നികുതിയിളവ്, ‘ഹരിത വിപ്ലവം’...; കേന്ദ്ര ബജറ്റ് കേൾക്കാൻ ബഹുരസം, പക്ഷേ...
വളരെ പ്രതീക്ഷയോടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിനു കാത്തിരുന്നത്. ജനങ്ങളിലും അത്തരമൊരു പ്രതീക്ഷ സൃഷ്ടിക്കുന്നതിൽ ധനമന്ത്രി ഒരു പരിധി വരെ വിജയിച്ചിരുന്നു. ബജറ്റിൽ ആകർഷണീയമായ ഒട്ടേറെ പ്രയോഗങ്ങളുണ്ടെന്നത് യാഥാർഥ്യമാണ്. പക്ഷേ അതിൽ വാചകങ്ങൾക്കാണോ അതോ സംഖ്യകൾക്കാണോ പ്രാധാന്യം നൽകിയത് എന്ന കാര്യത്തിലാണു സംശയം. ബജറ്റ് വിശകലനത്തിലേക്കു കടക്കും മുൻപ് ചില കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. അതിൽ ഒന്നാമതായി ഇന്ത്യയുടെ രാഷ്ട്രീയമാണ്. ഒൻപതു സംസ്ഥാനങ്ങളിലേക്ക് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. 2024ലാകട്ടെ ലോക്സഭ തിരഞ്ഞെടുപ്പും വരുന്നു. നിലവിലുള്ള സർക്കാർ ഭരണത്തുടർച്ച ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിനാൽത്തന്നെ രാഷ്ട്രീയപരമായി ജനത്തെ ബജറ്റിലൂടെ സ്വാധീനിക്കാനുള്ള തന്ത്രം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകാം. ഈ ലക്ഷ്യം നേടുന്നതിൽ ധനമന്ത്രി വിജയിച്ചെന്നു പറയാം. ചെലവിനത്തിലാണെങ്കിലും വരുമാന സ്രോതസ്സിലാണെങ്കിലും, പരിശോധിക്കുമ്പോൾ കയ്യടി വാങ്ങത്തക്ക അവതരണമാണു നടന്നത്. അതിനു വേണ്ടി ഇപ്പോൾ പ്രയോഗത്തിലുള്ള ചില ‘ലേബലു’കൾ വ്യാപകമായി ഉപയോഗിച്ചതും കാണാം. ഉദാഹരണത്തിന് ഹരിതം, യുവജനം, ആദിവാസിക്ഷേമം, വനിതാ ക്ഷേമം തുടങ്ങിയവ. എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ഒരു ബജറ്റാണിതെന്ന തോന്നലുണ്ടാക്കുന്നതിന് ഇതിലൂടെ ധനമന്ത്രിക്കു സാധിച്ചു. പക്ഷേ ജെൻഡർ ബജറ്റെന്നൊന്നും വിശേഷിപ്പിക്കാനാകില്ല. പല പ്രഖ്യാപനങ്ങളും ഒരു രാഷ്ട്രീയ പ്രൊപ്പഗാന്‍ഡ പോലെയാണ് തോന്നുന്നത്. ബജറ്റിലൂടെയല്ല, ബജറ്റ് പ്രസംഗത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിച്ചുവെന്നു തന്നെ പറയാം.

രണ്ടാമതായി പറയാനുള്ളത് രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ നിലവിലെ അവസ്ഥയെപ്പറ്റിയാണ്. കോവിഡിനെ ഉൾപ്പെടെ മറികടന്ന് ഇന്ത്യയുടെ സമ്പദ്ഘടന താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ്. ആ ഒരു കാലാവസ്ഥയെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഉപയോഗിക്കുന്നതിലും ധനമന്ത്രി വിജയിച്ചു. പക്ഷേ രാജ്യം നേരിടുന്ന കാതലായ പ്രതിസന്ധികളെ നേരിടാൻ സാധിച്ചോ എന്ന ചോദ്യം ബാക്കിയാണ്. ലോകത്തിനു മുന്നിൽ എടുത്തുപറയത്തക്ക സ്ഥാനത്ത് ഇന്ത്യ വന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ ഉള്ളവരും ഇല്ലാത്തവും തമ്മിലുള്ള അന്തരം കൂടുകയാണ് രാജ്യത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓക്സ്ഫാം, ഗ്ലോബൽ ഹംഗർ ഇൻഡെക്സ് റിപ്പോർട്ടുകൾ ഉൾപ്പെടെ ഇന്ത്യയെ ഏറെ വിമർശിച്ചിരുന്നു. സാമ്പത്തികമായി നിലനിൽക്കുന്ന ഈ പ്രവണതയെ അതിജീവിക്കാൻ കാര്യമായ പദ്ധതികൾ ബജറ്റിലുണ്ടോയെന്നതും സംശയമാണ്.
∙ ‘മാന്ദ്യ’മുണ്ടോ ബജറ്റിൽ?
രാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷം വർധിക്കുകയാണ്. ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി നടമാടുന്നു. യുക്രെയ്ൻ–റഷ്യ യുദ്ധം സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമുണ്ട്. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക–രാഷ്ട്രീയ അസ്ഥിരത കണ്ടില്ലെന്നു നടിക്കാൻ ഇന്ത്യയ്ക്കാകില്ല.
ആഗോളവത്കൃതമായൊരു ലോക സമ്പദ്ഘടനയുടെ ഭാഗമാണ് ഇന്ത്യയും. ലോകത്തിലെന്തു സംഭവിച്ചാലും നമുക്ക് ഒറ്റപ്പെട്ടു നിൽക്കാനാകില്ല. ലോകമാകട്ടെ ഇന്ന് ഭയങ്കമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ആ സാഹചര്യത്തെ ബജറ്റിൽ പരിഗണിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. 1990കളിലാണ് ഉദാരവൽക്കരണത്തിലേക്ക് ഇന്ത്യ മാറുന്നത്. ലോക സമ്പദ്ഘടനയെ പ്രയോജനപ്പെടുത്തി ഇന്ത്യ വളരും എന്നായിരുന്നു അന്നു പറഞ്ഞിരുന്നത്. തുടർന്ന് കയറ്റുമതിയിൽ ഉള്‍പ്പെടെ അതു പ്രതിഫലിക്കുകയും ചെയ്തു. എന്നാൽ ലോക സമ്പദ്ഘടന ഞെരുങ്ങുന്ന ഈ സമയത്ത് കയറ്റുമതിയെ ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ നമുക്കു സാധിച്ചോ? അത്തരമൊരു ദർശനം ബജറ്റിൽ ഉണ്ടായില്ല എന്നു വേണം പറയാൻ. ജി20യുടെ അധ്യക്ഷ പദവി വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ലോക സമ്പദ്‌ഘടനയിൽ നിർണായക സ്ഥാനവുമുണ്ട്. പക്ഷേ അതെല്ലാം എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്നും ബജറ്റിൽ നോക്കിയിട്ടില്ല.
∙ ആ ചെറുപ്പക്കാരെ കാണുന്നില്ലേ?
