അർമീനിയ–അസർബൈജാൻ സംഘർഷത്തിൽ ഇന്ത്യയ്ക്ക് എന്താണ് റോൾ? ജി–20 അധ്യക്ഷപദം ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗത്തിന് ഇന്ത്യ ഇക്കഴിഞ്ഞ ദിവസം ആതിഥ്യമരുളിയിരുന്നു. ‘ഗ്ലോബൽ സൗത്ത്’ എന്നറിയപ്പെടുന്ന, ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയുമൊക്കെ രാജ്യങ്ങളെ കൂട്ടിയിണക്കുന്നതിനായി ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ എന്ന പേരിൽ വിളിച്ചു ചേർത്ത 120–ലധികം രാജ്യങ്ങളുടെ വെർച്വൽ യോഗമായിരുന്നു ഇത്. വികസിത രാജ്യങ്ങൾ മാത്രമല്ല, വികസ്വര, അവികസിത രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളെ ആഗോള വേദിയിൽ കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ യോഗത്തിൽവച്ച് അർമീനിയയുടെ വിദേശകാര്യമന്ത്രി അരാരത് മിർസോയൻ തങ്ങളുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം അവതരിപ്പിച്ചു. അയൽരാജ്യമായ അസർബൈജാനുമായി ബന്ധപ്പെട്ട സംഘർഷത്തെക്കുറിച്ചുള്ളതായിരുന്നു ഇത്. അതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ‘ദൗർഭാഗ്യകരമായിപ്പോയി’ എന്ന് അസർബൈജാൻ പ്രസിഡന്റ് കുറ്റപ്പെടുത്തിയത്.

അർമീനിയ–അസർബൈജാൻ സംഘർഷത്തിൽ ഇന്ത്യയ്ക്ക് എന്താണ് റോൾ? ജി–20 അധ്യക്ഷപദം ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗത്തിന് ഇന്ത്യ ഇക്കഴിഞ്ഞ ദിവസം ആതിഥ്യമരുളിയിരുന്നു. ‘ഗ്ലോബൽ സൗത്ത്’ എന്നറിയപ്പെടുന്ന, ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയുമൊക്കെ രാജ്യങ്ങളെ കൂട്ടിയിണക്കുന്നതിനായി ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ എന്ന പേരിൽ വിളിച്ചു ചേർത്ത 120–ലധികം രാജ്യങ്ങളുടെ വെർച്വൽ യോഗമായിരുന്നു ഇത്. വികസിത രാജ്യങ്ങൾ മാത്രമല്ല, വികസ്വര, അവികസിത രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളെ ആഗോള വേദിയിൽ കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ യോഗത്തിൽവച്ച് അർമീനിയയുടെ വിദേശകാര്യമന്ത്രി അരാരത് മിർസോയൻ തങ്ങളുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം അവതരിപ്പിച്ചു. അയൽരാജ്യമായ അസർബൈജാനുമായി ബന്ധപ്പെട്ട സംഘർഷത്തെക്കുറിച്ചുള്ളതായിരുന്നു ഇത്. അതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ‘ദൗർഭാഗ്യകരമായിപ്പോയി’ എന്ന് അസർബൈജാൻ പ്രസിഡന്റ് കുറ്റപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർമീനിയ–അസർബൈജാൻ സംഘർഷത്തിൽ ഇന്ത്യയ്ക്ക് എന്താണ് റോൾ? ജി–20 അധ്യക്ഷപദം ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗത്തിന് ഇന്ത്യ ഇക്കഴിഞ്ഞ ദിവസം ആതിഥ്യമരുളിയിരുന്നു. ‘ഗ്ലോബൽ സൗത്ത്’ എന്നറിയപ്പെടുന്ന, ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയുമൊക്കെ രാജ്യങ്ങളെ കൂട്ടിയിണക്കുന്നതിനായി ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ എന്ന പേരിൽ വിളിച്ചു ചേർത്ത 120–ലധികം രാജ്യങ്ങളുടെ വെർച്വൽ യോഗമായിരുന്നു ഇത്. വികസിത രാജ്യങ്ങൾ മാത്രമല്ല, വികസ്വര, അവികസിത രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളെ ആഗോള വേദിയിൽ കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ യോഗത്തിൽവച്ച് അർമീനിയയുടെ വിദേശകാര്യമന്ത്രി അരാരത് മിർസോയൻ തങ്ങളുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം അവതരിപ്പിച്ചു. അയൽരാജ്യമായ അസർബൈജാനുമായി ബന്ധപ്പെട്ട സംഘർഷത്തെക്കുറിച്ചുള്ളതായിരുന്നു ഇത്. അതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ‘ദൗർഭാഗ്യകരമായിപ്പോയി’ എന്ന് അസർബൈജാൻ പ്രസിഡന്റ് കുറ്റപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജി–20 അധ്യക്ഷപദം ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗത്തിന് ഇന്ത്യ ഇക്കഴിഞ്ഞ ദിവസം ആതിഥ്യമരുളിയിരുന്നു. ‘ഗ്ലോബൽ സൗത്ത്’ എന്നറിയപ്പെടുന്ന, ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയുമൊക്കെ രാജ്യങ്ങളെ കൂട്ടിയിണക്കുന്നതിനായി ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ എന്ന പേരിൽ വിളിച്ചു ചേർത്ത 120–ലധികം രാജ്യങ്ങളുടെ വെർച്വൽ യോഗമായിരുന്നു ഇത്. വികസിത രാജ്യങ്ങൾ മാത്രമല്ല, വികസ്വര, അവികസിത രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളെ ആഗോള വേദിയിൽ കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ യോഗത്തിൽവച്ച് അർമീനിയയുടെ വിദേശകാര്യമന്ത്രി അരാരത് മിർസോയൻ തങ്ങളുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം അവതരിപ്പിച്ചു. അയൽരാജ്യമായ അസർബൈജാനുമായി ബന്ധപ്പെട്ട സംഘർഷത്തെക്കുറിച്ചുള്ളതായിരുന്നു ഇത്. അതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ‘ദൗർഭാഗ്യകരമായിപ്പോയി’ എന്ന് അസർബൈജാൻ പ്രസിഡന്റ് കുറ്റപ്പെടുത്തിയത്. യുദ്ധവും നിരന്തര സംഘർഷങ്ങളും അരങ്ങേറുന്ന, ലോകത്തിലെ ഏറ്റവും രൂക്ഷമായ സംഘർഷങ്ങൾക്കു വേദിയാകാൻ ഭാവിയിലും സാധ്യതയുള്ള, വരുംകാലത്ത് ലോകത്തിന്റെ ഗതിവിഗതികളെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള പ്രശ്നങ്ങൾ തന്നെയാണ് ഇരു രാജ്യങ്ങളും ഉന്നയിച്ചത്. ഒരുപക്ഷേ അതിനേക്കാൾ വലിയ മാനങ്ങളും അതിനുണ്ട്. യൂറോപ്പിന്റെയും ഏഷ്യയുടെയും അതിരിൽ കിടക്കുന്ന കോക്കസസ് മേഖലയിലേയും പശ്ചിമേഷ്യയിലേയും രാജ്യങ്ങളിലുണ്ടാകുന്ന ഈ പ്രശ്നങ്ങളുമായി ഇന്ത്യയ്ക്ക് എന്താണ് ബന്ധം? അല്ലെങ്കിൽ അർമീനിയ–അസർബൈജാൻ സംഘർഷത്തിൽ ഇന്ത്യയ്ക്ക് എന്താണ് റോൾ? ശീതകാല സംഘർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന പുതിയ ലോകക്രമത്തിൽ ഇന്ത്യയുടെ സ്ഥാനം നിർണയിക്കുന്നതിൽ ഈ സംഘർഷങ്ങൾക്ക് പങ്കുണ്ടാകുമോ? അതിന് റഷ്യ–യുക്രെയ്ൻ ഏറ്റുമുട്ടലും അർമീനിയ–അസർബൈജാൻ സംഘർഷവും ആഗോള ആയുധ വിപണിയും മധ്യ–പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളും അമേരിക്ക, ചൈന, ഇന്ത്യ എന്നിങ്ങനെയുള്ള രാജ്യങ്ങളുടെ ഇടപെടലും എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞ സാഹചര്യങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. പരിശോധിക്കാം.

2021 നവംബറിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യാൻ എന്നിവർ റഷ്യയിലെ സോച്ചിയിൽ (ചിത്രം– Kremlin.ru)

∙ എന്താണ് അസർബൈജാന്റെ പ്രശ്നം?

ADVERTISEMENT

ഇന്ത്യ അർമീനിയയ്ക്ക് ആയുധങ്ങൾ നൽകുന്നു എന്നതാണ് അസർബൈജാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ തങ്ങളുടെ അയൽരാജ്യത്തിന് ആയുധം നൽകുന്നത് ഒട്ടും ‘സൗഹാർദപരമായ നടപടിയല്ല’ എന്നായിരുന്നു ഒരു പ്രാദേശിക ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറയുന്നത്. ‘‘ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇപ്പോൾ ഇന്ത്യയും ഇപ്പോൾ ഇടപെട്ടു കൊണ്ടിരിക്കുകയാണ്. അതൊരു സൗഹാർദപരമായ നടപടിയായല്ല ഞങ്ങൾ കാണുന്നത്. ഈ ആയുധങ്ങൾക്ക്, പ്രത്യേകിച്ച് ആക്രമിക്കാനുള്ള ആയുധങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടാകും, അത് അസർബൈജാനാണ്’, അലിയേവ് പറഞ്ഞു.

2020–ലെ യുദ്ധത്തിൽ പരാജയപ്പെട്ടതിനു ശേഷം അസർബൈജാന്റെ ഭീഷണി നേരിടാൻ കൂടുതൽ ആധുനിക ആയുധങ്ങൾ വാങ്ങുകയാണ് അർമീനിയ. 2020–ലെ യുദ്ധത്തിൽ അർ‌മീനിയൻ സൈന്യത്തിന് കനത്ത നാശം സംഭവിച്ചിരുന്നു. തുർക്കിയിൽ നിന്നുള്ള ബെയ്റാക്തർ ഡ്രോണുകളും ഇസ്രയേൽ നിർമിത ‘ആത്മഹത്യാ ഡ്രോൺ‌’ എന്നു വിശേഷിപ്പിക്കുന്ന ‘ഹരോപ് ലോയിട്ടറിങ് മൂണിഷൻ’ എന്ന ആയുധവുമാണ് അർമീനിയയ്ക്കെതിര അസർബൈജാന് വിജയം നേടിക്കൊടുത്തത്. ശത്രുവിനെ തിരഞ്ഞ് കണ്ടെത്തുകയും സ്വയം പൊട്ടിത്തെറിച്ച് നാശം വിതയ്ക്കുകയും, ആക്രമിക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ച് വിക്ഷേപസ്ഥലത്തു തന്നെ എത്തുകയും ചെയ്യുന്ന ഈ ആളില്ലാ വിമാനം വൻ നാശമാണ് യുദ്ധത്തിൽ അർമീനിയയ്ക്ക് ഉണ്ടാക്കിയത്. അതായത്, അസർബൈജാന് തുർക്കിയുടേയും ഇസ്രയേലിന്റെയും പിന്തുണയുണ്ട് എന്നർഥം.

അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യാൻ എന്നിവർ 2019–ൽ കൂടിക്കാഴ്ച നടത്തിയപ്പോൾ (ചിത്രം– president.az)

∙ അർമീനിയയ്ക്ക് സൗഹൃദഹസ്തം നീട്ടി ഇന്ത്യ

റഷ്യൻ ആയുധങ്ങളെ വലിയ തോതിൽ ആശ്രയിച്ചിരുന്ന അർമീനിയയ്ക്ക് പുതിയകാല യുദ്ധതന്ത്രങ്ങളുമായി ബന്ധപ്പെട്ട് ആധുനിക ആയുധങ്ങൾ വേണമെന്നതാണ് മറ്റു രാജ്യങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ഒപ്പം, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് തങ്ങളുടെ ആയുധ ശേഖരത്തിലെ വലിയൊരളവ് ഉപയോഗിക്കേണ്ടി വന്നതും ഉപരോധം നിലനിൽക്കുന്നതിനാൽ ആയുധ വിൽപ്പന സാധ്യമാകാതെ വരുന്നതും മറ്റു സാധ്യതകൾ തേടാൻ അർമീനിയയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. അങ്ങനെയാണ് ഇന്ത്യ ചിത്രത്തിൽ വരുന്നത്.

ADVERTISEMENT

2020 മുതൽ ഇന്ത്യ അർമീനിയയ്ക്ക് അത്യാധുനിക ആയുധങ്ങൾ വിൽക്കുന്നുണ്ട്. 2020–ൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാല് സ്വാതി വെപ്പൺ ലൊക്കേറ്റിങ് റഡാറുകൾ അർമീനിയയ്ക്ക് നൽകിയിരുന്നു. 43 ദശലക്ഷം ഡോളറിന്റെതായിരുന്നു ഈ കരാർ. മിസൈലുകളും മറ്റും വരുന്നത് കണ്ടെത്തുക മാത്രമല്ല, എവിടെ നിന്നാണ് ആ ആക്രമണം ഉണ്ടായിട്ടുള്ളത് എന്ന വിവരം കൂടി കണ്ടെത്തുന്നതാണ് ഈ റഡാർ. ഇതുപയോഗിച്ച് അസർബൈജാന്റെ ആക്രമണ മേഖല കണ്ടെത്താനും അവിടം ആക്രമിക്കാനും അർമീനിയയ്ക്ക് കഴിയും.

2021 ഒക്ടോബറിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അർമീനിയൻ തലസ്ഥാനമായ യെരെവാനിൽ വച്ച് വിദേശകാര്യമന്ത്രി അരാരത് മിർസോയനുമായി കൂടിക്കാഴ്ച നടത്തുന്നു (Photo- ANI)

ഇതിനു പിന്നാലെ, 2022 സെപ്റ്റംബറിൽ ഇന്ത്യ അർമീനിയയുമായി മറ്റൊരു കരാർ കൂടി ഒപ്പുവച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയും ഇന്ത്യൻ സൈന്യം ഉപയോഗിക്കുകയും ചെയ്യുന്ന പിനാക മൾട്ടി–ബാരൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വിൽക്കാനുള്ള 250 ദശലക്ഷം ഡോളറിന്റെ കരാറായിരുന്നു ഇത്.

ഈ കരാറിനു പുറമെ ഇന്ത്യയിലെ ഒരു സ്വകാര്യ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത മൾട്ടി–ടെറെയ്ൻ ആർട്ടിലറി ഗൺ ഉൾപ്പെടെ വാങ്ങാനുള്ള 155.5 ദശലക്ഷം ഡോളറിന്റെ കരാറിനും അർമീനിയ തയാറായിട്ടുണ്ട്.

∙ പിനാക, മൾട്ടി–ടെറെയ്ൻ ആർട്ടിലറി ഗൺ

ADVERTISEMENT

പിനാക: ട്രക്കുകളിൽ ഘടിപ്പിച്ചിട്ടുള്ള മിസൈൽ ലോഞ്ചറുകളാണ് പിനാക. 44 സെക്കന്റിൽ 12 തവണ വരെ ഇതിൽ നിന്ന് റോക്കറ്റുകൾ പായിക്കാൻ സാധിക്കും. ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) 1980–കളുടെ ഒടുവിൽ തുടങ്ങുകയും 1990–കളിൽ വികസിപ്പിക്കുകയും ചെയ്തതാണ് പിനാക. പിന്നീട് ഓരോ വർഷങ്ങളിലും ഇത് ആധുനികവത്ക്കരിച്ചു പോന്നു. 2019–ൽ 90 കി.മീ ദൂരത്തിൽ വരെ മിസൈലുകൾ പായിക്കാനുള്ള ശേഷി പിനാക കൈവരിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ആയുധശേഖരത്തിൽ ഇതിനകം തന്നെ പിനാക ഉൾപ്പെടുത്തിയിരുന്നു. ചൈന, പാക്കിസ്ഥാൻ അതിർത്തികളിൽ ഇവ വിന്യസിച്ചിട്ടുമുണ്ട്. ആധുനികവത്ക്കരിച്ച പിനാക 2020 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

പിനാക മൾട്ടി–ബാരൽ റോക്കറ്റ് ലോഞ്ചർ 2021–ലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചപ്പോൾ (Photo- Twitter/ @prodefgau)

∙ മൾട്ടി–ടെറെയ്ൻ ആർട്ടിലറി ഗൺ: ഏതു ഭൂപ്രകൃതിയിലും എത്തി ആക്രമണം നടത്താനും വൈകാതെ അവിടെ നിന്ന് ‘സ്ഥലം കാലിയാക്കാ’നും സാധിക്കുന്ന ‘155 എംഎം 39 കാലിബർ ഗൺ സിസ്റ്റം’ എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഗതിയിൽ എവിടെ നിന്നാണ് ആക്രമണം ഉണ്ടാവുക എന്ന് മനസിലാക്കി ശത്രു സൈന്യം ആക്രമണം നടത്തുമ്പോൾ പലപ്പോഴും ആർട്ടിലറി ഗണ്ണുകൾ അതിനിരയാവാറുണ്ട്. എന്നാൽ 18 ടൺ‌ മാത്രമേ ഭാരമുള്ളൂ എന്നതിനാൽ ഇത് മലമ്പ്രദേശങ്ങളിൽ വരെ വിന്യസിക്കാനും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും സാധിക്കും. അസർബൈജാൻ–അർമീനിയൻ സംഘർഷത്തിന്റെ കേന്ദ്ര ബിന്ദുവായ ‘നഗോർണോ–കരാബാക്’ എന്ന മലനിരകൾ നിറഞ്ഞ പ്രദേശത്ത് വിന്യസിക്കാൻ അർമീനിയൻ സൈന്യത്തിന് ഈ ആയുധം ഉപകാരപ്രദമാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ ആയുധം. സ്വകാര്യ ഗ്രൂപ്പായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ‍് വികസിപ്പിച്ച ഈ ആയുധത്തിന്റെ പ്രദർശനം കഴിഞ്ഞ വർഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ 155.5 ദശലക്ഷം ഡോളറിന്റെ കരാർ കമ്പനിക്ക് ലഭിക്കുകയും ചെയ്തു. ഇത് അർമീനിയ ആണെന്നായിരുന്നു പുറത്തു വന്ന വിവരം. ആവശ്യമായ ‘155 എംഎം 39 കാലിബർ ഗൺ സിസ്റ്റം’ മൂന്നു വർഷത്തിനുള്ളിൽ നിർമിച്ചു നൽകുക എന്നതാണ് കരാർ.

2022-ൽ സംഘർഷമുണ്ടാക്കിയത് അസർബൈജാനെന്ന് ആരോപിച്ച് അർമീനിയ പുറത്തുവിട്ട ചിത്രം. അസർബൈജാൻ സൈനികർ അതിർത്തിയിലേക്ക് നീങ്ങുന്നതാണ് ദൃശ്യത്തിൽ (Screengrab - Armenian Defence Min Handout via Reuters)

∙ അർമീനിയ– അസർബൈജാൻ; എന്നും സംഘർഷം

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ സ്വതന്ത്രമായ രണ്ട് രാജ്യങ്ങളാണ് അർമീനിയയും അസർബൈജാനും.

അർമീനിയ: പശ്ചിമേഷ്യയിലാണ് അർമീനിയയുടെ സ്ഥാനമെങ്കിലും യൂറോപ്പുമായി അടുത്തു നിൽക്കാൻ ശ്രമിക്കുന്ന രാജ്യമാണിത്. ലോകത്ത് ആദ്യമായി ക്രൈസ്തവമതം ഔദ്യോഗിക മതമാക്കിയ രാജ്യം. പടിഞ്ഞാറ് തുർക്കിയും വടക്ക് ജോർജിയയും കിഴക്ക് അസർബൈജാനും ഇറാനും എന്നിങ്ങനെ നിരവധി രാജ്യങ്ങളാൽ വളയപ്പെട്ട രാജ്യം. റഷ്യയായിരുന്നു അടുത്ത കാലം വരെ അർമീനിയയുടെ ‘സംരക്ഷകർ‌’. എന്നാൽ അടുത്തിടെ ഈ ബന്ധം ഉലഞ്ഞു. ജോർജിയ, ഇറാൻ എന്നീ രാജ്യങ്ങളുമായി മോശമല്ലാത്ത ബന്ധം ഉള്ളപ്പോൾ അസർബൈജാൻ, തുർക്കി എന്നിവ ശത്രുനിരയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2018–ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നിക്കോൾ പഷിന്യാൻ ആണ് നിലവിലെ പ്രധാനമന്ത്രി. പ്രസിഡന്റിന്റെ അധികാരം പടിപടിയായി വെട്ടിക്കുറച്ച് ഇപ്പോൾ ആലങ്കാരിക പദവി മാത്രമാണ്.

