യുണൈറ്റഡ് നേഷൻസ്∙ 13ാം നൂറ്റാണ്ടിൽനിന്ന് 21ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ മുസ്‌ലിം രാജ്യങ്ങൾ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). താലിബാൻ നേതാക്കളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും അഫ്ഗാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അവരുടെ നിലപാടിനെ മാറ്റാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുണൈറ്റഡ് നേഷൻസ്∙ 13ാം നൂറ്റാണ്ടിൽനിന്ന് 21ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ മുസ്‌ലിം രാജ്യങ്ങൾ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). താലിബാൻ നേതാക്കളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും അഫ്ഗാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അവരുടെ നിലപാടിനെ മാറ്റാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും നൈജീരിയയുടെ മുൻ മന്ത്രിയും നിലവിൽ യുഎന്നിന്റെ ഡപ്യൂട്ടി സെക്രട്ടറി – ജനറലുമായ അമീന മുഹമ്മദ് പറഞ്ഞു.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന യോഗങ്ങൾക്കുശേഷം ഈയാഴ്ച യുഎന്നിൽവച്ചും യോഗം നടത്തി. ദേശീയ, രാജ്യാന്തര സർക്കാരിതര സംഘടനകളിൽ പ്രവർത്തിക്കുന്നതിന് വനിതകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് യോഗങ്ങളിൽ താലിബാനോട് ആവശ്യപ്പെട്ടു.

ADVERTISEMENT

‘മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു’: ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് യുഎസ്

ADVERTISEMENT

താനും താലിബാൻകാരെപ്പോലെ സുന്നി മുസ്‌ലിം ആണെന്നും ആറാം ക്ലാസിനപ്പുറം പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളുടെ അവകാശങ്ങൾ കവർന്ന് എടുക്കുന്നതും ഇസ്‌ലാമല്ലെന്നും ജനങ്ങളോടുള്ള ദ്രോഹമാണെന്നും അവരോടു പറഞ്ഞു. അവകാശങ്ങൾ പതിയെ തിരികെ നൽകുമെന്നതായിരുന്നു അവരുടെ മറുപടി. എന്നാൽ എന്നു പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന് ഉടനെയെന്നു മാത്രമേ അവർ മറുപടി നൽകുന്നുള്ളൂ – അവർ കൂട്ടിച്ചേർത്തു.

20 വർഷത്തെ യുദ്ധത്തിനുശേഷം യുഎസ് – നാറ്റോ സഖ്യ സൈന്യം 2021 ഓഗസറ്റിൽ പിന്മാറിയതിനു പിന്നാലെയാണ് താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തത്. താലിബാനെ ലോകത്തെ മറ്റൊരു രാജ്യവും അംഗീകരിച്ചിട്ടില്ല. രാജ്യാന്തര അംഗീകാരവും യുഎന്നിൽ അംഗത്വവുമാണ് താലിബാന്റെ ആവശ്യം.

ADVERTISEMENT

ബിബിസി ഡോക്യുമെന്ററി: അമ്പരപ്പിച്ച് അനിൽ, ഭാവി നീക്കമെന്ത്?; ആന്റണിക്ക് മൗനം

താലിബാൻ ഏർപ്പെടുത്തിയ വിലക്കു പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇന്തൊനീഷ്യ, തുർക്കി, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലേക്ക് അമീന മുഹമ്മദ് പോയിരുന്നു.

English Summary: Top UN woman urges Muslims: Move Taliban into 21st century