ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി വിലക്കിയ നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനു നോട്ടിസ് അയച്ച് സുപ്രീം കോടതി. ഡോക്യുമെന്ററിയുടെ ലിങ്കുകൾ

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി വിലക്കിയ നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനു നോട്ടിസ് അയച്ച് സുപ്രീം കോടതി. ഡോക്യുമെന്ററിയുടെ ലിങ്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി വിലക്കിയ നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനു നോട്ടിസ് അയച്ച് സുപ്രീം കോടതി. ഡോക്യുമെന്ററിയുടെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. നിരോധനം മറികടന്ന് രാജ്യത്തുടനീളം ഡോക്യുമെന്ററി പ്രദർശിപ്പിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

Read Also- പെട്രോള്‍ അടിസ്ഥാന വില വെറും 57, ഡീസല്‍ 58; സര്‍വനികുതിക്കും പുറമേ ഇനി 2 രൂപ കൂടി...

മൂന്നാഴ്‌ചയ്ക്കകം സർക്കാർ റിപ്പോർട്ട് നൽകണമെന്നാണു ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. പബ്ലിക് ഡൊമെയ്‌നിൽനിന്ന് ഡോക്യുമെന്ററി നീക്കാൻ ആവശ്യപ്പെടുന്ന ഉത്തരവിന്റെ ഒറിജിനൽ എവിടെയെന്നും കോടതി ചോദിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, അഭിഭാഷകനായ എം.എൽ.ശർമ എന്നിവരുടെ ഹർജികളാണ് പരിഗണിച്ചത്.

ADVERTISEMENT

Read Also- ചങ്ങമ്പൊഴേടെ വാഴ വൈലോപ്പിള്ളീടെ പറമ്പിലേ ഇനി കുലയ്ക്കൂ; എന്തൂട്ടാത്?!

അധികാരത്തിലിരിക്കുന്നവർക്ക് അനുകൂലമല്ല എന്നതുകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ല, വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ല, ഓൺലൈൻ വാർത്താപോർട്ടലുകളെ ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട മാർഗരേഖയിലെ ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകൾ ഉപയോഗിച്ചാണ് ലിങ്കുകൾ മാറ്റിയത് തുടങ്ങിയ വാദങ്ങളാണ് ഹർജിക്കാർ ഉയർത്തിയത്. ഡോക്യുമെന്ററി വിലക്കിയ നടപടി വഞ്ചനാപരവും സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അഭിഭാഷകനായ എം.എൽ.ശർമ ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Supreme Court Notice To Centre Over Appeals Against Blocking BBC Series