കൊച്ചി ∙ എറണാകുളം നഗരത്തിൽ യുവതിക്കു നേരെ യുവാവിന്റെ ആക്രമണം. കഴുത്തറുത്ത നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ രവിപുരത്തെ ട്രാവൽസിലാണ് സംഭവം. വീസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പള്ളുരുത്തി സ്വദേശിയായ യുവാവ് അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ യുവതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ എറണാകുളം നഗരത്തിൽ യുവതിക്കു നേരെ യുവാവിന്റെ ആക്രമണം. കഴുത്തറുത്ത നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ രവിപുരത്തെ ട്രാവൽസിലാണ് സംഭവം. വീസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റേയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം. തൊടുപുഴ സ്വദേശിനിയായ സൂര്യ എന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. 

ADVERTISEMENT

Read also: വിവാദ ഡോക്യുമെന്ററി: നിലപാട് കടുപ്പിച്ച് ബിജെപി; പ്രദർശനം തടയുമെന്ന് മുന്നറിയിപ്പ്

നേരത്തെ വീസയ്ക്കായി യുവാവ് ട്രാവൽസ് ഉടമയ്ക്കു പണം നൽകിയിരുന്നു. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ചോദിച്ചു ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സ്ഥലത്തെത്തിയത് എന്നു പറയുന്നു. ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിക്കു നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും സ്ഥലത്തു തുടർന്ന പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി രവിപുരത്ത് യുവതിയെ ആക്രമിച്ച റേയ്സ് ട്രാവൽസിന് മുൻപിൽ പൊലീസ് മുന്നറിയിപ്പ് നൽകി നാട കെട്ടിയിരിക്കുന്നു. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ

Read also: രാത്രി ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിൽ കയറാൻ ശ്രമം, യുവാവിന് ദാരുണാന്ത്യം

English Summary: Man attacked woman , Kochi