ആന്ധ്രയുടെ 'തല' മാറ്റാൻ ജഗൻ; അടിപൊട്ടും അമരാവതിയിൽ? വിശാഖപട്ടണത്ത് വിവാദത്തീ
ആന്ധ്ര പ്രദേശിന്റെ തലസ്ഥാന നഗരത്തെ ചൊല്ലിയുള്ള നിരന്തര തർക്കങ്ങൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും അന്ത്യമാകുമോ? രണ്ടു സർക്കാരുകൾക്കിടയിൽ അനേകം തവണ മാറിമറിഞ്ഞ ‘തലസ്ഥാന പ്രശ്ന’ത്തിന് ഒടുവിൽ അവസാനമാകുന്നു എന്നാണ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം ഇനി മുതൽ തീരദേശ നഗരമായ വിശാഖപട്ടണമായിരിക്കും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കമുള്ള ഭരണസിരാകേന്ദ്രം അടുത്തുതന്നെ വിശാഖപട്ടണത്തേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിശാഖപട്ടണത്ത് മാർച്ചിൽ നടക്കാൻ പോകുന്ന ആഗോള നിക്ഷേപ ഉച്ചകോടിയെക്കുറിച്ചുള്ള പ്രഖ്യാപനം ഡൽഹിയിൽ നടത്തുന്നതിനിടെയാണ് വിശാഖപട്ടണം തലസ്ഥാനമാക്കുന്ന കാര്യവും അദ്ദേഹം അറിയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നപദ്ധതിയായിരുന്ന ‘അമരാവതി’ എന്ന പുതിയ തലസ്ഥാന നഗരത്തെ ജഗൻ ചവറ്റുകുട്ടയിലെറിയുന്നു എന്നു ചുരുക്കം. ആന്ധ്ര പ്രദേശ് വിഭജനത്തിന്റെയും തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെയും ഹൈദരാബാദ് നഷ്ടത്തിന്റെയുമെല്ലാം പശ്ചാത്തലമുണ്ട് പുതിയ തലസ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും. ഒട്ടേറെ വിവാദങ്ങൾക്കും ഈ പുതിയ തീരുമാനം തിരി കൊളുത്തും. അമരാവതിയിൽ പുതിയ തലസ്ഥാനത്തിനായി ഭൂമി വിട്ടുകൊടുത്ത കർഷകരുടെ ഭാവി ഇനി എന്തായിരിക്കുമെന്ന ചോദ്യമാണ് ഏറ്റവും ശക്തമായി ഉയരുന്നത്. അമരാവതിയിൽ തലസ്ഥാനത്തിനായി കെട്ടിയുയർത്തിയ കാര്യങ്ങൾ ഇനി എന്തു ചെയ്യും എന്ന ചോദ്യവും ബാക്കി.

∙ മുഖ്യമന്ത്രി പറഞ്ഞത്...
‘നിങ്ങളെയെല്ലാം ഞാൻ വിശാഖപട്ടണത്തേക്ക് ക്ഷണിക്കുകയാണ്. അതായിരിക്കും വൈകാതെ ഇനി നമ്മുടെ തലസ്ഥാനം. വരും മാസങ്ങളിൽ ഞാനും അവിടേക്ക് മാറും’, പുതിയ തലസ്ഥാനം പ്രഖ്യാപിച്ചുകൊണ്ട് ജഗൻ പറഞ്ഞു. നേരത്തേ തന്നെ ഇതു സംബന്ധിച്ച സൂചനകൾ ജഗനും മറ്റുള്ളവരും പുറത്തു വിട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ മൂന്ന് തലസ്ഥാനങ്ങളിലൊന്ന് മാത്രമായിരിക്കും വിശാഖപട്ടണം എന്ന സൂചനയാണ് അദ്ദേഹം നൽകിയിരുന്നത്. ഇതിൽ അമരാവതിയായിരിക്കണം പുതിയ തലസ്ഥാനമെന്ന ആവശ്യം ശക്തമായിരുന്നു. ഇതാണ് വിശാഖപട്ടണത്തിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
∙ അപ്പോൾ മൂന്നു തലസ്ഥാനം?
വികേന്ദ്രീകരിച്ച് ഭരിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് ജഗനും അദ്ദേഹത്തിന്റെ മന്ത്രിമാരും ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് വിശാഖപട്ടണം, അമരാവതി, കർണൂൽ എന്നീ മൂന്ന് തലസ്ഥാനങ്ങളാണ് സംസ്ഥാനത്തിനുണ്ടാവുക. ഇതിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മുന്നോട്ടു വച്ച അമരാവതിക്ക് പകരം വിശാഖപട്ടണമായിരിക്കും പുതിയ തലസ്ഥാനം. അതായത് നിയമസഭയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അമരാവതിയിൽ. സെക്രട്ടറിയേറ്റും ഭരണസിരാ കേന്ദ്രവും അടങ്ങുന്ന വിശാഖപട്ടണം തലസ്ഥാനമാകും. ഹൈക്കോടതിയും അനുബന്ധ സംവിധാനങ്ങളും കർണൂലിൽ എന്നിങ്ങനെയായിരുന്നു പദ്ധതി. നിലവിലെ സൂചനയനുസരിച്ച് അതാണ് നടപ്പാക്കാൻ പോകുന്നത്.
∙ വികസനത്തിന് അധികാരവികേന്ദ്രീകരണം
കൃഷ്ണ നദിക്കരയിൽ തലസ്ഥാന നഗരമായ അമരാവതി പണിയാനായിരുന്നു 2015-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായിഡുവിന്റെ തീരുമാനം. ഇതിനായി 33,000 ഏക്കർ ഭൂമിയും കർഷകരിൽനിന്ന് ഏറ്റെടുത്തിരുന്നു. തുടർന്ന് പുതിയ തലസ്ഥാനം നിർമിക്കാൻ ആരംഭിച്ചു. എന്നാൽ 2019ൽ വൈഎസ്ആർ പാർട്ടി സർക്കാർ അധികാരത്തിൽ വന്നതോടെ ഇതിനു പകരം മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മുന്നോട്ടു വച്ചു. ഏക തലസ്ഥാനം എന്ന, നായിഡു സർക്കാർ പാസാക്കിയ നിയമം റദ്ദാക്കിക്കൊണ്ട് ജഗൻ നിയമസഭയിൽ പറഞ്ഞത് അധികാര വികേന്ദ്രീകരണം ഉണ്ടായെങ്കിൽ മാത്രമേ വികസനം എല്ലായിടത്തും എത്തൂ എന്നാണ്. എല്ലാ മേഖലയേയും താൻ തുല്യമായി മാത്രമേ കണക്കാക്കൂ എന്നും വ്യക്തമാക്കി. പിന്നാലെ, മൂന്ന് തലസ്ഥാനങ്ങൾ നിർമിക്കാനുള്ള നിയമവും പാസാക്കി.
∙ ‘ഒരു സംസ്ഥാനം, ഒരു തലസ്ഥാനം’
എന്നാൽ തലസ്ഥാനം അമരാവതിയിൽ വേണമെന്ന ആവശ്യമുന്നയിച്ച് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. അമരാവതി പരിരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ‘മഹാ–പദയാത്ര’ അമരാവതിയിൽനിന്ന് തിരുപ്പതിയിലേക്ക് സംഘടിപ്പിച്ചു. 45 ദിവസം നീണ്ടതായിരുന്നു ഒന്നാം പദയാത്ര. എന്നാൽ തീരുമാനവുമായി ജഗൻ സർക്കാർ മുന്നോട്ടു പോയതോടെ ‘മഹാ–പദയാത്ര 2.0’ കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ചു. ടിഡിപിക്കു പുറമെ ബിജെപി, ജന സേന, ഇടതുപാർട്ടികൾ തുടങ്ങിയവയും കർഷക യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അമരാവതി ഇല്ലാത്ത ആന്ധ്രയെക്കുറിച്ച് ആലോചിക്കാൻ സാധിക്കില്ല എന്നായിരുന്നു നായിഡു പ്രഖ്യാപിച്ചത്. എന്നാൽ കർഷകരുടെ ‘പദയാത്ര’യ്ക്കു പിന്നിൽ തെലുങ്കുദേശം പാർട്ടി തലവൻ ചന്ദ്രബാബു നായിഡുവാണെന്നും മറ്റു പ്രദേശങ്ങളിലെ ജനങ്ങളെ പ്രകോപിപ്പിച്ച് വിഷയം തീ പിടിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നും ജഗൻ ആരോപിച്ചിരുന്നു. ‘ഇത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള സമരമല്ല, മറിച്ച് സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മാത്രമുള്ള സമരമാണ്’, എന്നും ആന്ധ്ര മുഖ്യമന്ത്രി ആരോപിച്ചു.
അമരാവതി സംസ്ഥാനത്തിന്റെ ഏക തലസ്ഥാനമാക്കണം എന്നതായിരുന്നു ‘മഹാ–പദയാത്ര 2.0’ന്റെ ആവശ്യം. അമരാവതിയിൽനിന്ന് വിശാഖപട്ടണം വഴി ശ്രീകാകുളത്തേക്കുള്ള യാത്രയ്ക്ക് ആന്ധ്ര ഹൈക്കോടതി നിരവധി നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾ യാത്രയിൽ ഭാഗമാകാൻ പാടില്ലെന്നും 600 പേരിൽ കൂടുതൽ യാത്രയിൽ ഉണ്ടാവാൻ പാടില്ലെന്നതും അടക്കമുള്ള നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനിടെ പൊലീസുമായുള്ള തർക്കത്തെ തുടർന്ന് യാത്ര നിർത്തിവയ്ക്കലും കോടതിയെ സമീപിക്കലുമെല്ലാം ഉണ്ടായി. യാതൊരു വിധത്തിലും യാത്ര തുടരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 22–ന് കർഷകർ ഒക്ടോബർ 22-ന് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടെ കർഷകർ തങ്ങളുടെ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
∙ ജഗന്റെ ആവശ്യം തള്ളി ഹൈക്കോടതി
അമരാവതി തലസ്ഥാനമായി വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ചതിനു ശേഷം അത് മാറ്റുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സർക്കാരിന്റെ പദ്ധതി സ്റ്റേ ചെയ്തിരുന്നു. ആറു മാസത്തിനുള്ളിൽ അമരാവതിയിൽ തലസ്ഥാനനഗരം നിർമിക്കാനും കോടതി നിർദേശിച്ചു. 10 മേഖലകളായി തിരിച്ച് നിർമിക്കാനായിരുന്നു നിർദേശം. ഒപ്പം, കർഷകരിൽനിന്ന് ഏറ്റെടുത്ത ഭൂമിക്ക് പകരം വാഗ്ദാനം ചെയ്തിരിക്കുന്ന ഭൂമിയിൽ ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ നടത്തി തിരിച്ചു കൊടുക്കാനും കോടതി ഉത്തരവിട്ടു.
അതേ സമയം, പുതിയ തലസ്ഥാനം വികസിപ്പിച്ചെടുക്കാൻ ആവശ്യമായ സാമ്പത്തിക ബാധ്യതയും പറഞ്ഞ സമയത്തിനുള്ളിൽ തീർക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി, കുറഞ്ഞത് അഞ്ചു വർഷമെങ്കിലും വേണ്ടി വരും എന്നായിരുന്നു സംസ്ഥാന സർക്കാർ വാദിച്ചത്. കാര്യങ്ങൾ ഇങ്ങനെ നിലനിൽക്കെ, മൂന്ന് തലസ്ഥാനങ്ങൾ കൊണ്ടു വരാനുള്ള നിയമം 2022 നവംബറിൽ സർക്കാർ റദ്ദാക്കി. ഇതിനു പകരം സമഗ്രവും പൂർണവും മെച്ചപ്പെട്ടതുമായ ഒരു പദ്ധതിയുമായി മുന്നോട്ടു വരുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.
∙ സുപ്രീം കോടതി പറഞ്ഞത്...
ആന്ധ്ര ഹൈക്കോടതിയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി തീരുമാനം റദ്ദാക്കി. ആറു മാസത്തിനുള്ളിൽ അമരാവതി തലസ്ഥാനമായി വികസിപ്പിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്. ഇതിനു പിന്നാലെ ഹർജിയിൽ 200–ഓളം പേർക്ക് ജനുവരി ആദ്യം സുപ്രീം കോടതി നോട്ടിസും അയച്ചു. മൂന്ന് തലസ്ഥാനം എന്നതിനെ എതിർക്കുന്നവർ തങ്ങളുടെ എതിർ സത്യവാങ്മൂലങ്ങൾ സമർപ്പിക്കണം എന്നായിരുന്നു കോടതി നിർദേശം. ഇവയുൾപ്പെടെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.
∙ അമരാവതിക്കെതിരെ തുടക്കത്തിലേ എതിർപ്പ്
അമരാവതിയിൽ തലസ്ഥാന നഗരം നിർമിക്കുന്ന കാര്യത്തിൽ തുടക്കം മുതലേ വൈഎസ്ആർ പാർട്ടി എതിർപ്പുയർത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തോതിൽ ഭൂമി കുംഭകോണം നടക്കുന്നതായ ആരോപണവും പാർട്ടി ഉയർത്തി. നായിഡുവിനെതിരെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളും ജഗൻ സർക്കാർ റജിസ്റ്റർ ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. വിശാഖപട്ടണത്തേക്ക് തലസ്ഥാനം മാറ്റാൻ തീരുമാനിച്ച സാഹചര്യത്തിൽ കോടതി ഉത്തരവ് ഏതു വിധത്തിലായിരിക്കും ഈ തീരുമാനത്തെ ബാധിക്കുക എന്ന് വ്യക്തമല്ല. അതോടൊപ്പം ഭൂമി വിട്ടുനൽകിയ കർഷകരുടെ കാര്യത്തിലും സംസ്ഥാന സർക്കാർ പരിഹാര നടപടികൾ കൈക്കൊള്ളേണ്ടി വരും.
∙ എന്താണ് നിലവിലെ സ്ഥിതി?
ആന്ധ്ര വിഭജനത്തിന് തൊട്ടു പിന്നാലെ തന്നെ പുതിയ തലസ്ഥാന നഗരം നിർമിക്കാൻ നായിഡു സർക്കാർ തീരുമാനിച്ചിരുന്നു. 2013-ലാണ് ആന്ധ്രയെ വിഭജിച്ച് തെലങ്കാന രൂപീകരിക്കാൻ തീരുമാനമാകുന്നത്. 2014ൽ ഇത് നടപ്പിലായി. പുതിയ തലസ്ഥാനം രൂപീകരിക്കുന്നതു വരെ ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടേയും തലസ്ഥാനമായി ഉപയോഗിക്കാനായിരുന്നു തീരുമാനം. ഹൈദരാബാദ് വിട്ടുനൽകുന്നതിൽ വലിയ എതിർപ്പാണ് ആന്ധ്രയിൽ ഉണ്ടായതും. 2017 വരെ ആന്ധ്ര നിയമസഭ പ്രവർത്തിച്ചിരുന്നത് ഹൈദരാബാദിലാണ്. പിന്നീടാണ് പുതിയ താത്കാലിക മന്ദിരം നിർമിച്ച് അമരാവതിയിലെ വേലഗപുഡിയിലേക്ക് നിയമസഭ മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം നായിഡുവിന്റെ കാലത്ത് വേലഗപുഡിയിലാണ് പ്രവർത്തിച്ചിരുന്നത്. ജഗൻ ഭരണത്തിൽ വന്നപ്പോഴും കാര്യങ്ങൾക്ക് തീരുമാനമാകാത്തതിനാൽ ഇവിടെ തന്നെ കേന്ദ്രീകരിച്ചായിരുന്നു ഭരണം. ഇതാണ് ഇപ്പോൾ വിശാഖപട്ടണത്തേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഭരണസിരാകേന്ദ്രം ഇവിടേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിരുന്നു.
English Summary: Visakhapatnam will be New Andhra Pradesh Capital; Controversy Explained