ന്യൂ‍ഡല്‍ഹി∙ കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന കേരളത്തിന്റെ പരാതിയിൽ, വിമർശനവുമായി കേന്ദ്ര ധനനമന്ത്രി നിർമലാ സീതാരാമൻ. കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കാറില്ല. 2017 മുതൽ കേരളം വീഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡല്‍ഹി∙ കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന കേരളത്തിന്റെ പരാതിയിൽ, വിമർശനവുമായി കേന്ദ്ര ധനനമന്ത്രി നിർമലാ സീതാരാമൻ. കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കാറില്ല. 2017 മുതൽ കേരളം വീഴ്ച വരുത്തുന്നുവെന്നും മന്ത്രി ആരോപിച്ചു.

ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ചോദിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. 

ADVERTISEMENT

ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കണം. എന്നാൽ, 2017 മുതൽ കേരളം രേഖ നൽകാറില്ല. സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുകയും അതിനു കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയുമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പറയുമ്പോൾ അതിന് എങ്ങനെയാണ് കേന്ദ്രസർക്കാരിന് മറുപടി നൽകാനാകുകയെന്നും ധനമന്ത്രി ചോദിച്ചു. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായി വർഷാവർഷം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

English Summary: Nirmala Sitharaman on Kerala's GST Compensation