കോട്ടയം ∙ പാലാ നഗരസഭയിൽ അധികാര കൈമാറ്റം സംബന്ധിച്ച് എൽഡിഎഫിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കെ സിപിഎം, കേരള കോൺഗ്രസിനു വഴങ്ങിയേക്കുമെന്നു സൂചന. ജോസ് കെ.മാണി സംസ്ഥാന നേതൃത്വത്തിലടക്കം സമ്മർദം ചെലുത്തിയതിനെ തുടർന്ന് ഉടൻ അന്തിമ തീരുമാനമെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പാലാ നഗരസഭയിൽ അധികാര കൈമാറ്റം സംബന്ധിച്ച് എൽഡിഎഫിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കെ സിപിഎം, കേരള കോൺഗ്രസിനു വഴങ്ങിയേക്കുമെന്നു സൂചന. ജോസ് കെ.മാണി സംസ്ഥാന നേതൃത്വത്തിലടക്കം സമ്മർദം ചെലുത്തിയതിനെ തുടർന്ന് ഉടൻ അന്തിമ തീരുമാനമെത്തും. ബിനു പുളിക്കക്കണ്ടം ഉൾപ്പെടെ ആരെ സിപിഎം തിരഞ്ഞെടുത്താലും അംഗീകരിക്കുമെന്നാണ് കേരള കോൺഗ്രസിന്റെ പരസ്യ നിലപാട്. എന്നാൽ, ഒന്നരവർഷം മുൻപുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചു കേരള കോൺഗ്രസ് പ്രതിരോധം തീർക്കുന്നുമുണ്ട്.

പാലാ നഗരസഭയിൽ വ്യാഴാഴ്ച ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ സിപിഎമ്മിന് ഇതുവരെയും മറുപടിയില്ല. ബുധനാഴ്ച ഔദ്യോഗിക തീരുമാനം എത്തുമെന്നാണ് അറിയിച്ചിരുന്നത്. കേരള കോൺഗ്രസിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അന്തിമ തീരുമാനം വൈകിപ്പിക്കുന്നതത്രെ. തീരുമാനം സിപിഎമ്മിന്റേതാണെന്ന് കേരള കോൺഗ്രസ് പറയുമ്പോഴും ബിനുവിന് പകരം മറ്റൊരു സിപിഎം വനിതാ കൗൺസിലർക്കാണ് അവരുടെ പിന്തുണ.

ADVERTISEMENT

Read Also: ഇലക്ടറൽ ബോണ്ട്: പണം വാരി ബിജെപി, ലഭിച്ചത് 5,270 കോടി രൂപ; കോൺഗ്രസിന് 964 കോടി...

വിഷയം പ്രാദേശികമാണെന്ന് കേരള കോൺഗ്രസ് ആവർത്തിക്കുമ്പോഴും സിപിഎമ്മിന് അങ്ങനെയല്ലെന്നാണു സൂചന. ഇക്കാര്യം പറഞ്ഞ് കേരള കോൺഗ്രസ് എൽഡിഎഫ് വിടാനുള്ള സാധ്യത സിപിഎം സംസ്ഥാന നേതൃത്വം തള്ളിക്കളയുന്നില്ല. ധാരണകൾ പാലിക്കാതിരിക്കാനുള്ള ഒരു കുറുക്കുവഴിയും അനുവദിക്കില്ലെന്ന് സിപിഐ നിലപാട് എടുത്തു. വൈകിട്ട് പാലായിൽ ചേരുന്ന സിപിഎം യോഗത്തിലും പിന്നാലെയുള്ള എൽഡിഎഫ് യോഗത്തിലും അന്തിമ തീരുമാനം ഉണ്ടാകും. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തിയിരുന്നെങ്കിലും സിപിഎമ്മിൽനിന്നു തന്നെ വ്യാപക വിമർശനമുയർന്നിരുന്നു.

English Summary: Dispute in LDF over the post of Chairman of Pala Municipality