രാജ്യത്തെ ചെറുപ്പക്കാരിന്ന് ഓസ്ട്രേലിയയിലും കാനഡയിലുമെല്ലാം പോയി ജോലി തേടുകയാണ്. അത് ഇന്ത്യയ്ക്കു വെല്ലുവിളിയാണ്. അക്കാര്യം നമുക്ക് തിരിച്ചറിയാനും സാധിച്ചിട്ടില്ല. ഇന്ന് യുവാക്കൾ ഏറെ പ്രതീക്ഷയോടെയാണ് വിദേശത്തേക്കു പോകുന്നത്. പക്ഷേ നാളെ അവിടെനിന്ന് തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ട്. അവിടെയുള്ള തൊഴിലാളികളെയെല്ലാം പിരിച്ചുവിടുകയാണ്. അവിടെയും ഇരയാക്കപ്പെടുന്നത് ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ്. അത്തരം കാര്യങ്ങളെ മുൻകൂട്ടിക്കണ്ട് യുവാക്കളെ പിടിച്ചു നിർത്താൻ പദ്ധതികളൊന്നുമില്ല. മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ അവർക്ക് എന്തു സുരക്ഷ നൽകാൻ ഇന്ത്യയ്ക്കായി എന്ന ചോദ്യവും പ്രസക്തം. ഇതുൾപ്പെടെ എൻആർഐ വിഭാഗത്തിനു വേണ്ടിയും കാര്യമായൊന്നുമില്ല ബജറ്റിൽ. വിദേശനാണ്യം കുറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നിട്ടു പോലും ഇതാണ് ബജറ്റിലെ പരിഗണന.
∙ ചെറുതല്ല ചെറുധാന്യം
ഹരിതോർജം, കൃഷി, ചെറുധാന്യങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ധനമന്ത്രി പറഞ്ഞു എന്നത് സ്വാഗതാർഹമാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ സാഹചര്യത്തിലുണ്ടായ ഭക്ഷ്യ പ്രതിസന്ധിയും ആഗോളതാപനവും നിലനിൽക്കുമ്പോൾ ഭക്ഷ്യമേഖലയിലേക്ക് വാക്കുകളിലൂടെ വന്നിട്ടുമുണ്ട്. പക്ഷേ അത് എത്രമാത്രം പ്രയോഗത്തിൽ വരുന്നുവെന്നത് കാത്തിരുന്നു കാണണം. ഇത്തവണ ബജറ്റ് പദ്ധതികളുടെ പുരോഗതി സംബന്ധിച്ച ഒരു പ്രോഗ്രസ് കാർഡെങ്കിലും അടുത്ത വർഷം നൽകാനായാൽ നല്ലതാണ്.
ആദിവാസികൾക്കായുള്ള പദ്ധതികളും ഏറെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇന്നേവരെ കേരളവും കേന്ദ്രവും ആദിവാസികൾക്കായി നൽകിയിട്ടുള്ള പദ്ധതികളൊന്നും അവർക്ക് ഗുണം ചെയ്തിട്ടില്ല. അവരെ മനസ്സിലാക്കിയല്ല പദ്ധതികൾ ഒരുക്കുന്നത്. ഉദാഹരണത്തിന് അവരുടെ ഭക്ഷ്യസംസ്കാരം. തിന പോലുള്ള ധാന്യങ്ങളാണ് അവർ കഴിച്ചിരുന്നത്. എന്നാൽ സർക്കാരുകൾ അത് അരിയും ഗോതമ്പുമാക്കി. ഇതിനിടയിൽ ചെറുധാന്യങ്ങളെപ്പറ്റി പറഞ്ഞത് പ്രോത്സാഹനജനകമാണ്. ലോകം മുഴുവൻ ചെറുധാന്യങ്ങളിലേക്ക് (millets) വരികയാണ്. വരൾച്ചയുള്ള മേഖലകളിൽ പോലും അവ വളരും. പ്രമേഹത്തിനുൾപ്പെടെയുള്ള മികച്ച ഔഷധവുമാണവ. ജൈവവൈവിധ്യം ശക്തിപ്പെടുത്താനും സഹായകരമാകും.
∙ കേരളത്തിനെ പറഞ്ഞു പറ്റിച്ചോ?
കേരളവും ബജറ്റിലേക്ക് ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്നു. പക്ഷേ ഇവിടുത്തെ വിളകൾക്കു പോലും കാര്യമായ സംരക്ഷണമില്ല. കേരളത്തിൽ പ്ലാന്റേഷനുകളെ ഊട്ടിവളർത്തിയത് കേന്ദ്രമാണ്. ‘നിങ്ങൾ നാണ്യവിളകൾ കൃഷി ചെയ്തോളൂ, അരിയും ഗോതമ്പും ഞങ്ങൾ തരാ’മെന്നാണ് നേരത്തേ പറഞ്ഞതുതന്നെ. എന്നാൽ ഇന്ന് കേരളത്തിലെ പ്ലാന്റേഷൻ മേഖലയെ നിർദ്ദാക്ഷിണ്യം തള്ളിക്കളഞ്ഞിരിക്കുകയാണ് കേന്ദ്രം. റബർ ബോർഡിനെപ്പറ്റിയോ സ്പൈസസ് ബോർഡിനെപ്പറ്റിയോ കാര്യമായൊരു പരാമർശം പോലുമില്ല. കേരളത്തിന് വിലപ്പെട്ടതെന്നു പറയാവുന്ന വിളകളെ സംബന്ധിച്ചിടത്തോളം കാര്യമായി പ്രതീക്ഷിക്കാവുന്ന യാതൊന്നുമില്ല. ആകെ പറഞ്ഞത് കോംപൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10ൽനിന്ന് 25 ശതമാനമായി വർധിപ്പിക്കുകയോ അല്ലെങ്കില്‍ കിലോയ്ക്ക് 30 രൂപയായി നിലനിർത്തുകയോ വേണം (ഏതാണോ കുറഞ്ഞത്) എന്നാണ്.
എല്ലാവർക്കും തോന്നും ഇതെന്റെ ബജറ്റാണെന്ന്. പക്ഷേ പിന്നീട് മനസ്സിലാകും കാര്യമായി ഗുണംചെയ്യുന്ന ഒന്നുമില്ലെന്ന്. സർക്കാർ ബജറ്റിൽ പണം ചെലവിടുന്നതിനൊപ്പം വരവും നോക്കണ്ടേ. വരുമാനം നൽകാൻ ശേഷിയുള്ള, ടാക്സബ്ൾ കപ്പാസിറ്റിയുള്ള’ കോർപറേറ്റുകളെ എത്രമാത്രം പിടിക്കാനായി എന്നും നോക്കണം. സാമ്പത്തിക വിദഗ്ധർ പറയുന്നതും ആ രീതിയാണ്. ആ തലത്തിലേക്കു പക്ഷേ ബജറ്റ് എത്തിയിട്ടില്ല. ആദായനികുതിയുടെ കാര്യവും ഒരു തരത്തിലുള്ള കബളിപ്പിക്കലാണ്. ഏഴുലക്ഷം രൂപ വരെ വരുമാനപരിധിയിലുള്ളവർ ആദായനികുതി നൽകേണ്ടതില്ല എന്ന പ്രഖ്യാപനത്തെ കയ്യടികളോടെയാണ് ഭരണകക്ഷി പ്രതിനിധികൾ എതിരേറ്റത്. എന്നാൽ പുതിയ നികുതിഘടന (New Tax Regime) പ്രകാരമുള്ള നികുതിദായകർക്കു മാത്രമാണ് ഈ ഇളവ് എന്നതിലേക്ക്, ബജറ്റ് പ്രഖ്യാപനത്തിനിടെ പലരുടെയും ശ്രദ്ധ എത്തിയിട്ടുണ്ടാകില്ല.
ചുരുക്കിപ്പറഞ്ഞാൽ, രാഷ്ട്രീയ ലക്ഷ്യം നേടുന്നതിൽ ബജറ്റ് പ്രസംഗം വലിയൊരളവിൽ വിജയിച്ചു. പക്ഷേ നിലവിലെ ലോകസാഹചര്യത്തിൽ സാമ്പത്തിക സുസ്ഥിരതയോടെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായിക്കുന്ന എന്തെങ്കിലും ബജറ്റിൽ ഉണ്ടോയെന്ന കാര്യത്തിൽ സംശയമാണ്.
English Summary: Economist, Prof. Dr. Mathew Kurian Analyses Union Budget 2023-24