1943–ൽ ഓൾഡ് ഡൽഹിയിൽ ജനിച്ച മുഷറഫ് വിഭജനത്തിനു ശേഷമാണ് കറാച്ചിയിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനു ശേഷം സൈന്യത്തിൽ അംഗമായി, പടിപടിയായി ഉയർന്ന് ആർമി തലവനും ‘രക്തരഹിത’ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരിയുമായ പർവേസ് മുഷറഫ് തന്റെ 78–ാം വയസ്സിൽ ദുബായിൽ വച്ച് അന്തരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഏടുകളിലൊന്നു കൂടിയാണ് മുഷറഫിന്റെ ഭരണകാലം. അതേ സമയം, പൗരസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താത്ത ഏകാധിപതിയും. പാക്കിസ്ഥാനിലുണ്ടായിട്ടുള്ള നിരവധി പട്ടാള ഭരണാധികാരികളിൽ ഒടുവിലെത്തെയാൾ അങ്ങനെ മറ്റൊരു നാട്ടിൽ വച്ച് ജീവൻ വെടിഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിടത്തു നിന്ന് രാജ്യദ്രോഹ കേസിൽ വധശിക്ഷ വരെയുള്ള വിധികൾ ഏറ്റുവാങ്ങിയ പട്ടാള ജനറലായിരുന്നു പർവേസ് മുഷറഫ്, ആ സ്വേച്ഛാധിപതിയുടെ ജീവിതത്തിലൂടെ

1943–ൽ ഓൾഡ് ഡൽഹിയിൽ ജനിച്ച മുഷറഫ് വിഭജനത്തിനു ശേഷമാണ് കറാച്ചിയിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനു ശേഷം സൈന്യത്തിൽ അംഗമായി, പടിപടിയായി ഉയർന്ന് ആർമി തലവനും ‘രക്തരഹിത’ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരിയുമായ പർവേസ് മുഷറഫ് തന്റെ 78–ാം വയസ്സിൽ ദുബായിൽ വച്ച് അന്തരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഏടുകളിലൊന്നു കൂടിയാണ് മുഷറഫിന്റെ ഭരണകാലം. അതേ സമയം, പൗരസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താത്ത ഏകാധിപതിയും. പാക്കിസ്ഥാനിലുണ്ടായിട്ടുള്ള നിരവധി പട്ടാള ഭരണാധികാരികളിൽ ഒടുവിലെത്തെയാൾ അങ്ങനെ മറ്റൊരു നാട്ടിൽ വച്ച് ജീവൻ വെടിഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിടത്തു നിന്ന് രാജ്യദ്രോഹ കേസിൽ വധശിക്ഷ വരെയുള്ള വിധികൾ ഏറ്റുവാങ്ങിയ പട്ടാള ജനറലായിരുന്നു പർവേസ് മുഷറഫ്, ആ സ്വേച്ഛാധിപതിയുടെ ജീവിതത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1943–ൽ ഓൾഡ് ഡൽഹിയിൽ ജനിച്ച മുഷറഫ് വിഭജനത്തിനു ശേഷമാണ് കറാച്ചിയിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനു ശേഷം സൈന്യത്തിൽ അംഗമായി, പടിപടിയായി ഉയർന്ന് ആർമി തലവനും ‘രക്തരഹിത’ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരിയുമായ പർവേസ് മുഷറഫ് തന്റെ 78–ാം വയസ്സിൽ ദുബായിൽ വച്ച് അന്തരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഏടുകളിലൊന്നു കൂടിയാണ് മുഷറഫിന്റെ ഭരണകാലം. അതേ സമയം, പൗരസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താത്ത ഏകാധിപതിയും. പാക്കിസ്ഥാനിലുണ്ടായിട്ടുള്ള നിരവധി പട്ടാള ഭരണാധികാരികളിൽ ഒടുവിലെത്തെയാൾ അങ്ങനെ മറ്റൊരു നാട്ടിൽ വച്ച് ജീവൻ വെടിഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിടത്തു നിന്ന് രാജ്യദ്രോഹ കേസിൽ വധശിക്ഷ വരെയുള്ള വിധികൾ ഏറ്റുവാങ്ങിയ പട്ടാള ജനറലായിരുന്നു പർവേസ് മുഷറഫ്, ആ സ്വേച്ഛാധിപതിയുടെ ജീവിതത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘‍ഞാനൊരു പട്ടാളക്കാരനാണ്, ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഏതാനും ആഴ്ചകൾ അല്ലെങ്കിൽ‌ മാസങ്ങൾക്കുള്ളിൽ ഞാൻ തിരിച്ചുവരും’’, 2016–ൽ യാത്രാ നിരോധനമുള്ളവരുടെ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം െചയ്ത‌യുടൻ ദുബായിലേക്ക് പറക്കുന്നതിന് തൊട്ടുമുൻപ് പർവേസ് മുഷറഫ് പാക്ക് മാധ്യമമായ ‘ഡോണി’ന്റെ ലേഖകനോട് പറഞ്ഞതാണിത്. വിലക്ക് സർക്കാർ നീക്കുന്നതിന്റെ തലേന്ന് പാക്ക് സുപ്രീം കോടതി മുഷറഫിന് ചികിത്സാർഥം യാത്ര ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്നു. താൻ ആറാഴ്ചയ്ക്കുള്ളിൽ തിരിച്ചു വരുമെന്നും അതിനു ശേഷം തനിക്കെതിരെയുള്ള കേസുകളിൽ വിചാരണ നേരിടുമെന്നുമാണ് മുഷറഫ് ‘ഉറപ്പ് പറഞ്ഞിരിക്കുന്നതെ’ന്ന് പാക്ക് അധികൃതർ അന്നു പറഞ്ഞിരുന്നു. എന്നാൽ മുഷറഫ് പിന്നീടൊരിക്കലും പാക്കിസ്ഥാനിലേക്ക് തിരികെ വന്നില്ല. പകരം എത്തുന്നതാകട്ടെ മൃതദേഹവും.

