ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കുന്ന രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ജനകീയമായിരിക്കുമെന്നതിൽ അധികമാർക്കും സംശയമില്ല. ഈ വർഷം തന്നെ 9 സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ആദ്യം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ട് പെട്ടിയിലാക്കാനുള്ളതെല്ലാം ബജറ്റ് പെട്ടിയിൽ നിറച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയോടെയാണ് നിർമല സീതാരാമന്റെ ബജറ്റിനായി രാജ്യം കാത്തിരിക്കുന്നത്. ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴ തന്നെ പ്രതീക്ഷിക്കാമോ? അതോ വിലപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും അടക്കമുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ചെലവുചുരുക്കലിന്റെയും മിതത്വത്തിന്റെയും പാതയിലായിരിക്കുമോ ബജറ്റ്? ജീവിതച്ചെലവ് പരിധി വിട്ടുയരുന്ന സാഹചര്യത്തിൽ ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണു സാധാരണക്കാർ കാണുന്നത്. ആദായ നികുതി സ്ലാബുകളിൽ ഇളവുകൾ ഇത്തവണ എല്ലാവരുംതന്നെ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാൻഡേഡ് ഡിഡക്ഷനും 80 സി ഇളവു പരിധിയും ഉയർത്തി ശമ്പളക്കാരെ സന്തോഷിപ്പിക്കുമോ? ഇറക്കുമതി നികുതി കുറച്ച് സ്വർണവില കുറയ്ക്കാനുള്ള ശ്രമം നിർമല സീതാരാമൻ നടത്തുമോ? പലിശ നിരക്കുകൾ ഉയർന്ന നിരക്കിലായ സാഹചര്യത്തിൽ വായ്പകളിൽ കൂടുതൽ ആദായനികുതിയിളവു പ്രഖ്യാപിക്കുമോ? ഏതായാലും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കേണ്ട ബാധ്യത രണ്ടുതരത്തിൽ സർക്കാരിനുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളാണ് ഒന്നാമത്തേതെങ്കിൽ രണ്ടാമത്തേത് സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തുകയെന്ന വെല്ലുവിളിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കുന്ന രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ജനകീയമായിരിക്കുമെന്നതിൽ അധികമാർക്കും സംശയമില്ല. ഈ വർഷം തന്നെ 9 സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ആദ്യം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ട് പെട്ടിയിലാക്കാനുള്ളതെല്ലാം ബജറ്റ് പെട്ടിയിൽ നിറച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയോടെയാണ് നിർമല സീതാരാമന്റെ ബജറ്റിനായി രാജ്യം കാത്തിരിക്കുന്നത്. ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴ തന്നെ പ്രതീക്ഷിക്കാമോ? അതോ വിലപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും അടക്കമുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ചെലവുചുരുക്കലിന്റെയും മിതത്വത്തിന്റെയും പാതയിലായിരിക്കുമോ ബജറ്റ്? 

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Indranil MUKHERJEE / AFP
ADVERTISEMENT

ജീവിതച്ചെലവ് പരിധി വിട്ടുയരുന്ന സാഹചര്യത്തിൽ ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണു സാധാരണക്കാർ കാണുന്നത്. ആദായ നികുതി സ്ലാബുകളിൽ ഇളവുകൾ ഇത്തവണ എല്ലാവരുംതന്നെ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാൻഡേഡ് ഡിഡക്ഷനും 80 സി ഇളവു പരിധിയും ഉയർത്തി ശമ്പളക്കാരെ സന്തോഷിപ്പിക്കുമോ? ഇറക്കുമതി നികുതി കുറച്ച് സ്വർണവില കുറയ്ക്കാനുള്ള ശ്രമം നിർമല സീതാരാമൻ നടത്തുമോ? പലിശ നിരക്കുകൾ ഉയർന്ന നിരക്കിലായ സാഹചര്യത്തിൽ വായ്പകളിൽ കൂടുതൽ ആദായനികുതിയിളവു പ്രഖ്യാപിക്കുമോ? ഏതായാലും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കേണ്ട ബാധ്യത രണ്ടുതരത്തിൽ സർക്കാരിനുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളാണ് ഒന്നാമത്തേതെങ്കിൽ രണ്ടാമത്തേത് സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തുകയെന്ന വെല്ലുവിളിയാണ്. 

വിലപ്പെരുപ്പം നിയന്ത്രിക്കാനായി റിസർവ് ബാങ്ക് അടിസ്ഥാന നിരക്കുകൾ കുത്തനെ കൂട്ടിയതോടെ വായ്പാ നിരക്കുകൾ ഉയർന്നു. വിലപ്പെരുപ്പ സൂചികകളിൽ ചെറിയ തോതിലുള്ള ആശ്വാസം കാണുന്നുണ്ടെങ്കിലും അവശ്യസാധനങ്ങളുടെയെല്ലാം വില വലിയ തോതിൽ ഉയർന്നു തന്നെ തുടരുകയാണ്. പൊതുവിപണിയിൽ ചെലവഴിക്കാൻ രാജ്യത്തെ സാധാരണക്കാരുടെ പക്കൽ പണമില്ലാത്ത സാഹചര്യമാണുള്ളത്. വിപണിയിലേക്ക് പണമൊഴുക്കാനുള്ള നടപടികൾ സർക്കാർ കൊണ്ടുവന്നില്ലെങ്കിൽ ഇത് ജിഡിപി വളർച്ചയെ തടസ്സപ്പെടുത്തും. അതിനാൽ പണം ചെലവഴിക്കുന്ന വലിയ പദ്ധതികൾക്കൊപ്പം ആളുകളുടെ കൈകളിൽ കൂടുതൽ പണമെത്താനുള്ള, ജനകീയമെന്നു തോന്നുന്ന തീരുമാനങ്ങളും ബജറ്റിൽ ഉണ്ടാകും. ബജറ്റിൽ നികുതി മേഖലയിൽ സാധാരണക്കാർ പ്രതീക്ഷിക്കുന്ന ഇളവുകളെന്തൊക്കെയാണെന്നു നോക്കാം.

പ്രതീകാത്മക ചിത്രം

ADVERTISEMENT

∙ ആദായ നികുതി സ്ലാബുകളിൽ ഇളക്കമുണ്ടാകുമോ?

2020ലെ ബജറ്റ് പ്രഖ്യാപനത്തോടെ ആദായനികുതി രണ്ടു രീതിയിൽ നികുതിദായകർക്ക് അടയ്ക്കാം. ഏതു രീതിയിൽ വേണമെന്ന് രാജ്യത്തെ ഓരോ നികുതിദായകനും തിരഞ്ഞെടുക്കാം. പഴയ രീതിയിൽ തുടരാനും പുതിയ രീതിയിലേക്കു മാറാനും ഓപ്ഷനുകളുണ്ട്. പുതിയ രീതി തിരഞ്ഞെടുത്താൽ പിന്നീട് പഴയ രീതിയിലേക്കു മടങ്ങിപ്പോകാനാകില്ല. എന്നാൽ ഭൂരിപക്ഷം, നികുതിയദായകരും ഇപ്പോഴും വിവിധ ഇളവുകൾ നൽകുന്ന പഴയ രീതിയിലാണ് റിട്ടേൺ ഫയൽ ചെയ്യുന്നത്. പുതിയ ആദായ നികുതി വ്യവസ്ഥയിൽ ഇൻകം ടാക്സ് ആക്ടിന്റെ സെക്‌ഷൻ 10നു കീഴിൽ വരുന്ന വീട്ടു വാടക, ലീവ് ട്രാവൽ അലവൻസ് (എൽടിഎ) എന്നിവയൊന്നും ക്ലെയിം ചെയ്യാനാകില്ല. 80 സി, 80 സിസിസി, 80 സിസിഡി, 80 ഡി, 80 ഡിഡി, 80 ഇ, 80 ഇഇ, 80 ജി, 80 ജിജി, 80ജിജിഎ, 80 ജിജിസി, 80 ടിടിഎ, ഭവന വായ്പയുടെ പലിശയിൽ ലഭിക്കുന്ന കിഴിവ്, സ്റ്റാൻഡേർഡ് ഡിഡക്ഷൻ (50,000 രൂപ) എന്നിവയും ലഭിക്കില്ല. മുതിർന്ന പൗരനാണോ അല്ലയോ എന്ന വ്യത്യാസവും പുതിയ രീതിയിൽ വരുന്നില്ല. മുതിർന്ന പൗരൻമാർക്ക് 80ഡിയിൽ അടക്കം പ്രത്യേക ഇളവുകൾ പഴയ സമ്പ്രദായത്തിൽ ലഭിക്കുന്നുണ്ട്. പുതിയ വ്യവസ്ഥയിൽ എല്ലാവർക്കും ഒരേതരം ഇളവാണ് സർക്കാർ നൽകുന്നത്.

