നവനിർമാൺ സേന തലവൻ രാജ് താക്കറെ ബിജെപിയുമായി അടുക്കുന്നു എന്ന വാർത്തകൾ പരക്കുന്ന സമയം. ഇതിനിടെ താക്കറെ അയോധ്യ സന്ദർശിക്കുന്നു എന്ന വിവരവും പുറത്തുവന്നു. അപ്രതീക്ഷിതമായി ഈ വിഷയം വൻ വിവാദമായി വളർന്നു. അതിനു കാരണം, ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു എംപിയായിരുന്നു – ബ്രിജ് ഭൂഷൺ ശരൺ സിങ്. മഹാരാഷ്ട്രയിൽ നവനിർമാൺ സേന പ്രവർത്തകർ ഉത്തരേന്ത്യൻ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മാപ്പു പറഞ്ഞിട്ട് താക്കറെ അയോധ്യയിലേക്ക് വന്നാൽ മതി എന്നും ഇല്ലെങ്കിൽ യുപിയിൽ പോലും കാലുകുത്തിക്കില്ല എന്നുമുള്ള തിട്ടൂരമാണ് അന്ന് ബ്രിജ് ഭൂഷൺ പുറപ്പെടുവിച്ചത്. പറയുക മാത്രമല്ല, സന്യാസിമാരുടേയും പൗരപ്രമാണിമാരുടെയുമെല്ലാം പിന്തുണ ഇക്കാര്യത്തിൽ തേടുകയും അയോധ്യയിൽ മാർ‌ച്ച് സംഘടിപ്പിക്കുക വരെ ചെയ്തു. അതോടെ, രാജ് താക്കറെ തന്റെ അയോധ്യ സന്ദർശനം റദ്ദാക്കി. അയോധ്യ അടക്കമുള്ള മേഖലയിലെ ബിജെപിയുടെ ശക്തനായ നേതാവാണ് ആറാം വട്ടവും എംപിയായ ബ്രിജ് ഭൂഷൺ സിങ്. മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി നടത്തിയ പ്രസ്താവനയാണ് താക്കറെ വിഷയത്തിലുണ്ടായത് എന്ന് പലരും അടക്കം പറഞ്ഞെങ്കിലും ബ്രിജ് ഭൂഷണ് അതൊന്നും വിഷയമായതേയില്ല. കുറച്ചു ദിവസമായി ഈ നേതാവ്‌ വീണ്ടും വാർത്തകളിലുണ്ട്. രാജ്യത്തെ ഒന്നാം നമ്പർ വനിതാ, പുരുഷ ഗുസ്തി താരങ്ങളാണ് ലൈംഗിക, മാനസിക പീഡനങ്ങളും അഴിമതിയും ആരോപിച്ച് ബ്രിജ് ഭൂഷണും കൂട്ടർക്കുമെതിരെ രംഗത്തു വന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമാണ് അദ്ദേഹം. സ്വയമൊരു ഗുസ്തിക്കാരൻ കൂടിയായ, ‘ശക്തിശാലി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ അറുപത്തിയാറുകാരൻ എംപിക്ക് വിവാദങ്ങൾ പുത്തരിയല്ല താനും.

നവനിർമാൺ സേന തലവൻ രാജ് താക്കറെ ബിജെപിയുമായി അടുക്കുന്നു എന്ന വാർത്തകൾ പരക്കുന്ന സമയം. ഇതിനിടെ താക്കറെ അയോധ്യ സന്ദർശിക്കുന്നു എന്ന വിവരവും പുറത്തുവന്നു. അപ്രതീക്ഷിതമായി ഈ വിഷയം വൻ വിവാദമായി വളർന്നു. അതിനു കാരണം, ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു എംപിയായിരുന്നു – ബ്രിജ് ഭൂഷൺ ശരൺ സിങ്. മഹാരാഷ്ട്രയിൽ നവനിർമാൺ സേന പ്രവർത്തകർ ഉത്തരേന്ത്യൻ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മാപ്പു പറഞ്ഞിട്ട് താക്കറെ അയോധ്യയിലേക്ക് വന്നാൽ മതി എന്നും ഇല്ലെങ്കിൽ യുപിയിൽ പോലും കാലുകുത്തിക്കില്ല എന്നുമുള്ള തിട്ടൂരമാണ് അന്ന് ബ്രിജ് ഭൂഷൺ പുറപ്പെടുവിച്ചത്. പറയുക മാത്രമല്ല, സന്യാസിമാരുടേയും പൗരപ്രമാണിമാരുടെയുമെല്ലാം പിന്തുണ ഇക്കാര്യത്തിൽ തേടുകയും അയോധ്യയിൽ മാർ‌ച്ച് സംഘടിപ്പിക്കുക വരെ ചെയ്തു. അതോടെ, രാജ് താക്കറെ തന്റെ അയോധ്യ സന്ദർശനം റദ്ദാക്കി. അയോധ്യ അടക്കമുള്ള മേഖലയിലെ ബിജെപിയുടെ ശക്തനായ നേതാവാണ് ആറാം വട്ടവും എംപിയായ ബ്രിജ് ഭൂഷൺ സിങ്. മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി നടത്തിയ പ്രസ്താവനയാണ് താക്കറെ വിഷയത്തിലുണ്ടായത് എന്ന് പലരും അടക്കം പറഞ്ഞെങ്കിലും ബ്രിജ് ഭൂഷണ് അതൊന്നും വിഷയമായതേയില്ല. കുറച്ചു ദിവസമായി ഈ നേതാവ്‌ വീണ്ടും വാർത്തകളിലുണ്ട്. രാജ്യത്തെ ഒന്നാം നമ്പർ വനിതാ, പുരുഷ ഗുസ്തി താരങ്ങളാണ് ലൈംഗിക, മാനസിക പീഡനങ്ങളും അഴിമതിയും ആരോപിച്ച് ബ്രിജ് ഭൂഷണും കൂട്ടർക്കുമെതിരെ രംഗത്തു വന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമാണ് അദ്ദേഹം. സ്വയമൊരു ഗുസ്തിക്കാരൻ കൂടിയായ, ‘ശക്തിശാലി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ അറുപത്തിയാറുകാരൻ എംപിക്ക് വിവാദങ്ങൾ പുത്തരിയല്ല താനും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവനിർമാൺ സേന തലവൻ രാജ് താക്കറെ ബിജെപിയുമായി അടുക്കുന്നു എന്ന വാർത്തകൾ പരക്കുന്ന സമയം. ഇതിനിടെ താക്കറെ അയോധ്യ സന്ദർശിക്കുന്നു എന്ന വിവരവും പുറത്തുവന്നു. അപ്രതീക്ഷിതമായി ഈ വിഷയം വൻ വിവാദമായി വളർന്നു. അതിനു കാരണം, ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു എംപിയായിരുന്നു – ബ്രിജ് ഭൂഷൺ ശരൺ സിങ്. മഹാരാഷ്ട്രയിൽ നവനിർമാൺ സേന പ്രവർത്തകർ ഉത്തരേന്ത്യൻ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മാപ്പു പറഞ്ഞിട്ട് താക്കറെ അയോധ്യയിലേക്ക് വന്നാൽ മതി എന്നും ഇല്ലെങ്കിൽ യുപിയിൽ പോലും കാലുകുത്തിക്കില്ല എന്നുമുള്ള തിട്ടൂരമാണ് അന്ന് ബ്രിജ് ഭൂഷൺ പുറപ്പെടുവിച്ചത്. പറയുക മാത്രമല്ല, സന്യാസിമാരുടേയും പൗരപ്രമാണിമാരുടെയുമെല്ലാം പിന്തുണ ഇക്കാര്യത്തിൽ തേടുകയും അയോധ്യയിൽ മാർ‌ച്ച് സംഘടിപ്പിക്കുക വരെ ചെയ്തു. അതോടെ, രാജ് താക്കറെ തന്റെ അയോധ്യ സന്ദർശനം റദ്ദാക്കി. അയോധ്യ അടക്കമുള്ള മേഖലയിലെ ബിജെപിയുടെ ശക്തനായ നേതാവാണ് ആറാം വട്ടവും എംപിയായ ബ്രിജ് ഭൂഷൺ സിങ്. മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി നടത്തിയ പ്രസ്താവനയാണ് താക്കറെ വിഷയത്തിലുണ്ടായത് എന്ന് പലരും അടക്കം പറഞ്ഞെങ്കിലും ബ്രിജ് ഭൂഷണ് അതൊന്നും വിഷയമായതേയില്ല. കുറച്ചു ദിവസമായി ഈ നേതാവ്‌ വീണ്ടും വാർത്തകളിലുണ്ട്. രാജ്യത്തെ ഒന്നാം നമ്പർ വനിതാ, പുരുഷ ഗുസ്തി താരങ്ങളാണ് ലൈംഗിക, മാനസിക പീഡനങ്ങളും അഴിമതിയും ആരോപിച്ച് ബ്രിജ് ഭൂഷണും കൂട്ടർക്കുമെതിരെ രംഗത്തു വന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമാണ് അദ്ദേഹം. സ്വയമൊരു ഗുസ്തിക്കാരൻ കൂടിയായ, ‘ശക്തിശാലി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ അറുപത്തിയാറുകാരൻ എംപിക്ക് വിവാദങ്ങൾ പുത്തരിയല്ല താനും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവനിർമാൺ സേന തലവൻ രാജ് താക്കറെ ബിജെപിയുമായി അടുക്കുന്നു എന്ന വാർത്തകൾ പരക്കുന്ന സമയം. ഇതിനിടെ താക്കറെ അയോധ്യ സന്ദർശിക്കുന്നു എന്ന വിവരവും പുറത്തുവന്നു. അപ്രതീക്ഷിതമായി ഈ വിഷയം വൻ വിവാദമായി വളർന്നു. അതിനു കാരണം, ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു എംപിയായിരുന്നു – ബ്രിജ് ഭൂഷൺ ശരൺ സിങ്. മഹാരാഷ്ട്രയിൽ നവനിർമാൺ സേന പ്രവർത്തകർ ഉത്തരേന്ത്യൻ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മാപ്പു പറഞ്ഞിട്ട് താക്കറെ അയോധ്യയിലേക്ക് വന്നാൽ മതി എന്നും ഇല്ലെങ്കിൽ യുപിയിൽ പോലും കാലുകുത്തിക്കില്ല എന്നുമുള്ള തിട്ടൂരമാണ് അന്ന് ബ്രിജ് ഭൂഷൺ പുറപ്പെടുവിച്ചത്. പറയുക മാത്രമല്ല, സന്യാസിമാരുടേയും പൗരപ്രമാണിമാരുടെയുമെല്ലാം പിന്തുണ ഇക്കാര്യത്തിൽ തേടുകയും അയോധ്യയിൽ മാർ‌ച്ച് സംഘടിപ്പിക്കുക വരെ ചെയ്തു. അതോടെ, രാജ് താക്കറെ തന്റെ അയോധ്യ സന്ദർശനം റദ്ദാക്കി.

രാജ് താക്കറെ. ചിത്രം: Punit PARANJPE / AFP

 

ADVERTISEMENT

അയോധ്യ അടക്കമുള്ള മേഖലയിലെ ബിജെപിയുടെ ശക്തനായ നേതാവാണ് ആറാം വട്ടവും എംപിയായ ബ്രിജ് ഭൂഷൺ സിങ്. മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി നടത്തിയ പ്രസ്താവനയാണ് താക്കറെ വിഷയത്തിലുണ്ടായത് എന്ന് പലരും അടക്കം പറഞ്ഞെങ്കിലും ബ്രിജ് ഭൂഷണ് അതൊന്നും വിഷയമായതേയില്ല. കുറച്ചു ദിവസമായി ഈ നേതാവ്‌ വീണ്ടും വാർത്തകളിലുണ്ട്. രാജ്യത്തെ ഒന്നാം നമ്പർ വനിതാ, പുരുഷ ഗുസ്തി താരങ്ങളാണ് ലൈംഗിക, മാനസിക പീഡനങ്ങളും അഴിമതിയും ആരോപിച്ച് ബ്രിജ് ഭൂഷണും കൂട്ടർക്കുമെതിരെ രംഗത്തു വന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമാണ് അദ്ദേഹം. സ്വയമൊരു ഗുസ്തിക്കാരൻ കൂടിയായ, ‘ശക്തിശാലി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ അറുപത്തിയാറുകാരൻ എംപിക്ക് വിവാദങ്ങൾ പുത്തരിയല്ല താനും.

 

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചർച്ചയ്ക്കു ശേഷം അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കാണുന്ന ഗുസ്തി താരങ്ങൾ. ചിത്രം: PTI

∙ ഒന്നാം നമ്പർ താരങ്ങൾ ജന്ദർ മന്ദറിൽ

 

ADVERTISEMENT

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തുണ്ട് ബ്രിജ് ഭൂഷൺ. ആ സ്ഥാനത്തുനിന്ന് എംപിയെ നീക്കണം എന്നാവശ്യപ്പെട്ടാണ് പുരുഷ, വനിതാ ഗുസ്തി താരങ്ങള്‍ കഴി‍ഞ്ഞ ദിവസം രംഗത്തുവന്നത്. ഡൽഹിയിൽ ജന്ദർ മന്ദറിലെ സമരവേദിയിൽ പ്രശസ്ത ഗുസ്തിതാരങ്ങൾ ഉൾപ്പെടെ ബ്രിജ് ഭൂഷണിനെതിരെ അണി നിരന്നു. ഒളിംപിക്സിലടക്കം ഇന്ത്യയ്ക്ക് മെഡലുകൾ നേടിത്തന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‍‌രംഗ് പൂനിയ, രവി ദഹിയ തുടങ്ങി വനിതാ, പുരുഷ താരങ്ങൾ സമരവേദിയിൽ ഉണ്ടായിരുന്നു. താനടക്കമുള്ളവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ വിനേഷ് ഫോഗട്ട് പലപ്പോഴും വിതുമ്പി. അന്താരാഷ്ട്ര വേദികളിലെ ഗോദകളിൽ ഇന്ത്യയ്ക്കായി മെഡലുകൾ വാരിക്കൂട്ടിയ എണ്ണം പറഞ്ഞ താരങ്ങള്‍ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കാതിരിക്കാൻ സർക്കാരിനും കഴിയുമായിരുന്നില്ല. ഒടുവിൽ ജനുവരി 22ന് അർധരാത്രി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വലുള്ള ചർച്ചയിലുണ്ടായ ധാരണ അനുസരിച്ച് കേന്ദ്ര സർക്കാർ ഒരു മേൽനോട്ട സമിതി രൂപീകരിച്ച് വിഷയം പരിശോധിക്കാന്‍ തീരുമാനിച്ചു. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്കു നൽകിയ നിർദേശം. ഈ സമയത്ത് ബ്രിജ് ഭൂഷൺ ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും. ഇതിനോടൊപ്പം പി.ടി. ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും വിഷയത്തിൽ ഇടപെടുകയും അന്വേഷണത്തിന് സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നടന്ന ‘അയോധ്യ മഹോത്സവി’ൽ ബ്രിജ് ഭൂഷൺ മുഖ്യാതിഥിയായപ്പോൾ. ചിത്രം: Twitter/sharan_mp

 

ഇത്രയുമാണ് വിഷയത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള കാര്യങ്ങൾ. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്. രാജ്യത്തെ ഒന്നാം നമ്പർ ഗുസ്തി താരങ്ങൾ കൊടുംതണുപ്പത്ത് ജന്ദർ മന്ദറിലെ സമരപ്പന്തലില്‍ ധർണയിരുന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. രാജ്യാന്തര ഒളിംപിക് അസോസിയേഷൻ അടക്കം വിഷയം ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്തു. ദേശീയ തലസ്ഥാനത്താണ് വിഷയം എന്നതിനാൽ ടെലിവിഷൻ ചാനലുകളും മറ്റ് മാധ്യമങ്ങളും നിരന്തരം റിപ്പോർട്ടുകൾ നൽകിക്കൊണ്ടേയിരുന്നു. ഇതിനെ തുടർന്നുണ്ടായ ശ്രമങ്ങളുടെ ഭാഗമായാണ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതും പിന്നാലെ ഗുസ്തിക്കാർ സമരം അവസാനിപ്പിച്ചതും. ആരോപണങ്ങളിൽ ഒന്നു പോലും ബ്രിജ് ഭൂഷൺ അംഗീകരിച്ചിട്ടില്ല. എല്ലാം തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്. ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ട, പ്രധാന വിഷയമായ രാജിക്ക് ബ്രിജ് ഭൂഷൺ ഇതുവരെ തയാറായിട്ടുമില്ല. എ‌ന്തുകൊണ്ടായിരിക്കാം സർക്കാരിനു മേൽ പോലും ഇത്രയധികം സമ്മർദ്ദമുണ്ടായിട്ടും ഈ ‘ബാഹുബലി’ രാഷ്ട്രീയക്കാരനെ തൊടാൻ സാധിക്കാത്തത്? അതിന് ക്രൈംത്രില്ലറുകളെ തോൽപ്പിക്കുന്ന, നാലു പതിറ്റാണ്ട് നീണ്ട ബ്രിജ് ഭൂഷന്റെ പൊതുജീവിതം തന്നെയാണ് കാരണം.

