അങ്കാറ∙ ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. വടക്കൻ സിറിയയിലാണ് പെൺകുട്ടിയുടെ അദ്ഭുത രക്ഷപ്പെടൽ. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി. ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ

അങ്കാറ∙ ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. വടക്കൻ സിറിയയിലാണ് പെൺകുട്ടിയുടെ അദ്ഭുത രക്ഷപ്പെടൽ. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി. ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കാറ∙ ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. വടക്കൻ സിറിയയിലാണ് പെൺകുട്ടിയുടെ അദ്ഭുത രക്ഷപ്പെടൽ. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി. ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കാറ∙ ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. വടക്കൻ സിറിയയിലാണ് പെൺകുട്ടിയുടെ അദ്ഭുത രക്ഷപ്പെടൽ. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി. ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നാണ് യുവതി കുട്ടിക്ക് ജൻമം നൽകിയതെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. അമ്മയെ ഉൾപ്പെടെ കുട്ടിയുടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാനായില്ല.

സിറിയയിൽ വിമതരുടെ കൈവശമുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ സാൽക്വിൻ ഗ്രാമത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടന്നപ്പോൾ. (Photo by Omar HAJ KADOUR / AFP)

രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ തുർക്കിയിൽ ഭൂകമ്പം നടന്ന് 33 മണിക്കൂര്‍ പിന്നിട്ടശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുവയസ്സുകാരിയെയും ജീവനോടെ കണ്ടെടുത്തു. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നാണ് ഗുല്‍ ഇനാലിന്‍ എന്ന നാലു വയസ്സുകാരിയെ കണ്ടെത്തിയത്.

സിറിയയിലെ അലാപോയിലെ പഴക്കംചെന്ന കോട്ടയുടെ ഭാഗങ്ങൾ ഭൂചലനത്തിൽ തകർന്ന നിലയിൽ.
പടിഞ്ഞാറൻ തുർക്കിയിലെ അദാന നഗരത്തിൽ ഭൂചലനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിക്കരയുന്ന യുവതി.
ഭൂചലനത്തിനു പിന്നാലെ വീടുകളൊഴിഞ്ഞു പോകുന്നവർ. സിറിയയിലെ അലാപോയിൽ നിന്നുള്ള ദൃശ്യം.
തുർക്കിയിലെ കുർദിഷ് ഭൂരിപക്ഷ പ്രദേശമായ ദിയാർബക്കീറിൽ ഭൂചലനത്തിനു പിന്നാലെ തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നവർ.
തുർക്കിയിലെ ദിയാർബക്കീറിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ വീക്ഷിക്കുന്നയാൾ.
തുർക്കിയിലുണ്ടായ ഭൂചലനത്തിനു ശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ദിയാർബക്കീറിലെ കെട്ടിടാവശിഷ്ടങ്ങൾക്കു സമീപം തളർന്നിരിക്കുന്നയാൾ.
ഭൂചലനത്തിനു പിന്നാലെ സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നയാൾ.
സിറിയയിലെ അലപ്പോയിൽ വിമത അധീനതയിലുള്ള അഫ്രീനിൽ ഭൂചലനത്തിൽ മരിച്ച കുഞ്ഞിന്റെ ശരീരവുമായി പോകുന്നയാൾ.
വടക്കുകിഴക്കൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഭൂചലനത്തിനു പിന്നാലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുരോഗമിക്കുന്നു.
പടിഞ്ഞാറൻ തുർക്കിയിലെ അദാന നഗരത്തിൽ ഭൂചലനത്തിൽ മരിച്ചയാളുടെ ശരീരവുമായി പോകുന്നവർ.
ADVERTISEMENT

അതിനിടെ, ഭൂകമ്പം തകർത്തുകളഞ്ഞ പത്ത് പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നു മാസത്തേക്കാണ് അടിയന്തരാവസ്ഥ. തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 5,200ൽ അധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഭൂചലനം ഉണ്ടായി രണ്ടാം ദിവസം പിന്നിടുമ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനോടിരിക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഊർജിതമായി നടക്കുന്നത്.

ആയിരക്കണക്കിനു കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വക്താവ് അറിയിച്ചു. ഓരോ മിനിറ്റും ഓരോ മണിക്കൂറും കടന്നുപോകുമ്പോൾ ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യതയാണ് മങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെ‍‍ഡ്രോസ് അഥാനോം ഘെബ്രെയെസുസ് ജനീവയിൽ പറഞ്ഞു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ തിരയുകയാണ്. ഹെൽമറ്റും ചുറ്റികയും ഇരുമ്പ് ദണ്ഡുകളും വടങ്ങളും തപ്പിപ്പിടിച്ച് ജനങ്ങളും ബന്ധുക്കളെ തിരഞ്ഞ് പ്രദേശത്തിറങ്ങിയിട്ടുണ്ട്.

ADVERTISEMENT

1999നുശേഷം തുർക്കിയെ ബാധിച്ച അതിഭീകരമായ ഭൂചലനത്തിൽ അധികൃതരിൽനിന്ന് കാര്യമായ സഹായം ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കടുത്ത ശൈത്യകാലമായ ഇപ്പോൾ ഒരു വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ, ബന്ധുക്കളെ നഷ്ടപ്പെട്ട് നിരവധിപ്പേർ തെരുവിൽ അലഞ്ഞിട്ടും സ്ഥലത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് മലാത്യയിൽനിന്നുള്ളവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സിറിയയിൽ വിമതരുടെ കൈവശമുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ സാൽക്വിൻ ഗ്രാമത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടന്നപ്പോൾ. (Photo by Omar HAJ KADOUR / AFP)

തുർക്കിയിൽ മാത്രം ഇതുവരെ 3,549 പേർ മരിച്ചുവെന്ന് എർദോഗൻ അറിയിച്ചു. സിറിയയിൽ 1712 പേർ മരിച്ചുവെന്നാണ് വിവരം. 9000 സൈനികർക്കൊപ്പം 12,000 രക്ഷാപ്രവർത്തകരാണ് രാവും പകലും നോക്കാതെ തുർക്കിയിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഏഴുപതോളം രാജ്യങ്ങൾ ആളും അർഥവും നൽകി തുർക്കിയെ സഹായിക്കുന്നുണ്ട്. ഇതിനുമുൻപ് ഇത്രയും വലിയൊരു ദുരന്തം കണ്ടിട്ടില്ലെന്ന് ജർമനിയിൽനിന്നു അഗ്നിരക്ഷാസംഘാംഗം പറയുന്നു.

ADVERTISEMENT

തുർക്കിയിൽ മാത്രം 5,775 കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്ന് തുർക്കി ‍ഡിസാസ്റ്റർ എമർജൻസി മാനേജ്മെന്റ് അതോറിറ്റി (എഎഫ്എഡി) അറിയിച്ചു. സിറിയിലെ സർക്കാർ നിയന്ത്രിത മേഖലകളിൽ കുറഞ്ഞത് 812 പേർ മരിച്ചുവെന്നും 1.449 പേർക്കു പരുക്കേറ്റുവെന്നും ഔദ്യോഗിക വാർത്താ ഏജൻസി സന അറിയിച്ചു. അലെപ്പോ, ലതാകിയ, ഹാമ, ഇദ്‌ലിബ്, ടാർടൗസ് എന്നീ പ്രവിശ്യകളിലാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ കൈവശമുള്ള സ്ഥലത്ത് കുറഞ്ഞത് 900 പേർ മരിച്ചുവെന്നും 2,300 പേർക്കു പരുക്കേറ്റുവെന്നുമാണ് വിവരം.

English Summary: Syria new-born found alive and rescued, Turkey declares emergency as Turkey-Syria quake death toll passes 5,200

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT