തിരുവനന്തപുരം∙ വാട്ടർ അതോറിറ്റിയുടെ സഞ്ചിത നഷ്ടം 4911.42 കോടിരൂപയാണെന്നും നിരക്കു വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. അതോറിറ്റിക്ക് 2,567 കോടിരൂപയുടെ ബാധ്യതയുണ്ട്. 1,263 കോടിരൂപ കെഎസ്ഇബിക്ക് കൊടുക്കാനുണ്ട്. അതിനാലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വാട്ടർ അതോറിറ്റിയുടെ സഞ്ചിത നഷ്ടം 4911.42 കോടിരൂപയാണെന്നും നിരക്കു വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. അതോറിറ്റിക്ക് 2,567 കോടിരൂപയുടെ ബാധ്യതയുണ്ട്. 1,263 കോടിരൂപ കെഎസ്ഇബിക്ക് കൊടുക്കാനുണ്ട്. അതിനാലാണ് വെള്ളക്കരത്തിൽ ചെറിയ വർധനവ് വരുത്തേണ്ടി വന്നത്. ഒരു ലീറ്റർ വെള്ളത്തിന് ഒരു പൈസയാണ് വർധിച്ചത്. ജലത്തിന്റെ ഉപയോഗം വർധിച്ചാൽ വെള്ളക്കരവും കൂടും. ജല ഉപയോഗം കുറയ്ക്കുന്ന കാര്യം പൊതുസമൂഹത്തെ പഠിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 

ബ്ലീച്ചിങ് പൗഡർ അടക്കമുള്ള രാസവസ്തുക്കളുടെ വില വലിയ രീതിയിൽ വർധിച്ചതായി മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റിയെ ശക്തിപ്പെടുത്താനുള്ള ചെറിയ നീക്കമാണ് നടത്തിയത്. വർധനവിലൂടെ 400 കോടിരൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 17.5 ലക്ഷം കണക്‌ഷനായിരുന്നു ഗ്രാമീണ മേഖലയിൽ ഉണ്ടായിരുന്നത്. ഈ സർക്കാർ വന്നശേഷം 13 ലക്ഷം കണക്‌ഷൻ കൂടി നൽകി. എല്ലാ സേവനങ്ങളും കാലാകാലങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. വർധനവില്ലാതെ സ്ഥാപനങ്ങൾക്കു മുന്നോട്ടു പോകാനാകില്ല. 2009, 2014 വർഷങ്ങളിലും വെള്ളക്കരം വർധിപ്പിച്ചിരുന്നു. ഒരു കിലോ ലീറ്റർ വെള്ളം വിതരണം ചെയ്യാൻ 22.85 രൂപ ചെലവുണ്ട്. അതിലൂടെ ലഭിക്കുന്ന വരുമാനം 10.92 രൂപമാത്രമാണ്. 11.93 രൂപ നഷ്ടമാണ്. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി  റോഷി അഗസ്റ്റിൻ പറഞ്ഞു. 

ADVERTISEMENT

Read Also: തുർക്കി–സിറിയ ഭൂകമ്പം: മരണം 4,300 കടന്നു, മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് മുന്നറിയിപ്പ്

വെള്ളക്കരം വർധിപ്പിച്ചതിനെതിരെ എം.വിൻസെന്റാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. മരണക്കിടക്കയിൽ കിടക്കുന്നവർ ഒരിറ്റു വെള്ളം ചോദിച്ചാൽ അതിനും എംഎൽഎമാർ കത്തു നൽകണമെന്നു മന്ത്രി പറയുമോയെന്ന് എം.വിൻസെന്റ് ചോദിച്ചു. ചരിത്രത്തിൽ സമാനതകളില്ലാത്ത വർധനയാണ് വരുത്തിയിരിക്കുന്നത്. ആരാച്ചാർക്കുള്ള ദയപോലും സർക്കാരിനില്ല. ആരാച്ചാരോട് ചോദിച്ചാൽ പോലും കുടിക്കാൻ വെള്ളം നൽകും. ശ്വസിക്കുന്ന വായുവിനുപോലും സർക്കാർ ചിലപ്പോൾ നികുതി ഈടാക്കാൻ സാധ്യതയുണ്ട്. 10 യൂണിറ്റ് വെള്ളം ഉപയോഗിക്കുന്നവർക്ക് 44 രൂപയായിരുന്നത് നിരക്കു വർധനയോടെ 144 രൂപയായി. കോവിഡിനെ തുടർന്ന് ജനങ്ങളുടെ വരുമാനം  കുറഞ്ഞ സാഹചര്യത്തിൽ ചാർജ് വർധിപ്പിക്കാൻ പാടില്ലായിരുന്നു. ജലജീവൻ മിഷൻ വന്നതോടെ 14 ലക്ഷം പേർ പുതുതായി കണക്‌ഷൻ എടുത്തു. സ്വന്തമായി കണക്‌ഷൻ എടുക്കാൻ വഴിയില്ലാത്ത, ഇത്തരക്കാരെ നിരക്കു വർധന ബാധിക്കുമെന്നും വിൻസെന്റ് പറഞ്ഞു.

ADVERTISEMENT

English Summary: Roshy Augustine justified water price hike

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT