‘ഇന്ധന സെസ് മാറും: ബുധൻ വരെ കാക്കൂ; ചീഫ് സെക്രട്ടറിക്ക് വിവരക്കേട്, കയറൂരി വിടരുത്’
വിജയവാഡയിൽ നടന്ന സിപിഐയുടെ പാർട്ടി കോൺഗ്രസിൽ കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിനു പകരമായി ദേശീയ നിർവാഹക സമിതിയിലേക്ക് കേരളത്തിൽനിന്നു കടന്നു വന്ന നേതാവാണ് കെ.പ്രകാശ് ബാബു. പദവികൊണ്ട് കേരളത്തിലെ പാർട്ടി സംഘടനയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞാൽ രണ്ടാമൻ. അടുത്ത കാലം വരെ സിപിഐയുടെ സംസ്ഥാന അസി. സെക്രട്ടറി ആയിരുന്ന പ്രകാശ് ബാബു സംഘടനയ്ക്കുള്ളിൽ ചെലുത്തി വന്ന സ്വാധീനം ചെറുതല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ അദ്ദേഹം മത്സരിക്കുമെന്ന പ്രതീതി ശക്തമായിരുന്നു. ആ നീക്കം ഈ അഭിമുഖത്തിൽ അദ്ദേഹം നിഷേധിക്കുന്നു. എന്നാൽ സമ്മേളന കാലത്തെ ആ പ്രചാരണം സിപിഐയിലെ ആഭ്യന്തര സമവാക്യങ്ങളിൽ വലിയ മാറ്റം വരുത്തി. സമ്മേളന ദിനങ്ങളിൽ ഉൾപ്പാർട്ടി ചർച്ചകളുടെ കേന്ദ്രബിന്ദു ആയിരുന്ന പ്രകാശ് ബാബു അതിനു ശേഷം നൽകുന്ന ആദ്യത്തെ അഭിമുഖമാണ് ഇത്. തന്റെ രാഷ്ട്രീയ–സംഘടനാ നിലപാടുകൾ ആർജവത്തോടെ പറയാൻ പ്രകാശ് ബാബു മടിച്ചിട്ടില്ല. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.പ്രകാശ് ബാബു സംസാരിക്കുന്നു.
വിജയവാഡയിൽ നടന്ന സിപിഐയുടെ പാർട്ടി കോൺഗ്രസിൽ കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിനു പകരമായി ദേശീയ നിർവാഹക സമിതിയിലേക്ക് കേരളത്തിൽനിന്നു കടന്നു വന്ന നേതാവാണ് കെ.പ്രകാശ് ബാബു. പദവികൊണ്ട് കേരളത്തിലെ പാർട്ടി സംഘടനയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞാൽ രണ്ടാമൻ. അടുത്ത കാലം വരെ സിപിഐയുടെ സംസ്ഥാന അസി. സെക്രട്ടറി ആയിരുന്ന പ്രകാശ് ബാബു സംഘടനയ്ക്കുള്ളിൽ ചെലുത്തി വന്ന സ്വാധീനം ചെറുതല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ അദ്ദേഹം മത്സരിക്കുമെന്ന പ്രതീതി ശക്തമായിരുന്നു. ആ നീക്കം ഈ അഭിമുഖത്തിൽ അദ്ദേഹം നിഷേധിക്കുന്നു. എന്നാൽ സമ്മേളന കാലത്തെ ആ പ്രചാരണം സിപിഐയിലെ ആഭ്യന്തര സമവാക്യങ്ങളിൽ വലിയ മാറ്റം വരുത്തി. സമ്മേളന ദിനങ്ങളിൽ ഉൾപ്പാർട്ടി ചർച്ചകളുടെ കേന്ദ്രബിന്ദു ആയിരുന്ന പ്രകാശ് ബാബു അതിനു ശേഷം നൽകുന്ന ആദ്യത്തെ അഭിമുഖമാണ് ഇത്. തന്റെ രാഷ്ട്രീയ–സംഘടനാ നിലപാടുകൾ ആർജവത്തോടെ പറയാൻ പ്രകാശ് ബാബു മടിച്ചിട്ടില്ല. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.പ്രകാശ് ബാബു സംസാരിക്കുന്നു.
വിജയവാഡയിൽ നടന്ന സിപിഐയുടെ പാർട്ടി കോൺഗ്രസിൽ കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിനു പകരമായി ദേശീയ നിർവാഹക സമിതിയിലേക്ക് കേരളത്തിൽനിന്നു കടന്നു വന്ന നേതാവാണ് കെ.പ്രകാശ് ബാബു. പദവികൊണ്ട് കേരളത്തിലെ പാർട്ടി സംഘടനയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞാൽ രണ്ടാമൻ. അടുത്ത കാലം വരെ സിപിഐയുടെ സംസ്ഥാന അസി. സെക്രട്ടറി ആയിരുന്ന പ്രകാശ് ബാബു സംഘടനയ്ക്കുള്ളിൽ ചെലുത്തി വന്ന സ്വാധീനം ചെറുതല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ അദ്ദേഹം മത്സരിക്കുമെന്ന പ്രതീതി ശക്തമായിരുന്നു. ആ നീക്കം ഈ അഭിമുഖത്തിൽ അദ്ദേഹം നിഷേധിക്കുന്നു. എന്നാൽ സമ്മേളന കാലത്തെ ആ പ്രചാരണം സിപിഐയിലെ ആഭ്യന്തര സമവാക്യങ്ങളിൽ വലിയ മാറ്റം വരുത്തി. സമ്മേളന ദിനങ്ങളിൽ ഉൾപ്പാർട്ടി ചർച്ചകളുടെ കേന്ദ്രബിന്ദു ആയിരുന്ന പ്രകാശ് ബാബു അതിനു ശേഷം നൽകുന്ന ആദ്യത്തെ അഭിമുഖമാണ് ഇത്. തന്റെ രാഷ്ട്രീയ–സംഘടനാ നിലപാടുകൾ ആർജവത്തോടെ പറയാൻ പ്രകാശ് ബാബു മടിച്ചിട്ടില്ല. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.പ്രകാശ് ബാബു സംസാരിക്കുന്നു.
വിജയവാഡയിൽ നടന്ന സിപിഐയുടെ പാർട്ടി കോൺഗ്രസിൽ കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിനു പകരമായി ദേശീയ നിർവാഹക സമിതിയിലേക്ക് കേരളത്തിൽനിന്നു കടന്നു വന്ന നേതാവാണ് കെ.പ്രകാശ് ബാബു. പദവികൊണ്ട് കേരളത്തിലെ പാർട്ടി സംഘടനയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞാൽ രണ്ടാമൻ. അടുത്ത കാലം വരെ സിപിഐയുടെ സംസ്ഥാന അസി. സെക്രട്ടറി ആയിരുന്ന പ്രകാശ് ബാബു സംഘടനയ്ക്കുള്ളിൽ ചെലുത്തി വന്ന സ്വാധീനം ചെറുതല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ അദ്ദേഹം മത്സരിക്കുമെന്ന പ്രതീതി ശക്തമായിരുന്നു. ആ നീക്കം ഈ അഭിമുഖത്തിൽ അദ്ദേഹം നിഷേധിക്കുന്നു. എന്നാൽ സമ്മേളന കാലത്തെ ആ പ്രചാരണം സിപിഐയിലെ ആഭ്യന്തര സമവാക്യങ്ങളിൽ വലിയ മാറ്റം വരുത്തി. സമ്മേളന ദിനങ്ങളിൽ ഉൾപ്പാർട്ടി ചർച്ചകളുടെ കേന്ദ്രബിന്ദു ആയിരുന്ന പ്രകാശ് ബാബു അതിനു ശേഷം നൽകുന്ന ആദ്യത്തെ അഭിമുഖമാണ് ഇത്. തന്റെ രാഷ്ട്രീയ–സംഘടനാ നിലപാടുകൾ ആർജവത്തോടെ പറയാൻ പ്രകാശ് ബാബു മടിച്ചിട്ടില്ല. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.പ്രകാശ് ബാബു സംസാരിക്കുന്നു.
∙ സംസ്ഥാന ബജറ്റാണല്ലോ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബജറ്റിലെ നികുതി വർധനകളെക്കുറിച്ച് വ്യാപക വിമർശനം ഉയരുകയാണല്ലോ?
നികുതി വർധനവിന്റെ യഥാർഥ ചിത്രം ഇപ്പോൾ പറയാറായിട്ടില്ല. നിയമസഭയിൽ എംഎൽഎമാരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അതിൽ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ എന്നു കൂടി അറിയേണ്ടതുണ്ട്. സർക്കാരിന്റെ വരുമാനത്തിൽ വലിയ കുറവുണ്ട് എന്നതു വസ്തുതയാണ്. അതു കേന്ദ്രസർക്കാർ സമീപനം കൊണ്ടാണ്. ജിഎസ്ടി നഷ്ടപരിഹാരത്തുകയിൽ കുറവുണ്ടായി. കേന്ദ്രത്തിന്റെ സാമ്പത്തിക വിഹിതത്തിലും ഇടിവു വന്നു. കടം എടുക്കാനുളള പരിധിയും കുറച്ചു. ഇതെല്ലാം നമ്മുടെ വിഭവ സമാഹരണത്തെ ബാധിച്ചു. ഇതിനെല്ലാം ഒരു പരിധി വരെ പരിഹാരം കാണണമല്ലോ. ആളുകളെ അധികം വിഷമിപ്പിക്കാതെ, ഖജനാവിലേക്കു പരമാവധി പണം വരുത്താൻ ഉള്ള സാധ്യതയാണ് ആലോചിച്ചത്. ആ തീരുമാനങ്ങളിൽ ചില മാറ്റങ്ങൾക്ക് ഇപ്പോഴും സാധ്യതയുണ്ട്. ബുധനാഴ്ച മന്ത്രിയുടെ മറുപടി വരെ കാക്കാം.
∙ ആളുകളെ ബുദ്ധിമുട്ടിക്കാതിരിക്കണം എന്നാണ് താങ്കൾ പറഞ്ഞത്. പക്ഷേ ഇന്ധന സെസ് എർപ്പെടുത്തിയതിലൂടെ അതു നടപ്പാക്കുന്ന തീരുമാനം വന്നു കഴിഞ്ഞില്ലേ?
ബുധനാഴ്ച മന്ത്രിയുടെ മറുപടി വരെ കാത്തിരിക്കാമെന്ന് പറഞ്ഞത് അതുകൊണ്ടാണ്. അപ്പോഴല്ലേ ചിത്രം വ്യക്തമാകൂ. ബജറ്റിന് വോട്ടില്ലെങ്കിലും ചർച്ചയിൽ മന്ത്രിയുടെ മറുപടി പ്രസംഗം കൂടി കഴിഞ്ഞാലേ പൂർണമാകൂ. എന്തിലെല്ലാം കുറവ്, മാറ്റം വരുമെന്ന് അപ്പോൾ നോക്കാം
∙ ഇന്ധനവില കൂട്ടുന്നതിന്റെ പേരിൽ കേന്ദ്രത്തിനെതിരെ സ്ഥിരം ആക്ഷേപം ഉന്നയിക്കുന്നവരല്ലേ ഇടതുപക്ഷം?
വരുമാന സാധ്യത നോക്കിയിട്ടാകുമല്ലോ ആ തീരുമാനമെടുത്തത്. എങ്കിലും ചില മാറ്റങ്ങൾ വന്നു കൂടായ്കയില്ല.
∙ ഇന്ധന വില കൂട്ടി വരുമാനം കണ്ടെത്തുന്നതിനു വലിയ ധനതത്വശാസ്ത്ര മികവൊന്നും വേണ്ടല്ലോ? ആർക്കും പ്രഖ്യാപിക്കാവുന്നതല്ലേ?
ഞാൻ പറഞ്ഞല്ലോ, നമുക്കു നോക്കാം. പലരെയും അതു ബാധിക്കുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഓട്ടോറിക്ഷാ ഡ്രൈവർമാർ. കൂടുതലും ചെറുപ്പക്കാരാണ് ആ വിഭാഗത്തിൽ ഉള്ളവർ. ഇന്ധന വിലവർധന അവരുടെ ജീവിതോപാധിയെ ബാധിക്കും. അതിൽ യാത്ര ചെയ്യുന്ന സാധാരണക്കാരെയും പിന്നീട് സ്വാഭാവികമായി ബാധിക്കും. ഇതെല്ലാം കണ്ട് സർക്കാർ ആ തീരുമാനം പുനഃപരിശോധിച്ചേക്കാം.
∙ ഇക്കാര്യത്തിൽ സിപിഐയെ വിശ്വാസത്തിലെടുത്തോ? ഐവൈഎഫ് പ്രതിഷേധിച്ചിട്ടുണ്ടല്ലോ? ചർച്ചകൾ നടന്നിരുന്നോ?
അതിനെക്കുറിച്ച് എനിക്ക് അറിയില്ല. എൽഡിഎഫുമായി ബന്ധപ്പെട്ട ചർച്ച നടന്നോ എന്ന് ആ ഫോറത്തിൽ അംഗം അല്ലാത്തതിനാൽ എനിക്ക് അറിയില്ല.
∙ സിപിഐ ഇനി എന്തെങ്കിലും നിർദേശം മുന്നോട്ടു വയ്ക്കുമോ?
അക്കാര്യം ഞങ്ങൾ ചർച്ച ചെയ്ത് ഒരു നിലപാട് എടുത്തിട്ടില്ല.
∙ ഇന്ധന സെസ് മാറ്റി നിർത്തിയാലും ബജറ്റിനെതിരെ വിമർശനങ്ങളുണ്ട്. ധനകാര്യമാനേജ്മെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ടല്ലോ?
പ്രതിപക്ഷത്തിന്റേതു രാഷ്ട്രീയമായ ആരോപണമാണ്. അത് ഏതു കാലത്തും അവർ ചെയ്യും. സർക്കാർ ലക്ഷ്യമിടുന്ന വികസനപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തിയേ മതിയാകൂ. അതിനുള്ള മാർഗങ്ങളാണ് നോക്കിയത്. എന്നാൽ ജനങ്ങളെ ബാധിക്കുന്ന നികുതികളിൽ ചില മാറ്റങ്ങൾ ഉണ്ടായിക്കൂടെന്നില്ല.
∙ സിപിഐയുടെ മുൻമന്ത്രി ഇ.ചന്ദ്രശേഖരനെ കാഞ്ഞങ്ങാട് ബിജെപിക്കാർ ആക്രമിച്ച കേസിൽ സാക്ഷികളായ സിപിഎമ്മുകാർ നടത്തിയ കൂറൂമാറ്റം വലിയ ചർച്ചാവിഷയമായല്ലോ. സിപിഎം നടപടിക്കെതിരെ ആദ്യം പ്രതികരിക്കാൻ താങ്കളെ പ്രേരിപ്പിച്ചതെന്താണ്?
ചന്ദ്രശേഖരന്റെ കേസിൽ പ്രതികളെ വെറുതെ വിട്ടത് സാക്ഷികൾ മൊഴി മാറ്റി പറഞ്ഞതു കൊണ്ടാണ്. സിആർപിസി 162 പ്രകാരം മൊഴി കൊടുത്തവർ കോടതിയിൽ കൂട്ടിൽ കയറി മാറ്റിപ്പറഞ്ഞു. സാക്ഷികൾ കൂറു മാറിയതോടെ തെളിവുകൾ ഇല്ലാതായി. പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നൽകിയത് ചന്ദ്രശേഖരൻ മാത്രമാണ്. ഒന്നാം സാക്ഷിയും പരാതിക്കാരനുമായ അദ്ദേഹം മാത്രം. നേരത്തേ പൊലീസിനോട് പ്രതികളെ തിരിച്ചറിഞ്ഞതായി പറഞ്ഞവരാണ് മറ്റൊരു നിലപാട് എടുത്തത്. അതോടെയാണ് കോടതി പ്രതികളെ വിട്ടയച്ചത്. ബിജെപിയുടെ പ്രവർത്തകരും സിപിഎമ്മിന്റെ ഭാഗത്തെ സാക്ഷികളും തമ്മിൽ ഉണ്ടായ ചില ധാരണകളുടെ ഫലമായാണ് അതു സംഭവിച്ചതെങ്കിൽ അത് ഒട്ടും ശരിയായ നടപടിയല്ല. തെറ്റു തന്നെയാണ്. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്.
∙ സിപിഐയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നേരത്തേ പ്രതികരണങ്ങൾ വരേണ്ടിയിരുന്നില്ലേ?
കേസിന്റെ വിശദാംശങ്ങൾ അപ്പോൾ അറിയണമെന്നില്ലല്ലോ. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിയിൽ കേസിന്റെ വിസ്താരം നടക്കുന്നതും വിധി പറഞ്ഞതും ഒന്നും അപ്പപ്പോൾ അറിയണമെന്നില്ല. എനിക്ക് അറിയാമായിരുന്നില്ല. 29ന് രാത്രിയിൽ ടെലിവിഷനിൽ വാർത്ത കണ്ടപ്പോഴാണ് ഈ വിവരം അറിയുന്നത്. അപ്പോൾ തന്നെ ചന്ദ്രശേഖരനെ വിളിച്ചു. അദ്ദേഹം വിവരങ്ങൾ പറഞ്ഞു. പിറ്റേന്നു പത്രം കൂടി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്കിൽ അഭിപ്രായം പറഞ്ഞത്. പ്രാദേശിക നേതൃത്വം ചെയ്തതു തെറ്റാണെന്നും സിപിഎം സംസ്ഥാന നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
∙ സിപിഐയുടെ ജില്ലാ നേതൃത്വം മതിയായ പിന്തുണ കേസിൽ നൽകിയില്ലേ?
