ന്യൂ‍ഡൽഹി∙ കോൺഗ്രസിൽനിന്നെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് മഹാരാഷ്‌ട്ര ഗവര്‍ണറാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഗവർണർ ഭഗത് സിങ് കോഷിയാരി രാജിസന്നദ്ധത അറിയിച്ചതിനാല്‍ ആ ഒഴിവിലേക്കാണ് ക്യാപ്റ്റനെ പരിഗണിക്കുന്നത്. ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ കഴിഞ്ഞ മാസം അമരിന്ദറിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ കോൺഗ്രസിൽനിന്നെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് മഹാരാഷ്‌ട്ര ഗവര്‍ണറാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഗവർണർ ഭഗത് സിങ് കോഷിയാരി രാജിസന്നദ്ധത അറിയിച്ചതിനാല്‍ ആ ഒഴിവിലേക്കാണ് ക്യാപ്റ്റനെ പരിഗണിക്കുന്നത്. ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ കഴിഞ്ഞ മാസം അമരിന്ദറിനെ ഉൾപ്പെടുത്തിയിരുന്നു.

Read also: മോദിയുടെ മുന്നറിയിപ്പ്: ഗുജറാത്തിലും ‘പഠാൻ’ റിലീസ്; മയപ്പെട്ട് ബജ്‌റംഗ് ദളും വിഎച്ച്പിയും

ADVERTISEMENT

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പാര്‍ട്ടി സ്ഥാനങ്ങളിലിരിക്കാനോ 75 വയസ്സാണ് ബിജെപിയില്‍ പ്രായപരിധി. എൺപതുകാരനായ അമരിന്ദര്‍ സിങ്ങിനു ഗവര്‍ണര്‍ പദവി നല്‍കുമെന്നു നേരത്തേ റിപ്പോര്‍‌ട്ടുണ്ടായിരുന്നു. ജനുവരി 29ന് പട്യാലയില്‍ അമരിന്ദര്‍ നടത്താനിരുന്ന റാലി റദ്ദാക്കാനുള്ള ബിജെപി നീക്കം ഗവര്‍ണര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ നിശ്ചയിക്കാനുള്ള തീരുമാനം കൊണ്ടാണെന്നു വിലയിരുത്തുന്നുണ്ട്.

ADVERTISEMENT

2021ല്‍ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി മത്സരിച്ചിരുന്നുവെങ്കിലും ഒരു സീറ്റിൽ പോലും ജയിച്ചില്ല. സ്വന്തം മണ്ഡലമായ പട്യാലയിലും തോറ്റു. തുടർന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ ബിജെപിയിൽ ലയിച്ചത്.

Read also: ജോളി തേടിയത് അലിയെ, ഇരയായത് സൂര്യ; വടിവാള്‍ അന്വേഷിച്ചെങ്കിലും കിട്ടിയത് കത്തി

ADVERTISEMENT

മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ച് പ്രതിപക്ഷ പാർട്ടികളുടെ രോഷത്തിനിരയായതിനു പിന്നാലെയാണ് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി (81) പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചത്. രാജി വയ്ക്കാനുള്ള ആഗ്രഹം കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ഗവർണർതന്നെയാണ് വ്യക്തമാക്കിയത്.

രാഷ്ട്രീയ, ഭരണ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്നും എഴുത്തും വായനയുമായി വിശ്രമിക്കാൻ അനുവദിക്കണമെന്നാണ് അഭ്യർഥിച്ചത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷനേതാവുമാണ് കോഷിയാരി. ഉത്തരാഖണ്ഡിൽ ബിജെപിയുടെ ആദ്യ പ്രസിഡന്റും ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റുമാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന, മുതിർന്ന ആർഎസ്എസ് നേതാവായ അദ്ദേഹം 2019 സെപ്റ്റംബറിലാണ് ഗവർണറായി ചുമതലയേറ്റത്.

English Summary: Will Captain Amarinder Singh replace Maharashtra governor Koshyari?