തിരുവനന്തപുരം ∙ നിയമസഭയില്‍ തർക്കത്തിന് ഇടയാക്കി ഹാജര്‍ വിവാദം. സത്യഗ്രഹം നടത്തുന്ന മുസ്‌ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം സഭയില്‍ ഹാജര്‍ രേഖപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഇന്നലെ ഹാജര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നലത്തെ ഹാജർ ഒഴിവാക്കാന്‍ നജീബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭയില്‍ തർക്കത്തിന് ഇടയാക്കി ഹാജര്‍ വിവാദം. സത്യഗ്രഹം നടത്തുന്ന മുസ്‌ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം സഭയില്‍ ഹാജര്‍ രേഖപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഇന്നലെ ഹാജര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നലത്തെ ഹാജർ ഒഴിവാക്കാന്‍ നജീബ് കാന്തപുരം സ്പീക്കര്‍ക്ക് കത്തു നല്‍കി. നിയമസഭയില്‍ അംഗങ്ങള്‍ക്ക് ഇ സിഗ്നേച്ചര്‍ ആണ്.

ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് വിവരം നിയമസഭാ സെക്രട്ടറിയേറ്റ് അറിഞ്ഞത്. ഉടൻതന്നെ അവർ ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. സത്യഗ്രഹം അനുഷ്ഠിക്കുന്ന എംഎൽഎമാർ സഭയ്ക്കുള്ളിൽ പ്രവേശിക്കുകയോ സഭാ നടപടികളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഹാജർ രേഖപ്പെടുത്തിയത് വിവാദമായത്.

ADVERTISEMENT

ഇന്ധന സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിലും വാട്ടർ ചാർജ് കൂട്ടിയതിലും പ്രതിഷേധിച്ചാണ് നാല് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സമരം ചെയ്യുന്നത്. നജീബ് കാന്തപുരത്തിനു പുറമെ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ് എന്നീ പ്രതിപക്ഷ എംഎൽഎമാരാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്.

English Summary: Attendance Row In Kerala Assembly