നല്ലതുപോലെ നൽകിയിട്ടുണ്ട്. സിപിഐയുടെ ജില്ലാ സെക്രട്ടറി ശക്തമായ പ്രതികരണം നടത്തുകയും ചെയ്തു. പിന്നീട് ഞാൻ അതു കണ്ടിരുന്നു.
∙ താങ്കളുടെ ഇക്കാര്യത്തിലെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ താൻ ഉത്തരവാദിത്തമുളള നേതാവ് ആണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. താങ്കൾ അങ്ങനെ ഉള്ള ഒരു നേതാവ് അല്ലെന്നുണ്ടോ?
സെക്രട്ടറി ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. സെക്രട്ടറി ഒരു മറുപടി പറയുമ്പോൾ അതു പാർട്ടി കമ്മിറ്റിയിലും സിപിഎം നേതൃത്വവുമായും ചർച്ച ചെയ്ത ശേഷം വേണമല്ലോ എന്നാകും അദ്ദേഹം ഉദ്ദേശിച്ചത്.
∙ ഇപ്പോൾ സിപിഎമ്മുമായി അക്കാര്യം ചർച്ച ചെയ്യാൻ സിപിഐ തീരുമാനിച്ചിട്ടുണ്ട്. അവർ ഒരു തിരുത്തലിന് ഇനി മുതിരുമെന്നു പ്രതീക്ഷിക്കാമോ?
പ്രാദേശിക നേതൃത്വം വരുത്തിയ തെറ്റ് ചൂണ്ടിക്കാട്ടി അക്കാര്യം അവരെ ബോധ്യപ്പെടുത്താനല്ലേ ഇനി സാധിക്കൂ. അതു ചെയ്യുമായിരിക്കും. കേസ് കോടതി തള്ളിയല്ലോ. ചന്ദ്രശേഖരന് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം. പ്രതികളെ വിട്ടയച്ചതിനെതിരെ റിവിഷൻ പെറ്റീഷൻ നൽകാം.അത് ആലോചിച്ചു ചെയ്യേണ്ടതാണ്.
∙ പാർട്ടി ആ നിർദേശം ചന്ദ്രശേഖരനു നൽകിയോ?
ഇല്ല. അദ്ദേഹത്തിന് അതു ചെയ്യാവുന്നതാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
∙ നിയമസഭയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സിപിഐയെ കാര്യമായി നോവിച്ചു. എന്നാൽ ‘ഏതോ ഒരു സിജെഎം കോടതിയിലെ കേസും കൂറുമാറ്റവും’ എന്നാണല്ലോ സിപിഐയുടെ എംഎൽഎ പി.ബാലചന്ദ്രൻ വിശേഷിപ്പിച്ചത്. അങ്ങനെ ലാഘവത്തിൽ എടുക്കേണ്ട കാര്യമാണോ ഇത്?
ഒരിക്കലും അല്ല. എന്തുകൊണ്ടാണ് നിയമസഭയിൽ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സിപിഎമ്മിന്റെ ഒരു എംഎൽഎയും (കെ.പി.കുഞ്ഞമ്മദ് കുട്ടി) അക്കാര്യത്തിൽ വളരെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു വർത്തമാനം നിയമസഭയിൽ പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്ത് സഭയിൽ വ്യക്തിപരമായ ഒരു വിശദീകരണം നൽകാനുള്ള അനുമതി ചന്ദ്രശേഖരനു പാർട്ടി നൽകിയിട്ടുണ്ട്.
∙ ഭരണതലത്തിലെ ചില നടപടികളിലേക്കു വരാം. ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതും സിപിഐയ്ക്കും റവന്യൂവകുപ്പിനും തിരിച്ചടിയാണെന്ന് കരുതുന്നവരുണ്ടല്ലോ?
ദുരന്ത നിവാരണ വകുപ്പ് കേന്ദ്രസർക്കാരിൽ ആഭ്യന്തര വകുപ്പിനു കീഴിലാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടു പോകുന്നതിനു വേണ്ടിയാകും അങ്ങനെ ചെയ്തത്. കേരളത്തിൽ വർഷങ്ങളായി അതു പ്രത്യേക വകുപ്പ് ആക്കാതെ റവന്യൂ വകുപ്പിന്റെ പരിധിയിലാണ്. വില്ലേജ്, താലൂക്ക് ഓഫിസുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പക്ഷേ കേരളത്തെ ഗ്രസിച്ച പ്രളയങ്ങൾ വന്നതോടെ അതു കേവലം വില്ലേജ് തലത്തിൽ കൈകാര്യം ചെയ്യേണ്ടതല്ലെന്നു ബോധ്യമായി. പഞ്ചായത്തുകളാണ് ആ ദുരന്ത നിവാരണത്തിൽ ശക്തമായി ഇടപെട്ടത്. കേരളത്തിന്റെ ആ യാഥാർഥ്യം കാണാതിരിക്കാൻ കഴിയില്ല. കോവിഡ് വ്യാപനം വന്നപ്പോൾ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളും പഞ്ചായത്തുകൾക്ക് കീഴിലായിരുന്നു. ഇതെല്ലാം പരിശോധിക്കുമ്പോൾ ഏതെങ്കിലും ഒരു വകുപ്പിനു മാത്രമായി ചെയ്യാവുന്ന കാര്യങ്ങളല്ല പലതും. പല വകുപ്പുകളുടെ സഹകരണം വേണ്ടതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
∙ പക്ഷേ റവന്യൂ വകുപ്പിനുളള ചില അധികാര അവകാശങ്ങൾ ഇല്ലാതായോ?
റവന്യൂവകുപ്പിന്റെ അധികാരങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. നേരത്തേയും ദുരന്തനിവാരണ അതോറ്റിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ റവന്യു മന്ത്രിയും ആയിരുന്നു. ഇപ്പോൾ തദ്ദേശ മന്ത്രിയെ കൂടി അതിന്റെ വൈസ് ചെയർമാൻ ആക്കിയിട്ടുണ്ട്. അത് എല്ലാവരെയും ഏകോപിപ്പിക്കാനുള്ള സംവിധാനം മാത്രമാണ്.
∙ കൂടുതൽ അധികാരം മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സിപിഐ അതിനെ കാണുന്നില്ല എന്നാണോ?
ഞങ്ങൾ അങ്ങനെ ഒരു ചർച്ച നടത്തിയിട്ടില്ല.
∙ ഹൗസിങ് ബോർഡ് പിരിച്ചുവിടാനുളള ചീഫ് സെക്രട്ടറിയുടെ നിർദേശത്തിനെതിരെ സിപിഐയുടെ മന്ത്രി കെ.രാജന് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ അമിതാധികാരം കാട്ടുകയാണോ? അതു നല്ല കീഴ്‌വഴക്കമാണോ?
നല്ല കീഴ്‌വഴക്കം അല്ലെന്നു മാത്രമല്ല, ചീഫ് സെക്രട്ടറി അങ്ങനെ കുറിപ്പ് വച്ചത് ശുദ്ധ വിവരക്കേടാണ്. അതിന് ചീഫ് സെക്രട്ടറിക്ക് ഒരു അധികാരവും ഇല്ല. സർക്കാരിന്റെ വിവിധ ഏജൻസികളിൽനിന്ന് ഹൗസിങ് ബോർഡിന് 243 കോടി രൂപ ലഭിക്കാനുണ്ട്. അതു ലഭ്യമാക്കാനായി ഹൗസിങ് ബോർഡും റവന്യൂ വകുപ്പും പരിശ്രമം നടത്തുകയാണ്. ധനകാര്യമന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ കുറച്ചു പണം കിട്ടി. ആ ചർച്ച നടക്കുമ്പോൾ ആ ഫയലിൽ പൈസ കിട്ടാനുളള സ്ഥാപനംതന്നെ വേണ്ടെന്നു വയ്ക്കണമെന്നു ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത് തെറ്റായ സമീപനമാണ്. ഒരു ഉദ്യോഗസ്ഥനെയും അങ്ങനെ കയറൂരി വിടാൻ പാടില്ല. റവന്യൂ മന്ത്രി മന്ത്രിസഭായോഗത്തിൽ അതിനതിരെ ഫലപ്രദമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് തിരുത്തുകയും ചെയ്തെന്നാണ് എന്റെ വിശ്വാസം
∙ മുഖ്യമന്ത്രിയുടെ അറിവോ ആശിർവാദമോ ഇല്ലാതെ ചീഫ് സെക്രട്ടറി ഇങ്ങനെ ഒരു നിർദേശം വയ്ക്കില്ലെന്ന് കരുതുന്നവരുമില്ലേ?
മുഖ്യമന്ത്രി അങ്ങനെ ഒരു നിർദേശം വയ്ക്കില്ലെന്നാണ് എന്റെ വിശ്വാസം. മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് ഏതെങ്കിലും അവതാരങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലേ ഉള്ളൂ.
∙ അവതാരങ്ങൾ സർക്കാരിൽ ഉണ്ടെന്നാണോ?
എന്നു വേണം ഊഹിക്കാൻ.
∙ രാഷ്ട്രീയ വിഷയങ്ങളിലേക്ക് വരാം. മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ താൽപര്യം ഇപ്പോൾ ചർച്ചാവിഷയമാണല്ലോ. ലീഗിന്റെ നിലപാടുകളിൽ സിപിഎം പറയുന്നതു പോലെ എന്തെങ്കിലും ‘പോസിറ്റീവ്’ ആയ മാറ്റം സിപിഐ ദർശിക്കുന്നുണ്ടോ?
ലീഗിന്റെ നിലപാടുകളിൽ ചില മാറ്റങ്ങളുണ്ടാകാം. അതിനൊപ്പംതന്നെ പഴയ ലീഗിൽനിന്നു വ്യത്യസ്തമായി മതതീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാനുളള തീരുമാനവും അവർ എടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി സഹകരിച്ചു മത്സരിച്ചവരാണ് ലീഗിന്റെ നേതാക്കൾ. വ്യക്തിപരമായി അവരിൽ ചിലർ പുരോഗമന നിലപാട് എടുത്തിട്ടുണ്ടാകും. പക്ഷേ ആ പാർട്ടി കൂടുതൽ കൂടുതൽ മതതീവ്രവാദ സംഘടനകളുമായി യോജിച്ചു പോകാൻ ആഗ്രഹിക്കുന്നവരായി മാറുകയാണ്. അതുകൊണ്ട് ലീഗിന്റെ നിലപാട് മാറ്റമൊന്നും ഞങ്ങൾക്കു ബോധ്യപ്പെട്ടിട്ടില്ല.
∙ ലീഗ് ഒരു വർഗീയ കക്ഷിയാണോ? എന്താണ് അവരെക്കുറിച്ചുള്ള സിപിഐയുടെ കാഴ്ചപ്പാട്?
മുസ്‌ലിം ലീഗ് തീർത്തും ഒരു തീവ്ര വർഗീയത ഉള്ള കക്ഷിയായി ഞങ്ങൾ കണക്കാക്കുന്നില്ല. എന്നാൽ മതതീവ്രവാദ സംഘടനകളുമായി അവർക്ക് ഇപ്പോഴും നല്ല ബന്ധമുണ്ട്.
∙ എൽഡിഎഫിന് ബന്ധപ്പെടാവുന്ന പാർട്ടിയല്ല ലീഗ് എന്നാണോ?
ഇപ്പോൾ അത് ഞങ്ങളുടെ അജൻഡയിൽ ഇല്ല. അവരോടുള്ള നിലപാടിൽ മാറ്റം വരാനും ഇടയില്ല. പ്രസക്തിയില്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അവരോട് ഐക്യപ്പെടാനുള്ള ഏതു നീക്കവും നമുക്കൊപ്പം നിൽക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരായവരെ മുന്നണിയിൽനിന്ന് അകറ്റും.
∙ ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതയിൽ എതെങ്കിലും ഒന്നിനോട് സന്ധി ചെയ്യുന്നത് അപകടകരമാണെന്ന വിലയിരുത്തലാണല്ലോ ലീഗിനെ മാറ്റി നിർത്താൻ ആധാരം. അതു തന്നെയാണോ ഇപ്പോഴും എൽഡിഎഫ് നിലപാട്?
അതെ. അതിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല.
∙ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാനുള്ള സിപിഐയുടെ തീരുമാനം പ്രശംസ പിടിച്ചു പറ്റി. പക്ഷേ സിപിഎം വിട്ടുനിന്നു. ദേശീയ തലത്തിൽ ബിജെപിക്കെതിരെയുളള ഐക്യത്തിനു ചേരുന്ന നിലപാടല്ല സിപിഎമ്മിന്റേതെന്ന വിമർശനം ഉയർന്നല്ലോ?
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാനായി മതേതര–ജനാധിപത്യ–ദേശാഭിമാനി കക്ഷികളുടെ വിശാലമായ വേദി വളർന്നു വരണമെന്നാണ് സിപിഐയുടെ 24–ാം പാർട്ടി കോൺഗ്രസ് അഭിപ്രായപ്പെട്ടത്. അങ്ങനെ ഒരു പ്ലാറ്റ്ഫോമിനു മാത്രമേ ബിജെപിയുടെ ഹിന്ദുത്വ–തീവ്രവാദ രാഷ്ട്രീയത്തിന് അറുതി വരുത്താൻ കഴിയൂ. ഭരണകൂടത്തെ മതത്തിൽനിന്നു മോചിപ്പിക്കണമെങ്കിൽ മതനിരപേക്ഷ–ജനാധിപത്യ കക്ഷികളെല്ലാം കൂടി യോജിക്കണം. ആ കൂട്ടായ്മയിൽ കോൺഗ്രസിനെ ഒഴിവാക്കി നിർത്തണമെന്ന് ഞങ്ങൾ ചിന്തിച്ചിട്ടില്ല. സിപിഎമ്മിന്റെ പൊതു കാഴ്ചപ്പാടും അതു തന്നെയാണ്. അതുകൊണ്ടാണ് ത്രിപുരയിൽ അവർ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയത്. കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ എവിടെയും ഒരുപോലെയാണല്ലോ. അത് അംഗീകരിച്ചുകൊണ്ടാണ് ത്രിപുരയിൽ സിപിഎം സഖ്യത്തിനു പോയത്. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ ഒരു രാഷ്ട്രീയപരിപാടി ആയിരുന്നെങ്കിലും അതിന്റെ ലക്ഷ്യം കേന്ദ്രത്തിനെതിരെയുള്ള പ്രചാരണമായിരുന്നു. അതുകൊണ്ടാണ് സിപിഐയുടെ പ്രതിനിധികൾ അതിൽ പങ്കെടുത്തത്. നിലവിലുള്ള ഇന്ത്യൻ രാഷ്ടീയത്തിൽ അത് എന്തുകൊണ്ടും ഉചിതമായ തീരുമാനം തന്നെയാണ്.
∙ ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയവർ എന്തുകൊണ്ട് ജോഡോ യാത്രയോട് മുഖം തിരിക്കുന്നു എന്നതു തന്നെയാണല്ലോ ചോദ്യം?
അതിന്റെ മറുപടി പറയേണ്ടത് സിപിഎം തന്നെയാണ്.
∙ കർണാടകയിൽ ആറു സീറ്റ് കോൺഗ്രസിനോട് സിപിഐ ചോദിച്ചിട്ടുണ്ട്. കോൺഗ്രസുമായുള്ള സിപിഐയുടെ ബന്ധം കൂടുതൽ വ്യാപിക്കുകയാണോ?
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അതതു സംസ്ഥാനങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് രാഷ്ട്രീയ മുന്നണി ഉണ്ടാക്കാനേ സാധിക്കൂ. ബിജെപി ഒരു പ്രധാനപ്പെട്ട ശക്തിയായി വരുന്ന എല്ലാ സംസ്ഥാനങ്ങളിലും അവിടുത്തെ എതിർ രാഷ്ട്രീയ സാഹചര്യമാണ് ഞങ്ങൾ പരിഗണിക്കുന്നത്.
∙ കോൺഗ്രസിനോടുള്ള മമത താങ്കൾ വ്യക്തമാക്കുമ്പോൾ, അതേ കോൺഗ്രസിന്റെ പരമോന്നത നേതാവായ രാഹുൽഗാന്ധി ഇവിടെ വയനാട്ടിൽ സിപിഐയ്ക്കെതിരെയാണല്ലോ മത്സരിച്ചത്?
കേരളത്തിൽ അവരുമായി ഒരു സഖ്യമോ ധാരണയോ ഇല്ലല്ലോ. ഇവിടെ എൽഡിഎഫിന്റെ എതിരാളികൾ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയാണ്. കോൺഗ്രസ് ഒരു ബൂർഷ്വാപാർട്ടിയാണ്. കേഡർ സ്വഭാവം അവർക്ക് ഇല്ലാത്തതുകൊണ്ടു തന്നെ സ്വന്തം സ്ഥാനാർഥിക്കെതിരെ റിബലുകൾ മത്സരിക്കുന്ന സ്ഥിതി വരെ അവർ നേരിടുന്നുണ്ട്.
∙ കോൺഗ്രസിൽനിന്നു വരുന്നവരെ സിപിഎം സ്വാഗതം ചെയ്ത് പാർട്ടി പദവികൾ കൊടുക്കുന്ന രീതി അടുത്തിടെ കാണുന്നുണ്ട്. എന്നാൽ സമീപകാലത്ത് കോൺഗ്രസ് വിട്ട കേന്ദ്രമന്ത്രി കെ.വി.തോമസിന് എൽഡിഎഫ് സർക്കാർ കാബിനറ്റ് പദവി തന്നെ നൽകി. സിപിഐയുടെ ഇക്കാര്യത്തിലെ നിലപാട് എന്താണ്?
സിപിഐ ഇക്കാര്യം ചർച്ച ചെയ്ത് ഒരു നിലപാട് എടുക്കണമെന്ന അഭിപ്രായം പല കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ഇനി ചേരുന്ന കമ്മിറ്റി ചർച്ച ചെയ്ത് അഭിപ്രായം വ്യക്തമാക്കേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യും.
∙ സിപിഐയുടെ പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞതേയുള്ളൂവല്ലോ. സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് വലിയ ചർച്ച പുറത്തു നടന്നപ്പോൾ ഒരു ഭാഗത്ത് താങ്കൾ കേന്ദ്രബിന്ദുവായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങിയിരുന്നോ?
അങ്ങനെ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരുടെ സൃഷ്ടി എന്നല്ലാതെ അതിൽ ഒരു യാഥാർഥ്യവും ഇല്ല. ഒരു സമ്മേളനത്തിൽ പോലും ചർച്ചകളുടെ കേന്ദ്രബിന്ദുവായി ഞാൻ വന്നിട്ടുമില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാൻ തയാറെടുത്തിട്ടുമില്ല
∙ മത്സര സന്നദ്ധത പ്രകടിപ്പിച്ചെന്നും ഒടുവിൽ ഒത്തുതീർപ്പിന്റെ ഭാഗമായാണ് താങ്കൾ പിൻവാങ്ങിയതാണെന്നും കരുതുന്ന ധാരാളം പേരുണ്ടല്ലോ?
ഞാനും നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ഊഷ്മളമായ ബന്ധമാണ് ഉള്ളത്. അന്നും അങ്ങനെയാണ്, ഇന്നും അങ്ങനെയാണ്. ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾ എല്ലാം നടക്കുമ്പോഴും ആ ബന്ധത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അതിൽ വിള്ളൽ ഉണ്ടാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആരൊക്കെയോ നൽകുന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. അതിൽ എനിക്ക് ഒരു ഉത്തരവാദിത്തവുമില്ല.
∙ ദേശീയ നിർവാഹകസമിതി അംഗമായതോടെ സംസ്ഥാനത്തെ സംഘടനാകാര്യങ്ങളിൽനിന്നെല്ലാം താങ്കൾ ഒഴിവായോ? എന്താണ് താങ്കളിൽ നിക്ഷിപ്തമായ ഇപ്പോഴത്തെ ഉത്തരവാദിത്തം?
കേരളത്തിലെ പാർട്ടിയെ സംഘടനാപരമായി സഹായിക്കുകയാണ് ഒരു കടമ. കേരളത്തിന്റെ ചുമതല കാനത്തിനാണ്. ദേശീയ നിർവാഹകസമിതി അംഗങ്ങളായ എനിക്കും ബിനോയ് വിശ്വത്തിനും പി.സന്തോഷ് കുമാറിനും ഉള്ളത് സഹായിക്കാനുള്ള ചുമതലയാണ്. കൂടാതെ പാർട്ടി പ്രോഗ്രാം സമിതിയുടെ കൺവീനറും ഞാനാണ്.
∙ നേരത്തേ അസി. സെക്രട്ടറി ആയിരുന്ന താങ്കൾ കേരളത്തിലെ സംഘടനാകാര്യങ്ങളിൽ പൂർണമായും ഇടപെട്ടിരുന്നു. ദേശീയ നിർവാഹകസമിതി അംഗമായതോടെ ഇവിടെനിന്ന് അകറ്റി നിർത്തുകയാണ് എന്ന പ്രതീതി പുറത്തുണ്ട്.
ഒരിക്കലും ഇല്ല. അസി. സെക്രട്ടറി ആയിരുന്നപ്പോൾ എങ്ങനെയോ ഏറെക്കുറെ അങ്ങനെ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. സ്വാഭാവികമായും ദേശീയ നിർവാഹകസമിതി അംഗമാകുമ്പോൾ പാർട്ടി സെന്ററിനെ സഹായിക്കുന്ന നിലയിലേ പോകാൻ കഴിയൂ. പഴയതു പോലെ ജില്ലകളിൽനിന്നു കത്തുകളും മറ്റും വരുമ്പോൾ അതിന്റെ കാര്യങ്ങൾ വിളിച്ചു ചോദിക്കാനും ഇടപെടാനും കഴിയില്ല. ഇവിടെ ലഭിക്കുന്ന ഉത്തരവാദിത്തങ്ങളിൽ ഞാൻ പൂർണമായും തൃപ്തനാണ്.
∙ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ സംസ്ഥാനത്തെ സിപിഐയിൽ പദവികൊണ്ട് രണ്ടാമനാണ് താങ്കൾ. പക്ഷേ എൽഡിഎഫിൽ സിപിഐയെ പ്രതിനിധികരിക്കുന്നവരിൽ കാനം ഒഴിച്ചുള്ളവർ എല്ലാം പാർട്ടി ശ്രേണിയിൽ ഇപ്പോൾ താങ്കളെക്കാളും താഴെ ഉളളവരാണല്ലോ? എന്തുകൊണ്ടാണ് സുപ്രധാനമായ എൽഡിഎഫ് പ്രതിനിധി പട്ടികയിൽനിന്നു താങ്കൾ ഒഴിവാക്കപ്പെട്ടത്?
എൽഡിഎഫിന്റെ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഞങ്ങൾ ചർച്ച ചെയ്തിട്ടില്ലല്ലോ.
∙ നേരത്തേ എൽഡിഎഫിലെ സിപിഐ പ്രതിനിധികളിൽ ഒരാളായിരുന്ന പന്ന്യൻ രവീന്ദ്രൻ മാറിയപ്പോൾ പകരം മന്ത്രി കെ.രാജനെ അല്ലേ ഉൾപ്പെടുത്തിയത്?
അങ്ങനെ ഒരു തീരുമാനവും എടുത്തിട്ടില്ല. പന്ന്യൻ രവീന്ദ്രൻ മാറിയിട്ടുമില്ല, വേറെ ആരെയും പുതുതായി ഉൾപ്പെടുത്തിയിട്ടുമില്ല. എൽഡിഎഫ് സംസ്ഥാന സമിതി യോഗത്തിൽ പോകുന്ന ആളുകളെക്കുറിച്ച് ഒരു പുനർചിന്തനം സിപിഐ നടത്തിയിട്ടില്ല. കെ. രാജനെ റവന്യൂ മന്ത്രി എന്ന നിലയിൽ എന്തെങ്കിലും ആവശ്യങ്ങൾക്കായി എൽഡിഎഫ് യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടാകും. അല്ലാതെ എൽഡിഎഫ് സംസ്ഥാന സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല. പന്ന്യൻ രവീന്ദ്രൻ ഇപ്പോഴും എൽഡിഎഫ് യോഗങ്ങൾക്കു പോകുന്നുണ്ട്. 75 വയസ്സ് എന്ന പ്രായപരിധിയുടെ അടിസ്ഥാനത്തിൽ സിപിഐയുടെ സംസ്ഥാന, ദേശീയ കൗൺസിലുകളിൽ നന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് എൽഡിഎഫ് യോഗങ്ങൾക്കു ബാധകമല്ല. മറിച്ചുള്ള വാർത്തകൾ ഗൗരവമായി കാണേണ്ടതില്ല.
∙ 75 എന്ന പ്രായപരിധി നിർദേശമാണല്ലോ സിപിഐയിൽ വലിയ ചർച്ചയായത്. അത് എല്ലായിടത്തും നടപ്പാക്കാനായോ? എന്താണ് സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ നേതൃത്വത്തിന്റെ വിലയിരുത്തൽ?
കേരളത്തിൽ അതു പൂർണമായും നടപ്പാക്കി. പക്ഷേ ഒരു തെറ്റിദ്ധാരണ സംഭവിച്ചു. ഏതു ഭാഗത്തുനിന്നാണ് എന്ന് എനിക്ക് അറിയില്ല. 75 വയസ്സു കഴിഞ്ഞ സഖാക്കൾ പാർട്ടിയുടെ ദേശീയ കൗൺസിലിലോ സംസ്ഥാന കൗൺസിലിലോ ഉണ്ടെങ്കിൽ അവരെ ഒഴിവാക്കണം എന്നതായിരുന്നു ദേശീയ കൗൺസിലിന്റെ നിർദേശവും ഇപ്പോൾ ഭരണഘടന അംഗീകരിച്ചതുമായ കാര്യം. ദേശീയ–സംസ്ഥാന കൗൺസിലുകളെ കുറച്ചു കൂടി ഊർജസ്വലമാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. 75 കഴിഞ്ഞവർക്ക് യാത്ര ചെയ്യാനും മറ്റു സ്ഥലങ്ങളിൽ പോയി താമസിക്കാനും ഉള്ള പ്രയാസങ്ങൾ കണക്കിലെടുത്താണ് അതു ചെയ്തത്. ആ നിബന്ധന ഈ രണ്ടു ഘടകങ്ങൾക്കു മാത്രമാണ് ബാധകമായിരുന്നത്. ജില്ലാ കൗൺസിലുകളിലും അതിന് താഴേയ്ക്കും 75 എന്ന പ്രായപരിധി ബാധകമായിരുന്നില്ല. പക്ഷേ എങ്ങനെയോ തെറ്റിദ്ധാരണയുടെ ഭാഗമായി ഇവിടെ ആ ഘടകങ്ങളിലും ചിലയിടത്ത് അതു നടപ്പാക്കി.
∙ താങ്കൾ കൂടി മേൽകമ്മിറ്റിയിൽനിന്നു പങ്കെടുത്തല്ലേ ആ തീരുമാനം ജില്ലകളിൽ നടപ്പാക്കിയത്?
അതാണ് ഞാൻ പറഞ്ഞത്. ഞാൻ പങ്കെടുത്ത കാസർകോട് സമ്മേളനത്തിൽ പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ ഗോപാലൻകുട്ടി എന്ന 79 വയസ്സായ ആളെ ഉൾപ്പെടുത്തണമോയെന്ന ചർച്ച നടന്നു. ജില്ലകളിൽ പ്രായപരിധി ബാധകമല്ലെന്നു വ്യക്തമാക്കി. അദ്ദേഹത്തെ കാസർകോട് ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്തുകയും ചെയ്തു. ചില വ്യാഖ്യാനങ്ങളിൽ വന്ന ആശയക്കുഴപ്പമാണ് പലയിടത്തും സംഭവിച്ചത്. എന്തായാലും ഇപ്പോൾ ഭരണഘടന പ്രകാരവും ദേശീയ–സംസ്ഥാന കൗൺസിലുകൾക്കു മാത്രമേ അതു ബാധകമാക്കിയിട്ടുള്ളൂ.
∙ 75 കഴിഞ്ഞവരെ പാർട്ടിക്കു വേണ്ടെന്ന മനോഭാവമാണ് സിപിഐക്ക് എന്ന വിമർശനത്തിനും അത് ഇടയാക്കിയല്ലോ?
കഴിഞ്ഞ ദേശീയ നിർവാഹകസമിതി യോഗം ഇക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പ്രായപരിധി നിബന്ധനയുടെ പേരിൽ ഒഴിവാക്കപ്പെട്ടവരിൽ ആരോഗ്യപരമായി ബുദ്ധിമുട്ട് ഇല്ലാത്തവരെ സംസ്ഥാന കൗൺസിലുകളിലേക്ക് ക്ഷണിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. അവർക്ക് ഇനി സംസ്ഥാന കൗൺസിലിൽ പങ്കെടുക്കാം.
English Summary: Cross Fire Exclusive Interview with CPI Leader K Prakash Babu