അസർബൈജാൻ: റഷ്യ, ജോർജിയ എന്നിവ വടക്കും ഇറാൻ തെക്കും അർമീനിയ പടിഞ്ഞാറും കാസ്പിയൻ കടൽ കിഴക്കും എന്നിങ്ങനെയുള്ള തന്ത്രപ്രധാന സ്ഥലമാണ് അസർബൈജാൻ. മുസ്‌ലിം രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമായാണ് അസർബൈജാൻ അറിയപ്പെടുന്നത്. ‍‍ജൂതവംശജർ ഏറ്റവും കൂടുതൽ താമസിക്കുന്ന മുസ്‌ലിം രാജ്യങ്ങളിലൊന്നും ഇതാണ്.

2020–ലെ യുദ്ധത്തിനിടയിൽ നഗോർണോ–കാരബാക്കിൽ കൊല്ലപ്പെട്ട മകന്റെ മൃതദേഹത്തിനരികിൽ അമ്മ (ചിത്രം – Bulent Kilic/AFP)

അതേ സമയം, ജനാധിപത്യപരമായ സ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകുന്നതിൽ അസർബൈജാൻ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. മാധ്യമങ്ങൾക്ക് നേരെയുള്ള ഭരണകൂട നടപടികളും മനുഷ്യാവകാശ ലംഘനങ്ങളും വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. 1993 മുതൽ അലിയേവ് കുടുംബമാണ് ഇവിടെ ഭരണത്തിൽ. പിതാവിന്റെ മരണശേഷമാണ് 2003–ൽ നിലവിലെ പ്രസിഡന്റ് ഇൽഹാം അലിയേവ് ഈ പദവിയിലെത്തിയത്് അതിനു ശേഷവും കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുപ്പു നടക്കാറുണ്ടെങ്കിലും വലിയ തോതിലുള്ള ക്രമക്കേടുകൾ പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക വ്യവസായ സംരംഭങ്ങളിലും അലിയേവ് കുടുംബത്തിന് പങ്കാളിത്തമുണ്ട്. ഭരണത്തിലും ഈ ആധിപത്യം തുടരുന്നു.

അർമീനിയ–അസർബൈജാൻ മാപ്പ് (സംഘർഷത്തിനു കാരണമായ നഗോർണോ കരാബാക്കും ലാച്ചിൻ കോറി‍ഡോറും പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു– (Wiki/ Manorama creative)

∙ നഗോർണോ–കാരബാക്ക് എന്ന തർക്കപ്രദേശം

അർമീനിയൻ അതിർത്തിയിൽ അസർ‌ബൈജാനുള്ളിൽ സ്ഥിതി ചെയ്യുന്ന മലനിരകൾ നിറഞ്ഞ ഒരു പ്രദേശമാണിത്. പക്ഷേ അർമീനിയൻ വംശജർക്കാണ് ഇവിടെ ആധിപത്യം. സോവിയറ്റ് റിപ്പബ്ലിക്കുകൾ ആയിരിക്കുമ്പോൾ തന്നെ നഗോർണോ–കാരബാക്ക് എന്ന പ്രദേശത്തെ ചൊല്ലി ഇരുരാജ്യങ്ങവും തമ്മിൽ സംഘർഷമുണ്ട്. 1991–ൽ അവസാനിച്ച ആദ്യ യുദ്ധത്തിനു ശേഷം ഈ പ്രദേശത്തിനുണ്ടായിരുന്ന സ്വയംഭരണം അടക്കം അസർബൈജാൻ എടുത്തു കളഞ്ഞു. എന്നാൽ ഇതിനു മറുപടിയായി നഗോർണോ–കാരബാക്കിലുള്ളവർ അർമീനിയയുടെ പിന്തുണയോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് റിപ്പബ്ലിക് ഓഫ് ആർട്സാഖ് എന്ന പേരുമിട്ടു. എന്നാൽ 2020–ൽ അസർബൈജാൻ ഇവിടെ ആക്രമിക്കുകയും നഗോർണോ–കാരബാക്കിന്റെ തെക്കൻ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് റഷ്യൻ മധ്യസ്ഥതയിലാണ് 44 ദിവസത്തെ യുദ്ധം അവസാനിച്ചത്. അർമീനിയയേയും നഗോർണോ–കാരബാക്കിനേയും ബന്ധിപ്പിക്കുന്ന ലാച്ചിൻ‌ കോറിഡോറിന് റഷ്യൻ‌ സൈന്യമാണ് കാവൽ നിൽക്കുന്നത്.

2020–ൽ യുദ്ധം നിർത്താനും വെടിനിർത്തൽ പാലിക്കാനുമുള്ള കരാറിൽ ഒപ്പു വച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി മേഖലയിൽ പലപ്പോഴും ഏറ്റുമുട്ടലുണ്ടാവുകയും നിരവധി സൈനികർ െകാല്ലപ്പെടുകയും ചെയ്യുന്നുണ്ട്. 2022 സെപ്റ്റംബറിൽ അർമീനിയും അസർബൈജാനും വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് രംഗത്തെത്തിയിരുന്നു. അന്നുണ്ടായ സംഘർഷത്തിൽ 200–ഓളം സൈനികർ കൊല്ലപ്പെട്ടു. അസർബൈജാൻ തങ്ങളുടെ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണെന്ന് അർമീനിയ ആരോപിക്കുമ്പോൾ തിരിച്ചാണ് അസർബൈജാന്റെ നിലപാട്. അസർബൈജാന്റെ കീഴിലുള്ളതെന്ന് രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് നഗോർണോ–കാരബാക്ക് മലനിരകൾ. നിലവിൽ അർമീനിയ–അസർബൈജാൻ സംഘർഷം രൂക്ഷമായി വരുന്ന സാഹചര്യമാണുള്ളത്.

2020–ലെ യുദ്ധ സമയത്ത് ലാച്ചിൻ കോറിഡോറിലൂടെ സഞ്ചരിക്കുന്ന അർമീനിയന്‍ സൈനികർ (File - REUTERS)

∙ അത്ര‌ ചെറുതല്ല നഗോർണോ–കാരബാക്ക് പ്രശ്നം

ഈ മാസമാദ്യം ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര നീതിന്യായ കോടതി ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സംബന്ധിച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. തർക്കമുള്ള നഗോർണോ–കാരബാക്ക് മേഖലയിൽ പലയിടത്തും അർമീനിയ മൈനുകൾ പാകിയിട്ടുണ്ടെന്ന് അസർബൈജാൻ മുമ്പ് തന്നെ ആരോപിക്കുന്നുണ്ട്. എന്നാൽ 2020–ലെ യുദ്ധത്തിൽ ഈ മേഖലയിലെ ചില പ്രദേശങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് ഇവിടേക്ക് അസർബൈജാൻ വംശജർ തിരിച്ചെത്തുന്നത് തടയാൻ അർമീനിയ വ്യാപകമായി മൈനുകൾ‌ കുഴിച്ചിടുന്നുണ്ട് എന്നാണ് ആരോപണം. ഈ മൈനുകൾ നീക്കം ചെയ്യുകയോ അല്ലെങ്കിൽ മൈനുകൾ ഉള്ള സ്ഥലങ്ങളെക്കുറിച്ച് വിവരം തരാനെങ്കിലും അർമീനിയയോട് നിർദേശിക്കണമെന്ന് അസർബൈജാൻ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയത്. നേരത്തെ, വംശീയ വിരോധം പുലർത്തുന്ന രീതിയിൽ ഇടപെടരുത് എന്ന രാജ്യാന്തര ചട്ടം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരു രാജ്യങ്ങളും രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ കോടതിക്ക് മുമ്പാകെ എത്തിയിട്ടുള്ള പ്രശ്നം എന്നാണ് കരുതുന്നത്.

ലോകരാജ്യങ്ങൾ മിക്കതും ഈ മേഖലയിലേക്ക് ശ്രദ്ധ കൊടുക്കുന്നു എന്നതും പ്രധാനമാണ്. യുദ്ധത്തിൽ അർമീനിയയുടെ പക്ഷം പിടിച്ചു എന്നാരോപിച്ച് അസർബൈജാൻ അടുത്തിടെയും ഫ്രാൻസിനെതിരെ രംഗത്തെത്തിയിരുന്നു. നഗോർണോ–കാരബാക്ക് മേഖലയിൽ അസർബൈജാൻ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചു നൽകണമെന്നും ഉപരോധമേർപ്പെടുത്തണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങൾക്കെതിരെ എടുത്ത നിലപാടിൽ ഫ്രാൻസ് മാപ്പു പറയണമെന്ന് അസർബൈജാൻ പ്രസി‍ഡന്റ് അലിയേവ് അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്.

2020–ലെ യുദ്ധത്തിൽ വിജയിച്ചതിന്റെ ഓർമയ്ക്ക് അടുത്ത വർഷം മാർച്ച് നടത്തുന്ന അസർബൈജാൻ സൈനികർ (ചിത്രം– Aziz Karmov /Reuters)

∙ റഷ്യയ്ക്കും മനംമാറ്റം?

തങ്ങളുടെ സൗഹൃദരാജ്യമെന്ന് കരുതുന്ന റഷ്യയുമായുള്ള സൈനിക പരിശീലന പരിപാടി അർമീനിയ കഴിഞ്ഞയാഴ്ച റദ്ദാക്കിയത് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. റഷ്യൻ നേതൃത്വത്തിലുള്ള കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ സൈനിക പരിപാടിയിൽ നിന്നാണ് അർമീനിയ പിന്മാറിയത്. ‘നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു പരിപാടി നടത്തുന്നത് അനുചിതമാണ്. കുറഞ്ഞത് ഈ വർഷമെങ്കിലും സൈനിക പരിശീലന പരിപാടി ഉണ്ടാവില്ല’’, എന്ന് പഷിന്യാൻ വ്യക്തമാക്കി.

എന്നാൽ ഈ തീരുമാനത്തിലേക്ക് നയിച്ചതിനു പിന്നിലും അർമീനിയ–അസർബൈജാൻ സംഘർഷം തന്നെയാണ് കാരണം എന്ന് റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ സൈനികതാവളം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് അർമീനിയ. രാജ്യത്തിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയും പിന്തുണക്കാരുമാണ് റഷ്യ. അതേ സമയം, യുക്രെയ്ൻ ആക്രമണത്തോടെ പാശ്ചാത്യ ഉപരോധം നേരിടുന്ന സാഹചര്യത്തിൽ പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ റഷ്യയും നടത്തുന്നുണ്ട്. കുർദ് വംശജരുമായി ബന്ധപ്പെട്ട് സിറിയ–തുർക്കി സംഘർഷം അവസാനിപ്പിക്കാൻ റഷ്യ അടുത്തിടെ ഇടപെട്ടിരുന്നു. ഇപ്പോൾ അസർബൈജാന്റെ അടുത്ത സുഹൃദരാജ്യമായ തുർക്കിയുമായും റഷ്യ ഭേദപ്പെട്ട ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ തങ്ങൾക്കുള്ള പിന്തുണ കുറയുന്നോ എന്ന ആശങ്ക അർമീനിയയ്ക്ക് ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതലായി പാശ്ചാത്യ–നാറ്റോ രാജ്യങ്ങളിലേക്ക് അർമീനിയ കണ്ണയയ്ക്കുകയും ചെയ്യുന്നു.

അസർബൈജാൻ പ്രസിഡന്റ് അലിയേവ്, ഭാര്യ മെഹ്‍റിബൻ എന്നിവർ 2017–ലെ ലണ്ടൻ സന്ദർശനവേളയിൽ (ചിത്രം – Luke MacGregor/Reuters)

ഇതാണ് സ്ഥിതി എന്നിരിക്കെ, കഴിഞ്ഞ വർഷം ‘അസർബൈജാൻ ആക്ടിവിസ്റ്റുകൾ’ ആരംഭിച്ച ലാച്ചിൻ കോറിഡോർ ഉപരോധം ഇപ്പോഴും നീളുകയാണ്. 2020–ലെ യുദ്ധത്തിനു ശേഷം റഷ്യയുടെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ കരാറിലാണ് നഗോർണോ–കാരബാക്ക് മേഖലയെ അർമീനിയയുമായി ബന്ധിപ്പിക്കുന്ന ലാച്ചിൻ കോറിഡോർ നിലനിർത്താൻ തീരുമാനിച്ചത്. റഷ്യയുടെ 2000–ത്തോളം സൈനികരാണ് ഇവിടെ കാവൽ നിൽക്കുന്നത്. എന്നാൽ അസർബൈജാനുള്ളിൽ സ്ഥിതി ചെയ്യുന്ന, എന്നാൽ അർമീനിയക്കാർക്ക് നിയന്ത്രണമുള്ള ഈ പ്രദേശത്ത് വ്യാപകമായ വിധത്തിൽ അനധികൃത ഖനനം നടക്കുന്നുവെന്നും ഇത് രാജ്യത്തെ പരിസ്ഥിതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നു എന്നും ആരോപിച്ചാണ് ആക്ടിവിസ്റ്റുകൾ ലാച്ചിൻ കോറി‍ഡോർ തടഞ്ഞത്. നഗോർണോ–കാരബാക്ക് മേഖലയുടെ ജീവനാഡിയും പുറംലോകവുമായി ഇവിടുത്തെ ബന്ധിപ്പിക്കുന്ന ഏക പാതയുമാണ് ഇത് എന്നതു കൊണ്ട് എത്രയും വേഗം ഉപരോധം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അർമീനിയ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ ഉദാസീനമായി സമീപനമാണ് കുറച്ചായി റഷ്യ സ്വീകരിക്കുന്നത് എന്നത് അർമീനിയയെ ചൊടിപ്പിച്ചിട്ടുണ്ട്. സൗഹൃദരാജ്യം ശത്രുരാജ്യമായി മാറുന്ന സ്ഥിതിയാണ് ഇപ്പോൾ. ‘‘അർമീനിയയിലുള്ള റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യം സുരക്ഷ ഉറപ്പാക്കാൻ പരാജയപ്പെട്ടു എന്നു മാത്രമല്ല, ഇപ്പോഴത് അർമീനിയയ്ക്ക് സുരക്ഷാഭീഷണിയും ഉയർത്തുന്നു’’, എന്നാണ് പഷിന്യാൻ‌ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. അതേ സമയം, തങ്ങൾ യാതൊരു വിധത്തിലും കോറിഡ‍ോർ തടസപ്പെടുത്തിയിട്ടില്ല എന്നാണ് അസർബൈജാൻ പറയുന്നത്. ജനങ്ങളുടെയും സാധന, സാമഗ്രികളുടേയും സഞ്ചാരം ഉറപ്പു വരുത്തിയിട്ടുണ്ട്. എന്നാൽ ഈ മേഖലയിലെ പ്രകൃതിവിഭവങ്ങൾ വ്യാപകമായി കൊ‌ള്ളയടിച്ചു കൊണ്ടുപോകുന്നതും സൈനിക ആവശ്യങ്ങൾക്ക് കോറി‍ഡോർ ഉപയോഗിക്കുന്നതും മാത്രമാണ് തടഞ്ഞിട്ടുള്ളത് എന്നാണ് അസർബൈജാൻ പറയുന്നത്.

മുകളിൽ സൂചിപ്പിച്ച ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ എന്ന 120–ലധികം രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ അർമീനിയൻ വിദേശകാര്യമന്ത്രി ഉയർത്തിയത് ഈ പ്രശ്നമായിരുന്നു. ജി–20 നേതൃത്വത്തിലേക്ക് വന്നതിൽ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ലാച്ചിൻ കോറിഡോറിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കാൻ എത്രയും വേഗം ലോകരാജ്യങ്ങൾ ഇടപെടണമെന്നാണ്.

അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യാൻ 2022–ൽ പ്രസംഗിക്കുന്നു (ചിത്രം– Tigran Mehrabyan PAN Photo via REUTERS)

∙ ആയുധങ്ങൾ ഇന്ത്യ സ്വയം നിർമിക്കുമ്പോൾ

2001-ലാണ് ഇന്ത്യൻ പ്രതിരോധരംഗം സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തി പൂർണമായി തുറക്കുന്നത്. ടിയർ ഗ്യാസ് ലോഞ്ചർ‌, ടോർപിഡോ ലോ‍ഡിങ് മെക്കാനിസം, നൈറ്റ് വിഷൻ മോണോകുലാറും ബൈനോക്കുലറും, കവചിത വാഹനങ്ങൾ, റഡാറുകൾ, ഹൈ ഫ്രീക്വൻസി റേഡിയോ തുടങ്ങി പ്രതിരോധ മേഖലയിൽ വേണ്ട ആയുധങ്ങളടക്കം 75 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇപ്പോൾ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ ആയുധ ഇറക്കുമതിയിലും മുന്നിലാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ രാജ്യത്തിന് ആവശ്യമായ ആയുധങ്ങൾ തദ്ദേശീയമായി നിർമിക്കാനുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഊന്നൽ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന നിലയിലേക്കുള്ള മാറ്റവും.

2021–22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കയറ്റുമതി 13,000 കോടി രൂപയിൽ എത്തി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എയ്റോസ്പേസ്, പ്രതിരോധ മേഖലയിലെ കയറ്റുമതി 35,000 കോടി രൂപയിലെത്തുക എന്നതാണ് ലക്ഷ്യമെന്ന് 2020–ൽ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈൽ നൽകാനുള്ള ഒരു കരാറിലും ഇന്ത്യ ഒപ്പുവച്ചിരുന്നു. 374 ദശലക്ഷം ഡോളറിന്റെതായിരുന്നു ഈ കരാർ. ഇന്ത്യ–റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.

ബ്രഹ്മോസ് മിസൈൽ (ഫയൽ ചിത്രം)

∙ ഇന്ത്യ അർമീനിയയ്ക്കൊപ്പം, ഇസ്രയേൽ അസർബൈജാനും

ഇന്ത്യ ആയുധങ്ങൾ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. കോടിക്കണക്കിന് രൂപയാണ് ഇന്ത്യ ഓരോ ഇടപാടിനും ഇസ്രയേലിന് നൽകുന്നത്. എന്നാൽ അസർബൈജാൻ–അർമീനിയ സംഘർഷത്തിൽ ഇരു രാജ്യങ്ങളും വ്യത്യസ്ത രാജ്യങ്ങളെയാണ് പിന്താങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇസ്രയേൽ അസർബൈജാന് ആയുധങ്ങൾ നൽകുമ്പോൾ ഇന്ത്യ അർമീനിയയുമായി ആയുധ കരാറിൽ ഏർപ്പെടുന്നു.

2020-ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായപ്പൾ തുർക്കിയുടെ ബെയ്റാക്തർ ഡ്രോണുകൾക്ക് പുറമെ അസർബൈജാൻ ഉപയോഗിച്ചത് ഇസ്രയേൽ നിർമിത ‘ഹരോപ് ലോയിട്ടറിങ് മൂണിഷൻ’ എന്നു വിശേഷിപ്പിക്കുന്ന ‘ആത്മഹത്യാ ഡ്രോൺ‌’ ആണ്. ഇന്ത്യയുടെ ഡിആർഡിഒയും ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും സംയുക്തമായി നിർമിച്ച ഭൂതല–വായു മിസൈൽ– പ്രതിരോധ സംവിധാനമായ ബാരക് 8 ഇന്ത്യ സൈനികാവശ്യത്തിനായി ഉപയോഗിക്കുന്ന ആയുധമാണ്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം അസർബൈജാനും ബാരക് 8 സ്വന്തമാക്കുകയും അർമീനിയയ്ക്കെതിരായ യുദ്ധത്തിൽ ഇത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു( ഫയൽ ചിത്രം)

എന്നാൽ അസർബൈജാനുമായി വളരെ ശക്തമായ ബന്ധമാണ് ഇസ്രയേൽ പുലർത്തുന്നത്. അറബ് രാജ്യങ്ങൾ ഇസ്രയേലിന് ഉപരോധമേർപ്പെടുത്തിയിരുന്ന കാലത്ത് ആവശ്യത്തിന് ഇന്ധനം നൽകിയിരുന്ന രാജ്യം കൂടിയാണ് അസർബൈജാൻ. ഇതിനു പകരമായി ഇസ്രയേൽ ആയുധങ്ങൾ നൽകുന്നു. ഇസ്രയേലും ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചു നിൽക്കുമ്പോൾ തന്നെയാണ് അസർബൈജാൻ തങ്ങളുടെ ഇസ്രയേൽ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതും. ഇക്കഴിഞ്ഞ ഡിസംബറിൽ അസർബൈജാൻ ഇസ്രയേലിൽ ആദ്യമായി തങ്ങളുടെ എംബസി തുറന്നത് ഇതിന്റെ ഭാഗമായായിരുന്നു. ഇക്കഴി‍ഞ്ഞ ദിവസം വിദേശ, വിദ്യാഭ്യാസകാര്യ മന്ത്രി മുഖ്താർ മമ്മദോവിനെ ഇസ്രയേലിലെ ആദ്യ അംബാസി‍ഡറായി നിയമിക്കുകയും ചെയ്തു.

ഇത്തരത്തിലൊരു നടപടി സ്വീകരിച്ച ആദ്യ ഷിയാ മുസ്‌ലിം രാജ്യം കൂടിയാണ് അസർബൈജാൻ. ഇസ്രയേലിൽ ഏകദേശം 50,000–70,000 അസർബൈജാൻ‌ വംശജരായ ജൂതർ താമസിക്കുന്നുണ്ട്. ഇന്ന് അസർബൈജാൻ ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതും ഇസ്രയേലിൽ നിന്നാണ്. ഇസ്രയേലിന് ആവശ്യമായ ഇന്ധനത്തിന്റെ 40 ശതമാനവും അസർബൈജാൻ നൽകുന്നു. അറബ്–ക്രിസ്ത്യൻ വംശജനായ ജോർജ് ഡീക് ആണ് ഇസ്രയേലിന്റെ അസർബൈജാൻ അംബാസഡർ. .

സുഖോയ് എസ്‌യു–30 എംകെഐ യുദ്ധവിമാനത്തിൽനിന്ന് അസ്ത്ര മിസൈൽ വിക്ഷേപിക്കുന്നു. പ്രതിരോധ മന്ത്രാലയം 2019 സെപ്റ്റംബർ 17ന് പുറത്തുവിട്ട ചിത്രം. (Photo by Handout / INDIAN DEFENCE MINISTRY / AFP)

അതേ സമയം അർമീനിയ ആകട്ടെ, ഇസ്രയേൽ–അസർബൈജാൻ ബന്ധത്തെ നിരന്തരമായി വിമർശിക്കാറുണ്ട്. ഇസ്രയേലിൽ മാത്രം 5000–6000 അർമീനിയൻ വംശജരുണ്ട്. 1915–16 ൽ ലക്ഷക്കണക്കിന് അർമീനിയൻ വംശജരെ കൂട്ടക്കൊല നടത്തിയ തുർക്കിയിലെ ഓട്ടോമാൻ ഭരണകൂടത്തിന്റെ നടപടിയെ അപലപിക്കണമെന്ന അർമീനിയയുടെ ആവശ്യവും ഇസ്രയേൽ അംഗീകരിച്ചിട്ടില്ല. തുർക്കി ഇത്തരമൊരു കാര്യം തള്ളിക്കളയുകയും ചെയ്യുന്നു.

∙ ബ്രഹ്മോസും അസ്ത്രയുമാവുമോ ഇനി അർമീനിയൻ തുരുപ്പുചീട്ട്?

ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുക മാത്രമല്ല, അർമീനിയയുടെ പക്കലുള്ള റഷ്യൻ നിർമിത സുഖോയ് എസ്‍യു–30എസ്എം ഫ്ലാങ്കർ യുദ്ധവിമാനത്തിന്റെ പൈലറ്റുമാർക്ക് പരിശീലനം നൽകുകയും ചെയ്യുക എന്നതും കരാറുകളുടെ ഭാഗമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയുടെ പക്കൽ 272 സുഖോയ്–30എംകെഐ യുദ്ധവിമാനങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗവും റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി ഇന്ത്യയുടെ എച്ച്.എ.എൽ തന്നെ നിർമിച്ചതും കഴിഞ്ഞ 20 വർഷത്തോളമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ്. മാത്രമല്ല, ലോകത്തെ മികച്ച പല സാങ്കേതിക സംവിധാനങ്ങളും ഇതിൽ കൂട്ടിച്ചേർത്തിട്ടുമുണ്ട്. സുഖോയ് വിമാനങ്ങൾ ആധുനികവത്ക്കരിച്ച രീതിയിൽ അർമീനിയയിലെ സുഖോയ്–30 വിമാനങ്ങളും ആധുനികവത്ക്കരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സുഖോയ് 30 എംകെഐ (ഫയൽ ചിത്രം)

അർമീനിയ 2009–ൽ നാല് സുഖോയ്–30എസ്എം യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയിരുന്നു. 12 എണ്ണം വാങ്ങാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇനി പഴയ സാങ്കേതിക വിദ്യയും വിലക്കുറവുമുള്ള ആയുധങ്ങൾ തേടിയുള്ള നടപ്പ് നിർത്തുകയാണെന്നും ആധുനിക ഉപകരണങ്ങൾ സ്വന്തമാക്കേണ്ടതുണ്ടെന്നും അർമീനിയ പ്രധാനമന്ത്രി നികോൾ പഷിന്യാൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. അസർബൈജാനുയുമായുള്ള 2020–ലെ യുദ്ധത്തിൽ കൈയിലുള്ള സുഖോയ് വിമാനങ്ങൾക്കൊണ്ട് കാര്യമായൊന്നും ചെയ്യാൻ അർമീനിയയ്ക്ക് കഴിഞ്ഞില്ല എന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ യുദ്ധവിമാനങ്ങളെ മെച്ചപ്പെട്ട രീതിയിൽ ആയുധമണിയിക്കാൻ അർമീനിയയ്ക്ക് സാധിച്ചില്ല. കൃത്യമായ മിസൈൽ നിയന്ത്രിത സംവിധാനങ്ങൾ കൂട്ടിച്ചേർത്ത് ഈ വിമാനങ്ങൾ ആധുനികവത്കരിക്കേണ്ടതുണ്ട് എന്നാണ് ചർച്ചകൾ വ്യക്തമാക്കുന്നത്.

