തിരുവനന്തപുരം∙ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡൗക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം. തിരുവനന്തപുരത്തു പൂജപ്പുരയിൽ ഇന്നു വൈകിട്ടാണ് പ്രദർശനം. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മറ്റിയാണ് പ്രദർശനം ഒരുക്കുന്നത്. 

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂർ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദർശനമുണ്ടാകുമെന്നും അറിയിച്ചു. 

ADVERTISEMENT

Read also: കുഞ്ഞ് ജനിച്ചിട്ട് 27 ദിവസം; സ്ത്രീധനത്തെച്ചൊല്ലി ഭാര്യവീട് അടിച്ചുതകർത്ത് യുവാവും ഗുണ്ടകളും

കാലടി സംസ്കൃത സർവകലാശാലയിലും എറണാകുളത്തെ വിവിധ കോളജുകളിലും ഡോക്യുമെന്റി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. സംസ്കൃത സർവകലാശാലയിൽ ഇന്നു വൈകിട്ട് ആറരയ്ക്കാണ് പ്രദർശനം. എറണാകുളം മഹാരാജാസ് കോളജ്, കുസാറ്റ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലും പ്രദർശനം ഉണ്ടാകും. ലോ കോളജിൽ വൈകിട്ട് ആറിനും മഹാരാജാസിലും കുസാറ്റിലും വൈകിട്ട് അഞ്ചിനുമാണ് പ്രദർശനം.

ADVERTISEMENT

തിങ്കളാഴ്ച ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. സ്റ്റുഡന്റ് ഇസ്‍ലാമിക് ഓർഗനൈസേഷൻ, മുസ്‍ലിം സ്റ്റുഡന്റ് ഫെഡറേഷൻ എന്നീ വിദ്യാർഥി സംഘടനകളാണ് ക്യാംപസിനുള്ളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഈ സംഘടനകളിൽനിന്നുള്ള അൻപതോളം വിദ്യാർഥികൾ പ്രദർശനം കാണാനെത്തിയെന്നാണ് വിവരം. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ രംഗത്തെത്തി. എന്നാൽ വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചെന്ന് വിവരം ലഭിച്ചെങ്കിലും ആരും പരാതി എഴുതി നൽകാത്തതിനാൽ നടപടി എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

Read also: വനിത ക്യാബിൻ ക്രൂവിനോട് വാക്കുതർക്കം, മോശം പെരുമാറ്റം; യാത്രക്കാരെ ഇറക്കിവിട്ടു

കഴിഞ്ഞ ദിവസം ഡൽഹി ജെഎൻയു ക്യാംപസിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂണിയൻ തീരുമാനത്തിനെതിരെ സർവകലാശാല രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്നും സർവകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാർഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെട്ടേക്കാമെന്നും റജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. 

ADVERTISEMENT

English Summary: DYFI to screen BBC documentary at Thiruvananthapuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT