കമ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിന്റെ വലിയ തെറ്റ്: മുഖ്യമന്ത്രിക്ക് മറുപടിയുമായി ബിജെപി
ന്യൂഡൽഹി ∙ ഒരു തവണകൂടി ബിജെപി ഭരിച്ചാല്‍ ഫലം സര്‍വനാശമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. കേരളത്തിന്റെ ഏറ്റവും വലിയ തെറ്റ് കമ്യൂണിസ്റ്റ് ഭരണമാണ്.

ന്യൂഡൽഹി ∙ ഒരു തവണകൂടി ബിജെപി ഭരിച്ചാല്‍ ഫലം സര്‍വനാശമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. കേരളത്തിന്റെ ഏറ്റവും വലിയ തെറ്റ് കമ്യൂണിസ്റ്റ് ഭരണമാണ്. കേരളത്തിന്റെ ജിഎസ്ടി വരുമാനം ദേശീയ ശരാശരിയുടെ പകുതി മാത്രമാണ്. രാജ്യത്തിലെ എല്ലാ മൂലയിലും കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുണ്ട്. എന്തുകാണ്ടാണ്? വ്യവസായ അന്തരീക്ഷവും അപകടത്തിലാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എല്‍.സന്തോഷ് ട്വീറ്റ് ചെയ്തു.
തൊട്ടടുത്താണ് കേരളമെന്ന് കർണാടകയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ‘‘കേരളത്തിലെ സ്ഥിതി എന്താണ്? ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ എല്ലാ മതവിശ്വാസികൾക്കും വിശ്വാസികളല്ലാത്തവർക്കും സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ട്. അതാണോ കർണാടകയിലെ സ്ഥിതി? ബിജെപിയുടെ അതിക്രമങ്ങൾ നടക്കാത്ത ഒരിടം കേരളമാണ്. മറ്റു പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്ക്കെതിരെ ജീവന്‍ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുള്ളത്’’– പിണറായി പറഞ്ഞു.
English Summary: BL Santosh replies to Pinarayi Vijayan