വാഷിങ്ടൻ∙ രണ്ട് വർഷത്തിനുള്ളിൽ യുഎസ് ചൈനയുമായി യുദ്ധത്തിലേർപ്പെടാമെന്ന് യുഎസ് വ്യോമസേനാ മേധാവി ജനറൽ മൈക്കൽ എ.മിനിഹാൻ. സൈനികർക്കു നൽകിയ കത്തിലാണ് എയർ മൊബിലിറ്റി കമാൻഡിന്റെ തലവൻ കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, മിനിഹാന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ രണ്ട് വർഷത്തിനുള്ളിൽ യുഎസ് ചൈനയുമായി യുദ്ധത്തിലേർപ്പെടാമെന്ന് യുഎസ് വ്യോമസേനാ മേധാവി ജനറൽ മൈക്കൽ എ.മിനിഹാൻ. സൈനികർക്കു നൽകിയ കത്തിലാണ് എയർ മൊബിലിറ്റി കമാൻഡിന്റെ തലവൻ കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, മിനിഹാന്റെ പ്രതികരണം യുഎസിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. കത്തിൽ എഴുതിയിരിക്കുന്ന തീയതി 2023 ഫെബ്രുവരി ഒന്ന് എന്നാണ്. 

2025ൽ ചൈനയുമായി യുദ്ധം ചെയ്യുമെന്ന് എനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം കത്തിൽ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് മൂന്നാം തവണയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്ടോബറിൽ വാർ കൗൺ‌സിലും രൂപീകരിച്ചു. 2024ൽ യുഎസിലും തായ്‌വാനിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഈ വേളയിൽ തായ്‌വാനിലേക്ക് കടന്നുകയറാൻ ചൈന സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്താമെന്ന് കത്തിൽ പറയുന്നു. ഇതിനായി സജ്ജമായിരിക്കണമെന്നും അദ്ദേഹം സൈനികരോട് ആവശ്യപ്പെടുന്നു. 

ADVERTISEMENT

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈന സന്ദർശിക്കാനിരിക്കുന്നതിനിടെയാണ് കത്തു പുറത്തുവന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ, ചൈനയുടെ എതിർപ്പ് അവഗണിച്ച് അന്നത്തെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് മറുപടിയായി ചൈനീസ് സൈന്യം തായ്‌വാനു മുകളിലൂടെ മിസൈലുകൾ പായിച്ചതടക്കം വലിയ തോതിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. ദ്രുതഗതിയിലുള്ള സൈനിക വിപുലീകരണം ചൂണ്ടിക്കാട്ടി, തായ്‌വാനിൽ ചൈന ആക്രമണം നടത്തിയേക്കുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് മിനിഹാന്റെ കത്ത് പുറത്തുവന്നത്. 

English Summary: Top US air force general predicts China conflict in 2025