ബോളിവുഡിലെ പാക്ക് നടിയെ പീഡിപ്പിച്ച മകഡ്‌വാല ബ്രദേഴ്സ്; കൊന്നുകൊന്ന് കൊതി തീർന്ന ‘ബഡ്ഡി പെയേഴ്സ്’
ഒരേ ബാച്ചിൽ സർവീസിൽ കയറിയ രണ്ട് ഇൻസ്പെക്ടർമാർ. ട്രെയിനിങ് കാലം മുതൽ ഇരട്ടകളെപ്പോലെ ഒരുമിച്ച് നടന്നവർ. ഒരാൾ സർവീസിലിരിക്കെ സ്വന്തം കൈകൊണ്ട് വെടിവച്ചു കൊന്നത് 111 പേരെ, 312 പേരെ വെടിവച്ച് കൊല്ലുന്നതിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. രണ്ടാമത്തെയാൾ വെടിവച്ചു കൊന്നത് 80 പേരെ. ഇവരുടെ കണ്ണിൽപ്പെടാതിരിക്കാൻ അധോലോകത്തെ വമ്പൻമാർ വരെ ഓടിയൊളിച്ചു. മുംബൈ അധോലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കൻമാരായിരുന്ന ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ, അരുൺ ഗാവ്‌ലി തുടങ്ങിയവർ അക്ഷരാർഥത്തിൽ വിറച്ചത് 1983 മഹാരാഷ്ട്ര പൊലീസ് ഇൻസ്പെക്ടർ ബാച്ചിൽനിന്ന് പുറത്തിറങ്ങിയ പ്രദീപ് ശർമ, വിജയ് സലാസ്കർ എന്നീ എൻകൗണ്ടർ സ്പെഷലിസ്റ്റുകൾക്ക് മുന്നിൽ മാത്രമാണ്. ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും ഇടക്കാലത്ത് വേർപിരിഞ്ഞെങ്കിലും അധോലോകത്ത് ആശ്വസിക്കാൻ ഒന്നുമില്ലായിരുന്നു. കാരണം, അവർ കൂടുതൽ വാശിയോടെ ദാവൂദിന്റെയും ഗാവ്‌ലിയുടെയും ഛോട്ടാരാജന്റെയും സംഘാംഗങ്ങളെ കൊന്നു തള്ളിക്കൊണ്ടിരുന്നു. വിജയ് സലാസ്കർ 2008ൽ മുംബൈ ഭീകരാക്രമണ സമയത്ത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. പ്രദീപ് ശർമയാകട്ടെ ആദ്യം സർവീസിൽനിന്ന് പുറത്താക്കപ്പെട്ട് ജയിലിൽ പോകുകയും പിന്നീട് കുറ്റവിമുക്തനായി തിരിച്ചെത്തുകയും ചെയ്തശേഷം ജോലി രാജി വച്ചു. ഒരു കാര്യം ഉറപ്പാണ്, മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധ പ്രവൃത്തികളും ഇവർക്കെതിരായ ആരോപണങ്ങളായി നിലനിൽക്കുമ്പോഴും, ഏതെങ്കിലുമൊരു അധോലോക സംഘത്തിന്റെ ഇരയായി ഏതു നിമിഷവും നിങ്ങൾ കൊല്ലപ്പെടാമെന്ന ഭീതിയിൽനിന്ന് മുംബൈ നഗരത്തെ രക്ഷിച്ചത് ശർമയും സലാസ്കറും അടക്കമുള്ള ഒരുപറ്റം എൻകൗണ്ടർ സ്പെഷലസിറ്റുകളാണ്. പ്രമുഖ പത്രപ്രവർത്തകനും മുംബൈ അധോലോകത്തെ ഓരോ അനക്കവും നിരീക്ഷിക്കുന്നയാളുമായ ഹുസൈൻ സെയ്ദിയുടെ ‘ദ് ക്ലാസ് ഓഫ് 83’ എന്ന പുസ്തകം പ്രദീപ് ശർമയുടെയും വിജയ് സലാസ്കറുടെയും കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ ‘ഡോംഗ്രി ടു ദുബായ്’ എന്ന പുസ്തകം മുംബൈ മാഫിയയുടെ 60 വർഷത്തെ സമ്പൂർണ ചരിത്രം വെളിപ്പെടുത്തുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘മുംബൈ മാഫിയ: പൊലീസ് Vs അണ്ടർവേൾഡ്’ ഉൾപ്പെടെ പൊലീസും അധോലോകവുമായുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്.
ഒരേ ബാച്ചിൽ സർവീസിൽ കയറിയ രണ്ട് ഇൻസ്പെക്ടർമാർ. ട്രെയിനിങ് കാലം മുതൽ ഇരട്ടകളെപ്പോലെ ഒരുമിച്ച് നടന്നവർ. ഒരാൾ സർവീസിലിരിക്കെ സ്വന്തം കൈകൊണ്ട് വെടിവച്ചു കൊന്നത് 111 പേരെ, 312 പേരെ വെടിവച്ച് കൊല്ലുന്നതിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. രണ്ടാമത്തെയാൾ വെടിവച്ചു കൊന്നത് 80 പേരെ. ഇവരുടെ കണ്ണിൽപ്പെടാതിരിക്കാൻ അധോലോകത്തെ വമ്പൻമാർ വരെ ഓടിയൊളിച്ചു. മുംബൈ അധോലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കൻമാരായിരുന്ന ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ, അരുൺ ഗാവ്‌ലി തുടങ്ങിയവർ അക്ഷരാർഥത്തിൽ വിറച്ചത് 1983 മഹാരാഷ്ട്ര പൊലീസ് ഇൻസ്പെക്ടർ ബാച്ചിൽനിന്ന് പുറത്തിറങ്ങിയ പ്രദീപ് ശർമ, വിജയ് സലാസ്കർ എന്നീ എൻകൗണ്ടർ സ്പെഷലിസ്റ്റുകൾക്ക് മുന്നിൽ മാത്രമാണ്. ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും ഇടക്കാലത്ത് വേർപിരിഞ്ഞെങ്കിലും അധോലോകത്ത് ആശ്വസിക്കാൻ ഒന്നുമില്ലായിരുന്നു. കാരണം, അവർ കൂടുതൽ വാശിയോടെ ദാവൂദിന്റെയും ഗാവ്‌ലിയുടെയും ഛോട്ടാരാജന്റെയും സംഘാംഗങ്ങളെ കൊന്നു തള്ളിക്കൊണ്ടിരുന്നു. വിജയ് സലാസ്കർ 2008ൽ മുംബൈ ഭീകരാക്രമണ സമയത്ത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. പ്രദീപ് ശർമയാകട്ടെ ആദ്യം സർവീസിൽനിന്ന് പുറത്താക്കപ്പെട്ട് ജയിലിൽ പോകുകയും പിന്നീട് കുറ്റവിമുക്തനായി തിരിച്ചെത്തുകയും ചെയ്തശേഷം ജോലി രാജി വച്ചു. ഒരു കാര്യം ഉറപ്പാണ്, മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധ പ്രവൃത്തികളും ഇവർക്കെതിരായ ആരോപണങ്ങളായി നിലനിൽക്കുമ്പോഴും, ഏതെങ്കിലുമൊരു അധോലോക സംഘത്തിന്റെ ഇരയായി ഏതു നിമിഷവും നിങ്ങൾ കൊല്ലപ്പെടാമെന്ന ഭീതിയിൽനിന്ന് മുംബൈ നഗരത്തെ രക്ഷിച്ചത് ശർമയും സലാസ്കറും അടക്കമുള്ള ഒരുപറ്റം എൻകൗണ്ടർ സ്പെഷലസിറ്റുകളാണ്. പ്രമുഖ പത്രപ്രവർത്തകനും മുംബൈ അധോലോകത്തെ ഓരോ അനക്കവും നിരീക്ഷിക്കുന്നയാളുമായ ഹുസൈൻ സെയ്ദിയുടെ ‘ദ് ക്ലാസ് ഓഫ് 83’ എന്ന പുസ്തകം പ്രദീപ് ശർമയുടെയും വിജയ് സലാസ്കറുടെയും കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ ‘ഡോംഗ്രി ടു ദുബായ്’ എന്ന പുസ്തകം മുംബൈ മാഫിയയുടെ 60 വർഷത്തെ സമ്പൂർണ ചരിത്രം വെളിപ്പെടുത്തുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘മുംബൈ മാഫിയ: പൊലീസ് Vs അണ്ടർവേൾഡ്’ ഉൾപ്പെടെ പൊലീസും അധോലോകവുമായുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്.
ഒരേ ബാച്ചിൽ സർവീസിൽ കയറിയ രണ്ട് ഇൻസ്പെക്ടർമാർ. ട്രെയിനിങ് കാലം മുതൽ ഇരട്ടകളെപ്പോലെ ഒരുമിച്ച് നടന്നവർ. ഒരാൾ സർവീസിലിരിക്കെ സ്വന്തം കൈകൊണ്ട് വെടിവച്ചു കൊന്നത് 111 പേരെ, 312 പേരെ വെടിവച്ച് കൊല്ലുന്നതിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. രണ്ടാമത്തെയാൾ വെടിവച്ചു കൊന്നത് 80 പേരെ. ഇവരുടെ കണ്ണിൽപ്പെടാതിരിക്കാൻ അധോലോകത്തെ വമ്പൻമാർ വരെ ഓടിയൊളിച്ചു. മുംബൈ അധോലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കൻമാരായിരുന്ന ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ, അരുൺ ഗാവ്‌ലി തുടങ്ങിയവർ അക്ഷരാർഥത്തിൽ വിറച്ചത് 1983 മഹാരാഷ്ട്ര പൊലീസ് ഇൻസ്പെക്ടർ ബാച്ചിൽനിന്ന് പുറത്തിറങ്ങിയ പ്രദീപ് ശർമ, വിജയ് സലാസ്കർ എന്നീ എൻകൗണ്ടർ സ്പെഷലിസ്റ്റുകൾക്ക് മുന്നിൽ മാത്രമാണ്. ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും ഇടക്കാലത്ത് വേർപിരിഞ്ഞെങ്കിലും അധോലോകത്ത് ആശ്വസിക്കാൻ ഒന്നുമില്ലായിരുന്നു. കാരണം, അവർ കൂടുതൽ വാശിയോടെ ദാവൂദിന്റെയും ഗാവ്‌ലിയുടെയും ഛോട്ടാരാജന്റെയും സംഘാംഗങ്ങളെ കൊന്നു തള്ളിക്കൊണ്ടിരുന്നു. വിജയ് സലാസ്കർ 2008ൽ മുംബൈ ഭീകരാക്രമണ സമയത്ത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. പ്രദീപ് ശർമയാകട്ടെ ആദ്യം സർവീസിൽനിന്ന് പുറത്താക്കപ്പെട്ട് ജയിലിൽ പോകുകയും പിന്നീട് കുറ്റവിമുക്തനായി തിരിച്ചെത്തുകയും ചെയ്തശേഷം ജോലി രാജി വച്ചു. ഒരു കാര്യം ഉറപ്പാണ്, മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധ പ്രവൃത്തികളും ഇവർക്കെതിരായ ആരോപണങ്ങളായി നിലനിൽക്കുമ്പോഴും, ഏതെങ്കിലുമൊരു അധോലോക സംഘത്തിന്റെ ഇരയായി ഏതു നിമിഷവും നിങ്ങൾ കൊല്ലപ്പെടാമെന്ന ഭീതിയിൽനിന്ന് മുംബൈ നഗരത്തെ രക്ഷിച്ചത് ശർമയും സലാസ്കറും അടക്കമുള്ള ഒരുപറ്റം എൻകൗണ്ടർ സ്പെഷലസിറ്റുകളാണ്. പ്രമുഖ പത്രപ്രവർത്തകനും മുംബൈ അധോലോകത്തെ ഓരോ അനക്കവും നിരീക്ഷിക്കുന്നയാളുമായ ഹുസൈൻ സെയ്ദിയുടെ ‘ദ് ക്ലാസ് ഓഫ് 83’ എന്ന പുസ്തകം പ്രദീപ് ശർമയുടെയും വിജയ് സലാസ്കറുടെയും കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ ‘ഡോംഗ്രി ടു ദുബായ്’ എന്ന പുസ്തകം മുംബൈ മാഫിയയുടെ 60 വർഷത്തെ സമ്പൂർണ ചരിത്രം വെളിപ്പെടുത്തുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘മുംബൈ മാഫിയ: പൊലീസ് Vs അണ്ടർവേൾഡ്’ ഉൾപ്പെടെ പൊലീസും അധോലോകവുമായുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്.
ഒരേ ബാച്ചിൽ സർവീസിൽ കയറിയ രണ്ട് ഇൻസ്പെക്ടർമാർ. ട്രെയിനിങ് കാലം മുതൽ ഇരട്ടകളെപ്പോലെ ഒരുമിച്ച് നടന്നവർ. ഒരാൾ സർവീസിലിരിക്കെ സ്വന്തം കൈകൊണ്ട് വെടിവച്ചു കൊന്നത് 111 പേരെ, 312 പേരെ വെടിവച്ച് കൊല്ലുന്നതിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. രണ്ടാമത്തെയാൾ വെടിവച്ചു കൊന്നത് 80 പേരെ. ഇവരുടെ കണ്ണിൽപ്പെടാതിരിക്കാൻ അധോലോകത്തെ വമ്പൻമാർ വരെ ഓടിയൊളിച്ചു. മുംബൈ അധോലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കൻമാരായിരുന്ന ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ, അരുൺ ഗാവ്‌ലി തുടങ്ങിയവർ അക്ഷരാർഥത്തിൽ വിറച്ചത് 1983 മഹാരാഷ്ട്ര പൊലീസ് ഇൻസ്പെക്ടർ ബാച്ചിൽനിന്ന് പുറത്തിറങ്ങിയ പ്രദീപ് ശർമ, വിജയ് സലാസ്കർ എന്നീ എൻകൗണ്ടർ സ്പെഷലിസ്റ്റുകൾക്ക് മുന്നിൽ മാത്രമാണ്.
ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും ഇടക്കാലത്ത് വേർപിരിഞ്ഞെങ്കിലും അധോലോകത്ത് ആശ്വസിക്കാൻ ഒന്നുമില്ലായിരുന്നു. കാരണം, അവർ കൂടുതൽ വാശിയോടെ ദാവൂദിന്റെയും ഗാവ്‌ലിയുടെയും ഛോട്ടാരാജന്റെയും സംഘാംഗങ്ങളെ കൊന്നു തള്ളിക്കൊണ്ടിരുന്നു. വിജയ് സലാസ്കർ 2008ൽ മുംബൈ ഭീകരാക്രമണ സമയത്ത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. പ്രദീപ് ശർമയാകട്ടെ ആദ്യം സർവീസിൽനിന്ന് പുറത്താക്കപ്പെട്ട് ജയിലിൽ പോകുകയും പിന്നീട് കുറ്റവിമുക്തനായി തിരിച്ചെത്തുകയും ചെയ്തശേഷം ജോലി രാജി വച്ചു. ഒരു കാര്യം ഉറപ്പാണ്, മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധ പ്രവൃത്തികളും ഇവർക്കെതിരായ ആരോപണങ്ങളായി നിലനിൽക്കുമ്പോഴും, ഏതെങ്കിലുമൊരു അധോലോക സംഘത്തിന്റെ ഇരയായി ഏതു നിമിഷവും നിങ്ങൾ കൊല്ലപ്പെടാമെന്ന ഭീതിയിൽനിന്ന് മുംബൈ നഗരത്തെ രക്ഷിച്ചത് ശർമയും സലാസ്കറും അടക്കമുള്ള ഒരുപറ്റം എൻകൗണ്ടർ സ്പെഷലസിറ്റുകളാണ്. പ്രമുഖ പത്രപ്രവർത്തകനും മുംബൈ അധോലോകത്തെ ഓരോ അനക്കവും നിരീക്ഷിക്കുന്നയാളുമായ ഹുസൈൻ സെയ്ദിയുടെ ‘ദ് ക്ലാസ് ഓഫ് 83’ എന്ന പുസ്തകം പ്രദീപ് ശർമയുടെയും വിജയ് സലാസ്കറുടെയും കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ ‘ഡോംഗ്രി ടു ദുബായ്’ എന്ന പുസ്തകം മുംബൈ മാഫിയയുടെ 60 വർഷത്തെ സമ്പൂർണ ചരിത്രം വെളിപ്പെടുത്തുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘മുംബൈ മാഫിയ: പൊലീസ് Vs അണ്ടർവേൾഡ്’ ഉൾപ്പെടെ പൊലീസും അധോലോകവുമായുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്.
∙ എൻകൗണ്ടറുകളുടെ തുടക്കം
ഹാജി മസ്താൻ, കരീംലാല, വരദരാജ മുതലിയാർ തുടങ്ങി മുംബൈ അടക്കിഭരിച്ച ആദ്യകാല ഡോണുകളുടെ കാലം മുതൽ ഇവരെ മൂവരെയും പിന്നിലാക്കി ദാവൂദ് ഇബ്രാഹിം കരുത്തനായി മാറിയ ആദ്യ വർഷങ്ങളിൽ വരെ, കേസെടുക്കുക, അറസ്റ്റ് ചെയ്യുക, കോടതിയിൽ ഹാജരാക്കുക എന്നതിൽ കവിഞ്ഞ് പൊലീസും അധോലോകവും തമ്മിൽ കാര്യമായ ശത്രുത ഒന്നുംതന്നെ ഇല്ലായിരുന്നു. അധോലോകത്തെ നേരിടാനുള്ള ധൈര്യമോ സംഘബലമോ ഇല്ലാതിരുന്നതും പലരും മാഫിയ തലവന്മാരിൽനിന്ന് പണം വാങ്ങിയിരുന്നതുമാണ് കാരണം. എന്നാൽ, ഒട്ടേറെ കൊലപാതകങ്ങളും കൊള്ളയും നടത്തി മുംബൈ നഗരത്തെ വിറപ്പിച്ച മനോഹർ അർജുൻ സുർവേ എന്ന മന്യ സുർവേ 1982 ജനുവരി 11ന് വഡാലയിൽ വച്ച് പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഇതായിരുന്നു മുംബൈയുടെ ചരിത്രത്തിലെ ആദ്യത്തെ എൻകൗണ്ടർ കൊലപാതകം.
കരീംലാലായുടെ പത്താൻ ഗ്യാങ്ങിനുവേണ്ടി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ സബീർ ഇബ്രാഹിമിനെ വെടിവച്ച് കൊന്നയാളാണ് മന്യ സുർവേ. ദാവൂദ് അടക്കം പലരും മന്യയെ തീർക്കാനായി ശ്രമിച്ചെങ്കിലും തൊടാൻ പോലും കഴിഞ്ഞില്ല. ബിരുദധാരിയായിരുന്ന സുർവേ വിദ്യാഭ്യാസമുള്ള ഡോൺ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊലപാതകമോ കവർച്ചയോ മാത്രമല്ല സ്വന്തം യാത്രകൾ പോലും മറ്റാർക്കും പിടികിട്ടാത്തവിധം ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള അയാളുടെ മിടുക്ക് അപാരമായിരുന്നു. അതുകൊണ്ടാണ് സഹോദരൻ സബീറിനെ തന്നെ കൊന്നു തള്ളിയിട്ടും മന്യയെ ദാവൂദിന്റെ ഡി കമ്പനിക്കും അവരുടെ ഉന്നം തെറ്റാത്ത ഷൂട്ടർമാർക്കും കണ്ടെത്താൻ കഴിയാതെ വന്നത്. എന്നാൽ, ഇനിയും മുന്നോട്ട് പോയാൽ മന്യ സുർവേ തങ്ങൾക്ക് ഭീഷണിയാകുമെന്ന് പൊലീസ് ഭയന്നു. കാരണം, ചില പൊലീസ് ഇൻസ്പെക്ടർമാരെ പോലും അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സുർവേയെ പൂട്ടാനുള്ള പദ്ധതി തയാറാക്കിയത് അന്ന് കമ്മിഷണറായിരുന്ന ജൂലിയ റിബയ്റേയായിരുന്നു. അദ്ദേഹം രൂപീകരിച്ച സ്പെഷൽ സ്ക്വാഡിൽ സീനിയർ ഇൻസ്പെക്ടർ ഐസക് സാംസൺ, ഇൻസ്പെക്ടർ യശ്വന്ത് ഭിഡെ, സബ് ഇൻസ്പെക്ടർമാരായ രാജ തമ്പാത്, സഞ്ജയ് പരാൻഡെ, ഇഷക് ഭഗ്‌വാൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
വഡാലയിലെ അംബേദ്കർ കോളജിനടുത്ത് കാമുകിയെ കാണാൻ സുർവേ എത്തുമെന്ന് അറിഞ്ഞ് പൊലീസ് അവിടെ വേഷം മാറി നിലയുറപ്പിച്ചു. കാത്തു നിന്ന കാമുകിക്ക് അടുത്തു തന്നെ പ്രഫസറുടെയും യാത്രക്കാരുടെയുമൊക്കെ വേഷത്തിൽ നിന്നിരുന്നവർ പൊലീസ് ആയിരുന്നു. ചെറുപ്പക്കാരായ തമ്പാതും ഭഗ്‌വാനും ജീൻസും ടീഷർട്ടുമൊക്കെ ധരിച്ച് വിദ്യാർഥി വേഷത്തിൽ അതുവഴി കറങ്ങി നടന്നു. പുസ്തകങ്ങളുടെ ഉള്ളു തുരന്ന് തോക്കുകൾ അതിൽ തിരുകി വച്ചിരുന്നു. രാവിലെ 10.45ന് സുർവേ കാറിൽ വന്നിറങ്ങിയപ്പോൾ തന്നെ പൊലീസ് നിമിഷനേരം കൊണ്ട് അയാളെ വളഞ്ഞു. അപകടം തിരിച്ചറിഞ്ഞ സുർവേ തോക്കെടുത്തപ്പോഴേക്കും തമ്പാതും ഭഗ്‌വാനും തൊട്ടടുത്ത കാറിനു മറവിലേക്ക് ഞൊടിയിടയിൽ മറഞ്ഞു. സുർവേ കാഞ്ചി വലിക്കുന്നതിന് മുൻപു തന്നെ കാറിന്റെ മറവിൽനിന്ന് ഇരുവരും മൂന്നു തവണ വീതം നിറയൊഴിച്ചു. വെടിയേറ്റ് വീഴാനൊരുങ്ങിയ സുർവേ സ്ഥിരമായി കാലുറയിൽ സൂക്ഷിക്കുന്ന ആസിഡ് കുപ്പി തപ്പിനോക്കിയെങ്കിലും പാഞ്ഞെത്തിയ മറ്റ് പൊലീസുകാർ അയാളെ കീഴടക്കി. ആശുപത്രിലേക്കുള്ള വഴിയിൽ തന്നെ സുർവേ മരിച്ചു. അതൊരു തുടക്കമായിരുന്നു. സുർവേയുടെ സഹായി ഷേക്കിനെയും തമ്പാതും ഭഗ്‌വാനും ചേർന്ന് വെടിവച്ചു കൊന്നു. ഇരുവർക്കും ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ മെഡലും ലഭിച്ചു. മാഫിയകളെ ഒതുക്കാൻ ഏറ്റവും നല്ല വഴി എൻകൗണ്ടർ ആണെന്ന് ഇതോടെ പൊലീസ് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ ഫലമായിരുന്നു 1983 ഇൻസ്പെക്ടർ ബാച്ചിൽ നിന്ന് പ്രദീപ് ശർമ, വിജയ് സലാസ്കർ തുടങ്ങി ഒരുപറ്റം എൻകൗണ്ടർ സ്പെഷലിസ്റ്റുകൾ പരിശീലനം നേടി പുറത്തിറങ്ങിയത്.
∙ ആദ്യ വെടി പൊട്ടിച്ചത് സലാസ്കർ
മുംബൈ പൊലീസിൽ ഒട്ടേറെ എൻകൗണ്ടർ സ്പഷലിസ്റ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സലാസ്കറും പ്രദീപ് ശർമയും നൽകിയത്ര ഭയം മറ്റൊരാളും മാഫിയകൾക്ക് നൽകിയിട്ടില്ല. എന്തും ചെയ്യാനുള്ള ധൈര്യമുള്ളവരാണ് അധോലോകത്തിന്റെ ശക്തി. എന്നാൽ, അവരെപ്പോലും വെല്ലുന്ന ധൈര്യവും, മുംബൈയിലെ ചേരികൾ മുതൽ പഞ്ചനക്ഷത്ര സൗധങ്ങളിൽ വരെ ഇരുവരും സൃഷ്ടിച്ച നൂറുകണക്കിന് ‘ഇൻഫോർമർ’മാരുടെ ശൃംഖലയുമാണ് ഇവരെ വ്യത്യസ്തരാക്കിയത്. പരിശീലനത്തിന് ശേഷം സലാസ്കർ ആദ്യം ജോലിയിൽ ചേർന്നത് മുംബൈ മലാട് സ്റ്റേഷനിലായിരുന്നു. യുപി സ്വദേശിയായ പ്രദീപ് ശർമയിൽനിന്ന് വ്യത്യസ്തമായി മുംബൈയിൽ തന്നെ ജനിച്ചു വളർന്ന സലാസ്കർക്ക് ആ തെരുവുകൾ ചിരപരിചിതമായിരുന്നു. ജോലിയിൽ ചേരുന്നതിന് മുൻപ് പ്രദേശത്തെ ശിവസേനയുടെ പ്രധാന നേതാവുകൂടിയായിരുന്നു സലാസ്കർ.
സ്റ്റേഷനിൽ ചാർജെടുത്ത് ആദ്യം ചെറിയ ചെറിയ കേസുകൾ പിന്തുടർന്നിരുന്ന സലാസ്കറെ ‘രാജാ ഷഹാബുദ്ദീൻ’ എന്ന, മലാട് പ്രദേശത്തെ പ്രധാന ഡോണിനെ പിടികൂടാൻ വെല്ലുവിളിച്ചത് മേലുദ്യോഗസ്ഥനാണ്. ഒട്ടേറെ കേസുകളിൽ പ്രതിയായ അയാളെ പൊലീസിന് ഒരിക്കൽ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വെല്ലുവിളി സ്വീകരിച്ച സലാസ്കർ രാജ വരുന്നു എന്ന് മുൻകൂട്ടി മനസ്സിലാക്കി അയാളുടെ വഴിയിൽ കാത്തിരുന്നു. ബൈക്കിൽ രാജ വരുന്നതുകണ്ട് സലാസ്കർ റോഡിലേക്ക് ഇറങ്ങിയതോടെ രാജ ബൈക്ക് വെട്ടിത്തിരിച്ച് ഓടിച്ചുപോയി. തന്റെ ബൈക്കിൽ സലാസ്കർ അയാളെ പിന്തുടർന്നു. മറ്റൊരു വാഹനത്തിൽ രണ്ടു പൊലീസുകാരും പിന്നാലെ ഉണ്ടായിരുന്നു. തിരക്കേറിയ ടൗണിലൂടെ വേഗത്തിൽ പായവേ മുന്നിൽ മറ്റൊരു അപകടം നടന്നു റോഡ് ബ്ലോക്കായി. ബൈക്ക് ഉപേക്ഷിച്ച് പാഞ്ഞ രാജയുടെ പിന്നാലെ സാലാസ്കർ ആളുകളെ വകഞ്ഞുമാറ്റി ഓടി. കുറേയേറെ ദൂരം ഓടി മടുത്ത രാജ മുന്നോട്ട് കുനിഞ്ഞുനിന്ന് ശ്വാസമെടുക്കുമ്പോഴേക്കും സലാസ്കർ ഓടിയെത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, പെട്ടെന്ന് അരയിൽനിന്ന് തോക്കെടുത്ത രാജ സലാസ്കറെ ഉന്നം വച്ചു. പക്ഷേ ഉന്നംപിഴയ്ക്കാത്ത ഷൂട്ടറായ സലാസ്കർക്ക് രാജ തോക്കെടുത്തതിന്റെ പാതി സമയം മതിയായിരുന്നു. അരയിൽ നിന്ന് തോക്കെടുത്ത് സലാസ്കർ മൂന്നു തവണ രാജയുടെ നെഞ്ചിലേക്ക് വെടിയുതിർത്തു. കണ്ടു നിന്നവർ അലറി വിളിച്ച് ഓടിമാറി. രാജ നടുറോഡിൽ മരിച്ചു വീണു. അങ്ങനെ സർവീസിൽ കയറി ആദ്യ വർഷം തന്നെ സലാസ്കർ ആദ്യ എൻകൗണ്ടർ നടത്തി.
∙ പ്രദീപ് ശർമയുടെ അരങ്ങേറ്റം
സർവീസിലെത്തി ഏഴു വർഷത്തിന് ശേഷമാണ് പ്രദീപ് ശർമ തന്റെ ആദ്യത്തെ എൻകൗണ്ടർ നടത്തുന്നത്. 1990ൽ ഘട്കോപ്പർ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു അത്. ഒരു ദിവസം ജോലി പൂർത്തിയാക്കി ഇറങ്ങാൻ നിൽക്കുകയായിരുന്ന പ്രദീപ് ശർമയ്ക്ക് ഒരു കോൾ വന്നു. ഇൻഫോർമർമാരിൽ ഒരാളായിരുന്നു അത്. വിക്രോളിയിലെ പംഖേ ഷാ ദർഗയുടെ മുന്നിൽ പ്രദേശത്തെ പ്രധാന ക്രിമിനലുകളായ ജാവേദ് ഖാൻ, രാജു എന്നിവർ വയോധികരായ ദമ്പതികളെ ഉപദ്രവിച്ച് വീട്ടിൽനിന്ന് ഇറക്കി വിടുന്നു എന്നായിരുന്നു സന്ദേശം. മാഫിയകൾക്കു വേണ്ടി പണം വാങ്ങി ആളുകളെ വെടിവച്ച് കൊല്ലുകയായിരുന്നു ജാവേദിന്റെയും രാജുവിന്റെയും പ്രധാന ജോലി. ഭർത്താവിനു മുന്നിലിട്ട് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഭർത്താവിന്റെ കഴുത്തറത്തു കൊന്നതടക്കം നിഷ്ഠൂരമായ കൃത്യങ്ങൾ ചെയ്യാൻ ഇരുവർക്കും ഒരു മടിയും ഉണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുൻപ് ഔറംഗബാദിലെ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ടയാളുകൂടിയായിരുന്നു ജാവേദ്.
വിവരം ലഭിച്ച് ഉടൻ തന്നെ ശർമയും മൂന്ന് കോൺസ്റ്റബിൾമാരും പൊലീസ് വാനിൽ അവിടേക്ക് കുതിച്ചു. പൊലീസ് എത്തുമ്പോൾ ജാവേദ് ഒരു കാറിൽ ചാരി തോക്കും പിടിച്ചു നിൽക്കുകയായിരുന്നു. രാജുവാകട്ടെ വീടിനുള്ളിൽനിന്ന് സാധനങ്ങൾ വാരിയെടുത്ത് പുറത്തേക്ക് എറിഞ്ഞുകൊണ്ടിരിക്കുന്നു. ഈ സ്ഥലം നോട്ടമിട്ട ഒരു ബിൽഡർക്കുവേണ്ടിയായിരുന്നു അതിക്രമം. പൊലീസ് ഇരുവരോടും കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, കയ്യിലിരുന്ന വാളുകൊണ്ടാണ് രാജു പ്രതികരിച്ചത്. തന്റെ അടുത്തേക്ക് വന്ന കോൺസ്റ്റബിളിനെ അയാൾ വെട്ടി. സഹായിക്കാൻ ഓടിയെത്തിയ രണ്ടാമത്തെ കോൺസ്റ്റബിളിനും വെട്ടേറ്റു. ഇരുവരും ചോരയിൽ കുളിച്ചു നിൽക്കുന്നത് കണ്ട് മൂന്നാമത്തെ കോൺസ്റ്റബിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജാവേദ് അയാളെ തടഞ്ഞ് തോക്ക് തലയ്ക്കു നേരെ ചൂണ്ടി. ഈ സമയം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ശർമ അരയിൽ നിന്ന് തോക്ക് പുറത്തെടുത്തു. ആദ്യ ഊഴം ജാവേദിനായിരുന്നു. ശർമയുടെ തോക്കിൽ നിന്ന് 3 വെടിയുണ്ടകൾ പാഞ്ഞു. ഒരെണ്ണം തോൾ ഭാഗം തുളച്ചു പുറത്തേക്ക് പോയി. ബാക്കി രണ്ടെണ്ണം നെഞ്ചിൽ തന്നെ കൊണ്ടു. അയാൾ മുന്നിലേക്ക് മൂക്കുകുത്തി വീണു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ ആദ്യം രാജുവിന് കഴിഞ്ഞില്ല. എന്നാൽ, മനസ്സിലായ നിമിഷം അയാൾ ഇരു കൈകളും ഉപയോഗിച്ച് ശർമയ്ക്കുനേരെ വാൾ ആഞ്ഞു വീശി. അപ്പോഴേക്കും അടുത്ത വെടിക്കുള്ള പൊസിഷൻ നേരെയാക്കിയ ശർമ രണ്ട് ബുള്ളറ്റ് കൂടെ പായിച്ചു. ജാവേദിന് പിന്നാലെ രാജുവും മരിച്ചു വീണു. ആ രണ്ട് കൊലകൾ വരാനിരിക്കുന്ന ഒട്ടേറെ കൊലപാതകങ്ങളുടെ തുടക്കം മാത്രമായിരുന്നു.
∙ മാഹിം തുറന്ന വഴികൾ
ഗൾഫിലേക്ക് ജോലി തേടി പോകുന്ന ചെറുപ്പക്കാരുടെ ആശ്രയ കേന്ദ്രമായിരുന്നു ആദ്യകാലത്ത് മുംബൈ. റിക്രൂട്മെന്റ് ബിസിനസ് തഴച്ചു വളർന്നതോടെ ഈ മേഖലയിൽ തട്ടിപ്പുകാരും പെരുകി. സ്വാഭാവികമായും അതിനു പിന്നിൽ അധോലോകത്തിനും പങ്കുണ്ടായിരുന്നു. പണം വാങ്ങിയ ശേഷം വീസ നൽകാതെ പറ്റിക്കുന്നതും വലിയ ശമ്പളം വാഗ്ദാനം ചെയ്തു കയറ്റി വിട്ടശേഷം ചെറിയ ജോലികൾ ചെയ്യേണ്ടി വരുന്നതും സ്ഥിരമായിരുന്നു. പറ്റിക്കപ്പെട്ടവർ ഇതേക്കുറിച്ചു ചോദിക്കാൻ വന്നാൽ അവരെ കൈകാര്യം ചെയ്തിരുന്നത് ഏജൻസികൾക്കു സംരക്ഷണം കൊടുത്തിരുന്ന അധോലോക സംഘങ്ങളുടെ ആളുകളായിരുന്നു. പ്രദീപ് ശർമ ജോലി ചെയ്തിരുന്ന മാഹിം റിക്രൂട്മെന്റ് ഏജൻസികളുടെ കേന്ദ്രമായിരുന്നു. അവിടുത്തെ അറുന്നൂറോളം ഏജൻസികൾക്ക് സംരക്ഷണം നൽകിയിരുന്നത് കരീംലാലയുടെ പത്താൻ ഗാങ്ങിലെ അംഗമായിരുന്ന സർമസ്ത് ഖാൻ ആയിരുന്നു.
മാന്യമായ വസ്ത്രം ധരിച്ച്, രണ്ട് വിദേശ നിർമിത തോക്കുകൾ അരയിൽ തിരുകി റിക്രൂട്മെന്റ് ഏജൻസികളിൽ എത്തുന്ന സർമസ്ത് ഏവരുടെയും പേടി സ്വപ്നമായി മാറിയ നാളുകള്‍. മാഹിമിലെ ഇൻഫോർമർമാരിൽനിന്ന്, സർമസ്ത് ഖാനെക്കുറിച്ചുള്ള വിവരങ്ങൾ പ്രദീപ് ശർമയ്ക്ക് ലഭിച്ചു. ഒരു ദിവസം ഒരു കോൺസ്റ്റബിളുമായി ഏജൻസികളിൽ കയറിയിറങ്ങിയിരുന്ന ശർമ അവിടെ നിൽക്കുന്ന ആജാനബാഹുവായ ഒരു ചെറുപ്പക്കാരനെ പ്രത്യേകം ശ്രദ്ധിച്ചു.
‘താങ്കളാണോ സർമസ്ത് ഖാൻ?’ പ്രദീപ് ശർമ അടുത്തെത്തി ചോദിച്ചു.
‘ആണെങ്കിൽ എന്താ?’
പരുക്കൻ മറുപടിയായിരുന്നു തിരിച്ച്. പക്ഷേ അതായിരുന്നു അയാൾ ജീവിതത്തിൽ കാണിച്ച ഏറ്റവും വലിയ അബദ്ധം. അയാൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും വേഗത്തിൽ ശർമ സർമസ്ത് ഖാന്റെ അരയിൽ ഒളിപ്പിച്ചിരുന്ന ഒരു തോക്ക് വലിച്ചെടുത്തു. ഒരു നിമിഷം സ്തബ്ധനായി തുറന്ന അയാളുടെ വായിലേക്ക് ശർമ ആ തോക്കിന്റെ ബാരൽ തള്ളിക്കയറ്റി. സർമസ്ത്ഖാന് ഒന്നു മിണ്ടാൻ പോലും കഴിഞ്ഞില്ല. എന്നാൽ, കാഞ്ചി വലിക്കുന്നതിന് പകരം ശർമ അയാളെ ആളുകളെ മുന്നിലൂടെ തന്നെ റോഡിലേക്ക് നടത്തി. അവിടെനിന്ന് ജീപ്പ് എടുക്കാതെ ആൾക്കൂട്ടത്തിന് മുന്നിലൂടെ വായിൽ തോക്ക് തിരുകി തന്നെ സ്റ്റേഷനിലേക്ക് നടന്നു. ചുറ്റും കൂടിയ ജനം ആർപ്പു വിളിച്ചു. സ്റ്റേഷനിൽ എത്തുമ്പോഴേക്കും വൻ ജനക്കൂട്ടം അവരെ അനുഗമിച്ചിരുന്നു. പത്താൻ ഗാങ് അംഗം എന്ന നിലയിൽ സമർമസ്ത് ഉണ്ടാക്കിയ ‘എല്ലാവരും പേടിക്കുന്നവൻ’ ഇമേജ് ഇതോടെ ഇല്ലാതായി.
ഈ സംഭവം. ശർമയെ മുംബൈയിലെങ്ങും പ്രശസ്തനാക്കി. എന്നാൽ, സർമസ്തിനെക്കൊണ്ടുള്ള ശരിയായ ഉപയോഗം വരുന്നതേയുണ്ടായിരുന്നുള്ളൂ. ദിവസങ്ങളോളം രാത്രികളിൽ അയാളെ നിർത്തിപ്പൊരിച്ച ശർമ, മുംബൈ മാഫിയയുടെ ഉള്ളുകളികൾ മുഴുവൻ മനസ്സിലാക്കിയെടുത്തു. പ്രത്യേകമായി കരീംലാലയുടെ പത്താൻ ഗാങ്ങിനെക്കുറിച്ചും ദാവൂദ് സംഘവുമായുള്ള ഏറ്റുമുട്ടലുകളുടെ വിവരങ്ങളുമെല്ലാം ഡയറിയിൽ കുറിച്ചു വച്ചു. നഗരത്തിലെ ചില ബാറുകളാണ് ഗാങ് അംഗങ്ങളുടെ രാത്രിത്താവളമെന്നു കണ്ടെത്തിയ അദ്ദേഹം മദ്യപിച്ച് ലക്കുകെട്ട് ഇറങ്ങി വരുന്ന ക്രിമിനലുകളെ വാഹനം പരിശോധിച്ച് പിടികൂടാൻ തുടങ്ങി. പതിയെപ്പതിയെ ശർമ ഒരു കാര്യം മനസ്സിലാക്കി, മുംബൈ നഗരം വൃത്തിയാക്കണമെങ്കിൽ ആദ്യം ഗാങ്സ്റ്റേഴ്സിനെ ഇല്ലാതാക്കണം. അതിന് നഗരത്തിലെ ഏറ്റവും ശക്തമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വന്തം ഡി കമ്പനിയെ തന്നെ ശർമ ലക്ഷ്യംവച്ചു.
∙ സലാസ്കറും ശർമയും ഒന്നിക്കുന്നു
എൺപതുകളുടെ അവസാനം ദാവൂദ് ദുബായിലേക്ക് രക്ഷപ്പെട്ടു. ഇതോടെ മുംബൈ നഗരത്തിൽ പിടിമുറുക്കാൻ അരുൺ ഗാവ്‌ലിയുടെ സംഘം ശ്രമം തുടങ്ങി. എന്നാൽ ദുബായിലിരുന്ന് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ദാവൂദ് ഒട്ടും വിട്ടുകൊടുത്തില്ല. ഇത് മുംബൈയിൽ അധോലോക സംഘങ്ങൾ തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിന് വഴി തുറന്നു. ദാവൂദിന്റെ സഹോദരീ ഭർത്താവ് ഇബ്രാഹിം പാർക്കറെ കൊലപ്പെടുത്തിയ ഗാവ്‌ലിയുടെ ആളുകളെ കൊല്ലാൻ ജെ.ജെ. ആശുപത്രിക്കുള്ളിൽ ഡി കമ്പനി നടത്തിയ വെടിവയ്പിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ കൊല്ലപ്പെട്ടതോടെ പോരാട്ടം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിൽ എത്തി. ഈ സമയത്താണ് ബാന്ദ്രയിലെ ക്രൈബ്രാഞ്ച് യൂണിറ്റ് 7ൽ സലാസ്കറും ശർമയും ഒരുമിച്ച് നിയമിക്കപ്പെട്ടത്. ശക്തമായ ഇൻഫോർമർ നെറ്റ്‌വർക്ക് വഴി ഇരുവരും അധോലോക സംഘങ്ങളെ പിന്തുടർന്നുകൊണ്ടേയിരുന്നു. ഗാവ്‌ലി ഗാങ്ങിനെക്കൂടാതെ ദാവൂദിന്റെ മേധാവിത്വം ചോദ്യം ചെയ്ത് അമർ നായ്കിന്റെ ഗാങ്ങും ഈ സമയം മുംബൈയിൽ ശക്തിപ്രാപിച്ചു. സമ്പന്ന വ്യവസായിയായ കൃഷ്ണപിള്ളയായിരുന്നു അമർനായ്കിനു പിന്നിലെ ശക്തി. ഇവരുടെ ശല്യം രൂക്ഷമായതോടെ കൃഷണപിള്ളയെ വീഴ്ത്താൻ ദാവൂദ് തീരുമാനിച്ചു. വിക്രോളി മേഖലയിലെ ക്രിമിനൽ സഹോദരങ്ങളായ ഗണേഷ് കുഞ്ചിക്കുർവേ, സുബാഷ് കുഞ്ചിക്കുർവേ എന്നിവരെ ദാവൂദ് ദൗത്യം ഏൽപ്പിച്ചു. മകഡ്‌വാല എന്ന ജാതിപ്പേര് ചേർത്ത് ‘മകഡ്‌വാല ബ്രദേഴ്സ്’ എന്നാണ് ഇരുവരും അറിപ്പെട്ടിരുന്നത്. വെറും തെരുവ് ക്രിമിനലുകളായ സഹോദരന്മാർ തന്നെ തൊടാൻ ധൈര്യപ്പെടില്ലെന്നാണ് കൃഷ്ണപിള്ള കരുതിയിരുന്നത്. എന്നാൽ, ഏറ്റെടുത്ത ദൗത്യം മക്ഡ്‌വാല സഹോദരൻമാർ പൂർത്തിയാക്കി. കൃഷ്ണപിള്ള കൊല്ലപ്പെട്ടു.
എകെ 56 തോക്കുമായി കാറിൽ കറങ്ങി നടക്കുന്ന മകഡ്‌വാല സഹോദരന്മാരുടെ മുഖത്തുപോലും നോക്കാൻ ഒരു പൊലീസുകാരനും ധൈര്യപ്പെട്ടിരുന്നില്ല. 36 വെടിവയ്പ്പ് കേസുകൾ സുബാഷിനെതിരെ മാത്രമുണ്ടായിരുന്നു. ബോളിവുഡിൽ അക്കാലത്ത് സജീവമായിരുന്ന പാക്കിസ്ഥാനി നടിയെ ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ച സുബാഷിനെതിരെ ഒരു പരാതി പോലും കൊടുക്കാൻ നടിക്ക് ധൈര്യമില്ലായിരുന്നു. മകഡ്‌വാല സഹോദരന്മാരുടെ ക്രൂരതകൾ ക്രൈംബ്രാഞ്ച് യൂണിറ്റ് 7ലും എത്തി. ഒരുദിവസം സലാസ്കർക്ക് നർകോട്ടിക് സെല്ലിലെ ഒരു വനിതാ പൊലീസ് ഓഫിസറുടെ കോൾ ലഭിച്ചു. മകഡ്‌വാല സഹോദരൻമാർ സ്ഥിരമായി സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പറാണ് അവർ കൈമാറിയത്. മകഡ്‌വാല സഹോദരന്മാരോട് പകരം വീട്ടാൻ ഇറങ്ങിത്തിരിച്ച് മറ്റൊരു കേസിൽ പിടിയിലായ കൃഷ്ണപിള്ളയുടെ മകൻ കുമാറിൽനിന്നാണ് ഈ നമ്പർ ലഭിച്ചത്. യൂണിറ്റിലെ മറ്റാരും അറിയാതെ സലാസ്കർ ഈ നമ്പർ ശർമയ്ക്ക് കൈമാറി. വിക്രോളി മേഖലയെക്കുറിച്ച് കൂടുതൽ അറിവുള്ള ശർമ മകഡ്‌വാല സഹോദരന്മാർ സ്ഥിരമായി വരുന്ന സ്ഥലത്തെ വിശ്വസ്തരായ ഇൻഫോർമർമാർക്ക് നമ്പർ കൈമാറി. രണ്ട് ദിവസം നിരീക്ഷണം നടത്തിയെങ്കിലും സഹോദരന്മാരെ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ, 1993 മേയ് 6ന് വൈകിട്ട് ശർമയുടെ ഇൻഫോർമറിൽനിന്ന് ആ സുപ്രധാന വിവരമെത്തി. മകഡ്‌വാല സഹോദരന്മാരുടെ നീല മാരുതി 800 പാർക്സൈറ്റ് മേഖലയിൽ എത്തിയിട്ടുണ്ട്. ഉടൻ തന്നെ സലാസ്കറും ശർമയും യൂണിറ്റ് ചീഫ് ശങ്കർ കാംബ്ലെയും തോക്കുമായി തയാറെടുത്തു. പുറത്തിറങ്ങുമ്പോൾ ജീപ്പ് താൻ ഓടിക്കാമെന്ന് സാലാസ്കർ പറഞ്ഞു. സലാസ്കറിന്റെ ഡ്രൈവിങ് സ്കിൽ അന്നേ പ്രശസ്തമായിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വാഹനമോടിക്കാൻ സലാസ്കർക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ശർമ മുൻസീറ്റിലും കാംബ്ലെ പിൻസീറ്റിലുമായി അവർ പാർക്സൈറ്റിലേക്ക് കുതിച്ചു. സ്ഥലത്ത് എത്തുമ്പോൾ നീല മാരുതി കോംപൗണ്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങി വരുന്നു. സലാസ്കർ ജീപ്പ് വെട്ടിച്ച് കാറിന്റെ മുന്നിലേക്ക് ഇരച്ചു കയറ്റി നിർത്തി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ശർമയും സലാസ്കറും കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞു. മകഡ്‌വാല ബ്രദേഴ്സ്! അപകടം മണത്ത സഹോദരന്മാർ കാർ വെട്ടിച്ച് റോഡിലിറക്കി കുതിച്ചു പാഞ്ഞു. സലാസ്കർ ജീപ്പുമായി പിന്നാലെയും.
ഓട്ടത്തിനിടയിൽ വെടിയുതിർക്കാൻ ശർമ ശ്രമിച്ചെങ്കിലും പെട്ടെന്നുള്ള വളവുകളും തടസ്സങ്ങളും കാരണം സാധിച്ചില്ല. കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ എതിരെ വന്ന മറ്റൊരു കാറിൽ ഇടിക്കാതിരിക്കാൻ സലാസ്കർ ജീപ്പ് വെട്ടിച്ചു. ജീപ്പിന്റെ ഗ്ലാസിനുള്ളിലൂടെ വെടിയുതിർക്കാൻ സലാസ്കർ ആവശ്യപ്പെട്ടു. എന്നാൽ, അത് അപകടമാണെന്ന് വാദിച്ച ശർമ തയാറായില്ല. ഒടുവിൽ പെട്ടെന്ന് കിട്ടിയ ഒരു അവസരത്തിൽ സാലാസ്കർ ജീപ്പ് കാറിനൊപ്പം എത്തിച്ചു, ശേഷം ജീപ്പിന്റെ ഇടതുവശം കാറിന്റെ വലതുവശം ചേർത്ത് ഇടിപ്പിച്ചു. നിയന്ത്രണം തെറ്റിയ കാർ റോഡിൽ നിന്ന് ഇറങ്ങി സമീപത്തെ മരത്തിൽ ഇടിച്ചു. ഇടിയുടെ ആഘാതം ഒതുങ്ങും മുൻപ് കാറിൽനിന്ന് എകെ 56 ശബ്ദിച്ചു തുടങ്ങി. തയാറായി ഇരുന്ന ശർമ ജീപ്പിനുള്ളിൽനിന്നുതന്നെ തന്റെ 9എംഎം കാർബൈൻ റൈഫിൾ കാറിനു നേരെ ഉന്നം പിടിച്ചു. ജീപ്പിന്റെ ഗ്ലാസ് തകർത്ത് വെടിയുണ്ടകൾ പാഞ്ഞു. പുറത്തിറങ്ങിയ സലാസ്കർ കാറിന്റെ വലതു വശത്തേക്കും കാംബ്ലേ ഇടതുവശത്തേക്കും ബുള്ളറ്റ് പായിച്ചു. നിമിഷങ്ങൾക്കകം കാർ അരിപ്പ പോലെയായി. തോക്കിലെ മുഴുവൻ വെടിയുണ്ടകളും തീരും വരെ മൂവരും വെടിയുതിർത്തു. ഡ്രൈവർ സീറ്റിൽ നിന്ന് സുബാഷിന്റെയും അടുത്ത സീറ്റിൽനിന്ന് ഗണേഷിന്റെയും മൃതദേഹം കണ്ടെത്തി. കൂടാതെ പിൻസീറ്റിലിരുന്ന ഇവരുടെ കൂട്ടാളി ചന്ദ്രകാന്തും വെടിവയ്പിൽ മരിച്ചു. പ്രദീപ് ശർമ, സലാസ്കർ സഖ്യത്തിന്റെ ഖ്യാതി ഇതോടെ കുതിച്ചുയർന്നു. എന്നാൽ, എൻകൗണ്ടറിന്റെ പേരിൽ എപ്പോഴും ഖ്യാതി മാത്രമല്ല, ജനക്കൂട്ടത്തിന്റെ എതിർപ്പും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
∙ ‘ പ്രദീപ് ശർമ മൂർദാബാദ്, വിജയ് സലാസ്കർ മൂർദാബാദ്’
ദാവൂദിനായി മികച്ച ഷൂട്ടർമാരെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിൽ പ്രധാനിയായിരുന്ന ശ്രീകാന്ത് ദേശായി എന്ന ശ്രീകാന്ത് മാമ. ദാവൂദിനായി ഛോട്ടാരാജനൊപ്പം പല കൊലപാതങ്ങളിലും പങ്കെടുത്തിട്ടുള്ള മാമ സ്വന്തം പ്രദേശമായ മഞ്ജരേക്കർ വാഡി നിവാസികളുടെ ആരാധനാപാത്രമായിരുന്നു. ഇയാളുടെ കീഴിൽ പ്രവർത്തിച്ചിരുന്ന നരേഷ് അവാടു, സഞ്ജയ് റാഗഡ് എന്നിവർ അശ്വിൻ നായ്ക് സംഘത്തിലെ അമിത് ഭോസ്‌ലെയെ ഒരു ഹോട്ടലിൽ കയറി വെടിവച്ചു കൊന്നു. തിരികെ ഇറങ്ങുമ്പോൾ തടയാൻ ശ്രമിച്ച പൊലീസുകാരനെയും ഇവർ വെടിവച്ചു കൊന്നു. ഇതോടെയാണ് ശ്രീകാന്ത് മാമ ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിലേക്ക് വന്നത്. ഇയാളെ പൊലീസ് ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, ലോറി ഡ്രൈവറായ ഒരു ഇൻഫോർമർ നൽകിയ വിവരമനുസരിച്ച് ഇയാൾ ഭിലാടിലെ ഒരു ഹോട്ടലിൽ ഉണ്ടെന്ന് വിവരം ലഭിച്ച് സലാസ്കറും ശർമയും അവിടേക്ക് പുറപ്പെട്ടു. ഹോട്ടലിൽ എത്തി പരിശോധിച്ചെങ്കിലും മാമ അവിടെ ഉണ്ടായിരുന്നില്ല. നിരാശരായി തിരികെ വരുന്ന വഴി സമീപത്തുള്ള ഒരു സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ നിൽക്കുന്നയാൾ മാമ ആണെന്ന് പ്രദീപ് ശർമയ്ക്ക് സംശയം തോന്നി. സലാസ്കറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഇരുവരും ചാടിയിറങ്ങി. ശർമ പിന്നിൽ നിന്ന് ‘മാമ നിൽക്കൂ’ എന്ന് വിളിച്ചു പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ തോക്കുമായി രണ്ടുപേർ പാഞ്ഞു വരുന്നത് കണ്ട് ശ്രീകാന്ത് മാമ വേഗം തോക്കെടുത്തു വെടിയുതിർത്തു. എന്നാൽ, അതിവേഗം പ്രതികരിച്ച സലാസ്കറിന്റെയും ശർമയുടെയും റൈഫിളുകൾ മാമയുടെ ശരീരത്തെ ചിതറിപ്പിച്ചു കളഞ്ഞു.
പക്ഷേ, ശരിക്കുള്ള വെല്ലുവിളി അവസാനിച്ചിരുന്നില്ല. എൻകൗണ്ടർ കഴിഞ്ഞ് സലാസ്കർ ശർമയെ അന്ധേരിയിലെ വീട്ടിൽ വിട്ട് തിരികെ പോയി. രാവിലെ ശർമ എഴുന്നേൽക്കുന്നത് ‘പ്രദീപ് ശർമ മൂർദാബാദ്’ എന്ന മുദ്രാവാക്യംവിളി കേട്ടാണ്. മഞ്ജരേക്കർ വാഡിയിൽ നിന്നുള്ള അഞ്ഞൂറോളം പേർ അദ്ദേഹത്തിന്റെ വീടിന് താഴെ പ്രകടനമായി എത്തി പ്രതിഷേധിക്കുകയാണ്. പുതുതായി താമസം തുടങ്ങിയ വീടായിരുന്നതിനാൽ അവിടെ ടെലിഫോൺ ഇല്ലായിരുന്നു. ഓഫിസിലേക്ക് വിളിക്കണമെങ്കിൽ താഴെയിറങ്ങി അടുത്ത ബൂത്തിലെത്തണം. എന്നാൽ, ജനക്കൂട്ടം താഴെയുള്ളതിനാൽ അത് നടക്കില്ല. അതോടെ രണ്ടും കൽപിച്ച് ശർമ മാമയെ കൊന്ന അതേ റൈഫിൾ കയ്യിലെടുത്ത് താഴെയിറങ്ങി. ജനക്കൂട്ടത്തിന്റെ ആക്രോശത്തിനിടെ റൈഫിൾ ആകാശത്തേക്ക് ഉയർത്തി വെടിയുതിർത്തു. അതോടെ ആളുകൾ ഭയന്നോടി. വേഗം ബൂത്തിലെത്തിയ ശർമ ഓഫിസിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെട്ടു. മിനുറ്റുകൾക്കുള്ളിൽ പൊലീസ് വാഹനം പാഞ്ഞെത്തി. മാമയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഒരു ട്രക്കിൽ കയറ്റി പതിനായിരത്തോളം പേരുടെ അകമ്പടിയോടെയാണ് അന്ധേരിയിൽ എത്തിച്ച് സംസ്കരിച്ചത്. ആ വിലാപ യാത്രയിൽ മുഴുവൻ വിജയ് സലാസ്കർക്കും പ്രദീപ് ശർമയ്ക്കും എതിരെ ജനക്കൂട്ടം മുദ്രാവാക്യം മുഴക്കുകയായിരുന്നു.
∙ ‘ബഡ്ഡി പെയേഴ്സ്’ പിരിയുന്നു
ഇൻസ്പെക്ടർമാരുടെ സ്ഥിരം സ്ഥലംമാറ്റത്തിന്റെ ഭാഗമായി പ്രദീപ് ശർമയ്ക്ക് ആന്റി നർകോട്ടിക് സെല്ലിലേക്ക് മാറ്റമായി. അതുവരെ പല്ലുകൊഴിഞ്ഞ സിംഹമായിരുന്ന പൊലീസിലെ ഈ വിഭാഗത്തെ ശർമയുടെ വരവോടെ, ലഹരി വിൽപന നടത്തിയിരുന്ന അധോലോക സംഘങ്ങൾ ഭയന്നു തുടങ്ങി. ലഹരി മാഫിയയ്ക്കെതിരെ എന്തും ചെയ്യാനുള്ള അനുവാദം കമ്മിഷണറായിരുന്ന അർജിത് സിങ്, പ്രദീപ് ശർമയ്ക്ക് നൽകിയിരുന്നു. ബാന്ദ്ര മേഖലയിലെ ലഹരി മൊത്തക്കച്ചവടക്കാരനായ നൈജീരിയൻ സ്വദേശി ഓസ്റ്റൻ ഡോസൻ ആയിരുന്ന ശർമയുടെ ആദ്യ ഇര. ജൂനിയറായ ഒരു പൊലീസ് കോൺസ്റ്റബിളിനെ ഡോസന്റെ വിശ്വസ്തനാക്കി മാറ്റി ശർമ കെണിയൊരുക്കി. മാസങ്ങൾ നീണ്ട തയാറെടുപ്പിന് ശേഷം ലഹരി കൈമാറ്റത്തിനായി മെഹബൂബ് സ്റ്റുഡിയോ ജംക്‌ഷനിലെത്തിയ ഡോസനെ ആൾക്കൂട്ടത്തിനിടയിൽവച്ച് ശർമ വെടിവച്ചുകൊന്നു. നർകോട്ടിക് സെല്ലിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇത്തരമൊരു നടപടി. എന്നാൽ, പകൽ വെളിച്ചത്തിൽ ജനങ്ങളുടെ മുന്നിൽ നടത്തിയ വെടിവയ്പ് മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തി. അന്വേഷണ മികവിലൂടെ കേസ് തെളിയിക്കുന്നതിൽ അല്ല ആളുകളെ വെടിവച്ച് കൊല്ലുന്നതിൽ മാത്രമാണ് ശർമയ്ക്ക് കഴിവ് എന്ന വിമർശനവും ശക്തമായി. ഇതോടെ വിമർശനങ്ങൾ തെറ്റാണെന്ന് തെളിയിക്കാനായി ശർമയുടെ ശ്രമം. അങ്ങനൊരു കേസിനായി നോക്കിയിരിക്കുമ്പോഴാണ് ശർമയ്ക്ക് കപാഡിയ നഗറിലെ ഡോ. ഇംതിയാസ് ഷേക്കിനെക്കുറിച്ച് ഒരു രഹസ്യവിവരം ലഭിക്കുന്നത്.
രോഗികളെ ചികിത്സിക്കുന്ന ജനകീയ ഡോക്ടർ എന്ന മറവിൽ ലഹരിമരുന്നു കച്ചവടം നടത്തുന്നയാളാണ് ഡോ. ഇംതിയാസ് ഷേക്ക് എന്നായിരുന്നു പ്രദീപ് ശർമയ്ക്ക് ലഭിച്ചിരുന്ന വിവരം. ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ, സ്വന്തം വീടിനു പുറമെ മറ്റൊരു ഫ്ലാറ്റ് വാങ്ങി അവിടെ ലാബ് സ്ഥാപിച്ച് ഡോ. ഇംതിയാസ് ലഹരി മരുന്ന് നിർമിക്കുന്നതായി ശർമ കണ്ടെത്തി. ഉടൻ വീട് റെയ്ഡ് ചെയ്തു അയാളെ അറസ്റ്റ് ചെയ്തു. വെടിവച്ച് കൊല്ലാൻ മാത്രമല്ല തനിക്ക് അന്വേഷണ മികവും ഉണ്ടെന്ന് ശർമ കാണിച്ചുകൊടുത്തു. എന്നാൽ, 14 ദിവസത്തെ റിമാൻഡിനു ശേഷം അമ്മയുടെ മരണത്തിന്റെ പേരിൽ ഹൈക്കോടതി അനുമതിയോടെ പരോൾ നേടി പുറത്തിറങ്ങിയ ഡോ. ഇംതിയാസ് ആഫ്രിക്കയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് ഇതുവരെ ആർക്കും ഇംതിയാസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നർകോട്ടിക് സെല്ലിലെ ശർമയുടെ പ്രവർത്തനങ്ങൾ ശക്തമായതോടെ മറ്റൊരു ദുരന്തവും സംഭവിച്ചു. ലഹരി മാഫിയയ്ക്കുള്ളിൽ വിജയ് സലാസ്കർ ഇൻഫോർമർമാരായി നിലനിർത്തിയിരുന്ന പലരെയും ശർമയ്ക്ക് പിടികൂടേണ്ടി വന്നു. പലപ്പോഴും സലാസ്കറിന്റെ അഭ്യർഥന മാനിച്ച് പലരെയും ശർമ വിട്ടയച്ചു. എന്നാൽ, സലാസ്കറിന് വളരെ വേണ്ടപ്പെട്ട ഒരു ഇൻഫോർമർ ലഹരി വ്യാപാരത്തിലെ പ്രധാന കണ്ണികൂടെയായിരുന്നതിനാൽ ശർമ വിട്ടുകളയാൻ തയാറായില്ല. അവർക്കായി സലാസ്കർ പല അഭ്യർഥന നടത്തിയെങ്കിലും ശർമ വഴങ്ങിയില്ല. ഇതോടെ രണ്ടു സുഹൃത്തുക്കളും തമ്മിൽ അകന്നു. പിന്നീട് ദയാ നായ്ക് എന്ന ജൂനിയർ ഓഫിസറായിരുന്നു ശർമയുടെ ബഡ്ഡി പെയർ. 83 പേരെ വെടിവച്ച് കൊന്ന ദയാ നായ്കും പിൽക്കാലത്ത് അറിയപ്പെടുന്ന എൻകൗണ്ടർ സ്പെഷലിസ്റ്റായി.
വിവരങ്ങൾക്കു കടപ്പാട്: ദ് ക്ലാസ് ഓഫ് 83– എസ്. ഹുസെയ്ൻ സെയ്ദി, ഡോംഗ്രി ടു ദുബായ്– എസ്. ഹുസെയ്ൻ സെയ്ദി
(പ്രദീപ് ശർമയും വിജയ് സലാസ്‌കറും അകന്നെങ്കിലും മുംബൈയിലെ അധോലോക നായകന്മാരുടെ ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ തുടരുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന പല സംഭവ വികാസങ്ങളും തുടർന്ന് മുംബൈ കണ്ടു. ആ കഥകൾ നാളെ)
English Summary: Pradeep Sharma and Vijay Salaskar: Meet Mumbai's Top Encounter Specialists- Part 1