മീനിലിടുന്ന ഐസ്കട്ടയ്ക്കും വന്ടോള്; തർക്കം: ചെല്ലാനം ഹാര്‍ബർ സ്തംഭനത്തിലേക്ക്
കൊച്ചി∙ ടോള്‍ പിരിവിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകിയതോടെ ചെല്ലാനം ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. ഹാര്‍ബറിലേക്കെത്തുന്ന ഐസിനുകൂടി ടോള്‍ പിരിച്ചു തുടങ്ങിയതോടെ വലിയവാഹനങ്ങള്‍ ഹാര്‍ബര്‍ ബഹിഷ്കരിച്ചു. ഹാര്‍ബറിലെത്തുന്ന മീന്‍ കയറ്റിപ്പോകാത്തതിനാല്‍

കൊച്ചി∙ ടോള്‍ പിരിവിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകിയതോടെ ചെല്ലാനം ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. ഹാര്‍ബറിലേക്കെത്തുന്ന ഐസിനുകൂടി ടോള്‍ പിരിച്ചു തുടങ്ങിയതോടെ വലിയവാഹനങ്ങള്‍ ഹാര്‍ബര്‍ ബഹിഷ്കരിച്ചു. ഹാര്‍ബറിലെത്തുന്ന മീന്‍ കയറ്റിപ്പോകാത്തതിനാല്‍ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്.
ഐസ്ക്യൂബ് ഒന്നിന് 15 രൂപയാണ് നിരക്ക്. ടോള്‍ കടുത്തതോടെ വലിയവാഹനങ്ങള്‍ ഹാര്‍ബറിലേക്ക് എത്താതെയായി. ഇതോടെ കരയ്ക്കെത്തിക്കുന്ന മീന്‍ കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കേണ്ട സ്ഥിതിയാണ്. വാഹനത്തിന് ടോൾ നൽകാം. എന്നാല്‍ ഐസിന് അധികമായി ഏൽപ്പിച്ചിരിക്കുന്ന ടോൾ നല്‍കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
അതേസമയം, മത്സ്യബന്ധന യാനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ചുമത്തിയ ടോള്‍ പിന്‍വലിച്ചെന്നും കൂടുതല്‍ ഇളവുകള്‍ സാധ്യമല്ലെന്നും ടോള്‍ കരാറുകാര്‍ വ്യക്തമാക്കി. ഹാര്‍ബര്‍നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍പിരിവ് തുടങ്ങിയതിലും പ്രതിഷേധമുണ്ട്.
English Summary: Chellanam harbour ice toll issue