ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപരേഖാ ചിത്രങ്ങള്‍ സർക്കാർ പുറത്തുവിട്ടു. നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന പുതിയ മന്ദിരം ഈ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപരേഖാ ചിത്രങ്ങള്‍ സർക്കാർ പുറത്തുവിട്ടു. നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന പുതിയ മന്ദിരം ഈ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. 2020ൽ 861.9 കോടി രൂപയ്ക്കാണ് ടാറ്റ പ്രോജക്ട്‌സിന് പദ്ധതിയുടെ കരാർ ലഭിച്ചത്. 

888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങൾ. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ്. 64,500 ചതുരശ്ര മീറ്ററാകും ആകെ വിസ്തീര്‍ണം. നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. 

ADVERTISEMENT

2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് തറക്കല്ലിട്ടത്. പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നിർമാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT