ടൈഫോയ്ഡ് വാക്സീന്റെ വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: മന്ത്രി
തിരുവനന്തപുരം∙ ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതു സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില

തിരുവനന്തപുരം∙ ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതു സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെയാണ് മെഡിക്കല്‍ ഷോപ്പുകൾ മരുന്നുകൊള്ള നടത്തുന്നതായി പരാതി ഉയർന്നത്. 200 രൂപയില്‍ താഴെ വിലയുള്ള വാക്സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീനാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളും കുത്തിവയ്പിന് വന്‍തുക ഈടാക്കുന്നതിനാല്‍ ഹെല്‍ത്ത് കാര്‍ഡ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭാരിച്ച ബാധ്യതയാകുകയാണ്.
സര്‍ക്കാര്‍ ആശുപത്രികളിലും കുറഞ്ഞ വിലയ്ക്ക് മരുന്നെത്തിക്കേണ്ട കാരുണ്യ ഫാര്‍മസികളിലും വാക്സീന്‍ ലഭ്യമാക്കാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണെങ്കിൽ ചെലവ് ഇതിലും കൂടും. കൂടുതൽ വിലയുള്ള മരുന്നിന് കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതാണ് മരുന്നുകടക്കാരുടെ ലാഭം.
Read Also: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന
അതേസമയം, വാക്സീനുകളുടെ വില ബ്രാൻഡിനനുസരിച്ച് മാറുമെന്നും അത് മരുന്നുവിൽപ്പനക്കാരല്ല നിശ്ചയിക്കുന്നതെന്നും ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ജയരാജ് മനോരമ ഓൺലൈനോട് പറഞ്ഞു. ‘‘30 വർഷമായി മെഡിക്കൽഷോപ്പ് നടത്തുന്നയാളാണ് ഞാൻ. ഇന്നേവരെ ഇങ്ങനെയൊരു ആരോപണം കേൾക്കേണ്ടി വന്നിട്ടില്ല. ഞങ്ങൾക്ക് എത്ര കൂടിയ മരുന്ന് വിൽപന നടത്തിയാലും 15% മാത്രമാണ് വിഹിതമായി ലഭിക്കുന്നത്. ജിഎസ്ടി, ടാക്സ്, പിരിവ്, കട വാടക എന്നിവയെല്ലാം കഴിഞ്ഞ് കട നടത്താൻ തന്നെ പാടുപെടുകയാണ്. എല്ലാ കടക്കാരും പ്രതിസന്ധി ഘട്ടത്തിലാണ്. ഇതിനിടയ്ക്കാണ് 200 രൂപയുടെ വാക്സീൻ 2,000 രൂപയ്ക്ക് നൽകുന്നുവെന്ന് പറയുന്നത്. സർക്കാർ സൗജന്യമായി നൽകേണ്ട വാക്സീനാണിത്. എന്നിട്ടും വാക്സീൻ ക്ഷാമം കാരണം കൂടിയ ബ്രാൻഡാണെങ്കിലും വാങ്ങിവയ്ക്കാമെന്ന് കരുതിയത് ഞങ്ങൾക്ക് തന്നെ തിരിച്ചടിയായി. ഇതുമൂലം കൊള്ളലാഭമല്ല, നഷ്ടം മാത്രമാണ് ഉണ്ടാകുന്നത്.’–ജയരാജ് പറഞ്ഞു.
English Summary: Minister Veena George on Typhoid Vaccine price hike