വാഷിങ്ടൻ∙ യുഎസിലെ നോർത്ത് ഈസ്റ്റേൺ പ്രദേശത്ത് താപനില ക്രമാതീതമായി താഴ്ന്നു. ന്യൂഹാംഷറിലെ മൗണ്ട് വാഷിങ്ൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് താപനില മൈനസ് 46 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നത്. ആർട്ടിക് മേഖലയിലുണ്ടായ സ്ഫോടനത്തെ തുടർന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസിലെ നോർത്ത് ഈസ്റ്റേൺ പ്രദേശത്ത് താപനില ക്രമാതീതമായി താഴ്ന്നു. ന്യൂഹാംഷറിലെ മൗണ്ട് വാഷിങ്ടൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് താപനില മൈനസ് 46 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നത്. ആർട്ടിക് മേഖലയിലുണ്ടായ ശൈത്യ വിസ്‌ഫോടനത്തെ തുടർന്നാണ് അസാധരണ സാഹചര്യമുണ്ടായത്.

ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളായ മാസച്യുസിറ്റ്സ്, കനക്ടികട്ട്, റോഡ് ഐലൻഡ്, ന്യൂഹാംഷർ, വെർമോണ്ട്, മെയ്ൻ എന്നിവിടങ്ങളിലും ശീതക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി. ഏകദേശം ഒന്നരക്കോടിയിലധികം ആളുകളാണ് ഈ സ്ഥലങ്ങളിൽ താമസിക്കുന്നത്. കുറച്ചു ദിവസങ്ങൾ മാത്രമേ ഇത്രയും താഴ്ന്ന താപനില നീണ്ടുനിൽക്കൂവെങ്കിലും അതിശൈത്യവും കാറ്റും ഒരുമിച്ചു വരുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് നാഷനൽ വെതർ സർവീസ് (എൻഡബ്ല്യൂഎസ്) വ്യക്തമാക്കി.

ADVERTISEMENT

ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ രണ്ടു നഗരങ്ങളായ മാസച്യുസിറ്റ്സിലെ ബോസ്റ്റണ്‍, വോർസെസ്റ്റർ എന്നിവടങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ ബോസ്റ്റണിൽ മേയർ മിഷേൽ വു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മുന്നറിയിപ്പ് കേന്ദ്രങ്ങൾ തുറക്കുമെന്നും ‘തലമുറയിൽ ഒരിക്കൽ മാത്രം’ ഉണ്ടാകുന്ന അതിശൈത്യത്തെ നേരിടാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും മേയർ അറിയിച്ചു. നഗരത്തിലെ പ്രശസ്തമായ ഫ്ലോട്ടിങ് മ്യൂസിയവും അടച്ചുപൂട്ടി. ഇതിനെതിരെ പ്രതിഷേധവുമായി ചില പ്രദേശവാസികൾ രംഗത്തെത്തി.

നോർത്ത് ഈസ്റ്റേൺ പ്രദേശത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് വാഷിങ്ടൻ സ്റ്റേറ്റ് പാർക്കിലാണ് വെള്ളിയാഴ്ച വൈകിട്ട് താപനില മൈനസ് 46 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞ‌ത്. മണിക്കൂറിൽ 90 മൈൽ വേഗതയുള്ള ശീത കാറ്റിന്റെ തണുപ്പ് മൈനസ് 76 ഡിഗ്രി വരെയും ആയി.

ADVERTISEMENT

English Summary: At Minus 46 Degrees, "Once In A Generation" Cold Blast Sweeps US