രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന, കരുത്തനായ, ഉയരമുള്ള സിദ്ദുവിനെ പോലൊരാളുടെ കൈകൾ കൊണ്ടുള്ള അടി ചിലപ്പോൾ അതേ പോലുള്ള ഒരാൾക്ക് അത്ര മാരകമായേക്കില്ല. എന്നാൽ സിദ്ദുവിന്റെ ഇരട്ടിയലധികം പ്രായമുണ്ടായിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് താങ്ങാനാവില്ല. 25 വയസായിരുന്നു അന്ന് സിദ്ദുവിന്റെ പ്രായമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആറടി രണ്ടിഞ്ച് ആണ് സിദ്ദുവിന്റെ ഉയരം. സിദ്ദു ഇനി എന്നു പുറത്തിറങ്ങും എന്നതാണ് ഇന്ന് പ‍ഞ്ചാബിലെ കോൺഗ്രസിനുള്ളിലെ പ്രധാന ചോദ്യം. പുറത്തുവരാൻ അർഹതയുണ്ടായിട്ടും എന്തുകൊണ്ടാണ് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ ഇക്കാര്യം അനുവദിക്കാത്തത് എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. സിദ്ദു പുറത്തു വന്നാൽ എന്തു സംഭവിക്കും എന്നതാണ് മറ്റൊരു ചോദ്യം. തമ്മിലടിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കുമെല്ലാമായി തകർന്നു കിടക്കുന്ന പഞ്ചാബിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സിദ്ദുവിന് കഴിയുമോ എന്ന മില്യൻ ഡോളർ ചോദ്യം വേറെ.

രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന, കരുത്തനായ, ഉയരമുള്ള സിദ്ദുവിനെ പോലൊരാളുടെ കൈകൾ കൊണ്ടുള്ള അടി ചിലപ്പോൾ അതേ പോലുള്ള ഒരാൾക്ക് അത്ര മാരകമായേക്കില്ല. എന്നാൽ സിദ്ദുവിന്റെ ഇരട്ടിയലധികം പ്രായമുണ്ടായിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് താങ്ങാനാവില്ല. 25 വയസായിരുന്നു അന്ന് സിദ്ദുവിന്റെ പ്രായമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആറടി രണ്ടിഞ്ച് ആണ് സിദ്ദുവിന്റെ ഉയരം. സിദ്ദു ഇനി എന്നു പുറത്തിറങ്ങും എന്നതാണ് ഇന്ന് പ‍ഞ്ചാബിലെ കോൺഗ്രസിനുള്ളിലെ പ്രധാന ചോദ്യം. പുറത്തുവരാൻ അർഹതയുണ്ടായിട്ടും എന്തുകൊണ്ടാണ് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ ഇക്കാര്യം അനുവദിക്കാത്തത് എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. സിദ്ദു പുറത്തു വന്നാൽ എന്തു സംഭവിക്കും എന്നതാണ് മറ്റൊരു ചോദ്യം. തമ്മിലടിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കുമെല്ലാമായി തകർന്നു കിടക്കുന്ന പഞ്ചാബിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സിദ്ദുവിന് കഴിയുമോ എന്ന മില്യൻ ഡോളർ ചോദ്യം വേറെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന, കരുത്തനായ, ഉയരമുള്ള സിദ്ദുവിനെ പോലൊരാളുടെ കൈകൾ കൊണ്ടുള്ള അടി ചിലപ്പോൾ അതേ പോലുള്ള ഒരാൾക്ക് അത്ര മാരകമായേക്കില്ല. എന്നാൽ സിദ്ദുവിന്റെ ഇരട്ടിയലധികം പ്രായമുണ്ടായിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് താങ്ങാനാവില്ല. 25 വയസായിരുന്നു അന്ന് സിദ്ദുവിന്റെ പ്രായമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആറടി രണ്ടിഞ്ച് ആണ് സിദ്ദുവിന്റെ ഉയരം. സിദ്ദു ഇനി എന്നു പുറത്തിറങ്ങും എന്നതാണ് ഇന്ന് പ‍ഞ്ചാബിലെ കോൺഗ്രസിനുള്ളിലെ പ്രധാന ചോദ്യം. പുറത്തുവരാൻ അർഹതയുണ്ടായിട്ടും എന്തുകൊണ്ടാണ് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ ഇക്കാര്യം അനുവദിക്കാത്തത് എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. സിദ്ദു പുറത്തു വന്നാൽ എന്തു സംഭവിക്കും എന്നതാണ് മറ്റൊരു ചോദ്യം. തമ്മിലടിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കുമെല്ലാമായി തകർന്നു കിടക്കുന്ന പഞ്ചാബിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സിദ്ദുവിന് കഴിയുമോ എന്ന മില്യൻ ഡോളർ ചോദ്യം വേറെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ ജനുവരി മാസം പകുതിയോടെയാണ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പ്രവേശിച്ചത്. കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസാവാലെയുടെ പിതാവ് ബൽകൗർ സിങ് ഉൾപ്പെടെയുള്ളവർ യാത്രയിൽ പങ്കെടുത്തിരുന്നു. യാത്രയിൽ പങ്കെടുത്തിരുന്ന മറ്റൊരാളായിരുന്നു ഡോ. നവജ്യോത് കൗർ സിദ്ദു; ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ. ഇതിനിടയിൽ പുറത്തുവന്ന ചില റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെയാണ്: ജനുവരി 26–ന് സിദ്ദു ജയിൽ മോചിതനാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ സമാപിക്കുന്നതിനു മുമ്പ് അതിൽ പങ്കുചേരാം. സിദ്ദുവിന് യാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് പാർട്ടി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാൽ ഡോ. കൗറിനെ ഏൽപ്പിച്ചെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. സിദ്ദുവിന് കോൺഗ്രസിനുള്ളിൽ ‘തീർച്ചയായും ഒരു റോൾ ഉണ്ടായിരിക്കു’മെന്ന് പഞ്ചാബിൽ നടന്ന പരിപാടിക്കിടെ രാഹുൽ ഗാന്ധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ പുറത്തുവരുന്ന സിദ്ദുവിനെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ അനുയായികൾ ഒരുക്കങ്ങളും നടത്തി. അതിനിടെ ജനുവരി 26 കടന്നു പോയി.

സിദ്ദു പുറത്തിറങ്ങിയില്ല. സിദ്ദു ഇനി എന്നു പുറത്തിറങ്ങും എന്നതാണ് ഇന്ന് പ‍ഞ്ചാബിലെ കോൺഗ്രസിനുള്ളിലെ പ്രധാന ചോദ്യം. പുറത്തുവരാൻ അർഹതയുണ്ടായിട്ടും എന്തുകൊണ്ടാണ് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ ഇക്കാര്യം അനുവദിക്കാത്തത് എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. സിദ്ദു പുറത്തു വന്നാൽ എന്തു സംഭവിക്കും എന്നതാണ് മറ്റൊരു ചോദ്യം. തമ്മിലടിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കുമെല്ലാമായി തകർന്നു കിടക്കുന്ന പഞ്ചാബിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സിദ്ദുവിന് കഴിയുമോ എന്ന മില്യൻ ഡോളർ ചോദ്യം വേറെ.

കൊല്ലപ്പെട്ട സിദ്ദു മൂസവാലെ (ഫയൽ ചിത്രം)
ADVERTISEMENT

∙ മേയിൽ ഇറങ്ങാം, പക്ഷേ സിദ്ദുവിന് ഇളവുണ്ട്

സെഡ്–പ്ലസ് സുരക്ഷയുള്ള രാഷ്ട്രീയ പ്രവർത്തകനാണ് സിദ്ദു. ജയിലിൽ പോയിട്ടും പട്യാലയിലുള്ള അദ്ദേഹത്തിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പിൻവലിച്ചു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കോടതിയിൽ ഹാജരാകുമ്പോൾ സുരക്ഷ കൂട്ടണമെന്നും സിദ്ദു നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിദ്ദു ജയിൽ മോചിതനാകുമ്പോൾ അദ്ദേഹത്തിനുള്ള സുരക്ഷ പുന:സ്ഥാപിക്കും എന്നാണ് പഞ്ചാബ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. അപ്പോൾ സിദ്ദു എന്നു പുറത്തിറങ്ങും എന്നതാണ് ചോദ്യം.

ഒരു വർഷത്തെ ശിക്ഷയാണ് പട്യാല ജയിലിൽ സിദ്ദു അനുഭവിക്കുന്നത്. ഈ വർഷം മേയ് 19 ആകുമ്പോൾ ഈ ശിക്ഷാ കാലാവധി പൂർത്തിയാകും. എന്നാൽ ശിക്ഷാ കാലാവധിയിൽ ഇളവ് നൽകി തടവുപുള്ളികളെ നേരത്തെ വിട്ടയയ്ക്കുന്ന പരിപാടിയുണ്ട്. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ 30 ദിവസം വരെ ശിക്ഷാ ഇളവ് നൽകാൻ ജയിൽ സൂപ്രണ്ടിനു സാധിക്കും. ജയിലിൽ സിദ്ദുവിന്റെത് മികച്ച പെരുമാറ്റമായിരുന്നു എന്ന് അധികൃതർ റിപ്പോർട്ടും നൽകിയിരുന്നു. അതിനു പുറമെയായിരുന്നു സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി നിശ്ചിത കാലയളവ് ശിക്ഷ അനുഭവിച്ചവർക്ക് ഇളവ് അനുവദിക്കാനുള്ള തീരുമാനം. നിഷ്ഠൂരമായ കുറ്റകൃത്യങ്ങളല്ലാത്ത, 60 വയസിനു മുകളിൽ പ്രായമുള്ളവരോ, ശിക്ഷാ കാലാവധി മൂന്നിൽ രണ്ടു ഭാഗമെങ്കിലും പൂർത്തിയാക്കിയവരോ ഈ ഇളവിന് അർഹരായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനം, ഈ വർഷം റിപ്പബ്ലിക് ദിനം, ഈ വർഷത്തെ സ്വാതന്ത്ര്യദിനം എന്നീ സമയങ്ങളിലാണ് മോചനം അനുവദിക്കുക. അതുകൊണ്ടു തന്നെ റിപ്പബ്ലിക് ദിനത്തിൽ ശിക്ഷാ കാലാവധിയിൽ ഇളവ് നൽകി മോചിപ്പിക്കുന്നവരുടെ കൂട്ടത്തിൽ സിദ്ദുവും ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ.

മുൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം കൂടിയാണ് സിദ്ദു (ചിത്രം – പിടിഐ)

മറ്റൊന്ന്, പ‍‌ഞ്ചാബിലെ ജയിൽ നിയമം അനുസരിച്ച് ഓരോ തടവു പുള്ളിക്കും ഒരു മാസം നാലു ദിവസം വീതം ശിക്ഷയിൽ ഇളവ് ലഭിക്കും. ഈ കണക്കിൽ‌ ജനുവരി ആയപ്പോഴേക്കും 32 ദിവസത്തെ ഇളവിന് സിദ്ദു അർഹനായിരുന്നു.

ADVERTISEMENT

ഈ ഇളവുകൾ നിലനിൽക്കുന്നതിനാൽ സിദ്ദുവിനെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മോചിപ്പിച്ചേക്കുമെന്ന് വാർത്തകളും പുറത്തു വന്നിരുന്നു. പഞ്ചാബിൽ മോചനം നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സമിതിയും സിദ്ദുവിന്റെ പേരും ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് പട്ടിക സമർപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നുത്. എന്നാൽ അഞ്ചു പേരുടെ മാത്രം മോചനമാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അംഗീകരിച്ചത്. സിദ്ദുവിന്റെ മോചനത്തിനുള്ള ഫയൽ‌ ഇപ്പോഴും ‘മുഖ്യമന്ത്രിയുടെ പരിഗണന’യിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സിദ്ദുവും ഭാര്യ ഡോ. നവജ്യോത് കൗർ സിദ്ദുവും (ഫയൽ ചിത്രം–പിടിഐ)

∙ ആം ആദ്മി പാർട്ടിക്ക് ‘സിദ്ദുപ്പേടി’യോ?

സിദ്ദു മോചിതനാകുമെന്ന പ്രതീക്ഷയിൽ ഭാര്യ ഡോ. നവജ്യോത് കൗർ സിദ്ദു ഡ‍ൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരെ കണ്ടിരുന്നു. എന്നാൽ ഭർത്താവിന്റെ മോചനം സാധ്യമാകാതെ വന്നതോടെ രൂക്ഷമായ പ്രതികരണമാണ് ഡോ. സിദ്ദു നടത്തിയത്. ‘ക്രൂര മൃഗങ്ങളുടെ കൂട്ടത്തിൽ നവജ്യോത് സിങ് സിദ്ദു ഉൾപ്പെട്ടതു കൊണ്ടാവാം സ്വാതന്ത്ര്യദിനത്തിൽ ലഭിക്കേണ്ട സ്വാതന്ത്ര്യം അദ്ദേഹത്തിന് ലഭിക്കാതെ പോയത്. എല്ലാവരും അയാളുടെ അടുത്ത് നിന്ന് മാറി നിൽക്കുക’ എന്ന് സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് ഡോ. സിദ്ദു പ്രതികരിച്ചു.

ഭാരത് ജോഡോ യാത്രയിൽ സിദ്ദു പങ്കെടുക്കാതിരിക്കാനാണ് അദ്ദേഹത്തെ മോചിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ തയാറാകാതിരുന്നതെന്ന് പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷന്മാരായ ഷംഷേർ സിങ് ഡുള്ളോ, എംഎസ് കെയ്‍പീ തുടങ്ങിയവരും കുറ്റപ്പെടുത്തിയിരുന്നു. ‘ജയിലിലുള്ളവരെ മോചിപ്പിക്കുക എന്നുള്ളത് കേന്ദ്രത്തിന്റെ പരിപാടിയായിരുന്നു. ഇതനുസരിച്ച് സിദ്ദുവിന്റെത് ഉൾപ്പെടെ പഞ്ചാബിൽ നിന്ന് 51 തടവുകാരുടെ പേരുകൾ ഉൾപ്പെട്ട പട്ടികയും തയാറാക്കി. എന്നാൽ ഇത് പഞ്ചാബ് സർക്കാർ പാസാക്കിയോ എന്നെനിക്ക് അറിയില്ല. പക്ഷേ, സംസ്ഥാന സർക്കാർ വിചാരിച്ചിരുന്നെങ്കിൽ സിദ്ദുവിന് അപ്പോൾ മോചനം കിട്ടുമായിരുന്നു’, ഡ‍ുള്ളോയുടെ വാക്കുകൾ ഇങ്ങനെ.

രാഹുൽ, പ്രിയങ്കാ ഗാന്ധിമാർക്കൊപ്പം സിദ്ദു (ഫയൽ ചിത്രം)
ADVERTISEMENT

ആം ആദ്മി പാർട്ടിയെ ‘സിദ്ദുപ്പേടി’ വിട്ടൊഴിയുന്നില്ലെന്നും അതുകൊണ്ടാണ് കേന്ദ്രവുമായി ഇക്കാര്യത്തിൽ കൈകോർത്തതെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

∙ 35 കൊല്ലം മുമ്പത്തെ കേസ്

1988–ൽ റോഡിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് സിദ്ദു ഒരാളെ മർദിച്ചുവെന്നും അയാൾ മരിക്കുന്നതിന് കാരണക്കാരനായി എന്നും ചൂണ്ടിക്കാട്ടി 2022 മേയിലാണ് സുപ്രീം കോടതി അദ്ദേഹത്തിന് ഒരു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.

തർക്കത്തെ തുടർന്ന് 65–കാരനായ പട്യാല സ്വദേശി ഗുർണാം സിങ്ങിനെ സിദ്ദു മർദ്ദിക്കുകയായിരുന്നു. 2018–ൽ 1000 രൂപ പിഴയടച്ച ശേഷം കേസിൽ നിന്ന് ഒഴിവാകാൻ സുപ്രീം കോടതി നൽകിയ ഉത്തരവിനെതിരെ ഗുർണാം സിങ്ങിന്റെ കുടുംബം നൽകിയ റിവ്യു ഹർജിയിലായിരുന്നു സുപ്രീം കോടതി മുൻ തീരുമാനം മാറ്റിയത്. പിഴയല്ല വേണ്ടതെന്നും പകരമുള്ള പരമാവധി ഒരു വർഷം തടവ് വിധിക്കുകയാണ് എന്നും കോടതി വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന, കരുത്തനായ, ഉയരമുള്ള സിദ്ദുവിനെ പോലൊരാളുടെ കൈകൾ കൊണ്ടുള്ള അടി ചിലപ്പോൾ അതേ പോലുള്ള ഒരാൾക്ക് അത്ര മാരകമായേക്കില്ല. എന്നാൽ സിദ്ദുവിന്റെ ഇരട്ടിയലധികം പ്രായമുണ്ടായിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് താങ്ങാനാവില്ല. 25 വയസായിരുന്നു അന്ന് സിദ്ദുവിന്റെ പ്രായമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇമ്രാൻ ഖാനൊപ്പം സിദ്ദു (ഫയൽ ചിത്രം)

∙ നീണ്ടുപോയ കേസ്

സിദ്ദു, സുഹൃത്ത് രൂപീന്ദർ സിങ് സന്ധു എന്നിവർ ഒരു വശത്തും ഗുർണാം സിങ് ഉൾപ്പെടെ മൂന്നു പേർ മറുവശത്തുമായി റോഡിലുണ്ടായ തർക്കത്തിനിടെ സിദ്ദുവും സുഹൃത്തും ഗുർണാം സിങ്ങിനെ മർദിച്ച ശേഷം രക്ഷപെടുകയായിരുന്നു. ഗുർണാം സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.

എന്നാൽ വിചാരണ കോടതി 1999ൽ ഇരുവരെയും വെറുതേ വിട്ടു. പക്ഷേ 2006–ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും സിദ്ദുവിനെ സെക്ഷൻ 304 അനുസരിച്ച് മൂന്നു വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് സിദ്ദു അറസ്റ്റിലായെങ്കിലും ഉടൻ ജാമ്യം ലഭിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 2018–ൽ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി, സിദ്ദു ആയുധങ്ങളൊന്നും ഉപയോഗിച്ചില്ലെന്നും രാജ്യത്ത് സാധാരണയായി കാണപ്പെടുന്നതാണ് റോഡുകളിലെ തർക്കങ്ങങ്ങളെന്നും ചൂണ്ടിക്കാട്ടി.

അതുകൊണ്ടു തന്നെ സിദ്ദുവാണ് ഗുർണാം സിങ്ങിന്റെ മരണത്തിന് കാരണമായതെന്ന് പറയാൻ കഴിയില്ലെന്നും വ്യക്തമാക്കി. അതുപോലെ ഗുർണാം സിങ്ങിന്റെ മരണകാരണം സംബന്ധിച്ച് വിദഗ്ധാഭിപ്രായം ഉണ്ടായിരുന്നില്ല എന്നും കോടതി പറഞ്ഞു. അതേ സമയം, ഐപിസിയിലെ സെക്ഷൻ 323 അനുസരിച്ച് അറി‍ഞ്ഞുകൊണ്ട് ഒരാളെ മുറിവേൽപ്പിക്കുക എന്ന കുറ്റം സിദ്ദു ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ വകുപ്പനുസരിച്ച് ഒരു വർഷം വരെ തടവോ 1000 രൂപ പിഴയോ ആണ് ശിക്ഷ. ഈ തുക അടച്ചാണ് അന്ന് സിദ്ദു രക്ഷപെട്ടത്. തുടർന്ന് കുടുംബം നൽകിയ റിവ്യൂ ഹർജി സുപ്രീം കോടതി സ്വീകരിച്ചു. ഗുർണാം സിങ്ങുമായി വഴക്കുണ്ടായെന്നതും മറ്റും വാസ്തവമാണ് എന്നതിനാൽ കേവലം പിഴശിക്ഷ കൊണ്ട് മാത്രം കാര്യമില്ലെന്നും പകരം ഒരു വർഷം ജയിൽ ശിക്ഷ അനുഭവിക്കാനും കോടതി നിർദേശിക്കുകയായിരുന്നു. അതേ സമയം, ശിക്ഷ ജീവപര്യന്തം ഉൾപ്പെടെയുള്ളവയാക്കി മാറ്റണമെന്ന ഗുർണാം സിങ്ങിന്റെ കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

∙ ജയിലിലെ സിദ്ദു

സിദ്ദുവിന്റെ ജയിൽ ജീവിതത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇടയ്ക്കിടെ പുറത്തുവന്നിരുന്നു. പലവിധ അസുഖങ്ങളും ഉള്ളതിനാൽ ഡോക്ടർമാർ നിർദേശിക്കുന്ന പ്രത്യേക ഭക്ഷണങ്ങൾ മാത്രമേ സിദ്ദുവിന് നൽകാവൂ എന്ന വാർത്തയും പുറത്തുവന്നിരുന്നു. തുടർന്ന് കഠിനമായ ഭക്ഷണ ക്രമത്തിലൂടെയും യോഗ, വ്യായാമം എന്നിവയിലൂടെയും 34 കി.ഗ്രാം തൂക്കം കുറച്ച് 99 കി.ഗ്രാം ആയി എന്നതാണ് ഏറ്റവുമൊടുവിൽ വന്ന വാർത്ത. ആറടി രണ്ടിഞ്ച് ആണ് സിദ്ദുവിന്റെ ഉയരം. നാലു മണിക്കൂർ ധ്യാനം, രണ്ടു മണിക്കൂർ യോഗയും മറ്റ് വ്യായാമങ്ങളും, രണ്ടു മുതൽ നാലു മണിക്കൂറോളം വായന, നാലു മണിക്കൂർ ഉറക്കം എന്നിങ്ങനെയാണ് സിദ്ദുവിന്റെ ദിനചര്യയെന്ന് അദ്ദേഹത്തിന്റെ സഹായിയും മുൻ എംഎൽഎയുമായ നവ്തേജ് സിങ് ചീമ അടുത്തിടെ പറഞ്ഞിരുന്നു. ഏതാനും മണിക്കൂറുകൾ ജയിലിൽ ക്ലർക്കായും സിദ്ദു ജോലി ചെയ്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് (ചിത്രം– Twitter/@RajaBrar_INC)

∙ ജയിലിനു പുറത്തു തെളിഞ്ഞതും കോൺഗ്രസിലെ അടി

റിപ്പബ്ലിക് ദിനത്തിൽ പുറത്തിറങ്ങുന്ന സിദ്ദുവിനെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ അനുയായികൾ ജയിലിനു മുമ്പിൽ വലിയ സ്വീകരണം ഒരുക്കിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴികൾ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞു. എന്നാൽ സിദ്ദുവിനെ സ്വീകരിക്കാൻ പഞ്ചാബ് കോൺഗ്രസിന്റെ വകയായി ഒരുക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പ‌ഞ്ചാബ് കോൺഗ്രസ് തലവൻ അമരിന്ദർ സിങ് രാജാ വാറിങ്, മുൻ ഉപമുഖ്യമന്ത്രി സുഖ്‍വിന്ദർ‍ സിങ് രൺധാവ ഉൾപ്പെടെയുള്ളവർ സിദ്ദുവിന്റെ മോചനം സംബന്ധിച്ച് കാര്യമായി ഇടപെട്ടില്ല എന്നും ആരോപണങ്ങളുണ്ട്. സിദ്ദുവിനെ മുതിർന്ന കോൺഗ്രസ് നേതാക്കളൊന്നും ജയിലിൽ പോയി കണ്ടിരുന്നില്ല എന്നതു തന്നെ സംസ്ഥാന കോൺഗ്രസിൽ നിലനിൽക്കുന്ന തമ്മിലടി ഇപ്പോഴും എത്രത്തോളം രൂക്ഷമാണെന്ന് സൂചിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‍വയാണ് സിദ്ദുവിനെ ജയിലിൽ പോയി കണ്ട പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാൾ. വിമർശനങ്ങൾ ഉയർന്നതോടെ പാർട്ടി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ സിദ്ദുവിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു.

2019–ൽ ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന്റെ മന്ത്രിസഭയിൽ സിദ്ദു അംഗമായിരുന്നു. എന്നാൽ ക്യാപ്റ്റനും സിദ്ദുവും തമ്മിലുള്ള തർക്കം മുറുകിയതോടെ സിദ്ദു രാജി വച്ചു. 2021 ജൂലൈയിൽ സിദ്ദുവിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു – ജൂലൈയിലായിരുന്നു ഇത്. ആ വർഷം സെപ്റ്റംബറിലാണ് സിദ്ദു ഉൾപ്പെടെയുള്ള കോൺ‍ഗ്രസിലെ ഒരു വിഭാഗം ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമത്തിൽ വിജയം കണ്ടത്. അമരിന്ദറിനോട് രാജി വയ്ക്കാൻ‌ കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടപ്പോൾ പകരം തന്നെ മുഖ്യമന്ത്രിയാക്കും എന്നായിരുന്നു സിദ്ദു കരുതിയത്. എന്നാൽ സംസ്ഥാനത്തെ ദലിത് നേതാവ് കൂടിയായ ചരൺജിത് സിങ് ഛന്നിയെയാണ് ഈ പദവിയിലേക്ക് നിയോഗിച്ചത്. ഛന്നി മുഖ്യമന്ത്രിയായിട്ടും പലപ്പോഴും സിദ്ദുവുമായി കോർക്കേണ്ടി വന്നു.

സംസ്ഥാനത്തെ ‍ഡിജിപി, അഡ്വക്കേറ്റ് ജനറൽ പോലുള്ള പദവികളിൽ താൻ നിർദേശിക്കുന്നവരെ വയ്ക്കണമെന്നതടക്കമുള്ള നിർദേശങ്ങളായിരുന്നു സിദ്ദു ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. 2017–ൽ 77 സീറ്റ് നേടിയ കോൺഗ്രസ് 117 അംഗ നിയമസഭയിൽ കേവലം 18 സീറ്റുകൾ മാത്രം നേടി. സംസ്ഥാനത്തെ പുതിയ ശക്തിയായി ഉയർന്നു വന്ന ആം ആദ്മി പാർട്ടി 92 സീറ്റുകൾ നേടി പഞ്ചാബ് തൂത്തുവാരി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ക്യാപ്റ്റൻ അമരീന്ദർ സിങ് (ഫയൽ ചിത്രം)

∙ ക്യാപ്റ്റനു പിന്നാലെ അടപടലം കൊഴിഞ്ഞ് കോൺഗ്രസ്

2017–ൽ അകാലി–ബിജെപി സഖ്യസർക്കാരിനോട് ഒറ്റയ്ക്ക് എതിരിട്ട് കോൺഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മുഖ്യമന്ത്രിയായിരുന്നു ക്യാപ്റ്റൻ അമരിന്ദർ സിങ്. എന്നാൽ കേവലം ആറു വർഷങ്ങൾക്കിപ്പുറം ആ ക്യാപ്റ്റൻ ബിജെപിയിലാണ്. ക്യാപ്റ്റനെ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അപമാനിച്ച് ഇറക്കിവിട്ടതാണ് എന്ന കാര്യത്തിൽ പാർട്ടിയിൽ പോലും തർക്കമുണ്ടാകാൻ സാധ്യതയില്ല. ഭരണത്തിന്റെ അവസാന കാലങ്ങളായപ്പോഴെക്കും ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു എന്നും ക്യാപ്റ്റനെ മാറ്റാതെ മറ്റു വഴികളില്ല എന്നും കോൺഗ്രസ് ഹൈക്കമാൻഡ് പറഞ്ഞിട്ടുണ്ട്. പഞ്ചാബിലെ രാഷ്ട്രീയ യാഥാർഥ്യങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ക്യാപ്റ്റൻ അകന്നിരുന്നു എന്നതും വാസ്തവമായിരുന്നു.

2017–ൽ മാത്രം ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സിദ്ദുവായിരുന്നു ക്യാപ്റ്റനെ നീക്കാനുള്ള ആവശ്യവുമായി നിരന്തരം ഹൈക്കമാൻഡിന്റെ പടികയറിയിറങ്ങിയത് എന്നതാണ് രസകരം. രാഹുൽ ഗാന്ധി കൂടിക്കാഴ്ച നിഷേധിച്ചിടത്ത് പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച തരപ്പെടുത്തി സിദ്ദു തന്റെ സ്വാധീനം അന്ന് വെളിവാക്കുകയും ചെയ്തു. മന്ത്രിസ്ഥാനത്ത് നിന്ന് നേരത്തെ രാജി വച്ചിരുന്ന സിദ്ദുവിനെ വൈകാതെ കോൺഗ്രസിന്റെ പഞ്ചാബ് അധ്യക്ഷനായി നിയമിച്ചു.

ജെപി നദ്ദയുടെ സാന്നിധ്യത്തിൽ സുനിൽ ഝാക്കർ ബിജെപിയിൽ ചേരുന്നു (ഫയൽ ചിത്രം)

സിദ്ദു പിസിസി അധ്യക്ഷനായി വന്നതാകട്ടെ, മറ്റൊരു കോൺഗ്രസ് നേതാവായിരുന്ന സുനിൽ ഝാക്കറെ മാറ്റിയ ഒഴിവിലും. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറുമൊക്കെയായിരുന്ന ബൽറാം ഝാക്കറുടെ മകനാണ് സുനിൽ ഝാക്കർ. അഞ്ചു ദശകത്തോളം കോൺഗ്രസ് പാർട്ടിയിലുണ്ടായിരുന്ന, സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രമുഖ ഹിന്ദു നേതാവായിരുന്ന ഝാക്കറും കഴിഞ്ഞ വർഷം ബിജെപിയിലെത്തി. ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാൻ ചുക്കാൻ പിടിച്ച രണ്ടു പേരായിരുന്നു സിദ്ദുവും ഝാക്കറും.

ക്യാപ്റ്റനെ മാറ്റിയ ഒഴിവിൽ മുഖ്യമന്ത്രിയാകാൻ ഇരുവരും ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ സിക്ക് സമുദായക്കാരനല്ലാത്ത ഒരാൾ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്നത് വലിയ ഭവിഷ്യത്തുകൾക്കിടയാക്കും എന്ന് അംബികാ സോണി ഉൾപ്പെടെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കൾ നിലപാടെടുത്തതോടെ ഝാക്കർ തെറിച്ചു. ഇതോടെ ഝാക്കർ ഉടക്കി. വൈകാതെ ബിജെപിയിൽ ചേരുകയും ചെയ്തു.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനുമൊപ്പം ചരൺസിത് സിങ് ഛന്നി (ചിത്രം– Twitter/@INCIndia)

സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് പരിഗണിച്ച് ‘റിസ്ക്’ എടുക്കാൻ ഹൈക്കമാൻഡും തയാറാകാതെ വന്നതോടെ ചരൺസിത് സിങ് ഛന്നി എന്ന ദലിത് നേതാവിനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കി. യു.പി കഴിഞ്ഞാൽ ഏറ്റവുമധികം ദലിത് വിഭാഗക്കാർ താമസിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ് എന്നതുകൊണ്ട് തന്നെ ഈ നീക്കം വോട്ടായി മാറുമെന്നായിരുന്നു പ്രതീക്ഷ. സിദ്ദു ഉൾപ്പെടെ സംസ്ഥാനത്തെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളുടെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ടായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പുള്ള ഈ തീരുമാനം. അതിനിടെ, മരുമകന്റെ ഖനന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര ഏജൻസികൾ ഛന്നിയെ റെയ്ഡ് ചെയ്ത് പത്തു കോടി രൂപയോളം പിടിച്ചെടുത്തു. കോൺഗ്രസ് സംസ്ഥാനത്ത് നിലംപരിചായി. ക്യാപ്റ്റനും സിദ്ദുവും ഛന്നിയുമുൾപ്പെടെ കോൺഗ്രസിന്റെ നേതൃനിര ഒന്നടങ്കം പരാജയപ്പെട്ടു. ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി കാണിച്ചതാണ് ഇത്ര വലിയ പരാജയത്തിന്റെ കാരണമെന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ കുറ്റപ്പെടുത്തിയത്.

അന്ന് അമേരിക്കയിലേക്ക് മുങ്ങിയ ഛന്നി പിന്നീട് പൊങ്ങിയത് ഭാരത് ജോഡോ യാത്ര പഞ്ചാബിലെത്തുന്നതിന് തൊട്ടുമുമ്പാണ്. രണ്ടു ദിവസം ഛന്നി രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുത്തതിൽ സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

നവജ്യോത് സിങ് സിദ്ദു (ചിത്രം– പിടിഐ)

∙ ഭാരത് ജോഡോ യാത്ര ഉണർവുണ്ടാക്കി, ഇനി?

സിദ്ദു മൂസാവാലെയുടെ പിതാവ് ബൽകൗർ സിങ് ഭാരത് ജോഡോ യാത്രയിൽ ചേർന്നിരുന്നു. അമരിന്ദർ സിങ് രാജ വാറിങ്, പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‍വ, ഛന്നി, രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ തുടങ്ങി പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയിരുന്നു. എന്നാൽ യാത്രക്കിടെ തന്നെയാണ് മുൻ ധനമന്ത്രിയും മുതിർന്ന നേതാവുമായ മൻപ്രീത് ബാദൽ ബിജെപിയിൽ ചേർന്നതും. പഞ്ചാബിൽ ഉടനീളം ആൾക്കൂട്ടത്തെ ആകർഷിക്കാൻ രാഹുൽ ഗാന്ധിയുടെ യാത്രക്കായിരുന്നു. 2022–ലെ പരാജയത്തോടെ തളർന്നു പോയ അണികളെ ഉത്തേജിപ്പിക്കാൻ യാത്രയ്ക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരാണ് ഏറെ.

എന്നാൽ അഞ്ചുവർഷം തികച്ചു ഭരിക്കാനുള്ള മികച്ച ഭൂരിപക്ഷവുമായി ആം ആദ്മി പാർട്ടിയും പഞ്ചാബിൽ വികസിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രവർത്തിക്കുമ്പോൾ അധികാരമില്ലാതെ 2027 വരെ പിടിച്ചു നിൽക്കുക കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമാകില്ല. ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് അമരിന്ദർ സിങ് രാജ വാറിങ് പറഞ്ഞതു പോലെ, പഞ്ചാബ് കോൺഗ്രസിന് ഇനി വേണ്ടത് വിശ്വാസ്യതയും ജനപ്രീതിയുമുള്ള ഒരു നേതാവിനെയാണ്. വാറിങ് ആരെയാണ് ഉദ്ദേശിച്ചത് എന്നറിയില്ലെങ്കിലും ഇന്ന് കോൺഗ്രസിന് അത്തരത്തിൽ ഒരു നേതാവുള്ളത് സിദ്ദുവാണ്. അതേ സമയം, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ രണ്ടു ദിശയിലാണ് സിദ്ദുവും വാറിങ്ങും എന്നതാണ് ഇതിലെ വൈരുധ്യം. അതേ സമയം ബാജ്‍വയും സിദ്ദുവുമായുള്ളത് മെച്ചപ്പെട്ട ബന്ധമാണ്.

ഇനിയും നേതാക്കൾ പൊഴിയുമോ, അതോ ഇവരെയെല്ലാം പിടിച്ചു നിർത്താൻ നിലവിലെ നേതൃത്വത്തിന് കഴിയുമോ എന്നതും പ്രധാനമാണ്.

സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രാഹുൽ ഗാന്ധി. ചിത്രം: പിടിഐ (2) രാഹുൽ ഗാന്ധി

ക്യാപ്റ്റന്റെ ഭാര്യയും കോൺഗ്രസ് എംപിയുമായ പ്രണീത് കൗറാണ് പാർട്ടിയുമായി ഉടക്കിയ മറ്റൊരാൾ. ക്യാപ്റ്റൻ കോൺഗ്രസ് വിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും പട്യാല എംപിയുമായ പ്രണീത് കൗർ പാർട്ടി വിട്ടിരുന്നില്ല. പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ പ്രണീത് കൗറിനെ നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. തനിക്ക് തന്ന കാരണം കാണിക്കൽ നോട്ടിസിന്, എന്തൊക്കെ നടപടികൾ വേണമെങ്കിലും സ്വീകരിച്ചു കൊള്ളുക, തനിക്ക് യാതൊരു കുഴപ്പവുമില്ല എന്നായിരുന്നു മുതിർന്ന നേതാവു കൂടിയായ കൗറിന്റെ മറുപടി. ഇനിയൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാത്ത വിധം 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പു മാത്രമേ കൗർ പാർട്ടി വിടാനും ബിജെപിയിൽ ചേരാനും സാധ്യതയുള്ളൂ എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മൻപ്രീത് സിങ് ബാദൽ പാർട്ടി വിട്ടതും കോൺഗ്രസിനെ ക്ഷീണിപ്പിക്കും എന്നതിൽ സംശയമില്ല. ക്യാപ്റ്റനും ഝാക്കറിനും ബാദലിനും പുറമെ, ബൽബീർ സിങ് സിദ്ദു, ഗുർപ്രീത് സിങ് കാങ്ഗർ, രാജ് കുമാർ വെർക്ക, സുന്ദർ ശാം അറോറ തുടങ്ങിയ മുൻ കോൺഗ്രസ് മന്ത്രിമാരും ബിജെപിയിൽ ചേർന്നിരുന്നു.

ഇത്തരത്തിൽ പാർട്ടി വിടാൻ ഒരുങ്ങുന്നവരെ പിടിച്ചു നിർത്താനും അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പേഴേക്കും സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുമൊക്കെ പഞ്ചാബിലെ കോൺഗ്രസിന് ഒരു നേതാവിനെ ആവശ്യമുണ്ട്. സിദ്ദു പുറത്തുവരുന്നതോടെ ഇക്കാര്യങ്ങളിൽ തീരുമാനമാകും. എന്നാൽ സിദ്ദുവിനെ മാത്രം വിശ്വസിച്ച് മുന്നോട്ടു പോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയാറാകുമോ എന്നതാണ് ചോദ്യം.

 

English Summary: Will Congress leader Navjot Singh Sidhu walk free from jail soon?