14കാരിയെ തട്ടിയെടുത്ത് 2 ദിവസം കൂട്ടബലാത്സംഗം; കൈകാലുകള്‍ കെട്ടി തേയിലത്തോട്ടത്തില്‍ തള്ളി
ദിബ്രുഗഡ്∙ അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം. ദിബ്രുഗഡ് ജില്ലയിലെ ലഹോവൽ മേഖലയിൽ ആണ് സംഭവം. മൂന്നാം തീയതിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു.

ദിബ്രുഗഡ്∙ അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം. ദിബ്രുഗഡ് ജില്ലയിലെ ലഹോവൽ മേഖലയിൽ ആണ് സംഭവം. മൂന്നാം തീയതിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ആയിരുന്നു. പ്രതികളായ ഭൈജൻ അലി സഫർ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്നുപേരെയും പിടികൂടിയിട്ടുണ്ട്.
ഞായറാഴ്ച നാട്ടുകാരാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ദിബ്രുഗഡ് നഗരത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ലഹോവലിലെ അഥാബാരി തേയില എസ്റ്റേറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. ലഹോവലിലെ ബെബെജിയ ഗ്രാമവാസിയാണ് പെൺകുട്ടി. മൂന്നാം തീയതി വൈകുന്നേരം ഒറ്റയ്ക്ക് കടയിൽ സാധനം വാങ്ങാൻ പോയപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പ്രതികൾ രണ്ടുദിവസത്തോളം മാറിമാറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്ഷീണിച്ച അവസ്ഥയിലായ പെൺകുട്ടിയെ അസം മെഡിക്കൽ കോളജിലേക്കു മാറ്റി.
English Summary: 14-year-old minor girl raped in Dibrugarh tea garden