ADVERTISEMENT

ആദായനികുതി സംവിധാനം കൂടുതൽ ലളിതമാക്കാൻ സർക്കാർ കൊണ്ടുവന്ന പുതിയ വ്യവസ്ഥ പരാജയമാണെന്നു സമ്മതിക്കാതിരിക്കാനായി, അല്ലെങ്കിൽ കൂടുതൽ നികുതിദാതാക്കളെ ഇതിലേക്ക് ആകർഷിക്കാനായി കൂടുതൽ ഇളവുകൾ പുതിയ വ്യവസ്ഥയിൽ കൊണ്ടുവന്നേക്കാം. നിലവിൽ പുതിയ വ്യവസ്ഥ കൊണ്ടുവന്നതിനാൽ പഴയ വ്യവസ്ഥയിലെ ഇളവുകൾ കൂട്ടുമോ എന്നും സംശയമുണ്ട്. എങ്കിലും പുതിയ വ്യവസ്ഥയിലേക്ക് ഇളവുകൾ കൊണ്ടുവരുമോ, പഴയ വ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ നൽകുമോ എന്നെല്ലാം കാത്തിരുന്നു കാണേണ്ടതാണ്. നിലവിൽ 2.5 ലക്ഷം രൂപയാണ് ആദായ നികുതി ഇളവിന്റെ പരിധി. ഒരു പക്ഷേ, ആദായനികുതി പരിധി ഉപാധികളില്ലാതെ 5 ലക്ഷത്തിലേക്ക് ഉയർത്താനുള്ള വലിയ തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടേക്കും. നിലവിൽ പുതിയ നികുതി രീതിയിൽ 5 ലക്ഷം രൂപ വരുന്നുണ്ടെങ്കിലും ഇതിൽ പലവിധ ഉപാധികളുമുണ്ട്. ഇത്തവണത്തെ ബജറ്റിൽ ഏകീകൃത രീതി കൊണ്ടുവന്നേക്കുമെന്നു കരുതുന്ന നികുതി വിദഗ്ധരുമുണ്ട്.

ഭവന വായ്പയുമായി ബന്ധപ്പെട്ട പരസ്യത്തിന്റെ ബോർഡിനു സമീപത്തുകൂടെ കടന്നു പോകുന്ന യുവാവ്. മുംബൈയിലെ ദൃശ്യം– INDRANIL MUKHERJEE / AFP

∙ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി കൂട്ടുമോ?

മോദിസർക്കാരിന്റെ 2019 ലെ ഇടക്കാല ബജറ്റിലാണ് സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി 50,000 രൂപയാക്കി ഉയർത്തിയത്. എന്നാൽ ഇപ്പോഴത്തെ വിലപ്പെരുപ്പത്തോത് അതനുസരിച്ച് ഈ തുക വളരെക്കുറവാണ്. 2019 ആയി താരതമ്യം ചെയ്യുമ്പോൾ അവശ്യസാധനങ്ങളുടെ വില അടക്കമുള്ള ചെലവുകൾ കുതിച്ചുയരുകയും ചെയ്തു. ഈ സാഹചര്യത്തിൽ സ്റ്റാൻഡേഡ് ഡിഡക്ഷനിൽ കാര്യമായ ഇളവ് രാജ്യത്തെ സാധാരണക്കാരായ നികുതിദായകർ പ്രതീക്ഷിക്കുന്നുണ്ട്. 25,000 രൂപയുടെയോ 50,000 രൂപയുടെയോ വർധനയാണു പ്രതീക്ഷിക്കുന്നത്.

Representative Image: Istockphoto

∙ 80 സിയിൽ കൂടുതൽ ഇളവുകൾ

2014–15 ബജറ്റിലാണ് 80 സി പരിധി അവസാനമായി ഉയർത്തിയത്. 1 ലക്ഷം രൂപയിൽനിന്ന് 1.5 ലക്ഷം രൂപയാക്കിയാണ് അന്ന് ഉയർത്തിയത്. 9 വർഷത്തിനു ശേഷമെങ്കിലും നികുതി ഇളവു ലഭിക്കുന്ന നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്ന 80 സി പരിധി ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. വിലപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിലും ഭവനവായ്പയുടെ മുതലിന്റെ തിരിച്ചടവും സ്കൂൾ, കോളജ് സർവകലാശാലകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസുകൾ എല്ലാംകൂടി ഈ ഒന്നര ലക്ഷം രൂപയുടെ പരിധിയിൽ ഒതുങ്ങുകയാണ്. ഇത് 2 ലക്ഷമോ 2.5 ലക്ഷമോ ആക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. മധ്യവർഗ കുടുംബങ്ങൾക്ക് കൂടുതൽ നികുതിയിളവുകളുള്ള സമ്പാദ്യപദ്ധതികൾ തുടങ്ങാനും ഇതു സഹായകമാകും.

∙ 80 ഡി പരിധി വർധിപ്പിക്കുമോ?

കോവിഡിനു ശേഷം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഒപ്പം ആശുപത്രി ചെലവുകളിൽ വലിയ വർധനവുമുണ്ടായി. ഹെൽത്ത് ഇൻഷുറൻസിന്റെ കുടക്കീഴിലേക്ക് കൂടുതൽ ആളുകളെത്തിയെങ്കിലും പ്രീമിയം തുക വളരെ ഉയർന്നു. കഴിഞ്ഞ രണ്ട് വർഷമായി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ വന്നതു വലിയ വർധനയാണ്. നിലവിൽ 25,000 രൂപയാണ് 80 ഡി പ്രകാരമുള്ള ഇളവ്. മുതിർന്ന പൗരൻമാർക്ക് ഇത് 50,000 രൂപയും. മാറിയ കാലഘട്ടത്തിനനുസരിച്ച് ഈ തുക വർധിപ്പിക്കണമെന്നാണ് സാധാരണക്കാരുടെ ആവശ്യം.

∙ ഭവനവായ്പകളുടെ പലിശ

വീടുവാങ്ങാനും വീടുവയ്ക്കാനുമുള്ള ചെലവ് കഴിഞ്ഞ രണ്ടു വർഷത്തിൽ 30 ശതമാനത്തിലേറെ വർധിച്ചു. നിർമാണ സാമഗ്രികൾക്കെല്ലാം വൻതോതിൽ വില ഉയർന്നു. കൂടാതെ കോവിഡിനു ശേഷം വീടുകളുടെ ഡിമാൻഡ് ഉയരുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിലപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചത് ഭവനവായ്പകളുടെ ഇഎംഐ വലിയ തോതിൽ ഉയരാൻ ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്‌ഷൻ 24 (ബി) പ്രകാരം ഒരു സാമ്പത്തിക വർഷത്തെ ഭവനവായ്പയുടെ പലിശയിൽ ലഭിക്കുന്ന നികുതിയിളവ് 2 ലക്ഷം രൂപയാണ്. ഇതിന്റെ പരിധി 3 ലക്ഷമാക്കി ഉയർത്തണമെന്ന ആവശ്യവും സാധാരണക്കാരായ നികുതിദായകർ ഉന്നയിക്കുന്നുണ്ട്.

∙ വിദ്യാഭ്യാസത്തിനു ചെലവേറി: ഉണ്ടാകുമോ കൂടുതൽ ഇളവുകൾ?

ഇൻകം ടാക്സ് ആക്ടിന്റെ സെക്‌ഷൻ 10 (14) പ്രകാരം നിലവിൽ വിദ്യാഭ്യാസ അലവൻസുണ്ട്. രണ്ട് കുട്ടികൾക്ക് മാസം 100 രൂപ വീതമാണിത്. ഹോസ്റ്റൽ ഫീസിന്റെ കാര്യത്തിൽ പരമാവധി രണ്ട് കുട്ടികൾക്ക് 300 രൂപയും. ഇത് വളരെ വർഷങ്ങൾക്കുമുൻപ് കൊണ്ടുവന്നതാണ്. ഇവയിലെല്ലാം കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.

∙ വരുമോ വർക്ക് ഫ്രം ഹോം അലവൻസ്?

കോവിഡ്19 ജോലികളുടെ സ്വഭാവത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കോവിഡിനെത്തുടർന്ന് ആരംഭിച്ച വർക്ക് ഫ്രം ഹോം സംവിധാനം ഇപ്പോഴും തുടരുന്ന കമ്പനികളുണ്ട്. ഇത് നെറ്റ്‌വർക്, ഇലക്ട്രിസിറ്റി എന്നിങ്ങനെ ജീവനക്കാരുടെ ചെലവ് വർധിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് വരുന്ന അധികച്ചെലവുകൾക്കായി പ്രത്യേക നികുതി ഇളവ് സർക്കാർ പ്രഖ്യാപിക്കുമോ എന്നും കാത്തിരുന്നു കാണണം.

∙ ഓഹരി നിക്ഷേപകർക്ക് ആശ്വസിക്കാനാകുമോ?

രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണം 2020നു ശേഷം കുതിച്ചുയർന്നിട്ടുണ്ട്. നിക്ഷേപകരുടെ എണ്ണം 4 കോടിയിൽ നിന്ന് 10 കോടിയായി കുതിച്ചുയർന്നു. ഓഹരി നിക്ഷേപകരിൽനിന്ന് ഈടാക്കുന്ന മൂലധനനേട്ട നികുതി (ക്യാപിറ്റൽ ഗെയിൻസ് ടാക്സ്) ഇതേ അനുപാതത്തിൽ സർക്കാരിനു കൂടുതലായി ലഭിക്കുന്നുമുണ്ട്. ഓഹരി വിപണിയിലെ ഇടപാടുകളിലൂടെ സർക്കാരിനു ലഭിക്കുന്ന നികുതിയിൽ പതിൻമടങ്ങു വർധനയുണ്ടെന്നാണു കണക്കുകൾ. മൊത്തം പ്രത്യക്ഷ നികുതി വരുമാനത്തിൽ 30 ശതമാനം വർധനവാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ദീർഘകാല മൂലധന നേട്ടത്തിന്റെ പരിധി ഒരു ലക്ഷം രൂപയെന്നുള്ളത് പരിഷ്കരിക്കണമെന്ന ആവശ്യം നിക്ഷേപകരിലും ശക്തമാണ്. മൂലധനനേട്ട നികുതിയിൽ ഏകീകരണം കൊണ്ടുവരുമെന്ന പ്രതീക്ഷയുമുണ്ട്.

∙ കുറയ്ക്കുമോ നികുതി, കുറയുമോ സ്വർണവില?

ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കുമെന്ന വ്യാപകമായ പ്രതീക്ഷ വിപണിയിലുണ്ട്. രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 18 ശതമാനമാണ്. 7.5 ശതമാനമായിരുന്ന എക്സൈസ് ഡ്യൂട്ടി 5 ശതമാനം ഉയർത്തി 12.5 ശതമാനമാക്കിയതിനൊപ്പം 2.5 ശതമാനം കൃഷി, വികസന സെസും സ്വർണ ഇറക്കുമതിക്ക് ഏർപ്പെടുത്തി. കൂടാതെ 3 ശതമാനം ജിഎസ്ടിയുമുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില കുതിക്കുന്നതിന്റെ ഭാഗമായി ഇവിടെയും റെക്കോർഡ് നിരക്കിലാണ് വില. കള്ളക്കടത്തു കുറയ്ക്കാനെന്ന പേരിൽ കൊണ്ടുവന്ന നികുതി പരിഷ്കരണം വില ഉയരാനേ ഫലത്തിൽ ഉപകരിച്ചുള്ളു. നികുതി ഉയർന്നതോടെ കള്ളക്കടത്ത് കൂടുകയാണ്. അതേസമയം ഉയർന്ന നികുതിനിരക്കു മൂലം രാജ്യത്തെ സ്വർണാഭരണ കയറ്റുമതി വലിയ തോതിൽ ഇടിഞ്ഞു. സ്വർണ ഇറക്കുമതി കഴിഞ്ഞ മാസം 20 വർഷത്തെ താഴ്ചയിലെത്തി. നികുതി കുറച്ച്, വ്യാപാരമേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികൾ നിർമല സീതാരാമൻ സ്വീകരിച്ചേക്കും. വീണ്ടും എക്സൈസ് ഡ്യൂട്ടി 7.5 ശതമാനമാക്കിയാൽ ആനുപാതിക ഇളവ് സ്വർണവിലയിലുണ്ടാകും.

English Summary: Common Man's Expectations on Upcoming Union Budget

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT