തിരുവനന്തപുരം ∙ ലോട്ടറിയിലൂടെ വലിയ തുക സമ്മാനം ലഭിക്കുന്നവർക്കുള്ള ഏകദിന ക്ലാസ് അടുത്ത മാസം ആരംഭിക്കും. ക്ലാസിന്റെ സിലബസ് തയാറാക്കാൻ ചുമതലപ്പെടുത്തിയ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. രാമലിംഗത്തിന്റെ നേതൃത്വത്തിലാണ് നിർദേശങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോട്ടറിയിലൂടെ വലിയ തുക സമ്മാനം ലഭിക്കുന്നവർക്കുള്ള ഏകദിന ക്ലാസ് അടുത്ത മാസം ആരംഭിക്കും. ക്ലാസിന്റെ സിലബസ് തയാറാക്കാൻ ചുമതലപ്പെടുത്തിയ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. രാമലിംഗത്തിന്റെ നേതൃത്വത്തിലാണ് നിർദേശങ്ങൾ സർക്കാരിനു നൽകിയത്. രാമലിംഗവും വിവിധ മേഖലകളിലെ വിദഗ്ധരും ക്ലാസുകളെടുക്കും.

ക്ലാസുകളിൽ പങ്കെടുക്കുന്നവരുടെ ജീവിത പശ്ചാത്തലം പരിശോധിച്ച്, അനുയോജ്യമായ നിക്ഷേപ മാതൃകകളെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകും. പണം ചെലവഴിക്കുമ്പോൾ എന്തിനൊക്കെയാണു പ്രാധാന്യം നൽകേണ്ടതെന്നു പഠിപ്പിക്കും. ഷെയർ മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ് മേഖലകളെക്കുറിച്ചും നിക്ഷേപ രീതികളെക്കുറിച്ചും ജേതാക്കള്‍ക്കു മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണു ക്ലാസ് സജ്ജമാക്കുകയെന്നു ലോട്ടറി വകുപ്പ് അധികൃതർ പറഞ്ഞു.

ADVERTISEMENT

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർക്കു പുറമേ ഇൻഷുറൻസ് അടക്കമുള്ള മേഖലകളിലെ വിദഗ്ധരെ ക്ലാസെടുക്കാൻ എത്തിക്കും. ക്ലാസുകൾ കഴിഞ്ഞാലും ജേതാക്കളുടെ സാമ്പത്തികനില നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്കു വിധേയമാക്കും. ജേതാക്കളെ സഹായിക്കാനായി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേക സംവിധാനമൊരുക്കും. എപ്പോൾ വേണമെങ്കിലും ജേതാക്കൾക്കു സംശയ നിവാരണത്തിനായി ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിക്കാം.

Read Also: എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം...

ലോട്ടറി ജേതാക്കളിൽ പലരും പണം അലക്ഷ്യമായി കൈകാര്യം ചെയ്തു നഷ്ടപ്പെടുത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു ക്ലാസ് നൽകാൻ ലോട്ടറി വകുപ്പ് തീരുമാനിച്ചത്. മുൻകാല ലോട്ടറി ജേതാക്കളുടെ ജീവിതം പഠിക്കണമെന്ന നിർദേശം ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടുവച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ക്ലാസ് ആരംഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു നിലപാട്. ജേതാക്കളുടെ പട്ടിക ലോട്ടറി വകുപ്പ് കൈമാറിയാൽ ക്ലാസിനു സജ്ജമാണെന്നു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.

ADVERTISEMENT

English Summary: Lottery winners in Kerala to get training in financial management from February onwards