തിരുവനന്തപുരം ∙ ക്ഷയരോഗ ഭീഷണി ഒഴിയാതെ തിരുവനന്തപുരം മൃഗശാല. 2022 ഏപ്രിലിനു ശേഷമുള്ള കണക്കുകൾ പ്രകാരം രോഗബാധിതരായ 53 മൃഗങ്ങളാണ് ചത്തത്. ഇതിൽ 52 കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ഉൾപ്പെടും. കടുവകൾക്കും രോഗം സ്ഥിരീകരിച്ചു. ഒന്നിച്ചു പാർപ്പിച്ചിരുന്ന

തിരുവനന്തപുരം ∙ ക്ഷയരോഗ ഭീഷണി ഒഴിയാതെ തിരുവനന്തപുരം മൃഗശാല. 2022 ഏപ്രിലിനു ശേഷമുള്ള കണക്കുകൾ പ്രകാരം രോഗബാധിതരായ 53 മൃഗങ്ങളാണ് ചത്തത്. ഇതിൽ 52 കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ഉൾപ്പെടും. കടുവകൾക്കും രോഗം സ്ഥിരീകരിച്ചു. ഒന്നിച്ചു പാർപ്പിച്ചിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ക്ഷയരോഗ ഭീഷണി ഒഴിയാതെ തിരുവനന്തപുരം മൃഗശാല. 2022 ഏപ്രിലിനു ശേഷമുള്ള കണക്കുകൾ പ്രകാരം രോഗബാധിതരായ 53 മൃഗങ്ങളാണ് ചത്തത്. ഇതിൽ 52 കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ഉൾപ്പെടും. കടുവകൾക്കും രോഗം സ്ഥിരീകരിച്ചു. ഒന്നിച്ചു പാർപ്പിച്ചിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ക്ഷയരോഗ ഭീഷണി ഒഴിയാതെ തിരുവനന്തപുരം മൃഗശാല. 2022 ഏപ്രിലിനു ശേഷമുള്ള കണക്കുകൾ പ്രകാരം രോഗബാധിതരായ 53 മൃഗങ്ങളാണ് ചത്തത്. ഇതിൽ 52 കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ഉൾപ്പെടും. കടുവകൾക്കും രോഗം സ്ഥിരീകരിച്ചു. ഒന്നിച്ചു പാർപ്പിച്ചിരുന്ന ഇവയെ പ്രത്യേക കൂടുകളിലാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് (സിയാഡ്) അന്വേഷണം ആരംഭിച്ചു. അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണു പ്രതീക്ഷ.

കൃഷ്ണമ‍ൃഗങ്ങളും പുള്ളിമാനുകളും ഉൾപ്പെടെയുള്ളവ മൃഗശാലയിൽ ചത്തതോടെയാണു പരിശോധന കർശനമാക്കിയത്. ഇവയുടെ ശരീരസാംപിളുകൾ പരിശോധനയ്ക്ക് പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസിലേക്ക്(സിയാഡ്) അയച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിലും ആന്തരിക അവയവ പരിശോധനയിലും ക്ഷയരോഗം ആണെന്നു സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് പാലോട് ലാബിലേക്ക് അയച്ച സാംപിളുകളിലും ക്ഷയരോഗ ബാധ കണ്ടെത്തി. കൃഷ്ണ മൃഗങ്ങൾക്കാണ് കൂടുതലും രോഗബാധയുണ്ടായത്. 

ADVERTISEMENT

രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ.സ്വപ്‌ന സൂസൻ എബ്രഹാം, ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറും അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ.എസ്.നന്ദകുമാർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ.സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൃഗശാലയിലെത്തി മൂന്നുമണിക്കൂറിലേറെ പരിശോധന നടത്തിയത്.

∙ രോഗബാധയുള്ളവയെ മാറ്റി നിർത്തി പരിചരിക്കണം

ADVERTISEMENT

മൃഗങ്ങളിൽ രോഗ ലക്ഷണം കണ്ടാൽ അവയെ എത്രയും പെട്ടെന്നു കൂട്ടത്തിൽനിന്നു മാറ്റിനിർത്തി പരിചരിക്കണമെന്ന് സംഘം നിർദേശിച്ചു. ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ കാര്യങ്ങളും വിലയിരുത്തി. ശുചീകരണ, മാലിന്യ സംസ്കരണ സംവിധാനങ്ങളും സംഘം പരിശോധിച്ചു. സിയാഡ് സംഘം അഞ്ചു ദിവസത്തിനകം റിപ്പോർട്ട് മന്ത്രിക്കു സമർപ്പിക്കും. മൃഗശാലയിൽ എത്തുന്നവർക്ക് മുഖാവരണം നിർബന്ധമാക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ ഏപ്രിലിനു ശേഷമാണ് ഇവിടെ രോഗബാധ രൂക്ഷമായത്. മഴക്കാലത്താണ് രോഗം പടരുന്നത്. തണുപ്പുകാലത്തും രോഗാവസ്ഥ സജീവമാണ്.  

∙ മൃഗശാല അടച്ചിടില്ല

ADVERTISEMENT

മൃഗശാലയിൽ ക്ഷയരോഗ ബാധയുണ്ടെന്നു മന്ത്രി ജെ. ചിഞ്ചുറാണിയും സ്ഥീകരിച്ചിരുന്നു. മൃഗശാല അടച്ചിടേണ്ടെന്നാണ് തീരുമാനമെങ്കിലും വൃത്തിഹീനമായ സാഹചര്യങ്ങൾ കാരണം രോഗം പരത്തുന്ന ഈച്ചകളുടെ ശല്യം മൃഗശാലയിൽ വ്യാപകമാണെന്നു പരാതിയുണ്ട്. 52 കൃഷ്ണമ‍ൃഗങ്ങളും 166 പുള്ളിമാനുകളുമാണ് ഇപ്പോൾ മൃഗശാലയിലുള്ളത്.

∙ പ്രതിരോധ നടപടികൾ ശക്തം

നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജീവനക്കാർക്ക് ഗ്ലൗസ്‌ അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മൃഗശാല ഡയറക്ടർ അബു ശിവദാസ് പറഞ്ഞു. 

‘‘മറ്റു മൃഗങ്ങളുടെ കൂടുകൾക്കു സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. മാനുകളുടെയും കൃഷ്ണ മൃഗങ്ങളുടെയും വർധനയും രോഗബാധയ്ക്ക് ഇടയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കും. ഇന്ത്യയിലെ 80 ശതമാനം മൃഗശാലകളിലും, പ്രത്യേകിച്ച് നഗരങ്ങൾക്കു നടുവിലുള്ള മൃഗശാലകളിൽ, ക്ഷയരോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അതിനാൽ ഇത് അപൂർവമായ കേസ് ആണെന്നു പറയാനാകില്ല. രോഗബാധയുണ്ടായാൽ പൂർണമായും ചികിത്സിച്ചു മാറ്റാനാകില്ല. പകരം സംവിധാനങ്ങൾ ഊർജിതമാക്കാം. ഇവിടെ അത് നേരത്തേ സ്വീകരിച്ചിരുന്നു. മൃഗങ്ങൾക്കു പ്രതിരോധശേഷി കൂട്ടുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിരുന്നു. രോഗം പടരാതിരിക്കാൻ ശ്രദ്ധിച്ചു. കൃത്യമായി മരുന്നും നൽകിയിരുന്നു. തണുപ്പും മഴയും മരണത്തിന്റെ തോത് വർധിക്കാൻ ഇടയാക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ല. ജീവനക്കാരോട് സുരക്ഷാനടപടികൾ പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂട്ടിലെ മാലിന്യം പ്രത്യേകം ഡ്രെയിനേജുകളിലൂടെ ടാങ്കിലേക്ക് മാറ്റി സംസ്കരിച്ചിട്ടുണ്ട്. അണുനശീകരണ നടപടികളും തുടരുകയാണ്. ഓരോ മൃഗത്തിന്റെയും മരണം കേന്ദ്ര മൃഗശാല അതോറിറ്റിയെ അറിയിക്കുന്നുണ്ട്.’’ അദ്ദേഹം പറഞ്ഞു.

English Summary: Thiruvananthapuram Zoo deaths due to tuberculosis - Special Story