1943–ൽ ഓൾഡ് ഡൽഹിയിൽ ജനിച്ച മുഷറഫ് വിഭജനത്തിനു ശേഷമാണ് കറാച്ചിയിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനു ശേഷം സൈന്യത്തിൽ അംഗമായി, പടിപടിയായി ഉയർന്ന് ആർമി തലവനും ‘രക്തരഹിത’ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരിയുമായ പർവേസ് മുഷറഫ് തന്റെ 78–ാം വയസ്സിൽ ദുബായിൽ വച്ച് അന്തരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഏടുകളിലൊന്നു കൂടിയാണ് മുഷറഫിന്റെ ഭരണകാലം. അതേ സമയം, പൗരസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താത്ത ഏകാധിപതിയും. പാക്കിസ്ഥാനിലുണ്ടായിട്ടുള്ള നിരവധി പട്ടാള ഭരണാധികാരികളിൽ ഒടുവിലെത്തെയാൾ അങ്ങനെ മറ്റൊരു നാട്ടിൽ വച്ച് ജീവൻ വെടിഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിടത്തു നിന്ന് രാജ്യദ്രോഹ കേസിൽ വധശിക്ഷ വരെയുള്ള വിധികൾ ഏറ്റുവാങ്ങിയ പട്ടാള ജനറലായിരുന്നു പർവേസ് മുഷറഫ്, ആ സ്വേച്ഛാധിപതിയുടെ ജീവിതത്തിലൂടെ..

ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിനു ശേഷം ഉയർന്ന ബോർഡ്. ഭർത്താവ് ആസിഫ് അലി സർദാരി, പിതാവ് സുൾഫിക്കർ അലി ഭൂട്ടോ എന്നിവരാണ് ബേനസീറിനൊപ്പം ചിത്രത്തിൽ. 2008 സെപ്റ്റംബറിലെ ചിത്രം (റിസ്‍വാൻ തബസും/എഎഫ്‍പി)
ADVERTISEMENT

∙ ‘ബേനസീർ, നിങ്ങളിപ്പോഴും ജീവിക്കുന്നു’

മുഷറഫിന്റെ മരണവാർത്ത പുറത്തു വന്നയുടൻ പാക്ക് വിദേശകാര്യ മന്ത്രിയും പിപിപി നേതാവുമായ ബിലാവൽ ഭൂട്ടോ ട്വിറ്ററിലെ തന്റെ പ്രൊഫൈൽ ചിത്രം മാറ്റി. തന്റെ മാതാവും രണ്ടു വട്ടം പാക്ക് പ്രധാനമന്ത്രിയുമായിരുന്ന ബേനസീർ ഭൂട്ടോയ്ക്കൊപ്പം ബലൂചിസ്ഥാനിലെ നേതാവ് നവാബ് അക്ബർ ബുഗ്തി നിൽക്കുന്ന ചിത്രമായിരുന്നു ഇത്. ‘നിങ്ങൾ ഇപ്പോഴും ജീവിക്കുന്നു ബേനസീർ’ എന്ന ക്യാപ്ഷനും അതിനൊപ്പം പങ്കുവച്ചിരുന്നു.

മുഷറഫിന്റെ മരണവാർത്ത എത്തിയ ശേഷം അനുശോചനത്തിനു പകരം ബിലാവൽ ഈ രണ്ടു പേരുടേയും ചിത്രങ്ങൾ പങ്കുവച്ചതിന് കാരണമുണ്ട്. പർവേസ് മുഷറഫ് ഈ രണ്ടു പേരുടേയും മരണത്തിൽ കുറ്റക്കാരനായി പ്രതി ചേർക്കപ്പെട്ടിരുന്നു. 1997-ൽ അധികാരത്തിൽ നിന്നു പുറത്തായതിനു ശേഷം ലണ്ടനിലും ദുബായിലുമായി ജീവിച്ച ബേനസീർ 2007–ലാണ് പാക്കിസ്ഥാനിലേക്ക് തിരികെ വരുന്നത്. അമേരിക്കൻ ഇടപെടലിനെ തുടർന്ന്, അന്ന് പ്രസിഡന്റായിരുന്ന മുഷറഫുമായുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നു ഇത്. വന്നിറങ്ങിയ ബേനസീറിനെ സ്വീകരിച്ചു കൊണ്ടുള്ള റാലിയിൽ ചാവേർ ആക്രമണമുണ്ടായി. ബേനസീർ രക്ഷപെട്ടെങ്കിലും അവരുടെ 125 പാർട്ടി പ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടു. ബേനസീറിന് വധഭീഷണിയുണ്ടെന്ന മുന്നറിയിപ്പുകൾ ധാരാളമായി വന്നു. തന്നെ വധിക്കാൻ ചിലർ ഗൂഡാലോചന നടത്തുന്നതായി അവർ മുഷറഫിന് എഴുതിയ കത്തിൽ പറയുന്നുമുണ്ട്. 2007 ഡിസംബർ 27–ന് റാവൽപിണ്ടിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വച്ച് അവർ വെടിയേറ്റു കൊല്ലപ്പെട്ടു.

മുഷറഫ് 2001–ൽ മുസഫറാബാദിൽ (ഫയൽ ചിത്രം /എഎഫ്‍പി)

മുഷറഫിനെതിരെ ജനരോഷം ശക്തമായിരുന്ന സമയത്താണ് ബേനസീറിന്റെ കൊലപാതകവും നടക്കുന്നത്. വൈകാതെ മുഷറഫ് അധികാരത്തിനു പുറത്തായി. പിന്നീട് അന്വേഷണ കമ്മിഷൻ മുഷറഫിനെയും കേസിൽ പ്രതിയാക്കി. ബേനസീറിന് ആവശ്യമായ സുരക്ഷ നൽകാൻ തയാറായില്ല എന്നതായിരുന്നു കുറ്റം. കേസിൽ പ്രതികളായിരുന്ന അഞ്ച് പാക് താലിബാൻകാരെ കോടതി വെറുതെ വിട്ടിരുന്നു. മുഷറഫിനെ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ ജാമ്യം ലഭിച്ചു. ഒടുവിൽ വിധി വന്നപ്പോൾ ദുബായില‌ായിരുന്ന മുഷറഫിനെ ഒളിവിലുള്ളതായും പ്രഖ്യാപിച്ചു.

ADVERTISEMENT

ബേനസീറിന്റെ മരണത്തിന് ഉത്തരവാദി മുഷറഫാണെന്ന് ബിലാവൽ പിന്നീട് പലതവണ ആരോപിച്ചിരുന്നു. പാക്കിസ്ഥാനിൽ മുഷറഫിന്റെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് ബേനസീറിനെ വധിച്ചതിനു പിന്നിൽ എന്ന പ്രചാരണം ഇപ്പോഴും ശക്തമാണ്. ‌

‌ബലൂചിസ്ഥാൻ ഗവർണറും മുൻ ആഭ്യന്തര സഹമന്ത്രിയുമൊക്കെയായിരുന്ന ബലൂച് ഗോത്രവർഗ നേതാവായ നവാബ് അക്ബർ ബുഗ്തിയെ 2006–ൽ സൈന്യം വധിക്കുകയായിരുന്നു. ബുഗ്തി ഒളിച്ചിരുന്ന ഗുഹ ഇടിഞ്ഞുവീണാണ് മരണമെന്ന് ഔദ്യോഗിക ഭാഷ്യമെങ്കിലും മുഷറഫിന്റെ നിർദേശപ്രകാരം കൊലപ്പെടുത്തകയായിരുന്നു എന്നാണ് ആരോപണം. ഈ കേസിലും മുഷറഫ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

‍ഡൽഹി–ലാഹോർ ബസിൽ വാജ്പേയി. പിന്നിൽ ശത്രുഘ്നൻ സിന്‍ഹ (ഫയൽ ചിത്രം– പിടിഐ)

∙ ചരിത്രം രചിച്ച ആ ബസ് യാത്ര

പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയി 1999 ഫെബ്രുവരിയിൽ ഡൽഹി–ലഹോർ ബസ് യാത്ര ഉദ്ഘാടനം ചെയ്തത് ആ ബസിൽ യാത്ര ചെയ്തു കൊണ്ടാണ്. സംഘർഷത്തിന്റെ മൂർധന്യത്തിൽ നിൽക്കെ പാക്കിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങൾക്ക് തുടക്കം കുറിക്കാൻ വാജ്പേയി കണ്ടെത്തിയ മാർഗമായിരുന്നു ഇത്. ദേവാനന്ദ്, ജാവേദ് അക്തർ, കപിൽ ദേവ് തുടങ്ങിയ വലിയൊരു കൂട്ടം പ്രമുഖരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫാണ് വാജ്പേയിയേയും കൂട്ടരേയും ലഹോറിൽ സ്വീകരിച്ചത്. 1998 ആദ്യമുണ്ടായ പൊഖ്റാനിലെ ആണവ പരീക്ഷണവും ഇതിനു മറുപടിയായി പാക്കിസ്ഥാനും ആണവ പരീക്ഷണം നടത്തിയതും തുടർന്ന് സംഘർഷം മൂർച്ഛിച്ചതുമെല്ലാമായി ഏറെ കലുഷിതമായിരുന്നു ഈ സമയം. ഈ അന്തരീക്ഷത്തെ തണുപ്പിക്കാൻ വാജ്പേയി കണ്ട മാർഗമായിരുന്നു പാക്കിസ്ഥാനുമായി മുഖാമുഖം ചർച്ചകൾ നടത്തുകയും സമാധാന നീക്കങ്ങൾ പുനരാരംഭിക്കുകയും ചെയ്യുക എന്നത്.

ADVERTISEMENT

അതിന്റെ ഭാഗമായുള്ള പ്രധാനപ്പെട്ട കാര്യമായിരുന്നു ഈ ലഹോർ ബസ് യാത്ര. ലഹോറിൽ വച്ച് വാജ്പേയിയും ഷെരീഫും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലഹോർ പ്രമേയം പുറത്തിറക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. സമാധാന ശ്രമങ്ങൾ തുടരുന്നതിനൊപ്പം ആണവായുധങ്ങൾ സംബന്ധിച്ചും കരാറിൽ പരാമർശമുണ്ടായിരുന്നു. ‌

എ.ബി വാജ്പേയിയും നവാസ് ഷെരീഫും (ഫയൽ ചിത്രം– പിടിഐ)

എന്നാൽ ഇരു രാജ്യത്തേയും ജനകീയ സർക്കാരുകൾ സമാധാന നീക്കങ്ങളുമായി മുന്നോട്ടു പോകുന്നതിൽ പാക്കിസ്ഥാനിലെ ഏറ്റവും ശക്തമായ സ്ഥാപനമായ സൈന്യത്തിന്  താത്പര്യമുണ്ടായിരുന്നില്ല. കശ്മീർ പ്രശ്നത്തിൽ ചർച്ച നടത്തുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള പല വിഷയങ്ങളിലൊന്നു മാത്രമായി കശ്മീർ മാറുന്നതും സൈന്യം അത്ര താത്പര്യത്തോടെയല്ല വീക്ഷിച്ചത്. വാജ്പേയിയുടെ ഈ ലഹോർ സന്ദർശനത്തിന്റെ ചൂടാറുംമുമ്പു തന്നെ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇന്ത്യയ്ക്കെതിരെ നീക്കമുണ്ടായി.

ജമ്മു–കശ്മീരിലെ കാർഗിലിലേക്ക് മേയ് ആദ്യം പാക്ക് സൈനികർ നുഴഞ്ഞു കയറി. മൂന്നു മാസത്തെ യുദ്ധത്തിനു ശേഷം പാക്ക് സൈന്യത്തെ ഇന്ത്യ തുരത്തിയതോടെയാണ് കാർഗിൽ യുദ്ധം അവസാനിച്ചത്. പാക്ക് സൈന്യത്തിന്റെ നടപടിക്ക് നേതൃത്വം നൽകിയ ആളായിരുന്നു അന്ന് സേനാ തലവനായിരുന്ന പർവേസ് മുഷറഫ്.

കശ്മീർ ഉൾപ്പെടെ പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന വാജ്പേയി 2001–ൽ അന്ന് പാക്ക് പ്രസിഡന്റായിരുന്ന മുഷറഫിനെ ആഗ്രയിലേക്ക് ചർച്ചയ്ക്ക് വിളിച്ചു. ഇന്ത്യ–പാക്ക് ബന്ധത്തിലെ നിർണായക ഏടാകുമെന്ന് കരുതിയിരുന്ന രണ്ടു ദിവസത്തെ ആഗ്ര ഉച്ചകോടി പക്ഷേ, പരാജയപ്പെട്ടു. കശ്മീർ ആയിരുന്നു പരിഹാരമുണ്ടാകാതെ തുടർന്ന പ്രശ്നം.

കാർഗിലിൽ വെടിയുതിർക്കുന്ന ബോഫോഴ്സ് തോക്കുകൾ (ഫയൽ ചിത്രം)

∙ കാർഗിലിലെ വഞ്ചന

പ്രശസ്ത പാക്ക് മാധ്യമ പ്രവർത്തകയായ നസീം സെഹ്റ ‘ഫ്രം കാർഗിൽ ടു ദി കൂ: ഇവന്റ്സ് ദാറ്റ് ഷുക് പാക്കിസ്ഥാൻ’ എന്ന തന്റെ പുസ്തകത്തിൽ കാർഗിൽ വിഷയത്തിലെ കള്ളക്കളികളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലഹോർ ബസ് യാത്രയും ചർച്ചയുമൊക്കെ നടക്കുമ്പോൾ അതിന് സമാന്തരമായി 1998–ന്റെ ഒടുവിൽ തന്ന മുഷറഫും മറ്റ് മുതിർന്ന മൂന്നു സൈനിക നേതാക്കളും ‘കൊഹ്–ഇ–പൈമ’ (മല കയറുന്നവർ) എന്നു പേരിട്ട കാർഗിൽ കടന്നുകയറ്റം ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ലഹോർ ബസ് യാത്ര നടന്നതെങ്കിൽ ജനുവരിയിൽ തന്നെ ‘കൊഹ്–ഇ–പൈമ’യ്ക്ക് സൈനിക നേതൃത്വം അനുമതി നൽകി. ഇന്ത്യ ലേയിലേക്കടക്കം ആശ്രയിക്കുന്ന ദേശീയപാത–1 ബ്ലോക്ക് ചെയ്യുക എന്നതായിരുന്നു ആദ്യ പദ്ധതി.

അതിന് കാർഗിലിൽ ആൾസാന്നിധ്യമില്ലാത്ത ഏതാനും മലകൾ പിടിച്ചെടുക്കുകയും സമയമാകുമ്പോൾ ദേശീയപാത ബ്ലോക്ക് ചെയ്യുകയും ചെയ്യുക എന്ന പദ്ധതി ഇന്ത്യയെ പ്രതിരോധത്തിലാക്കുമെന്നാണ് പാക്ക് സൈനിക നേതൃത്വം കരുതിയത്. ഒപ്പം സിയാച്ചിൻ വിഷയം അടക്കമുള്ളവ രാജ്യാന്തര വേദിയിൽ ചർച്ചയായി കൊണ്ടുവരികയും ചെയ്യാം എന്നും ആലോചനയുണ്ടായിരുന്നു.

ഇന്ത്യ ഇവിടേക്ക് സൈന്യത്തെ അയയ്ക്കില്ലെന്നും നയതന്ത്ര തലത്തിലും ശക്തമായി ഇടപെട്ടാൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാം എന്നും സൈനിക നേതൃത്വം കരുതിയിരുന്നതായി നസീം സെഹ്റ പറയുന്നു.

പക്ഷേ ഈ ആസൂത്രണമെല്ലാം പാളി. പാക്ക് സൈന്യവും ഭീകരവാദികളും ഉൾപ്പെട്ടതായിരുന്നു കടന്നുകയറിയവർ. കാർഗിലിൽ നേരത്തെ മഞ്ഞുരുകിയതോടെ പാക്ക് സാന്നിധ്യം മേയ് ആദ്യം തന്നെ ഇന്ത്യൻ സൈന്യം കണ്ടെത്തി. സൈനികമായും നയതന്ത്രപരമായും തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതോടെ മുഷറഫും കൂട്ടരും നവാസ് ഷെരീഫിനെ ആശ്രയിച്ചു. എത്രയും വേഗം തങ്ങളുടെ നീക്കത്തിന് നയതന്ത്രപരിരക്ഷ ഒരുക്കണം എന്നായിരുന്നു ആവശ്യം. ‘കശ്മീരിന് മോചനം നൽകിയ ഭരണാധികാരി എന്ന നിലയിലായിരിക്കും താങ്കൾ അറിയപ്പെടുക’ എന്നായിരുന്നു സൈന്യം നൽകിയ മോഹനവാഗ്ദാനം.

കാർഗിൽ വിജയ് ദിവസ് ഇന്ത്യാ ഗേറ്റിൽ, 2009–ലെ ചിത്രം (പിടിഐ)

എന്നാൽ വാജ്പേയിയുമായ‌ുള്ള ചർച്ചകളെക്കുറിച്ചും ലഹോർ ഉച്ചകോടിയെക്കുറിച്ചും വിദേശകാര്യ മന്ത്രി സർതാജ് അസീസ് ഓർമിപ്പിച്ചുെവങ്കിലും ഷെരീഫും മുഷറഫിന്റെയും കൂട്ടരുടേയും പദ്ധതിയിൽ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു എന്നും പുസ്തകം പറയുന്നു. പാക്ക് സൈന്യത്തിന്റെ തലപ്പത്തുള്ള മിക്കവർക്കും കാർഗിൽ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. എന്തായായും മേയ് ആദ്യം തന്നെ ഇന്ത്യ സൈനിക നടപടികൾ ആരംഭിച്ചു. അതിർത്തിയിൽ ഇന്ത്യൻ പോർവിമാനങ്ങൾ കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. മുമ്പേ വിവാദത്തിൽ ഇടംപിടിച്ചിരുന്നെങ്കിലും കാർഗിലിലെ യഥാർഥ വിജയശിൽപ്പി ബോഫോഴ്സ് തോക്കുകളായിരുന്നു. അവയുടെ പ്രഹരത്തിൽ പാക്ക് സൈന്യം തകർന്നു. നയതന്ത്ര തലത്തിലും ഇന്ത്യ മേൽക്കൈ നേടി. തങ്ങളുടെ ഭൂമിയിൽ കയറിയവരെ സൈന്യത്തെ ഉപയോഗിച്ചു തുരത്തുമെന്നും എന്നാൽ അതിർത്തി കടക്കില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചത് അഭിനന്ദനം ഏറ്റുവാങ്ങി.

അതല്ലെങ്കിൽ മറ്റ് രാജ്യങ്ങൾ കൂടി ഇടപെട്ട് കാർഗിലിൽ നിന്ന് പിന്മാറാൻ പാക്കിസ്ഥാനോട് പറയണമെന്നും എന്നും ഇന്ത്യ നിലപാട് എടുത്തതോടെ പാക്കിസ്ഥാൻ വഴങ്ങി, അമേരിക്കൻ സമ്മർദമായിരുന്നു ഇതിന് പ്രധാന കാരണം. മൂന്നു മാസത്തോളം നീണ്ടു നിന്ന ആ യുദ്ധത്തിൽ 550–ഓളം പട്ടാളക്കാർ ഇന്ത്യയ്ക്ക് നഷ്ടമായപ്പോൾ‌ ഔദ്യോഗിക കണക്കിൽ 450–ഉം അനൗദ്യോഗിക കണക്കിൽ 1500–നും മുകളിൽ സൈനിക നഷ്ടമാണ് പാക്കിസ്ഥാന് ഉണ്ടായത്. വാജ്പേയിയും ഷെരീഫും തുടങ്ങിവച്ച സമാധാന ശ്രമങ്ങളെ തുരങ്കം വച്ച, യാതൊരു വിധത്തിലും തന്ത്രപ്രധാനമായ ആലോചനകൾ ഇല്ലാതെ, ഏറ്റവും മോശം രീതിയിൽ ആസൂത്രണം െചയ്ത ഒന്നായിട്ടാണ് കാർഗിൽ കടന്നുകയറ്റത്തെ പിൽക്കാലത്ത് പാക്കിസ്ഥാനിൽ പോലും വിലയിരുത്തിയിട്ടുള്ളത്.

പർവേസ് മുഷറഫ് (ചിത്രം – എഎഫ്‍പി)

∙ മുഷറഫ് തലപ്പത്തേക്ക്, ഇന്ത്യയുമായി അടുക്കാനും ശ്രമം

അതിനകം തന്നെ ആഭ്യന്തരമായി പുകഞ്ഞിരുന്ന പാക്കിസ്ഥാനിലെ സർക്കാർ–സൈന്യ തർക്കം കാർഗിലിലെ പരാജയത്തോടെ ഉച്ചസ്ഥായിയിലെത്തി. മുഷറഫിനെതിരെ നടപടിയെടുക്കാൻ നവാസ് ഷെരീഫ് ഒരുങ്ങിയെങ്കിലും സൈനിക അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടി. ഒടുവിൽ മുഷറഫ് കൊളംബോയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനു പോയി തിരികെ വരുന്ന വഴി ഷെരീഫ് മുഷറഫിനെ സൈനിക മേധാവി സ്ഥാനത്തു നിന്ന് നീക്കി. മുഷ്റഫിന്റെ വിമാനം പാക്കിസ്ഥാനിൽ ഇറങ്ങുന്നതു തടഞ്ഞു. എന്നാൽ പാക്ക് സൈനിക മേധാവിയോട് കൂറുപുലർത്തുന്ന സൈനിക കമാൻ‍ഡർമാർ വിമാനത്താവളത്തിന്റെയും ഔദ്യോഗിക വാർത്താമാധ്യമങ്ങളുടേയുമെല്ലാം നിയന്ത്രണങ്ങൾ ഏറ്റെടുത്തു.

പാക്കിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടിവായി മുഷറഫ് ചുമതലയേറ്റു. രാജ്യം അകപ്പെട്ടിരിക്കുന്ന ‘പ്രത്യേക പ്രതിസന്ധി’യിൽ നിന്ന് കരകയറാൻ സൈന്യത്തിനു മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ല എന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ചു. പിന്നെ മുഷറഫിന്റെ ഭരണമായിരുന്നു. 2001–ൽ ഹിതപരിശോധന നടത്തി മുഷറഫ് രാജ്യത്തെ പ്രസിഡന്റായി. ഇത് മുഴുവൻ തട്ടിപ്പായിരുന്നു എന്ന് മനുഷ്യാവകാശ സംഘടനകളും മറ്റും ആരോപിച്ചു. ബേനസീർ ഭൂട്ടോയും ഷെരീഫും ഇല്ലാത്ത രാജ്യത്ത് അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തി വൻ ഭൂരിപക്ഷത്തോടെ മുഷറഫ് ‘തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്’ ആയി.

റാവൽപിണ്ടിയിലെ ക്യാംപ് ഓഫിസിൽ മാധ്യമങ്ങളെ കാണുന്ന പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫ്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2006 നവംബർ 14ലെ ചിത്രം. (AFP PHOTO/FILE/Aamir QURESHI)

കശ്മീർ വിഷയത്തിൽ മുഷറഫ് പക്ഷേ ഒളിയാക്രമണങ്ങൾ തുടർന്നു കൊണ്ടിരുന്നു. കാർഗിൽ യുദ്ധത്തിലെ പരാജയത്തിനും ആഗ്ര ഉച്ചകോടിക്കും ശേഷം വലിയ തോതിലുള്ള ആക്രമണങ്ങളാണ് ഭീകരവാദികളെ ഉപയോഗിച്ച് മുഷറഫ് കശ്മീരിൽ അഴിച്ചുവിട്ടത്. 2000–ത്തിൽ 1385 ആക്രമണങ്ങളിൽ 641 പൗരന്മാരും 441 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടെങ്കിൽ 2001–ൽ 2084 ആയി ആക്രമണങ്ങൾ വർധിച്ചു. 1024 പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. 628 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ കശ്മീരിൽ ശക്തമായി. വീണ്ടും സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നൻ ഇരു രാജ്യങ്ങളോടും ലഹോർ പ്രഖ്യാപനത്തിൽ ഉറച്ചു നിൽക്കാനും ചർച്ചയിലേക്ക് മടങ്ങിവരാനും അഭ്യർഥിക്കുന്നത്.

അങ്ങനെയാണ് ഏറെ പ്രതീക്ഷകളോടെ 2001 ജൂലൈയിൽ ആഗ്ര ഉച്ചകോടി നടത്തപ്പെടുന്നത്. ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ മുഷറഫും ഭാര്യയും താജ്മഹലിന് മുന്നിലിരുന്ന് ചിത്രങ്ങളെടുത്തു. കശ്മീർ അടക്കം പാക്കിസ്ഥാനുമായി തുടരുന്ന വിവാദ വിഷയങ്ങളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ലോകം പ്രതീക്ഷിച്ചിരിക്കെ, ഉച്ചകോടി പരാജയപ്പെട്ടു. ചർച്ച മുന്നോട്ടു കൊണ്ടുപോകാം എന്ന് തീരുമാനിച്ചതല്ലാതെ മറ്റൊരു സംയുക്ത പ്രഖ്യാപനവും ഉച്ചകോടിയിൽ ഉണ്ടായില്ല. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ തടയാൻ നടപടിയെടുക്കണമെന്ന ഇന്ത്യൻ ആവശ്യത്തിൽ മുഷറഫ് വ്യക്തമായ ഉറപ്പ് നൽകാതിരുന്നതാണ് ഉച്ചകോടി പരാജയപ്പെടാനുള്ള കാരണമെന്ന് ഇന്ത്യ പറയുമ്പോൾ പാക്കിസ്ഥാൻ തിരിച്ചും കുറ്റപ്പെടുത്തുന്നു.

ഇന്ത്യയിലെത്തിയ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെ രാഷ്ട്രപതി കെ.ആർ. നാരായണന്റെയും പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും നേതൃത്വത്തിൽ ഔപചാരികമായി സ്വീകരിക്കുന്നു. 2001 ജൂലൈ 14ലെ ചിത്രം. (PTI Photo

∙ വൈരുദ്ധ്യങ്ങളുടെ ജനറൽ

പാക്കിസ്ഥാൻ ഭരിച്ച അവസാന പട്ടാള മേധാവിയായിരുന്നു മുഷറഫ്. ഒരേ സമയം ഏകാധിപതിയും എന്നാൽ ഉദാരവാനായ ജനാധിപത്യവാദിയുമായിരുന്നു മുഷറഫ് എന്ന വൈരുദ്ധ്യവും കാണാം. ഇന്ത്യ–പാക് ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും അനുകൂല സാഹചര്യമുണ്ടായിരുന്ന സമയമായിരുന്നു വാജ്പേയി–ഷെരീഫ് കാലഘട്ടം. എന്നാൽ അത് അട്ടിമറിച്ച കാർഗിൽ യുദ്ധം ആസൂത്രണം ചെയ്തത് മുഷറഫാണ്. അതേ മുഷറഫ് തന്നെയാണ് അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ചർച്ചകൾ വേണമെന്നും അതിനുള്ള നടപടികൾ ഉണ്ടാകണമെന്നും പറഞ്ഞിട്ടുള്ളത്.

ആഗ്ര ഉച്ചകോടിയിൽ അവതരിപ്പിച്ച കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള ‘നാല് നിർദേങ്ങൾ’ എന്ന മുഷറഫിന്റെ പദ്ധതി ഇക്കാര്യത്തിൽ വളരെ പ്രധാനമായി കണക്കുകൂട്ടുന്നവരുണ്ട്. ഇതേ വിഷയം ചർച്ചെ ചെയ്തുകൊണ്ടിരുന്നപ്പോഴും കശ്മീരിൽ നുഴഞ്ഞുകയറ്റം നടന്നുകൊണ്ടിരുന്നു എന്ന വൈരുദ്ധ്യം മറ്റൊന്ന്.

2005–ൽ ഇന്ത്യ–പാക് ഏകദിന പരമ്പരയുടെ അവസാന ദിവസം ഡൽഹി സ്റ്റേഡിയത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനൊപ്പം മുഷറഫ് (ചിത്രം– എഎഫ്‍പി)

പാക്കിസ്ഥാനെ സംബന്ധിച്ച് സിവിൽ ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിച്ച പട്ടാള ജനറലാണ് മുഷറഫ് എങ്കിലും തുടക്കകാലത്ത് ഏറെ ഉദാരവാനായ ജനാധിപത്യവാദിയായാണ് അദ്ദേഹത്തെ കണക്കാക്കിയിട്ടുള്ളത്. അതുവരെ ഔദ്യോഗിക മാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് സ്വകാര്യ മേഖലയിൽ മാധ്യമങ്ങൾ ആരംഭിക്കുന്നത് മുഷറഫിന്റെ കാലത്താണ്. അവാസാന കാലത്ത് മുഷറഫിന്റെ പുറത്താകലിലേക്ക് നയിച്ചതിൽ ഈ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. പട്ടാള ഭരണാധികാരിയായി അധികാരത്തിലെത്തിയിട്ടും കാര്യമായ അടിച്ചമർത്തലോ നിയന്ത്രണങ്ങളോ കൊണ്ടുവന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. അതേ സമയം, 2001 സെപ്റ്റംബർ 11–ന് ശേഷമുള്ള ‘ഭീകരതയ്ക്കെതിരായ പോരാട്ട’ത്തിൽ അമേരിക്കക്കൊപ്പം നിലകൊണ്ട മുഷറഫുമുണ്ട്. പാക്–അഫ്ഗാൻ അതിർത്തിയിൽ മുഷറഫിന്റെ സഹകരണം കൊണ്ട് മാത്രം നിരവധി പേർ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അക്കാലത്ത് മുഷറഫിന്റെ അറിവോടെ നൂറുകണക്കിന് പേരെ ‘കാണാതായിട്ടുണ്ട്’ എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇക്കാലത്ത് കോടിക്കണക്കിന് രൂപയുടെ അമേരിക്കൻ ഡോളർ പാക്കിസ്ഥാനിലെത്തി എന്നും. എന്നാൽ ഇവിടുത്തെ ഭീകരസംഘടനകളെയൊക്ക ആവശ്യമുള്ള ഘട്ടത്തിൽ മുഷറഫ് സംരക്ഷിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ കൊലപ്പെടുത്തിയത് അൽ–ഖായ്ദയും പാക് താലിബാനും ഉൾപ്പെടെയുള്ളവരാണെന്നാണ് പറയപ്പെടുന്നത്. ഇത് ഇന്നുവരെ പുറത്തു വന്നിട്ടില്ല. അറസ്റ്റിലായ പാക്ക് താലിബാൻകാരെ വിട്ടയ്ക്കുകയും ചെയ്തു. എന്നാൽ ഈ കൊലപാതകത്തിൽ മുഷറഫിന് പങ്കുണ്ടെന്നാണ് മിക്കവരും കരുതുന്നത്.

2001–ൽ ആഗ്ര ഉച്ചകോടിക്കെത്തിയ മുഷറഫും ഭാര്യ സെഹ്‍ബയും താജ്മഹലിനു മുന്നിൽ (പിടിഐ ചിത്രം)

∙ പതനം

അവസാന കാലത്ത് മുഷറഫിന്റെ ‘ജനാധിത്യബോധം’ ഇല്ലാതാകുന്നതും യഥാർഥ ഏകാധിപതിയുടെ രീതിയിൽ തന്നെ ഭരിക്കുന്നതും കാണാം. ജനപ്രിയനായിരുന്ന പാക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധുരിയെ സസ്പെൻ‍ഡ് ചെയ്യാനുള്ള മുഷറഫിന്റെ തീരുമാനം തന്നെയായിരുന്നു പതനത്തിന്റെ തുടക്കവും. അഭിഭാഷകർ തുടങ്ങിവച്ച ഈ പ്രക്ഷോഭം വൈകാതെ ജനകീയ പ്രക്ഷോഭമായി മാറി. മുഷറഫ് തുടങ്ങിവച്ച മാധ്യമങ്ങളും ഈ പട്ടാള ഭരണാധികാരിക്കെതിരെ രംഗത്തുവന്നു. വിദേശത്തായിരുന്ന ബേനസീർ ഭൂട്ടോയും ഷെരീഫും അവിടെ നിന്നും കരുക്കൾ നീക്കിത്തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു കുപ്രസിദ്ധമായ ‘ലാൽ മസ്ജിദ്’ സംഭവം ഉണ്ടാകുന്നത്. ഇസ്ലാമാബാദിലെ ലാൽ മസ്ജിദിനോട് ചേർന്നുള്ള ജാമിയ ഹഫ്സിയ മദ്രസയിൽ തമ്പടിച്ച ഭീകരവാദികളുമായി കുറെക്കാലമായി സംഘർഷം നിലനിന്നിരുന്നു. 

നിരന്തര പ്രക്ഷോഭവും തട്ടിക്കൊണ്ടു പോകലും ഏറ്റുമുട്ടലുമായി ഈ മദ്രസ കേന്ദ്രമാക്കിയവരും സർക്കാരും തമ്മിൽ പലപ്പോഴും ഏറ്റുമുട്ടലുണ്ടായി. ഒടുവിലാണ് 2007–ൽ ഇവിടെ ൈസനിക നടപടിയുണ്ടാവുന്നതും നൂറുകണക്കിന് പേർ കൊല്ലപ്പെടുന്നതും. പാക്ക് താലിബാൻ ശക്തമാകുന്നതിനും മറ്റും ഈ സംഭവങ്ങൾ വഴിവച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. എന്തായാലും ഈ സംഭവത്തോടെ പാക്കിസ്ഥാനിലെ യാഥാസ്ഥിതികരും മതമൗലികവാദികളുമെല്ലാം മുഷറഫിന് എതിരായി. ഭരണഘടന റദ്ദാക്കി മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വാഷിങ്ടൺ സന്ദർശനത്തിനിടെ ‘ഭീകരതയ്ക്കെതിരായ യുദ്ധ’ത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന മുഷറഫ് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം (ചിത്രം– റോയിട്ടേഴ്സ്)

ഇതിനിടെയാണ് അമേരിക്കൻ മധ്യസ്ഥതയിൽ ബേനസീർ ഭൂട്ടോ തിരിച്ചു വരുന്നത്. തനിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ അടക്കാൻ േബനസീറിനെ തിരികെ കൊണ്ടുവരുന്നതിലൂടെ കഴിയുമെന്ന് മുഷറഫ് കരുതിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ബേനസീർ വൈകാതെ കൊല്ലപ്പെട്ടു. 2008 ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ ഭൂട്ടോ–ഷെരീഫ് സഖ്യം ഭരണം പിടിച്ചു. ഇംപീച്ച് ചെയ്യപ്പെടുമെന്ന ഘട്ടത്തിൽ മുഷറഫ് അധികാരമൊഴിയുകയായിരുന്നു. മുഷറഫിനെ തളയ്ക്കാൻ ആഗ്രഹിച്ചിരുന്ന നവാസ് ഷെരീഫിനും കൂട്ടർക്കും അതിനുള്ള അവസരം കിട്ടിയെങ്കിലും പഴയ പട്ടാള ഭരണാധികാരിയെ കൈവിടാൻ സൈന്യം തയാറായില്ല. നിരവധി കേസുകളിൽ മുഷറഫ് പ്രതി ചേർക്കപ്പെട്ടെങ്കിലും ജയിലിൽ അടയ്ക്കപ്പെടുന്ന സാഹചര്യം ഉണ്ടായില്ല. മുഷറഫിനെ എന്തെങ്കിലും ചെയ്യാനോ കടുത്ത നടപടിയിലേക്ക് പോകാനോ ഷെരീഫിനും കൂട്ടർക്കും കഴിയില്ല എന്നു വ്യക്തമാക്കിയ സംഭവമാണ് 1999–ലെ അട്ടിമറിക്ക് കേസ് എടുക്കാതെ 2007–ലെ അടിയന്തരാവസ്ഥയുടെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തതും പ്രത്യേക കോടതി വധശിക്ഷ വിധിച്ചതും. ഹൈക്കോടതി പിന്നീട് ഇത് റദ്ദാക്കിയിരുന്നു. 2014–ൽ ദുബായിലേക്ക് ചികിത്സയ്ക്ക് പോകുന്ന മുഷറഫ് രാജ്യം വിടുന്നതാണെന്ന് എല്ലാവർക്കും വ്യക്തമായിരുന്നെങ്കിലും അന്നത്തെ സർക്കാർ ഇത് അനുവദിച്ചുകൊടുക്കുകയായിരുന്നു എന്നും കരുതപ്പെടുന്നു.

രോഗക്കിടക്കയിലായ മുഷറഫ് 2019–ൽ ദുബായിലെ ആശുപത്രിയിൽ കിടന്ന് സംസാരിക്കുന്ന വീഡിയോ ദൃശ്യത്തിൽ നിന്ന്

∙ മരണം, അപൂർവമായ രോഗം

അപൂർവങ്ങളിൽ അപൂർവമായ അമിലോയ്‍ഡോസിസ് എന്ന രോഗം ബാധിച്ചാണ് മുഷറഫിന്റെ മരണം. വിവിധ അവയവങ്ങളിൽ അമിലോയ്‍ഡ് എന്ന പ്രോട്ടീൻ അടിഞ്ഞുകൂടുകയും അതുവഴി ആ അവയവത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്ന രോഗമാണിത്. ഹൃദയം, കി‍ഡ്നി, കരൾ, നാഡീവ്യവസ്ഥ, പ്ലീഹ ഇവയെയൊക്കെ ഈ അസുഖം ബാധിക്കാം. 2018–ലാണ് മുഷറഫിന് ഈ അസുഖം ബാധിച്ച കാര്യം സ്ഥിരീകരിച്ചത്. 

 

English Summary: The life of Pakistan's ex-military ruler Parvez Musharraf, who dies in exile - Explainer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT