‘എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽനിന്നും മുക്തനാകണം. ഇനിയുള്ള കാലം എഴുത്തും വായനയുമൊക്കെയായി ജീവിക്കണം...’– രാഷ്ട്രീയ ജീവിതത്തിൽനിന്ന് ഇത്രയേറെ നിരാശയേറ്റു വാങ്ങേണ്ടി വന്നത് ആർക്കാണ്? മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടേതാണ്, മേൽപ്പറഞ്ഞ വാക്കുകൾ. അദ്ദേഹം ഇക്കാര്യം വെറുതെ പറഞ്ഞതല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ ആദ്യം അറിയിച്ചു. ജനുവരി അവസാനവാരമായിരുന്നു ഇതു സംബന്ധിച്ച കോഷിയാരിയുടെ ട്വീറ്റ്. മോദിയോ ബിജെപിയിലെ മറ്റു നേതാക്കളോ ഒന്നും ഇതുസംബന്ധിച്ച് പ്രതികരിച്ചില്ല. അധികം വൈകിയില്ല, കോഷിയാരിയുടെ രാജിക്കത്തിനു രാഷ്ട്രപതി ദ്രൗപതി മുർമുവും അംഗീകാരം നൽകി. 2019ൽ മഹാരാഷ്ട്ര ഗവർണറായി നിയമിതനായതു മുതൽ വിവാദങ്ങൾക്കൊപ്പം തുടങ്ങിയ കോഷിയാരിയുടെ യാത്ര ഇതോടെ അപ്രതീക്ഷിത ക്ലൈമാക്സിലെത്തിയിരിക്കുകയാണ്. കോഷിയാരിയുടെ നിലപാടുകള്‍ക്കെതിരെ എതിർ പാർട്ടിക്കാർ പ്രതിഷേധം കടുപ്പിച്ച സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായത് പലവട്ടമാണ്. ജാർഖണ്ഡ് ഗവർണർ രമേശ് ബയസാകും കോഷിയാരിയുടെ പിൻഗാമിയായി നിയമിതനാകുക. സി.പി. രാധാകൃഷ്ണനെ ജാർഖണ്ഡിന്റെ പുതിയ ഗവർണറായും നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. ആരാണ് കോഷിയാരി? ഗവർണർ പദവിയിൽനിന്നു മോചിതനായതിനു പിന്നാലെ ബിജെപിയിൽ അദ്ദേഹത്തിന് എന്തെങ്കിലും പുതിയ റോൾ ഉണ്ടാകുമോ? വിവാദങ്ങളിൽനിന്നു വഴിമാറാത്ത ആ ജീവിതത്തിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വിവാദങ്ങളുടെ തോഴൻ

ADVERTISEMENT

മൂന്നു വർഷത്തിലേറെ നീണ്ടുനിന്ന വിവാദങ്ങളുടെ പരമ്പര കൂടിയാണ് മഹാരാഷ്ട്രയിൽ ഗവർണറായുള്ള കോഷിയാരിയുടെ നാളുകൾ. മുംബൈയെ സാമ്പത്തിക തലസ്ഥാനമാക്കുന്നതിൽ മാർവാടി, ഗുജറാത്തി സമുദായങ്ങൾ നൽകിയ സംഭാവനകളെ പ്രശംസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയാണ് പ്രധാന തിരിച്ചടികളിലൊന്ന്. മറാഠികളെയും മഹാരാഷ്ട്രയെയും ഗവർണർതന്നെ അപമാനിച്ചതിനെതിരെ സംസ്ഥാനത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. അന്ന് ഗവർണർ മാപ്പ് പറഞ്ഞ് തടിതപ്പിയെങ്കിലും വിവാദം ഇതുവരെ കെട്ടടങ്ങിയില്ല.

പുണെയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കൊപ്പം കോഷിയാരി. ചിത്രം: twitter/BSKoshyari

ഛത്രപതി ശിവജി പഴയ കാലത്തെ മാതൃകയാണെന്നും മാഹാരാഷ്ട്രയിൽ അംബേദ്ക്കറെയും ഗഡ്കരിയെയും പോലുള്ള ആധുനിക മാത‍ൃകകൾ ഉണ്ടെന്നുമുള്ള അദേഹത്തിന്റെ പരാമർശവും പ്രതിപക്ഷത്തെ തെരുവിലിറക്കി. ‘‘ആരാണ് നിങ്ങളുടെ ഹീറോ എന്ന് ചോദിച്ചാൽ സംസ്ഥാനത്തിനു പുറത്തേക്ക് ആലോചിക്കേണ്ട കാര്യമില്ല. മഹാരാഷ്ട്രയിൽത്തന്നെ വീരനായകർ ഏറെയുണ്ട്. ശിവാജി ഒരു പഴയകാല ബിംബമാണ്. പുതിയ കാലത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഡോ. അംബേദ്കർ മുതൽ നിതിൻ ഗഡ്കരി വരെയുണ്ട് അവരില്‍’’ – പിന്നീട് മാപ്പ് പറഞ്ഞെങ്കിലും കോഷിയാരിയുടെ ഈ വാക്കുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

∙ ബെല്ലും ബ്രേക്കുമില്ലാത്ത വാക്കും പ്രവൃത്തിയും

സത്യപ്രതിജ്ഞാ വേളയിൽ ദേവേന്ദ്ര ഫഡ്നാവിസിന് മധുരം നൽകുന്ന കോഷിയാരി.
ADVERTISEMENT

മറാഠാ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവാജിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് താരതമ്യം ചെയ്ത് അപമാനിച്ച ഭഗത് സിങ് കോഷിയാരിയെ പദവിയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ഉദയൻരാജെ ഭോസ്‌ലെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തെഴുതിയിരുന്നു. ബിജെപിയുടെ രാജ്യസഭാംഗവും ശിവാജിയുടെ പിൻമുറക്കാരനുമായിരുന്നു അദ്ദേഹം. വിവാദമുണ്ടായ രണ്ടു തവണ അദ്ദേഹത്തെ പ്രതിരോധിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒഴികെയുള്ള ബിജെപി നേതാക്കൾ രംഗത്തുണ്ടായിരുന്നു. എന്നാല്‍ നിലവിൽ, ഏക്നാഥ് ഷിൻഡെ സർക്കാരിലെ അംഗങ്ങള്‍ പോലും ഗവർണറുടെ പ്രസ്താവനകളുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെടുന്ന കൊടുങ്കാറ്റിൽനിന്ന് തന്ത്രപൂർവം മാറിനിൽക്കാനാണ് താൽപര്യപ്പെടുന്നത്.

അജിത് പവാറിനൊപ്പം കോഷിയാരി. ചിത്രം: twitter/BSKoshyari

ശിവാജി വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കോഷിയാരി അമിത് ഷായ്ക്കെഴുതിയ കത്തും വിവാദമായിരുന്നു. ഇത്തരമൊരു ബിംബത്തെ അപമാനിക്കുന്നതിനെക്കുറിച്ച് താൻ സ്വപ്നത്തിൽ പോലും കരുതില്ലെന്നായിരുന്നു കത്തിൽ. വിഷയത്തിൽ അദ്ദേഹം ഷായുടെ ഉപദേശം തേടുകയും, 2016ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച കാര്യം ഓർമിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും അമിത് ഷായും കാണിച്ച സ്നേഹവും വിശ്വാസവും തിരിച്ചറിഞ്ഞാണ് താൻ മഹാരാഷ്ട്ര ഗവർണർ സ്ഥാനം സ്വീകരിച്ചതെന്നും അന്ന് കോഷിയാരി പറഞ്ഞു. 2019ലെ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപേ തന്നേ കോഷിയാരിയും മഹാവികാസ് അഘാഡിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഫഡ്നാവിസ്- അജിത് പവാർ കൂട്ടുകെട്ടിൽ ധൃതിപിടിച്ച് സത്യപ്രതിഞ്ജ ചെയ്തതതിനെയും അന്ന് കോഷിയായി വിമർശിച്ചു. ഗവർണർ ക്വാട്ടയിൽനിന്ന് ഉദ്ധവ് താക്കറെ ഉൾപ്പെടെ 12 പേരെ ലെജിസ്‌ലേറ്റിവ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള മഹാസഖ്യ സർക്കാരിന്റെ നിർദേശം കല്ലുകടിയായതോടെ ഭിന്നത പിന്നെയും രൂക്ഷമായി.

∙ കർഷകരെ കാണാതെ പറന്നത് ഗോവയ്ക്ക്!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭഗത്‌ സിങ് കോഷിയാരി. ചിത്രം: twitter/BSKoshyari

2022 ജനുവരിയിൽ, കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ഗവർണറെ കാണാനും നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനും ശ്രമിച്ചിരുന്നു. എന്നിരുന്നാലും അപ്പോഴേക്കും കോഷിയാരി നിയമസഭയെ അഭിസംബോധന ചെയ്യാൻ ​ഗോവയിലേക്ക് പോയിരുന്നു. അതിനെതിരെ എൻസിപി അധ്യക്ഷൻ ശരദ് പവാർ അന്ന് ആഞ്ഞടിച്ചു. ബോളിവുഡ് താരം കങ്കണ റൗണൗട്ടിനെ കാണാൻ ഗവർണർക്ക് സമയമുണ്ടെന്നും എന്നാൽ പ്രക്ഷോഭകാരികളായ കർഷകരെ കാണാൻ തയാറാകുന്നില്ലെന്നും പവാർ തുറന്നടിച്ചു. ലോക്ഡൗൺ കാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടതിനെതിരെയും കോഷിയാരി രം‌ഗത്ത് വന്നിരുന്നു. മറ്റെല്ലാ പൊതുസ്ഥലങ്ങളും തുറന്നുകൊടുത്തു, ആരാധനാലയങ്ങൾ മാത്രമില്ലെന്നു പറഞ്ഞ ഗവർണർ, സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതും മഹാവികാസ് അഘാഡിയുമായുള്ള സംഘർഷത്തിലേക്കു നയിച്ചു. ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക്, കോഷിയാരി കത്തെഴുതിയപ്പോൾ കുറച്ചുകൂടി നല്ല വാക്കുകൾ ഉപയോഗിക്കാമായിരുന്നുവെന്ന് അമിത് ഷായ്ക്ക് വരെ പറയേണ്ടിവന്നു.

ADVERTISEMENT

∙ ഹോസ്റ്റൽ പേരും സവർക്കറും

വിദേശ വിദ്യാർഥികൾക്കായി മുംബൈ സർവകലാശാലയിൽ നിർമിച്ച ഹോസ്റ്റലിനു വീർ സവർക്കറുടെ പേരു നൽകണമെന്ന് കോഷിയാരി വൈസ് ചാൻസലറോട് നിർദേശിച്ചതും വിവാദത്തിന് തിരികൊളുത്തി. കലീന ക്യാംപസിൽ പുതിയ ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ. ബ്രിട്ടിഷുകാർക്കെതിരായ 1857ലെ പ്രക്ഷോഭത്തെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന് വിശേഷിപ്പിച്ചത് സവർക്കറാണെന്ന് കോഷിയാരി പറഞ്ഞു. മുംബൈ സർവകലാശാലയും ആ വർഷമാണ് നിലവിൽ വന്നത്. വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിന് സവർക്കറുടെ പേര് നൽകുന്നത് അവരുടെ മനസ്സിൽ ഇന്ത്യയോടുള്ള ആദരം വർധിപ്പിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

∙ മഹാരാഷ്ട്ര വിടുമ്പോൾ

ഉത്തരാഖണ്ഡിൽ താൻ പഠിച്ച സ്കൂളിൽ കോഷിയാരി. ചിത്രം: twitter/BSKoshyari

മഹാരാഷ്ട്രയുടെ 22–ാമത്തെ ഗവർണറായി 2019 സെപ്റ്റംബർ 5നാണ് കോഷിയാരി ചുമതലയേറ്റത്. മുതിർന്ന ആർഎസ്എസ് നേതാവായിരുന്ന കോഷിയാരി ബിജെപി ദേശീയ വൈസ് പ്രസി‍ന്റും ഉത്തരാഖണ്ഡിലെ ബിജെപിയുടെ ആദ്യ അധ്യക്ഷനുമായിരുന്നു. 1942 ജൂൺ 17ന് ഉത്തരാഖണ്ഡിലെ ബാഗേസ്വർ ജില്ലയിലെ പാലനദുറയിൽ ജനനം. 2014-19 കാലയളവിൽ ലോക്സഭാംഗമായി. 2020–21 കാലയളവിൽ ഗോവ ‌ഗവർണറുടെ അധികച്ചുമതലയും ഉണ്ടായിരുന്നു എൺപതുകാരനായ കോഷിയാരിക്ക്.

∙ പത്രപ്രവർത്തകൻ, അധ്യാപകൻ...

ഏക്‌നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞാ വേളയിൽ കോഷിയാരി. ചിത്രം: twitter/BSKoshyari

1961-62 കാലഘട്ടത്തിൽ ഇൽമോഖ കോളജിലെ സ്റ്റുഡന്റ്സ് യൂണിയൻ സെക്രട്ടറിയായാണ് കോഷിയാരി രാഷ്ട്രീയത്തിലേക്ക് വരുന്നത്. പഠനത്തിനു ശേഷം ഇടക്കാലത്ത് ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ രാജ ഇന്റർ കോളജിൽ അധ്യാപകനായി. 1975 മുതൽ ഉത്തരാഖഡിലെ പിത്തോരഖണ്ഡിൽനിന്നു പ്രസിദ്ധീകരിക്കുന്ന പർവത് പിയൂഷ് എന്ന വാരികയുടെ സ്ഥാപകനും മാനേജിങ് എഡിറ്ററുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസിൽ ചേർന്നു കുറേക്കാലം ജയിൽവാസം അനുഭവിച്ചു.‌1997ൽ ഉത്തർപ്രദേശ് ലെജിസ്‌ലേറ്റിവ് കൗൺസിലിൽ അംഗമായി. പിന്നീട് ഉത്തരാഞ്ചൽ സംസ്ഥാനം രൂപീകൃതമായപ്പോൾ മന്ത്രിസഭയിൽ ഇടംകിട്ടി; ഉൗർജം, ജലസേചന, നിയമ മന്ത്രിയായി. 2001-02 കാലഘട്ടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. 2002 മുതൽ 2007 വരെ ഉത്തരാഖണ്ഡ് നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ കോഷിയാരി സന്ദർശിച്ചപ്പോൾ ഛത്രപതി ശിവാജിയുടെ പ്രതിമ സമ്മാനിക്കുന്നു. ചിത്രം: twitter/BSKoshyari

2007ൽ ഉത്തരാഖണ്ഡിലെ കാപ്കോട്ട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക്. അന്ന് മുഖ്യമന്ത്രിയാകുമെന്നു പലരും കരുതിയെങ്കിലും ആ സ്ഥാനത്ത് എത്തിയത് ബിജെപിയിലെ ഭുവൻ ചന്ദ്ര ഖണ്ഡൂരി. ആർഎസ്എസിന്റെ അരുമ ശിഷ്യനായിട്ടും കോഷിയാരിക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതെ പോയത് ഏറെ ചർച്ചയായിരുന്നു. 2008 നവംബറിൽ രാജ്യസഭാംഗമായി പാർലമെന്റിലേക്ക്. 2014 വരെ എംപിയായി തുടർന്നു. പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഉത്തരാഖണ്ഡിലെ ബിജെപി അധ്യക്ഷനുമായി. 2014ൽ നൈനിറ്റിനാൾ- ഉദംസിംഗന്ർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭയിലെ അപേക്ഷകൾക്കുള്ള സമിതിയുടെ അധ്യക്ഷനായിരുന്നു. ഉത്തരാഖണ്ഡിലെ പ്രശസ്തമായ സരസ്വതി ശിശുമന്ദിർ, വിവേകാനന്ദ് വിദ്യാമന്ദിർ ഇന്റർ കോളജ്, നൈനിറ്റാൾ സരസ്വതി വിഹാർ ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്. ഉത്തരാഞ്ചൽ, പ്രദേശ്ക്യൂൻ എന്നീ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

എപ്പോഴും കാണും കോഷിയാരിയുടെ ചുണ്ടിലൊരു പുഞ്ചിരി. പക്ഷേ എന്നും വിവാദങ്ങളുടെയും തോഴനായിരുന്നു കോഷിയാരി. ധോത്തി- കുർത്തയും കറുത്ത ടോപ്പിയുമാണ് ഇഷ്ട വേഷം. ഇനിയുള്ള കാലം എഴുത്തിനും വായനയ്ക്കും വേണ്ടി ചെലവിടുമെന്ന് പറഞ്ഞൊഴിഞ്ഞിട്ടും കോഷിയാരിയെ വിവാദം വിടാതെ പിന്തുടരുകയാണ്. കോലാപ്പൂരിലെ ശിവാജി സർവകലാശാലയിലെ ബിരുദദാന ചടങ്ങാണ് പിന്നീടുണ്ടായ വിവാദ വിഷയം. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കോഷിയാരിക്ക് ക്ഷണമുണ്ട്. പക്ഷേ ഛത്രപതി ശിവാജിയെ അപമാനിച്ച ഒരാൾ അദ്ദേഹത്തിന്റെ പേരിലുള്ള സർവകലാശാലയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ ആഞ്ഞടിക്കാനായിരുന്നു ശിവസേനയുടെ (ഉദ്ധവ് താക്കറെ പക്ഷം) തീരുമാനം. കോഷിയായി പരസ്യമായി മാപ്പു പറയും വരെ അദ്ദേഹത്തെ സർവകലാശാലയിലേക്ക് കടത്തില്ലെന്നും ശിവസേന പ്രവർത്തകർ പറഞ്ഞിരുന്നു. ഫെബ്രുവരി 16നാണ് ബിരുദദാന ചടങ്ങ്. ഏതായാലും അതിനു മുൻപേ കോഷിയാരിക്ക് ഗവർണർ സ്ഥാനം നഷ്ടമായ സ്ഥിതിക്ക് ശിവസേനയും ഇനി അയഞ്ഞേക്കും. 

English Summary: The Controversial Life of Maharashtra Governor Bhagat Singh Koshyari