തേജസ്വി ഒഴികെ ആരെയും നേതാവായി അംഗീകരിക്കാം: ഉപേന്ദ്ര ഖുശ്വാഹ
പട്ന∙ തേജസ്വി യാദവ് ഒഴികെ ആരെയും നേതാവായി അംഗീകരിക്കാൻ തയാറാണെന്നു ജനതാദൾ (യു) നേതാവ് ഉപേന്ദ്ര ഖുശ്വാഹ. മുഖ്യമന്ത്രി സ്ഥാനം ആർജെഡി നേതാവ് തേജസ്വിക്കു

പട്ന∙ തേജസ്വി യാദവ് ഒഴികെ ആരെയും നേതാവായി അംഗീകരിക്കാൻ തയാറാണെന്നു ജനതാദൾ (യു) നേതാവ് ഉപേന്ദ്ര ഖുശ്വാഹ. മുഖ്യമന്ത്രി സ്ഥാനം ആർജെഡി നേതാവ് തേജസ്വിക്കു കൈമാറില്ലെന്നു നിതീഷ് കുമാർ ഉറപ്പു നൽകിയാൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ജെഡിയുവിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് കുർമി, കോരി സമുദായങ്ങളിൽപെട്ട ജെഡിയു നേതാക്കളിൽ ആരെയും അംഗീകരിക്കുമെന്നും ഖുശ്വാഹ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്കു കൈമാറുമെന്ന ധാരണയിലാണ് ആർജെഡി – ജെഡിയു സഖ്യം രൂപീകരിച്ചതെന്നാണ് ആർജെഡി നേതാക്കളുടെ അവകാശവാദം. 2025 നിയമസഭാ തിരഞ്ഞെടുപ്പിൽ തേജസ്വിയാകില്ല മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു നിതീഷ് കുമാർ തുറന്നു പറയണമെന്നും ഖുശ്വാഹ ആവശ്യപ്പെട്ടു.
English Summary: Upendra Kushwaha asks Nitish to promote JD(U) leaders and not Tejashwi