാലത്താണ് അനയുടെ ജനനം. യുഎസിലെ കാൻസസിലും മേരിലാൻഡിലുമായിട്ടായിരുന്നു അവളുടെ പഠനകാലം. 1984ൽ ജോൺ ഹോപിൻസ് സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ, അന്ന് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റോണൾഡ് റീഗന്റെ നയങ്ങളോട് കടുത്ത കടുത്ത എതിർപ്പായിരുന്നു അനയ്ക്ക്. പ്രത്യേകിച്ചു നിക്കാരഗ്വയിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ സായുധ വിമതസംഘമായ കോൺട്രയ്ക്ക് റോണൾഡ് റീഗന്റെ നേതൃത്വത്തിലുള്ള സർക്കാർ പിന്തുണ നൽകുന്നതിൽ. ഈ എതിർപ്പുകൾ സർവകലാശാല വിദ്യാഭ്യാസ കാലത്ത് തന്റെ വാക്കിലും പ്രവൃത്തിയിലും അന പ്രകടമാക്കിയിരുന്നു. 

ഡിഐഎയിലെ മികച്ച പ്രവർത്തനത്തിന് അന മോണ്ടെസിന് പ്രശസ്തിപത്രം നല്‍കുന്ന സിഐഎ തലവൻ ജോർജ് ടെനെറ്റ് (File Image: US Department of Defense/Handout via REUTERS)

 

ADVERTISEMENT

ജോൺ ഹോപിൻസിലെ പഠനത്തിനൊപ്പം വാഷിങ്ടനിലെ ഡിപാർട്മെന്റ് ഓഫ് ജസ്റ്റിസിൽ ക്ലർക്കായും അന ജോലി നോക്കിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പെൺകുട്ടി അനയെ തേടിയെത്തി. അനയുടെ വാക്കുകളും നിലപാടുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വന്ന ക്യൂബൻ സംഘമാണ് ഈ പെൺകുട്ടിയെ അവളുടെ അരികിലേക്ക് അയച്ചത്. ഈ പെൺകുട്ടിയിലൂടെയാണ് അന ക്യൂബൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ പരിചയപ്പെടുന്നത്. വലിയൊരു പദ്ധതിയുടെ തുടക്കം കൂടിയായിരുന്നു ആ കൂടിക്കാഴ്ച.

 

ഡിഐഎയിൽ അനയുടെ പിറന്നാൾ ആഘോഷിച്ചപ്പോൾ. File Picture: Defense Intelligence Agency (DIA)

1985ൽ അന യുഎസിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ ഭാഗമാകാൻ അപേക്ഷിച്ചു. അക്കാലത്തുതന്നെ ക്യൂബൻ രഹസ്യാന്വേഷണ വിഭാഗം അനയെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. രഹസ്യമായി ക്യൂബയിലെത്തി പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന അന ഡിഐഎയുടെ ഭാഗമായപ്പോഴേക്കും പൂർണമായി ഒരു ക്യൂബൻ ചാരവനിതയായി മാറിയിരുന്നു. ‘നിക്കാരഗ്വയെ രക്ഷിക്കുക’ എന്ന ദൗത്യം ഏറ്റെടുത്തതാണ് അന ഡിഐഎയിൽ അംഗമാകുന്നത്. ഇന്റലിജൻസ് റിസർച്ച് സെപ്ഷലിസ്റ്റ് ആയിട്ടായിരുന്നു ജോലിയിലെ തുടക്കം. പ്രവർത്തന മികവും ആളുകളെ കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ധ്യവും അനയ്ക്ക് ഡിഐഎയിൽ മികച്ച ഉദ്യോഗസ്ഥ എന്ന ഖ്യാതി നേടിക്കൊടുത്തു. 1992ൽ അവർ ഡിഐഎയിലെ എക്സെപ്ഷനൽ അനലിസ്റ്റ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ക്യൂബൻ സൈന്യത്തെ കുറിച്ച് പഠിക്കാൻ അവിടേക്കു യാത്ര പോവുകയും ചെയ്തിരുന്നു. പ്രവർത്തന മികവിൽ പ്രശംസകൾ ഏറ്റുവാങ്ങിയ അന വൈകാതെ ഡിഐഎയിലെ ഏറ്റവും മുതിർന്ന ക്യൂബൻ അനലിസ്റ്റായി മാറി. ക്യൂബൻ രഹസ്യാന്വേഷണത്തിന്റെ അടിമുതൽ മുടിവരെ എല്ലാം അറിയാവുന്ന അന യുഎസ് രഹസ്യാന്വേഷണ സമൂഹത്തിനിടയിൽ ‘ക്യൂബൻ രാജ്ഞി’ എന്നും അറിയപ്പെട്ടു തുടങ്ങി. 

വെള്ളത്തിലിട്ടാൽ അതിൽ ലയിച്ച് നശിക്കുന്ന പേപ്പറുകളും ഷോർട്ട് വേവ് റേഡിയോയിലൂടെ ലഭിക്കുന്ന കോഡുകളുമാണ് ക്യൂബൻ പ്രതിനിധികളുമായുള്ള ആശയവിനിമയത്തിന് അന ഉപയോഗിച്ചിരുന്നത്.

 

1980കളിലെ ഡിഫൻസ് ഇന്റലിജന്‍സ് ഏജൻസി ആസ്ഥാനം. File Image: Defense Intelligence Agency
ADVERTISEMENT

ഡിഐഎയിൽ അവരുടെ പൂർണ വിശ്വാസം ആർജിച്ച് ഒരോ പടവുകൾ കയറുമ്പോഴും ഇപ്പുറത്ത് ക്യൂബയ്ക്ക് ഇടതടവില്ലാതെ രഹസ്യവിവരങ്ങൾ കൈമാറുന്നുണ്ടായിരുന്നു അന. ഡിഐഎയിൽ ക്യൂബൻ രാജ്ഞിയായി വിലസുമ്പോൾ മറുഭാഗത്ത് ക്യൂബയുടെ അതിവിദഗ്ധയായ, അതിശക്തയായ ചാര വനിതയായും അവർ മാറി. ഡിഐഎയിൽ ഉദ്യോഗസ്ഥർക്കോ യുഎസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനോ യാതൊരുവിധ സംശയത്തിനും ഇടനൽകാതെ വർഷങ്ങളോളം അവർ ഡബിൾ റോൾ ഭംഗിയായി നിർവഹിച്ചു പോന്നു. യുഎസ് സൈന്യത്തിന്റെ അതീവരഹസ്യങ്ങളും ക്യൂബയെ കുറിച്ചുള്ള യുഎസിന്റെ വീക്ഷണങ്ങളും മറ്റു സുപ്രധാന വിവവരങ്ങളും അന ക്യൂബൻ പ്രതിനിധിക്ക് കൈമാറിക്കൊണ്ടേയിരുന്നു. നിർണായക വിവരങ്ങൾക്കു പുറമേ ക്യൂബയിൽ അമേരിക്ക വിന്യസിച്ച നാലു ചാരന്മാരെക്കുറിച്ചുള്ള വിവരങ്ങളും അന ക്യൂബയ്ക്കു കൈമാറി. യുഎസ് പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇന്റലിജൻസ് മേധാവി മൈക്കേൽ വാൻ ക്ലീവിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘‘അവർ എല്ലാം കൈമാറി. ക്യൂബയെ സംബന്ധിച്ച എല്ലാ വിവരങ്ങളും, നമ്മൾ എങ്ങനെയാണ് ക്യൂബയ്ക്ക് എതിരെ പ്രവർത്തിക്കുന്നതെന്നും’’.

 

യുഎസിലെ ക്യൂബൻ എംബസിക്കു മുന്നിലെ കാഴ്ച. File Image: REUTERS/Gary Cameron

∙ 17 വർഷം പിടികൊടുക്കാത്ത ‘ഓർമശക്തി’

 

Image: Reuters

അന മോണ്ടസിന്റെ ചാരപ്രവർത്തി ആസ്പദമാക്കി ജിം പോപ്കിൻ എന്ന അമേരിക്കൻ എഴുത്തുകാരൻ ‘കോഡ് നെയിം ബ്ലൂ റെൻ’ എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അനയേയും അവരുടെ ചാരപ്രവർത്തികളെയും കുറിച്ച് വർഷങ്ങളെടുത്ത് ഗവേഷണം നടത്തിയാണ് അദ്ദേഹം ഈ പുസ്തകം തയാറാക്കിയത്.  ‘അവർ ശരിക്കും അപകടകാരിയാണ്. കാരണം ക്യൂബയിലുള്ള യുഎസ് ചാരന്മാരെക്കുറിച്ച് വളരെ വ്യക്തമായ, എളുപ്പത്തില്‍ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളാണ് അന നൽകിയത്’– എന്നാണ് പോപ്കിൻ അനയെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അവർ 17 വർഷം പിടിക്കപ്പെടാതിരുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ– ‘‘അവർ കണ്ടെത്തിയ വിവരങ്ങൾ കൈമാറുന്നത് അതെല്ലാം മനഃപാഠമാക്കി വച്ചായിരുന്നു. രാവിലെ അവർ പതിവുപോലെ ഡിഐഎയിൽ തന്റെ ജോലി ചെയ്യും, അവിടെനിന്നു ലഭിക്കുന്ന വിവരങ്ങളിൽ ഒരു വരി എഴുതി വയ്ക്കുകപോലും ചെയ്യാതെ എല്ലാം ഓർമയിൽ സൂക്ഷിക്കും. ആവശ്യം വേണ്ട രേഖകളെല്ലാം മനഃപാഠമാക്കും. അതെല്ലാം പിന്നീട് കൈമാറുകയും ചെയ്യും. 17 വർഷത്തോളം യാതൊരു തെളിവും ലഭിക്കാതെ അവർ പിടിക്കപ്പെടാതിരിക്കാൻ പ്രധാനകാരണമായി കാണുന്നതും ഇതാണ്.’’

ചാരവനിതയാണെന്ന സംശയം വന്നതിനു പിന്നാലെ അനയെ രഹസ്യമായി നിരീക്ഷിച്ച് ചിത്രം പകർത്തുന്നത് എഫ്ബിഐ പതിവാക്കിയിരുന്നു. അത്തരമൊരു ചിത്രമാണിത്. Image: FBI

 

വാഷിങ്ടൻ ഡിസിയുടെ സമീപത്തുള്ള ഒരു  റസ്റ്ററന്റിൽ വച്ചാണ് അന രഹസ്യവിവരങ്ങൾ ക്യൂബയ്ക്കു കൈമാറിക്കൊണ്ടിരുന്നതെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ  അനയെ തിരച്ചറിയാനോ ഒന്ന് സംശയിക്കാനോ പോലും ആരും ഉണ്ടായിരുന്നില്ല. കാരണം തന്റെ രഹസ്യ അജണ്ട നടപ്പാക്കുന്നതിനായി താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് ഒരു രേഖയോ ഡോക്യുമെന്റോ ഒരു ഹാർഡ് ഡിസ്കോ അങ്ങനെ ഒന്നു തന്നെ അവർ എടുത്തിരുന്നില്ല. ക്യൂബയ്ക്ക് രഹസ്യങ്ങൾ‌ കൈമാറാൻ 17 വർഷം അന ഉപയോഗിച്ചത് തന്റെ തലച്ചോറു മാത്രമാണ്. ഇത് എഫ്ബിഐ ശരിവയ്ക്കുന്നുമുണ്ട്. 

 

ക്യൂബയ്ക്കെതിരെ യുഎസ് നടത്തിയ വ്യാപാര ഉപരോധത്തിൽ പ്രതിഷേധമറിയിച്ച് ഹവാനയിൽ നടന്ന മോട്ടർ റാലി യുഎസ് എംബസിക്കു മുന്നിലൂടെ കടന്നു പോകുന്നു. File Image: REUTERS/Alexandre Meneghini

ജോലി സ്ഥലത്തും ആരും സംശയിച്ചില്ല അനയെ. രാവിലെ പതിവുപോലെ ജോലിക്കു പോകും. അവിടെ തന്റെ ജോലിയിൽ സദാ വ്യാപൃതയായിരിക്കും. അതിനൊപ്പം തന്നെ തനിക്കു ചുറ്റുമുള്ള എല്ലാം നിരീക്ഷിക്കുകയും തനിക്കു വേണ്ട രേഖകളെല്ലാം സൂക്ഷ്മമായി പഠിച്ച് ഹൃദിസ്ഥമാക്കുകയും ചെയ്യും. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തുന്ന അന താൻ ഹൃദിസ്ഥമാക്കിയതെല്ലാം തന്റെ ലാപ്ടോപിലേക്ക് മാറ്റും. ഇത് അവർ എൻക്രിപ്റ്റ് ചെയ്ത ഡിസ്കിലേക്ക് മാറ്റി അത് ആവശ്യക്കാർക്ക് കൈമാറും. വെള്ളത്തിൽ ലയിക്കുന്ന പേപ്പറുകളും ഷോർട്ട് വേവ് റേഡിയോയിലൂടെ ലഭിക്കുന്ന കോഡുകളുമാണ് ക്യൂബൻ പ്രതിനിധികളുമായുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നതെന്നാണ് എഫ്ബിഐ റിപ്പോർട്ടിൽ പറയുന്നത്. (ഷോർട്ട് വേവ് റേഡിയോയിലൂടെ ആയിരക്കണക്കിന് മൈൽ ദൂരത്തേക്ക് ആശയവിനിമയം സാധ്യമാണ്. ഇത് ചോർത്താന്‍ അത്ര എളുപ്പവുമല്ല). ക്യൂബൻ പ്രതിനിധിയുമായി സംസാരിക്കാൻ പബ്ലിക് ടെലഫോൺ ബൂത്തുകളുടെ സഹായവും അന തേടിയതായി റിപ്പോർട്ടുണ്ട്. 

 

∙ എങ്ങനെ പിടിയിലായി? 

 

ഇത്ര സൂക്ഷ്മമായി കാര്യങ്ങൾ‌ കൈകാര്യം ചെയ്തിട്ടും അന എങ്ങനെ പിടിയിലായി? ബുദ്ധിവൈഭവും ഓർമശക്തിയും അനയ്ക്ക് സംരക്ഷണം നൽകിയപ്പോൾ സ്വന്തം വാക്കുകളാണ് അവർക്ക് കൈവിലങ്ങിട്ടതെന്ന് പറയാം. യുഎസിന്റെ വിദേശനയങ്ങളിൽ അസ്വസ്ഥയായിരുന്ന അന അത് തന്റെ സഹപ്രവർത്തകരോട് പങ്കുവച്ചിരുന്നു. ഇത് ചില ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചെങ്കിലും അവർ ഒരു ചാര വനിതയാണ് എന്ന് സ്ഥാപിക്കത്തക്ക തെളിവുകളൊന്നും അവരുടെ പക്കലില്ലായിരുന്നു. ഒരുപക്ഷേ അത് അവരുടെ നിലപാട് എന്ന നിലയിൽ തള്ളിക്കളയുകയും ചെയ്തു. അതിനിടെയാണ് എഫ്ബിഐയ്ക്ക്, കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു ക്യൂബൻ ചാരവനിത സർക്കാരിനുള്ളിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവർ നിർണായക വിവരങ്ങൾ‌ ക്യൂബയ്ക്ക് എത്തിച്ചുകൊടുക്കുന്നുണ്ടെന്നും വിവരം ലഭിക്കുന്നത്. എന്നാൽ അവിടെയും ക്യൂബ ഒരു അതിബുദ്ധി കാണിച്ചു. എഫ്ബിഐയ്ക്ക് ഒരു കച്ചിതുരുമ്പ് കിട്ടിയെന്ന് വിവരം ലഭിച്ച ക്യൂബ തങ്ങൾക്ക് രഹസ്യങ്ങൾ കൈമാറുന്നത് ഒരു ആണാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇത് വീണ്ടും അന്വേഷണം മറ്റൊരു തലത്തിലേക്കു നീങ്ങാൻ കാരണമായെന്ന് മുൻ എഫ്ബിഐ ഏജന്റും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനുമായ പെറ്റെ ലാപ് പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്്. ‘ഒരു സ്ത്രീയെയാണ് ഞങ്ങൾ തിരയുന്നതെന്ന് അറിയാമായിരുന്നെങ്കിൽ ആ അന്വേഷണം കൂടുതൽ എളുപ്പമായിരുന്നേനെ’ എന്നാണ് ലാപ് പറഞ്ഞത്. 

 

1996ലാണ് സംശയമുന കൃത്യമായി അനയിലേക്കു നീണ്ടത്. അനയുടെ സഹപ്രവർത്തകയ്ക്കു തോന്നിയ ഒരു സംശയമാണ് ഇതിനു കാരണം. ക്യൂബൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ  സ്വാധീനത്തിലാണ് അന പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നതായി ഒരു സഹപ്രവർ‌ത്തക ഡിഐഎയിലെ സുരക്ഷാ ഉദ്യോഗസ്ഥന് വിവരം നൽകി. ഉദ്യോഗസ്ഥൻ അനയുമായി സംസാരിച്ചെങ്കിലും അവർ ഒന്നും അംഗീകരിച്ചിരുന്നില്ല. പ്രത്യേകിച്ച് ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ അന്വേഷണം മുന്നോട്ടു പോയതുമില്ല. എന്നാൽ പിന്നീട് നാലു വർഷം കഴിഞ്ഞ് ഒരു ക്യൂബൻ ചാരനായുള്ള അന്വേഷണം എഫ്ബിഐ നടത്തുന്നുണ്ടെന്ന വിവരം പ്രസ്തുത ഉദ്യോഗസ്ഥൻ അറിഞ്ഞു. അങ്ങനെയാണു നേരത്തേ താൻ അനയുമായി സംസാരിച്ച വിവരങ്ങളുടെ റിപ്പോർട്ട് എഫ്ബിഐയ്ക്ക് അദ്ദേഹം കൈമാറുന്നത്. അനയുടെ സഹപ്രവർത്തകയുടെ സംശയങ്ങളും തന്റെ നിഗമനങ്ങളും ആ ഉദ്യോഗസ്ഥൻ എഫ്ബിഐയുമായി പങ്കുവച്ചു. എല്ലാം സൂക്ഷ്മമായി വിലയിരുത്തിയ എഫ്ബിഐ അനയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി.

Image: Reuters

 

അന എവിടെയൊക്കെ പോകുന്നു ആരോടെല്ലാം സംസാരിക്കുന്നു എന്നിവ നിരീക്ഷിക്കാൻ എഫ്ബിഐ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി. തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ, അനയാണ് തങ്ങൾ തേടിക്കൊണ്ടിരിക്കുന്ന ചാരവനിതയെന്ന നിഗമനത്തിലേക്ക് എത്തുകയും ചെയ്തു. എന്നാൽ അപ്പോഴും അവർക്കെതിരെ തെളിവുകൾ ഉണ്ടായിരുന്നില്ല. ഡിഐഎയുടെ ഉയർന്ന ഉദ്യോഗസ്ഥയാണ് അന മോണ്ടസ്. അതുകൊണ്ടുതന്നെ അവർ തന്നെയാണ് തങ്ങൾ തേടുന്ന ചാരവനിതയെന്ന് ഉറപ്പിക്കാതെ അവർക്കെതിരെ നീക്കങ്ങളൊന്നു നടത്താൻ കഴിയില്ല. എവിടെയെങ്കിലും ഒരു പാളിച്ച വന്നാൽ അത് അന്വേഷണ ഉദ്യോഗസ്ഥർക്കു മേൽ വലിയ കളങ്കം തന്നെ സൃഷ്ടിക്കുമെന്ന ഭയവും എഫ്ബിഐയ്ക്ക് ഉണ്ടായിരുന്നതായി ലാപ് പറയുന്നുണ്ട്. 

 

അങ്ങനെയിരിക്കെയാണ് 2001ൽ ഒരു വഴിത്തിരിവുണ്ടാകുന്നത്. എല്ലാം ഒത്തുവന്ന ഒരു വാരാന്ത്യത്തിൽ അനയുടെ വീട്ടിൽ രഹസ്യമായെത്തിയ എഫ്ബിഐ സംഘം വിശദമായ തിരച്ചിൽ നടത്തി. അവിടെ കട്ടിലിനിടയിൽ ഉണ്ടായിരുന്നു എഫ്ബിഐയ്ക്ക് ആവശ്യമായിരുന്ന തെളിവ്. ഒരു ലാപ്ടോപ്പിന്റെ രൂപത്തിൽ. ഒരു ദശാബ്ദത്തിലേറെയായി അന ശേഖരിച്ച ഇന്റലിജൻസ് വിവരങ്ങളെല്ലാം ലാപ്‌ടോപ്പിൽ ‘സുരക്ഷിത’മായിരുന്നു. അനയെ നിരീക്ഷിക്കുന്നതിനു സമാന്തരമായി അന സന്ദർശിക്കുന്ന ആളുകളെയും എഫ്ബിഐ തേടുന്നുണ്ടായിരുന്നു. ഗ്വാണ്ടനാമോയിലെ യുഎസ് ജയിൽ അന ചില പ്രത്യേക ദിവസങ്ങളിൽ സന്ദർശിച്ചതിന്റെ വിവരവും ഇതിനോടകം എഫ്ബിഐയ്ക്ക് കിട്ടിയിരുന്നു. എല്ലാം കൂട്ടിവായിച്ചപ്പോൾ തങ്ങൾ തേടുന്ന ഏറ്റവും അപകടകാരിയായ ചാരവനിത അന മോണ്ടെസ് ആണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. 

 

എന്നാൽ അപ്പോഴും അനയെ അറസ്റ്റു ചെയ്യാൻ എഫ്ബിഐ ഉദ്യോഗസ്ഥർ തയാറായില്ല. കാരണം ആർക്കാണ് അന വിവരങ്ങൾ കൈമാറുന്നത് എന്നതു കൂടി അവർക്ക് കണ്ടെത്തേണ്ടിയിരുന്നു. അതിനായി അവർ കാത്തിരുന്നു. അനയും ക്യൂബൻ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി. എന്നാൽ സെപ്റ്റംബർ 11ന് നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ യുഎസ് യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട ചുമതല അനയെ ഏൽപ്പിച്ചത് കാര്യങ്ങൾ മാറ്റിമറിച്ചു. ക്യൂബൻ പ്രതിനിധിക്കായി കാത്തിരുന്നാൽ യുഎസ് മറ്റൊരു ദുരന്തത്തിനു കൂടി സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന നിഗമനത്തിൽ 2001 സെപ്റ്റംബർ 21ന് അന മോണ്ടെസിനെ എഫ്ബിഐ അറസ്റ്റു ചെയ്യുകയായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്ന് കൃത്യം പത്താം ദിവസം.

 

ചതിച്ചത് സ്വന്തം കുടുംബത്തെയും

 

ഒര‌േ സമയം യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്തിരിക്കുകയും അതേസമയം ക്യൂബൻ ചാരയായി പ്രവർത്തിക്കുകയും ചെയ്ത് അന കബളിപ്പിച്ചത് രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തെ മാത്രമായിരുന്നില്ല മറിച്ച് സ്വന്തം കുടുംബത്തെ കൂടിയായിരുന്നു. അനയുടെ സഹോദരി ലൂസിയും സഹോദരൻ ടിറ്റോയും ഉൾപ്പെടെ ഏറ്റവും അടുത്ത നാലു ബന്ധുക്കളാണ് എഫ്ബിഐയിൽ ജോലി ചെയ്തിരുന്നത്. എഫ്ബിഐയുടെ സ്പെഷൽ ഏജന്റായിരുന്നു ടിറ്റോ. ലൂസിയാകട്ടെ എഫ്ബിഐയിലെ ഭാഷാ അനലിസ്റ്റും പരിഭാഷകയും. മറ്റെല്ലാവരെയും പോലെ അറസ്റ്റിലാകുമ്പോഴാണ് അന മോണ്ടെസ് ക്യൂബൻ ചാരയാണെന്ന വിവരം കുടുംബവും അറിയുന്നത്. അന ക്യൂബൻ ഏജന്റാണെന്ന് തിരിച്ചറിയുന്നതിൽ സഹോദരി ലൂസി പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. 

 

∙ എന്തുകൊണ്ട് ചാരവൃത്തി?

 

അന ചാരവൃത്തി നടത്തിയത് ഒരിക്കലും പണത്തിനു വേണ്ടിയായിരുന്നില്ല. ചെലവിനുള്ള പണം ഒഴികെ മറ്റൊന്നും അവർ ക്യൂബയിൽനിന്ന് കൈപ്പറ്റിയിരുന്നില്ല എന്നാണ് റിപ്പോർട്ട്. മധ്യ അമേരിക്കയിലും ക്യൂബയിലുമുള്ള യുഎസ് സർക്കാരിന്റ അനാവശ്യ ഇടപെടലുകളെയും നയങ്ങളെയും താൻ എതിർത്തിരുന്നു എന്നാണ് പിടിയിലായതിനു ശേഷം അന ഉദ്യോഗസ്ഥരോടു പറഞ്ഞത്. ‘ഞാൻ നിയമത്തേക്കാളുപരി എന്റെ മനസ്സാക്ഷിയെയാണ് അനുസരിച്ചത്’ എന്നാണ് ചാരവൃത്തിക്ക് 25 വർഷം ജയിൽശിക്ഷ വിധിച്ച നിമിഷം ജഡ്ജിയോട് അന മോണ്ടെസ് പറഞ്ഞത്. ആ വാക്കുകളിങ്ങനെ– ‘ക്യൂബയോടുള്ള അമേരിക്കയുടെ ഇടപെടൽ ക്രൂരവും അന്യായവും ആയിരുന്നു. അമേരിക്കൻ രാഷ്ട്രീയനയവും മൂല്യങ്ങളും അടിച്ചേൽപ്പിക്കുന്നതിനെതിരെ ആ ദ്വീപുരാഷ്ട്രത്തിലെ ജനങ്ങൾ നടത്തുന്ന ചെറുത്തുനിൽപിനെ പിന്തുണയ്ക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് എന്റെ മനസ്സാക്ഷി പറഞ്ഞു’. യുഎസിന്റെ വിദേശ നയങ്ങളോടുള്ള എതിർപ്പാണ് അവളെ ഒരു ചാരവനിതയാക്കി മാറ്റിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയത്. 

 

∙ ‘അധികാരിയായ’ അച്ഛൻ ഏൽപ്പിച്ച ആഘാതം

 

വളർന്നുവന്ന സാഹചര്യമാണ് അനയെ അധികാരത്തിനെതിരെ പോരാടാൻ പ്രേരിപ്പിച്ചതെന്നാണ് ‘വാഷിങ്ടൻ പോസ്റ്റിൽ’ അവരെകുറിച്ച് വന്നൊരു ലേഖനം സൂചിപ്പിക്കുന്നത്. പിതാവായ അൽബെർട്ടോ സൈനിക ഡോക്ടറായിരുന്നു. പുറത്തുനിന്നു നോക്കുന്നവർക്ക് വിദ്യാസമ്പന്നനായ സ്നേഹനിധിയായ, മക്കളെ കരുതലോടെ നോക്കുന്ന ഒരു പിതാവായിരുന്നു ആൽബെർട്ടോ. എന്നാൽ വീടിനുള്ളിൽ അങ്ങനെയായിരുന്നില്ല. ക്ഷിപ്രകോപിയായ അയാൾ മക്കൾക്കു മേൽ സർവാധികാരവും പ്രയോഗിക്കുന്ന, അവരെ ക്രൂരമായി ഉപദ്രവിക്കുന്ന പിതാവായിരുന്നു. 

 

അച്ഛന്റെ അധികാര മനോഭാവത്തിൽ ചെറുപ്പം മുതലേ അന അസ്വസ്ഥയായിരുന്നു. കുട്ടികളെ മാത്രമല്ല അമ്മയായ എമിലയേയും ആൽബെർട്ടോ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ശാരീരികവും മാനസികവുമായ ഉപദ്രവം രൂക്ഷമായപ്പോൾ അൽബെർട്ടോയുമായി വേർപിരിഞ്ഞ് എമില കുട്ടികളുമായി മാറിത്താമസിക്കാൻ തുടങ്ങി. അനയുടെ പതിനഞ്ചാം വയസ്സിലാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. എന്നാൽ അപ്പോഴേക്കും അച്ഛൻ സ്ഥാപിച്ച അധികാരം ഏൽപ്പിച്ച മുറിവ് അനയുടെ മനസ്സിൽ എല്ലാ അധികാര കേന്ദ്രങ്ങളിലേക്കുമുള്ള വെറുപ്പായി പരിണമിച്ചു കഴിഞ്ഞിരുന്നു. അടിച്ചമർത്തപ്പെടുന്നവനൊപ്പം സന്ധി ചേരാനും അധികാരവിഭാഗത്തിനെതിരെ പോരാടാനും അച്ഛന്റെ ക്രൂരതകൾ തനിക്ക് വളമായെന്ന് പിന്നീട് അന തന്നെ പറഞ്ഞിട്ടുമുണ്ട്. 

 

∙ പുറത്തിറങ്ങുമ്പോൾ...

 

 അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നിസ്സംഗയായിരുന്നു. അതിന് മാനസികമായി സജ്ജയായിരുന്നെന്നും വധശിക്ഷ പോലും ഏറ്റുവാങ്ങാൻ തയാറായിരുന്നുവെന്നുമാണ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ പെറ്റെ ലാപ് പറഞ്ഞത്. 2001ൽ 25 വർഷത്തെ ശിക്ഷയാണ് അനയ്ക്ക് വിധിച്ചത്. പിന്നീട് ജയിലിൽ അവരുടെ നല്ലനടപ്പിനെ തുടർന്ന് അത് 20 വർഷമായി കുറയ്ക്കുകയായിരുന്നു. സ്പെയിനിൽനിന്ന്, യുഎസിനു കീഴിലുള്ള ദ്വീപുരാജ്യമായ പ്യൂർട്ട റിക്കയിലേക്ക് വർഷങ്ങൾക്കു മുൻപേ കുടിയേറിയവരാണ് അനയുടെ പിതാവിന്റെ കുടുംബം. അവിടെയായിരിക്കും ഇനി മുതൽ താൻ താമസിക്കുകയെന്ന് അന വ്യക്തമാക്കിയിട്ടുണ്ട്.

 

പുറത്തിറങ്ങിയെങ്കിലും അഞ്ചു വർഷത്തേക്ക് അന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും. അവരുടെ ഇന്റർനെറ്റ് ഉപയോഗം ഉൾപ്പെടെ നിരീക്ഷണവിധേയമാക്കും. ഇപ്പോൾ 65 വയസ്സായി അനയ്ക്ക്. തന്റെ 45ാം വയസ്സിൽ ടെക്സസിലെ ജയിലറയ്ക്കുള്ളിലേക്ക് പോകുമ്പോഴുള്ള അതേ നിലപാടുകളും ഉറച്ച തീരുമാനങ്ങളും തന്നെയാണ് അനയ്ക്ക് ഇപ്പോഴും. രാജ്യത്തെ ഒറ്റുകൊടുത്ത കൊടുംകുറ്റവാളിയായി വീട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും അനയെ കാണുമ്പോഴും താൻ ചെയ്തത് തന്റെ മനസ്സാക്ഷിയ്ക്കു മുന്നിൽ ശരിയാണ് എന്ന ആത്മധൈര്യത്തിലാണ് അന പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെയാണ് പുറത്തിറങ്ങിയപ്പോൾ ‘ഞാൻ ഇപ്പോഴും ക്യൂബയെ കുറിച്ചാണ് ചിന്തിക്കുന്നത്’ എന്ന് അന മോണ്ടെസ് നിർവികാരതയോടെ പറഞ്ഞതും.

 

English Summary: Ana Montes, the Most Damaging Spy in US History- What is the Story of this 'Deadly' Double Agent?