 

ബ്രിജ് ഭൂഷൺ സിങ്. ചിത്രം: ANI
ADVERTISEMENT

∙ രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ പൊതുജീവിതം

 

ബ്രിജ് ഭൂഷണിന്റെ മണ്ഡലത്തിൽ നടന്ന ഗുസ്തി മത്സരത്തിൽ മുഖ്യാതിഥിയായെത്തിയപ്പോൾ. ചിത്രം: Twitter/sharan_mp

ഉത്തർ പ്രദേശിലെ ഗോണ്ടയാണ് ബ്രിജ് ഭൂഷന്റെ ആസ്ഥാനം. ഇവിടെയും ‌സമീപ പ്രദേശങ്ങളിലും ഇയാളറിയാതെ ഒന്നും നടക്കില്ല. ആറു ജില്ലകളിലെങ്കിലും ‌ഇയാളുടെ സ്വാധീനം ബിജെപിക്ക് അതിപ്രധാനമാണ്. ഒരു തവണ സമാജ്‍‍വാദി പാര്‍ട്ടിയിൽ നിന്നും ബാക്കി അഞ്ചു തവണ ബിജെപി സ്ഥാനാർഥിയായുമാണ് ബ്രിജ് ഭൂഷൺ ലോക്സഭയിലെത്തുന്നത്. ഇതിനിടയിൽ ഗോണ്ട്, ബൽറാംപൂർ, കൈസർഗഞ്ച് എന്നിങ്ങനെ മണ്ഡലങ്ങളും മാറി. മകന്‍ പ്രതീക് ഭൂഷണാകട്ടെ, ഗോണ്ട സദർ മണ്ഡലത്തിൽനിന്ന് രണ്ടാം വട്ടവും എംഎൽഎയായി. ഭാര്യയും മുൻ എംപിയുമായ കേതകി ദേവി സിങ് ഇപ്പോൾ ഗോണ്ട ജില്ലാ പഞ്ചായത്ത് ജില്ലാ അധ്യക്ഷയാണ്. ഒരു മകൻ ആത്മഹത്യ ചെയ്തു.

മസില്‍ പവർ കൊണ്ട് തന്റെ ഇഷ്ടത്തിന് കാര്യങ്ങൾ നടത്തിക്കുക എന്നതാണ് ബ്രിജ് ഭൂഷന്റെ രീതി. രാഷ്ട്രീയക്കാരനാണോ ഗുസ്തിക്കാരനാണോ എന്നു ചോദിച്ചാൽ താൻ പ്രാഥമികമായി ഒരു ഗുസ്തിക്കാരനാണ് എന്നാണ് ഇയാൾ പറഞ്ഞിട്ടുള്ളത്.

 

1980–കളുടെ ഒടുക്കം രാമജന്മഭൂമി പ്രസ്ഥാനം വഴിയാണ് ബ്രിജ് ഭൂഷണ്‍ ശരൺ സിങ് എന്ന ഗുസ്തിക്കാരന്റെ രാഷ്ട്രീയ അരങ്ങേറ്റം. അയോധ്യയും പരിസര പ്രദേശങ്ങളുമാണ് ബ്രിജ് ഭൂഷന്റെ ശക്തമായ മേഖല. രാമജന്മഭൂമി പ്രക്ഷോഭം ആരംഭിക്കുന്ന കാലം മുതൽ ഇതിന്റെ മുന്നേറ്റനിരയിൽ ബ്രിജ് ഭൂഷനുണ്ട്. രാം ജന്മഭൂമി പ്രസ്ഥാനത്തിലെ പങ്കാളിത്തവും അയോധ്യ മേഖലയിലുള്ള സാന്നിധ്യവുമാണ് ഇയാള്‍ക്ക് ബിജെപിയിലേക്കുള്ള വാതിൽ തുറന്നത്. ഈ ജനപ്രീതിയും പങ്കാളിത്തവും 1991ൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലേക്കും വിജയത്തിലേക്കും നയിച്ചു. സ്വന്തം ജില്ലയായ ഗോണ്ടയിൽ നിന്നായിരുന്നു ലോക്സഭയിലേക്കുള്ള ആദ്യ മത്സരവും വിജയവും. ബിജെപിയുടെ മുതിർന്ന േനതാക്കളായ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയുമടക്കം പ്രതികളായ ബാബറി മസ്ജിദ് തകർക്കൽ ഗൂഢാലോചനാ കേസിൽ ബ്രിജ് ഭൂഷണും പ്രതിയായിരുന്നു. എന്നാൽ സിബിഐ പ്രത്യേക കോടതി അദ്വാനി അടക്കം 28 പേരെ ഈ കേസിൽ കുറ്റവിമുക്തരാക്കിയപ്പോൾ അതിൽ ബ്രിജ് ഭൂഷണും ഉൾപ്പെട്ടിരുന്നു. അയോധ്യയിലെ സന്യാസി സമൂഹവുമായി അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. അതിന്റെ തെളിവായിരുന്നു രാജ് താക്കറെയ്ക്കെതിരെ സന്യാസിമാരെ ഉൾപ്പെടെ തെരുവിലിറക്കാൻ ബ്രിജ് ഭൂഷണ് കഴിഞ്ഞുവെന്നതും. 

 

ഉത്തർ പ്രദേശിലെ ഗുസ്തി മത്സരങ്ങളിലൊന്നിൽ അതിഥിയായെത്തിയ ബ്രിജ് ഭൂഷണിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നവർ. ചിത്രം: Twitter/sharan_mp

∙ മിത്രം, പിന്നെ ശത്രു

 

ഗോണ്ടയിൽ ബ്രിജ് ഭൂഷണ് ഒരു എതിരാളിയുണ്ടായിരുന്നു. സമാജ്‍വാദി പാർട്ടി നേതാവും മന്ത്രിയും ഗോണ്ട എംഎൽഎയുമായിരുന്ന വിനോദ് കെ. സിങ് എന്ന പണ്ഡിറ്റ് സിങ്. ഇരുവരും തമ്മിൽ നിരവധി ഏറ്റുമുട്ടലുകളും നടന്നിട്ടുണ്ട്. 1993ൽ തനിക്ക് വെടിയേറ്റതിനു പിന്നിൽ ബ്രിജ് ഭൂഷൺ ആണെന്ന് പണ്ഡിറ്റ് സിങ് ആരോപിച്ചിരുന്നു. ഈ ശത്രുതയ്ക്കു പിന്നിലുള്ള കഥ മറ്റൊന്നാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും 1980–കളിൽ ഗോണ്ടയിൽ ബൈക്ക് മോഷണവും മദ്യവ്യാപാരവുമൊക്കെ നടത്തിയിരുന്നു എന്നു പറയപ്പെടുന്നു. ക്ഷേത്രക്കുളങ്ങളിൽ നേർച്ചയിടുന്ന നാണയങ്ങൾ പെറുക്കിയെടുക്കാൻ പോലും ഇവരുടെ കീഴിൽ കുട്ടികളെ നിയോഗിച്ചിരുന്നു. ജില്ലയിലുണ്ടായ ഒരു വെള്ളപ്പൊക്കമാണ് ഇരുവരുടേയും തലവര മാറ്റിയത്. ഇരുവരും കോൺട്രാക്ടർമാരായി മാറി. അതോടു കൂടി ആരംഭിച്ച പണത്തെ ചൊല്ലിയുള്ള തർക്കമാണ് വെടിവെയ്പിലെത്തിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. വിനോദ് കെ. സിങ് 2021–ൽ കോവിഡിനെ തുടർന്നുള്ള അസുഖങ്ങൾ മൂർച്ഛിച്ച് 59–ാം വയസ്സിൽ മരിച്ചു. 1993–ലെ വെടിവയ്പ് കേസിൽ ബ്രിജ് ഭൂഷണെ ഒരു യുപി കോടതി കഴിഞ്ഞ വർഷം വെറുതെ വിട്ടിരുന്നു.

ബ്രിജ് ഭൂഷൺ ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: PTI Photo

 

∙ പഴയൊരു കൊലക്കേസും ബിജെപിയും

 

ഗോണ്ട മേഖലയിൽ ഏറെ ശക്തനാണ് ബ്രിജ് ഭൂഷൺ എന്നാണ് കണക്കാക്കുന്നത്. ബിജെപിയുടെ ഗുഡ്ബുക്കിൽ ഇല്ലെങ്കിൽ പോലും പാർട്ടിയും ബ്രിജ് ഭൂഷണുമായുള്ള ബന്ധം തുടരുന്നു. യുപി സർക്കാരുമായും ഏറ്റുമുട്ടലുണ്ടായിട്ടും ബ്രിജ് ഭൂഷണ് ഇന്നും കാര്യമായ പരുക്കേറ്റിട്ടില്ല. മാത്രമല്ല, രാജ്യത്തെ ഗുസ്തി ഫെഡറേഷന്റെ പ്രസി‍ഡന്റ് പദവിയിൽ 10 വർഷമായി തുടരുകയും ചെയ്യുന്നു. അതേസമയം, ആറു തവണ എംപിയായിട്ടും എന്തുകൊണ്ട് ബ്രിജ് ഭൂഷണെ കേന്ദ്ര മന്ത്രിസഭയിലോ സംഘടനാ തലത്തിലോ ഉൾപ്പെടുത്താൻ ബിജെപി തയാറാകുന്നില്ല എന്ന ചോദ്യവുമുണ്ട്. കാര്യങ്ങൾ നടത്താൻ ബ്രിജ് ഭൂഷണ് സ്വന്തമായി ടീമുണ്ട്. അവരാണ് മണ്ഡലത്തിലെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യുന്നത്. ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നു എന്നു മാത്രമേയുള്ളൂ, തിരഞ്ഞെടുപ്പിൽ വിജയിക്കലൊക്കെ ബ്രിജ് ഭൂഷന്റെ മിടുക്കാണെന്ന് പ്രദേശത്തെ പ്രവർത്തകർ പോലും പറയും. കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബ്രിജ് ഭൂഷൺ വിമർശനവുമായി രംഗത്തെത്തിയിരുന്നു എങ്കിലും പാർട്ടി കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. വെള്ളപ്പൊക്ക സമയത്ത് ജനങ്ങളെ ദൈവത്തിന്റെ കൃപയ്ക്ക് വിട്ടുകൊടുത്തു കൊണ്ട് യാതൊന്നും ചെയ്യാതിരിക്കുകയായിരുന്നു സർക്കാർ എന്നായിരുന്നു വിമർശനം. ഇയാളുടെ വിമർശനം പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കിയെങ്കിലും ബിജെപി ബ്രിജ് ഭൂഷണെതിരെ നടപടിയൊന്നും സ്വീകരിക്കാൻ തയാറായില്ല. ബിജെപിയും ബ്രിജ് ഭൂഷനുമായുള്ള ബന്ധം സംബന്ധിച്ച് പല കാരണങ്ങള്‍ പറഞ്ഞു കേൾക്കാറുണ്ട്. അതിലൊന്ന് പഴയൊരു കൊലക്കേസാണ്. 

 

ബ്രിജ് ഭൂഷൺ സിങ്. ചിത്രം: PTI File Photo

2004-ൽ ഗോണ്ട മണ്ഡലത്തിൽ തനിക്കു പകരം ബിജെപി സീറ്റ് നൽകിയ ഘനശ്യാം ശുക്ല വോട്ടെടുപ്പ് ദിവസത്തിന്റെ രാത്രി റോഡപകടത്തിൽ മരിച്ച സംഭവത്തിലാണ് ബ്രിജ് ഭൂഷണെതിരെ ആരോപണങ്ങളുയർന്നത്. അന്ന് ബൽറാംപൂർ മണ്ഡലത്തിൽ നിന്നായിരുന്നു ബ്രിജ് ഭൂഷൺ ജനവിധി തേടിയതും വിജയിച്ചതും. ശുക്ല മരിച്ചതല്ല, കൊല്ലപ്പെട്ടതാണെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ശുക്ലയുടെ ഭാര്യ അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബിജെപി സർക്കാരിനെ സമീപിച്ചിരുന്നു. സമാജ്‍‍വാദി പാർട്ടിയായിരുന്നു അന്ന് യുപിയിൽ അധികാരത്തിൽ. ഈ സംഭവത്തോടു കൂടി ബ്രിജ് ഭൂഷണിനും ബിജെപിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണെന്നും എസ്പി ബന്ധം ശക്തമായെന്നും റിപ്പോർട്ടുകൾ പറയുന്നു. 2008–ൽ ബിജെപിയിൽ നിന്ന് താത്കാലികമായി പുറത്തു പോകേണ്ടി വന്നപ്പോൾ ബ്രിജ് ഭൂഷൺ ചേക്കേറിയതും എസ്പിയിലാണ്. ബിജെപിയിൽനിന്ന് പുറത്തു പോയതാകട്ടെ, സ്വന്തം പാർട്ടിക്കെതിരെ വോട്ടു ചെയ്തിട്ടും. 2008-ൽ അന്നത്തെ യുപിഎ സർക്കാരിനെതിരെ എൻഡിഎ കൊണ്ടു വന്ന അവിശ്വസ പ്രമേയത്തിലാണ് സർക്കാരിന് അനുകൂലമായി ബ്രിജ് ഭൂഷൺ വോട്ടു ചെയ്തത്. തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. 

 

സമാജ്‍വാദി പാർട്ടിയിലായിരുന്നു ബ്രിജ് ഭൂഷൺ പിന്നീട് ചേക്കേറിയത്. 2009–ലെ തിരഞ്ഞെടുപ്പിൽ എസ്‍പി ടിക്കറ്റിൽ വിജയിച്ചു. 2014–ലെ തിരഞ്ഞെടുപ്പിന് മുൻപ് പക്ഷേ ബ്രിജ് ഭൂഷൺ ബിജെപിയിലേക്ക് തിരിച്ചെത്തി, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ബിജെപി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു. 1991–ലെ ആദ്യ വിജയത്തിനു ശേഷം പിന്നീടൊരിക്കലും ബ്രിജ് ഭൂഷണ് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1996ൽ ജയിലിലായിരുന്നതിനാൽ ഭാര്യ കേതകി ദേവി സിങ്ങാണ് ഭർത്താവിനു പകരം മത്സരിച്ചതും വിജയിച്ചതും. ഭാര്യയാണ് എംപി എങ്കിലും ഭരണമൊക്കെ ബ്രിജ് ഭൂഷൺ തന്നെയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.   

ബ്രിജ് ഭൂഷൺ ശരൺ സിങ്. (Photo: Twitter/@tanisha8190)

 

∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന ‘നിക്ഷേപം’

 

അതേസമയം, പ്രാദേശികമായി വളരെയേറെ ജനപ്രീതിയുള്ളയാളാണ് ബ്രിജ് ഭൂഷൺ. തന്റെ ജന്മദിനമായ ജനുവരി എട്ടിന്, പ്രത്യേക പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ബൈക്ക്, സ്കൂട്ടി, പണം എന്നിവ പാരിതോഷികം കൊടുക്കുന്ന പതിവുണ്ട് ഇയാൾക്ക്. ഈ വർഷം തന്റെ ആസ്ഥാനമായ ഗോണ്ട ജില്ലയിലും സമീപ ജില്ലകളായ ലക്നൗ, അയോധ്യ, ബഹ്റായിച്ച്, ശ്രാവസ്തി, ബൽറാംപൂർ, ബാരബാങ്കി തുടങ്ങിയ ജില്ലകളിലും നടന്ന ഈ പരിപാടിയിൽ കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയും പങ്കെടുത്തിരുന്നു. ഈ ജില്ലകളിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടെ 50–ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും ബ്രിജ് ഭൂഷന്റെ സഹായമുണ്ടായിട്ടുണ്ട് എന്നതുെകാണ്ടുതന്നെ ഈ മേഖലകളിൽ വലിയ സ്വാധീനവുമുണ്ട്. പഠിക്കാൻ ഫീസില്ലാത്ത കുട്ടികൾക്ക് ഇളവ് നൽകുന്നയാൾ എന്നതുപോലുള്ള കഥകളും ഇയാളെക്കുറിച്ചുണ്ട്. 

 

എന്നാൽ ഈ കോളജ് നടത്തിപ്പിലുമുണ്ട് മറ്റൊരു വശം. അൻപതിനടുത്ത് കോളജുകള്‍ താൻ ആരംഭിച്ചിട്ടുണ്ടെന്ന് ബ്രിജ് ഭൂഷണെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. പലതും കടമുറികൾ പോലുള്ളവയാണ്. പരീക്ഷയുടെ സമയത്തു മാത്രമാണ് വിദ്യാർഥികൾ അവിടെ എത്തുക. നേരായ മാർഗത്തിലല്ല വിദ്യാർഥികൾ അവിടെനിന്ന് വിജയിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കോളജുകളുമുണ്ട്. തുച്ഛമായ ശമ്പളം മാത്രമേ അധ്യാപകർക്കടക്കം ഇവിടെ നൽകേണ്ടതുള്ളൂ. ഈ ശമ്പളം വാങ്ങുന്നവരുടെ കുടുംബങ്ങൾ ഉടമസ്ഥനോട് വിധേയത്വമുള്ളവരും തിരഞ്ഞെടുപ്പുകളിൽ വോട്ടു പിടിക്കാൻ ഇറങ്ങുന്നവരുമാകും. സർക്കാർ സഹായവും ഈ കോളജുകൾക്ക് ലഭിക്കാറുണ്ടെന്ന് റിപ്പോർ‌ട്ടുകൾ പറയുന്നു. അങ്ങനെ വിദ്യാർഥികളുടേതായ വലിയൊരു സൈന്യം തന്നെ ബ്രിജ് ഭൂഷന്റെ പിന്നിലുണ്ടാവും. 

 

∙ ‘ദംഗൽ’ സംഘടിപ്പിക്കുന്ന ഗുസ്തിക്കാരൻ 

 

ഏതു പ്രായത്തിലുള്ളവരുടേതായാലും എവിടെ നടക്കുന്നതായാലും ഗുസ്തി ഉള്ളിടത്ത് ബ്രിജ് ഭൂഷണും ഉണ്ടാകും എന്നാണു പറയാറുള്ളത്. ഗുസ്തി നടക്കുന്ന വേദിയിലേക്ക് വരുന്നതു തന്നെ എസ്‍യുവികളുടെ ഒരു നിരയുടെ അകമ്പടിയോടെയാണ്. അനുയായികളായി 20–30 പേരും ഒപ്പമുണ്ടാകും. സംഘാടകർക്ക് ബ്രിജ് ഭൂഷൺ വരുന്നത് സന്തോഷമാണ്. അവർ സ്വീകരിച്ച് ആനയിച്ചിരുത്തും. അന്തരീക്ഷത്തിൽ ‘നേതാജി സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴങ്ങും. തുടർന്ന് കൈയിലുള്ള മൈക്രോഫോണിൽ കൂടി ആക്രോശിച്ചും ഗുസ്തി പിടിക്കുന്നവർക്കും കോച്ചുമാർക്കും നിർദേശങ്ങൾ നൽകിയും ശകാരിച്ചും തനിക്ക് വേണ്ടപ്പോൾ നിർത്തി വയ്പിച്ചും വീണ്ടും തുടങ്ങിച്ചുമൊക്കെയാണ് ഗുസ്തി വേദിയിൽ ബ്രിജ് ഭൂഷൺ പെരുമാറുക.

 

നിലവിൽ ഗുസ്തി താരങ്ങൾ ആരോപണങ്ങളുമായി രംഗത്തു വന്നപ്പോൾ ബ്രിജ് ഭൂഷനെ അനുകൂലിക്കുന്നവർ പറയുന്നത് ഗുസ്തി എന്ന കായികരൂപം ഇന്നത്തെ രൂപത്തിൽ‌ പ്രിയങ്കരമായതിനു പിന്നിൽ ബ്രിജ് ഭൂഷന്റെ ഇടപെടൽ ഉണ്ടെന്നാണ്. സ്വന്തം കൈയിലെ കാശുമുടക്കി പല സ്ഥലങ്ങളിലും ഇയാൾ ‘ദംഗൽ’ സംഘടിപ്പിക്കാറുണ്ട്. ഗുസ്തി മേഖലയിൽ അച്ചടക്കം കൊണ്ടുവന്നതും ഈ പഴയ ഗുസ്തിക്കാരൻ തന്നെയാണെന്ന് ബ്രിജ് ഭൂഷനെ അനുകൂലിക്കുന്നവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. കായിക താരങ്ങളെയും ഉദ്യോഗസ്ഥരെയുമൊക്ക പരസ്യമായി ശിക്ഷിക്കുന്നതിനും സിങ്ങിന് മടിയില്ല. 2021–ൽ റാഞ്ചിയിൽ ബ്രിജ് ഭൂഷൺ ഒരു കായിക താരത്തിന്റെ കരണത്തടിക്കുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്ന് മാപ്പു പറയണമെന്ന ആവശ്യം ഉയർന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പകരം, ബ്രിജ് ഭൂഷൺ ആ വിഷയത്തെക്കുറിച്ച് സംസാരിച്ചത് ഇങ്ങനെ: ‘‘അതൊരു ചെറിയ അടിയായിരുന്നു. ശക്തിയായി അടിച്ചില്ല. ശക്തിയായി അടിച്ചിരുന്നെങ്കിൽ അവനിപ്പോൾ ദൂരെപ്പോയി കിടന്നേനെ’’. 

 

മസില്‍ പവർ കൊണ്ട് തന്റെ ഇഷ്ടത്തിന് കാര്യങ്ങൾ നടത്തിക്കുക എന്നതാണ് ബ്രിജ് ഭൂഷന്റെ രീതി. രാഷ്ട്രീയക്കാരനാണോ ഗുസ്തിക്കാരനാണോ എന്നു ചോദിച്ചാൽ താൻ പ്രാഥമികമായി ഒരു ഗുസ്തിക്കാരനാണ് എന്നാണ് ഇയാൾ പറഞ്ഞിട്ടുള്ളത്. 2004–ൽ ഗോണ്ട ജില്ല ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റായാണ് ഗുസ്തി കായിക മേഖലയിലെ ബ്രിജ് ഭൂഷന്റെ തുടക്കം. 2008–ൽ ഉത്തർ പ്രദേശ് ജില്ലാ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റായി. 2012–ൽ ദേശീയ ഗുസ്തി ഫെഡറേഷൻ തലവനും. 2019–ലാണ് മൂന്നാം വട്ടവും ഫെഡറേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തത്. 2023 മാർച്ചിൽ കാലാവധി കഴിയാനിരിക്കെയാണ് വിവാദങ്ങൾ ഉയർന്നിരിക്കുന്നത്.

 

∙ വിട്ടൊഴിയാത്ത വിവാദങ്ങൾ

കൊലപാതക ശ്രമം, പിടിച്ചുപറി, തെളിവു നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്നതിൽനിന്ന് തടയൽ തുടങ്ങി അനേകം കേസുകൾ ബ്രിജ് ഭൂഷണെതിരെ ഉണ്ടെങ്കിലും അതൊന്നും ‌ഇയാളെ ബാധിക്കാറേയില്ല. ‘ഗുണ്ടോം കാ ഗുണ്ട’ (ഗുണ്ടകളുടെ രാജാവ്) എന്നും ബ്രിജ് ഭൂഷണിനെ വിശേഷിപ്പിക്കാറുണ്ട്. താൻ‌ ചില ‘വലിയ ആളുകൾ’ക്കെതിരെ രംഗത്തു വരുന്നതാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയരാൻ കാരണമെന്നാണ് ബ്രിജ് ഭൂഷൺ പറയാറുള്ളത്. അതാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ താന്‍ സ്ഥാനമൊഴിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം യോഗാ ഗുരു ബാബ രാംദേവിനെ ‘മായം ചേർക്കലിന്റെ രാജാവ്’ എന്നു വിശേഷിപ്പിക്കുകയും പതഞ്ജലിയുടെ ഭക്ഷ്യ ഉൽപന്നങ്ങളിൽ പരിശോധന വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരിച്ച്, തനിക്കെതിരെയുള്ള പരാമർശത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് രാംദേവ് നോട്ടിസ് അയച്ചെങ്കിലും ബ്രിജ് ഭൂഷൺ അതിനു തയാറായില്ല.

 

കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കൽപ്പനാഥ് റായിക്കൊപ്പം തിഹാർ ജയിലിലും കിടന്നിട്ടുണ്ട് ബ്രിജ് ഭൂഷൺ സിങ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്ക് താമസമൊരുക്കി എന്നതായിരുന്നു കുറ്റം. ദാവൂദിന്റെ ബന്ധുവായ ഇബ്രാഹിം കാസ്കറെ മറ്റൊരു അധോലോക നായകൻ അരുണ്‍ ഗാവ്‍ലിയുടെ സംഘം വധിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായി ഗാവ്‍ലി സംഘത്തിലെ പ്രമുഖരെ മുംബൈയിലെ ജെജെ ആശുപത്രിയിൽ കയറി ദാവൂദിന്റെ സംഘം വെടിവച്ചു കൊലപ്പെടുത്തി. മുംബൈ അധോലോകത്ത് എകെ–47 ഉപയോഗിക്കപ്പെട്ട ആദ്യ സംഭവമായിരുന്നു ഇത്. ഈ വെടിവയ്പ് നടത്തിയവർക്ക് ഡൽഹിയിൽ താമസ സൗകര്യമൊരുക്കി എന്നതായിരുന്നു കോൺഗ്രസിന്റെയും ബിജെപിയുടെയും ഈ നേതാക്കളെ ടാഡ ചുമത്തി അറസ്റ്റു  ചെയ്യാൻ കാരണം. തെളിവുകളുടെ അഭാവത്തിൽ ബ്രിജ് ഭൂഷൻ സിങ്ങിനെ പിന്നീട് വെറുതെ വിട്ടു.

 

∙ ഇനി അവസാനിപ്പിക്കാം, ബ്രിജ് ഭൂഷന്റെ ഭരണം

 

ഇന്ത്യൻ ഒളിംപിക് അസോസിയേഷനും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗുസ്തി ഫെഡറേഷനിൽ ബ്രിജ് ഭൂഷന്റെ മേധാവിത്തം അവസാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇപ്പോൾ ആരോപണവുമായി മുമ്പോട്ടു വന്നിരിക്കുന്നവർ, അസോസിയേഷൻ രൂപീകരിച്ചിരിക്കുന്ന സമിതിക്കു മുൻപാകെ മൊഴി നൽകുന്നതോടെയാണിത്. അതേസമയം, ഈ മാർച്ചിൽ കാലാവധി അവസാനിക്കുകയുമാണ് എന്ന സാഹചര്യത്തിൽ രാഷ്ട്രീയ വിഷയമാക്കാതെ തന്നെ ബ്രിജ് ഭൂഷണെ ഒഴിവാക്കാൻ ബിജെപിക്ക് സാധിക്കുകയും ചെയ്യും. ഇതു താൻ മാത്രം നേരിടേണ്ട പ്രശ്നമാണെന്നും തന്റെ പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല എന്നുമാണ് ബ്രിജ് ഭൂഷൺ പറഞ്ഞത്.

 

ഫൈസാബാദിലെ ഡോ. ആർഎംഎൽ അവധ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബ്രിജ് ഭൂഷൺ എൽഎൽബി പാസായത്. 2004–ൽ ബ്രിജ് ഭൂഷന്റെ മറ്റൊരു മകനായ ശക്തി സിങ് തന്റെ 22–ാം വയസിൽ ആത്മഹത്യ ചെയ്തിരുന്നു. കുടുംബ വീട്ടിൽ വച്ച് ബ്രിജ് ഭൂഷന്റെ തോക്ക് ഉപയോഗിച്ച് വെടിവച്ചു മരിക്കുകയായിരുന്നു. തന്റെ ആത്മഹത്യാ കുറിപ്പിൽ ശക്തി സിങ് ഇങ്ങനെ എഴുതി; ‘‘നിങ്ങളൊരിക്കലും നല്ല ഒരു പിതാവല്ല. ഞങ്ങളുടെ കാര്യങ്ങൾ നിങ്ങൾ ഒരിക്കലും നോക്കിയിട്ടില്ല. നിങ്ങൾക്ക് സ്വന്തം കാര്യം മാത്രമാണ് പ്രധാനം. ഇപ്പോൾ എന്റെ ഒരു കൂടെപ്പിറപ്പും വളർന്നു വരുന്നു. പക്ഷേ ഞങ്ങൾ മുന്നോട്ട് ഒരു ഭാവിയും കാണുന്നില്ല. അതുകൊണ്ടിനി ജീവിച്ചിരിക്കുന്നതിലും കാര്യമില്ല’’.

 

English Summary: A Wrestler and Don of Dons: Who is Brij Bhushan Sharan Singh?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT