460 സ്ഥാപനങ്ങള്‍ പരിശോധിച്ചു; 253 കിലോ മത്സ്യം നശിപ്പിച്ചു, 63 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 328 മത്സ്യ പരിശോധനകള്‍ നടത്തി. 110 സാംപിളുകള്‍ മൊബൈല്‍ ലാബില്‍ പരിശോധിച്ചു.
വിദഗ്ധ പരിശോധനകള്‍ക്കായി 285 സാംപിളുകള്‍ ശേഖരിച്ചു. 63 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. കേടായ 253 കിലോ മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയില്‍ മാത്രം 130 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 5 സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
English Summary: 253 kg of stale fish destroyed