അതിനിടെ, അർമീനിയ ആയുധശേഖരം വർധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അസർബൈജാനും ആയുധ വിപണിയിൽ തങ്ങളുടെ ആവശ്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഏറെക്കാലമായി സ്വന്തമാക്കാൻ നോക്കുന്ന ചൈന–പാക് നിർമിത ജെഎഫ്–17 തണ്ടർ യുദ്ധവിമാനം അർമീനിയയുമായുള്ള സംഘർഷം ചൂണ്ടിക്കാട്ടി അസർബൈജാൻ സ്വന്തമാക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. നേരത്തെ റഷ്യയിൽ നിന്നു വാങ്ങിയ സുഖോയ്–25 ശ്രേണിയിലുള്ള തങ്ങളുടെ വിമാനങ്ങൾ അസർബൈജാൻ ആധുനികവത്ക്കരിച്ചിരുന്നു.

പാക്കിസ്ഥാൻ–ചൈന സംയുക്തമായി നിർമിച്ച ജെഎഫ്–17 തണ്ടർ (ഫയൽ ചിത്രം)

ഇത്തരത്തിൽ ചൈനയുടെ ദീർ‌ഘദൂര എയർ–ടു–എയർ മിസൈൽ പിഎൽ–15 ഘടിപ്പിച്ച കുറെ ജെഎഫ്–17 യുദ്ധവിമാനങ്ങൾ അസർബൈജാൻ സ്വന്തമാക്കിയാൽ നിലവിലെ എസ്‍യു–30 ഫ്ലാങ്കർ കൊണ്ട് കാര്യമായൊന്നും ചെയ്യാൻ അർമീനിയയ്ക്ക് കഴിയില്ലെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടു കൂടിയാണ് ഇനി കൂടുതൽ സുഖോയ് സ്വന്തമാക്കുന്നതിനു പകരം ഉള്ളവ ആധുനികവത്ക്കരിക്കുന്നതാണ് നല്ലതെന്ന രീതിയിലേക്ക് അർമീനിയ എത്തിയിട്ടുള്ളത്. സുഖോയ്‍യുടെ കാര്യത്തിൽ അത് ഏറ്റവും നന്നായി ചെയ്യുന്നത് ഇന്ത്യയാണ് എന്നതുകൊണ്ടാണ് അർമീനിയ ഇവിടേക്ക് എത്തിയതും. ഇന്ത്യൻ സാങ്കേതിക വിദഗ്ധർക്ക് ഈ സുഖോയ് വിമാനങ്ങൾ ആധുനികവത്ക്കരിക്കാൻ കഴിയുമെന്ന് മാത്രമല്ല, ബ്രഹ്മോസ് ക്രൂസ് മിസൈലും എയർ–ടു–എയർ അസ്ത്ര മിസൈലും ഘടിപ്പിക്കാനായാൽ അത് അസർബൈജാന്റെ ഏതു പ്രദേശത്തുമെത്താൻ പ്രാപ്തമാവും.

∙ ഇന്ത്യയ്ക്കും ഭീഷണിയായ ‘ത്രീ ബ്രദേഴ്സ്–2021’

അസർബൈജാൻ–അർമീനിയൻ സംഘർഷം എന്നതിനേക്കാൾ വലിയ ഭീഷണിയാണ് ഈ മേഖലയിലെ അസ്ഥിരത എന്ന് ഇന്ത്യ ഇടക്കിടെ വ്യക്തമാക്കാറുണ്ട്. അതിന് കാരണവുമുണ്ട്. തുർ‌ക്കിക്ക് ഈ മേഖലയിൽ വർധിച്ചു വരുന്ന സ്വാധീനവും പാക്കിസ്ഥാൻ എന്ന ഇന്ത്യയുട അയൽരാജ്യത്തിന് തുർക്കിയുമായുള്ള മികച്ച ബന്ധവുമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. തുർക്കി, അസർബൈജാൻ, പാക്കിസ്ഥാൻ എന്നീ മൂന്നു രാജ്യങ്ങൾ ശക്തമായ സൈനിക സഹകരണം ഉറപ്പാക്കുന്ന വിധത്തിലാണ് കുറച്ചു വർഷങ്ങളായി പ്രവർച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാൻ ആണവ രാഷ്ട്രവും തുർക്കി നാറ്റോയിലെ ശക്തവും വലുതുമായ സൈനികശക്തിയുമാണ്. ഇപ്പോൾ ഇസ്രയേലും തുർക്കിയും ചേർന്ന് ആയുധങ്ങൾ നൽകിയതോടെ അസർബൈജാൻ ഈ മേഖലയിലെ വലിയ ശക്തികളിലൊന്നായി വളർന്നിട്ടുണ്ട്.

2020-ലെ യുദ്ധ സമയത്ത് അസർബൈജാനിലെ രണ്ടാമത്തെ വലിയ നഗരമായ ഗാൻകയിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബന്ധുക്കളെ തിരയുന്നവർ (ഫയൽ ചിത്രം – Bulent Kilic/AFP)

‘ട്രൈലാറ്ററൽ മിനിസ്ടേഴ്സ് എഗ്രിമെന്റ്’ എന്ന പേരിൽ 2017–ൽ മൂന്നു രാജ്യങ്ങളും സുരക്ഷാ മേഖലയിലെ സഹകരണം ഉറപ്പാക്കാനുള്ള കരാറിൽ ഒപ്പു വച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് 2021 സെപ്റ്റംബറിൽ ‘ത്രീ ബ്രദേഴ്സ്’ എന്ന് പേരിട്ട് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ മൂന്നു രാജ്യങ്ങളും എട്ടു ദിവസത്തെ സൈനികാഭ്യാസം നടത്തിയതും. 2020–ലെ യുദ്ധത്തിൽ അർമീനിയയെ ആക്രമിക്കാൻ തുർക്കി അസർബൈജാനെ കാര്യമായി സഹായിക്കുകയും ചെയ്തു. തുർക്കിയുടെ പിന്തുണയുണ്ട് എന്നതുെകാണ്ട് കൂടിയാണ് സമാധാനകരാർ ഒപ്പു വച്ചിട്ടും അസർബൈജാൻ ഇടയ്ക്കിടെ അർമീനിയൻ പ്രശ്നം രൂക്ഷമാക്കുന്നതും. 2021–ലും 2022–ലും അസർബൈജാനാണ് പ്രകോപനം ഉണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. 2022 സെപ്റ്റംബറിലുണ്ടായ സംഘർഷത്തെ ഇന്ത്യയും ഇറാനും ശക്തമായി അപലപിക്കുകയും പ്രകോപന നടപടികൾ ഒഴിവാക്കണമെന്ന് അസർബൈജാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കശ്മീർ വിഷയത്തിലടക്കം പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് തുർക്കി സ്വീകരിച്ചിട്ടുള്ളത് എന്നതിനാൽ കരുതലോടെയാണ് ഇന്ത്യയുടെ ഓരോ നീക്കവും. അർമീനിയയെ സഹായിക്കാനുള്ള തീരുമാനം ആലോചിച്ചുറപ്പിച്ചതെന്ന് വ്യക്തം.

 

English Summary: By giving arms, India plays a crucial role in Armenia-Azerbaijan conflict